കൊച്ചി: സ്വർണം കൈവിട്ട് താഴേയ്ക്കു പതിക്കുന്നു. തുടർച്ചയായ അഞ്ചാം ദിവസവും വിലകുറഞ്ഞു. ശനിയാഴ്ച പവന് 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ അഞ്ച് ദിവസത്തിനിടെ 1200 രൂപ ഇടിഞ്ഞു. പവന് ഇന്നത്തെ വില 35,200 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1780 രൂപയാണ് കുറഞ്ഞത്.
Read MoreCategory: Loud Speaker
കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം….! പരിഹസിച്ച് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തമ്മിലുള്ള തർക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംകൊള്ള മറയ്ക്കാനുള്ള കൗശലമാണിതെന്നും മലയാളികളെ മണ്ടന്മാരാക്കുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. അപ്രതീക്ഷിത ചോദ്യത്തിന് എഴുതിക്കൊണ്ട് വന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം….
Read Moreബാറുകളിലും കണ്‍സ്യൂമർ ഫെഡിലും മദ്യത്തിന് വില കൂട്ടി; മദ്യവിലയിൽ 30 രൂപ മുതൽ വർധനയുണ്ടാകും; ബിവറേജസിൽ വർധനയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തുറന്നതിനു പിന്നാലെ ബാറുകളും കണ്‍സ്യൂമർ ഫെഡ് ഔട്ട്ലറ്റുകളും വഴി വിൽക്കുന്ന മദ്യത്തിന്റെ വില ഉയർത്തി സർക്കാർ. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാറുകൾ വഴി വിൽക്കുന്ന മദ്യവിലയിൽ 30 രൂപ മുതൽ വർധനയുണ്ടാകും. എന്നാൽ, ബെവ്കോ ഔട്ട് ലറ്റുകൾ വഴി വിൽക്കുന്ന മദ്യവിലയിൽ മാറ്റമില്ല. ബാറുകൾക്കു നൽകുന്ന മദ്യത്തിന്റെ കെയ്സിന് ബിവറേജസ് കോർപറേഷൻ ഈടാക്കുന്ന പ്രോഫിറ്റ് മാർജിൻ ഇനത്തിൽ ഈടാക്കുന്ന തുക എട്ടു ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തി. കണ്‍സ്യൂമർ ഫെഡിന് നൽകുന്ന മദ്യത്തിന്റെ പ്രോഫിറ്റ് മാർജിൻ 20 ശതമാനമാക്കിയും ഉയർത്തി. എക്സൈസ് ഡ്യൂട്ടി അടക്കമുള്ള നികുതികൾ കൂടാതെയാണ് പ്രോഫിറ്റ് മാർജിൻ ഇനത്തിലും ബെവ്കോ തുക ഈടാക്കുന്നത്.
Read Moreമീൻ കറിയെച്ചൊല്ലിയുണ്ടായ തർക്കം! ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ടു തല്ലിത്തകർത്ത യുവാവ് രക്തം വാർന്നു മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലക്കാട്: ലഘുഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരന്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത് (25) ആണ് മരിച്ചത്. ലഘുഭക്ഷണശാലയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാൻ എത്തിയത്. മീൻ കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലുമേശ ശ്രീജിത്ത് കൈകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നെന്നു കസബ പോലീസ് പറഞ്ഞു. സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കുവാഹന ജീവനക്കാർക്കായി തുറന്നുവച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിനു പിന്നാലെ പോലീസെത്തി കട പൂട്ടിച്ചു.
Read Moreവിദ്യാര്‍ഥി പ്രവര്‍ത്തകർക്ക് ജാമ്യം: ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രവര്‍ത്തകർക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഉടൻ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. എന്നാൽ ഹൈക്കോടതി ജാമ്യ ഉത്തരവിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു. യുഎപിഎ നിയമം ഹൈക്കോടതി വ്യാഖ്യാനിച്ചതുകൊണ്ട് ഈ കേസിന് രാജ്യമാകമാനമുള്ള അനന്തരഫലം ഉണ്ടാകാൻ ഇടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 100 പേജുള്ള വിധിന്യായത്തില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഡൽഹി കലാപക്കേസിൽ പ്രതികളായ വിദ്യാർഥികൾ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വിദ്യാർഥി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധസമരം നടത്തിയതിന്റെ പേരിൽ യുഎപിഎ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതിനെ ഡൽഹി…
Read Moreരാഹുലുമായുള്ള കൂടിക്കാഴ്ച മനസിലെ പ്രയാസം മാറ്റി; സ്ഥാനങ്ങളില്ലെങ്കിലും പാർട്ടിക്കായി പ്രവർത്തിക്കുമെന്ന് ചെന്നിത്തല
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തില്‍ പൂര്‍ണമായും തൃപ്തനാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു സ്ഥാനവും ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണവും ചില ആശങ്കകളും രാഹുലിനോട് പങ്കുവച്ചു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പൂർണ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും ഉമ്മന്‍ചാണ്ടിയും എന്നും ഹൈക്കമാന്റിനൊപ്പം നിന്നവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാജിയും എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കും. നാളെയും അങ്ങനെയായിരിക്കും. പുതിയ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും രമേശ് പറഞ്ഞു.
Read Moreകോവിഡ് ആശങ്ക പതിയെ വിട്ടൊഴിയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 62,480 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,587 പേര് മരിച്ചു. 88,977 പേര് രോഗമുക്തി നേടി. സജീവ കേസുകൾ കഴിഞ്ഞ 73 ദിവസത്തിനിടെ ആദ്യമായി എട്ടു ലക്ഷത്തിൽ താഴെയായി. 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,97,62,793 ആയി. ആകെ 2,85,80,647 പേര് രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,83,490 ആയി. ഇന്നലെ വരെ 26,89,60,399 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 12,469 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് രണ്ടാമത്. ഇവിടെ ഇന്നലെ 9,830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
Read Moreഎരിവും പുളിയും ഇനിയറിയില്ല! മീൻകറിയെച്ചൊല്ലി തർക്കം; ചില്ലുമേശ ഇടിച്ചുതകർത്ത യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു
പാലക്കാട്: മീൻകറിയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ചില്ലുമേശ ഇടിച്ചുതകർത്ത യുവാവ് രക്തംവാർന്ന് മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിൽ വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. ലഘുഭക്ഷണശാലയിൽ അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. മീൻകറിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ശ്രീജിത്ത് ഹോട്ടലിലെ തീൻമേശ ഇടിച്ചുതകർക്കുകയായിരുന്നു. ചില്ല് തുളച്ചുകയറി ശ്രീജിത്തിന്റെ കൈഞരമ്പ് മുറിയുകയും ചെയ്തു. സംഭവത്തിൽ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഇന്ത്യ സമാധാനത്തിന്റെ പുരോഹിതൻ, പ്രത്യാക്രമണം നടത്താനുമറിയാമെന്ന് രാജ്നാഥ് സിംഗ്
കിമിൻ: ഇന്ത്യ ലോകസമാധാനത്തിന്റെ പൗരോഹിത്യം പേറുന്ന രാഷ്ട്രമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സമാധാനം ആഗ്രഹിക്കുന്നതുപോലെ അതിക്രമത്തിനു ചുട്ട മറുപടി നല്‍കാനും ഈ രാജ്യത്തിനു മടിയില്ലെന്നും ചൈനയെ പരോക്ഷമായി സൂചിപ്പിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു. അരുണാചൽപ്രദേശിലെ കിമിനിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ച 12 റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. റോഡുകളുടെ നിർമാണത്തോടെ അന്താരാഷ്ട്ര അതിർത്തികളിൽ സുരക്ഷ ഉറപ്പ് വരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreനടി സ്വര ഭാസ്കറിനും ട്വിറ്ററിനുമെതിരേ പരാതി! രണ്ടുദിവസം കഴിഞ്ഞാണ് പ്രശ്നം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും പറയപ്പെടുന്നു
ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ വയോധികനു മർദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച സംഭവത്തിൽ ചലച്ചിത്രതാരം സ്വര ഭാസ്കറിനും ട്വിറ്റർ ഇന്ത്യയുടെ മേധാവിക്കുമെതിരേ പരാതി ലഭിച്ചതായി ഡൽഹി പോലീസ്. വയോധികനെതിരേയുള്ള മർദനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി ഗാസിയാബാദ് പോലീസും അറിയിച്ചു. സ്വര ഭാസ്കർ, മനീഷ് മഹേശ്വരി, ട്വിറ്റർ എംഡി തുടങ്ങിയവർക്കെതിരേയാണ് പരാതിയെന്നും അന്വേഷണം തുടരുകയാണെന്നും ഡൽഹിയിലെ തിലക് മാർഗ് പോലീസ് വിശദീകരിച്ചു. വയോധികനായ ഒരാളെ നാലുപേർ ചേർന്നു മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ജയ് ശ്രീറാം’ എന്നു വിളിക്കാത്തതിന്റെ പേരിലാണു നാലംഗസംഘം മർദിച്ചതെന്നാണ് പറയപ്പെടുന്നത്. ഗാസിയാബാദിലെ ലോണി മേഖലയിൽ അഞ്ചാം തീയതിയായിരുന്നു സംഭവം. രണ്ടുദിവസം കഴിഞ്ഞാണ് പ്രശ്നം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും പറയപ്പെടുന്നു.
Read More