തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വെല്ലുവിളിച്ചുമുള്ള കെ. സുധാകരന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന് രംഗത്ത്. ബ്രണ്ണൻ കോളജില്‍ പിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം.എന്‍. വിജയന് സാക്ഷിയാണെന്നും ബാലന് പറഞ്ഞു. പിണറായി വിജയന്റെ മക്കളെ സുധാകരൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നകാര്യം യാഥാർഥ്യമാണ്. സുധാകരന് മറുപടി പറയാൻ പിണറായി നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും ബാലൻ വ്യക്തമാക്കി.
Read MoreCategory: Loud Speaker
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പണം നിക്ഷേപിക്കാൻ മാത്രമേ സാധിക്കു..! എസ്ബിഐ സിഡിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ചു
കൊച്ചി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ(സിഡിഎം) നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽനിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും പിൻവലിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.
Read Moreഒരു ബസിന് മാസത്തിൽ സർവീസ് 12 ദിവസം മാത്രം! ഒറ്റ-ഇരട്ട നന്പർ മാനദണ്ഡം ബസ് വ്യവസായ മേഖലയ്ക്ക് ജീവൻ പകരില്ലെന്ന് ഉടമകൾ
സ്വന്തം ലേഖകൻ കണ്ണൂര്‍: ഒറ്റ, ഇരട്ടയക്കം മാനദണ്ഡമാക്കിയുള്ള ബസ് സര്‍വീസ് സ്വകാര്യ ബസ് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ബസുടമകൾ. ഇപ്രകാരം സർവീസ് നടത്തിയാൽ ഒരു ബസിന് മാസത്തിൽ 12 ദിവസം മാത്രമേ സർവീസ് നടത്താനാകൂ. ശനിയും ഞായറും സമ്പൂര്‍ണ ലോക് ഡൗണായതിനാല്‍ ഓടാന്‍ കഴിയില്ല. ഒറ്റ, ഇരട്ട നന്പർ പ്രകാരം ഒരു ബസിന് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് ലഭിക്കുക. ഇന്ധന വിലവര്‍ധനയുടെയും മറ്റും കാരണത്താൽ പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ ഈ നിബന്ധന കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജ്കുമാര് കരുവാരത്ത് പറഞ്ഞു. ഈ സാഹചര്യത്തിൽ ഒറ്റ-ഇരട്ട നന്പർ നിബന്ധനകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില റൂട്ടുകളില്‍ ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ വ്യവസ്ഥകൾ ബസ് സർവീസ് മുടങ്ങാനുമിടയാക്കും. നാമമാത്രമായ സര്‍വീസുകളുള്ള ഉള്പ്രദേശങ്ങളെയാകും കൂടുതലായും ബാധിക്കുക. കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ…
Read Moreബംഗാൾ അക്രമം: ഈ കേസ് കേൾക്കാൻ തനിക്ക് താൽപര്യമില്ല; കേസിൽനിന്നും പിന്മാറി സുപ്രീം കോടതി ജഡ്ജി
ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽനിന്നും പിന്മാറി സുപ്രീം കോടതി ജഡ്ജി. ജസ്റ്റീസ് ഇന്ദിരാ ബാനർജിയാണ് കേസ് കേൾക്കുന്നതിൽനിന്നും പിൻമാറിയത്. ഈ കേസ് കേൾക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഇന്ദിരാ ബാനർജി പറഞ്ഞു. കോൽക്കത്തയാണ് ഇന്ദിരാ ബാനർജിയുടെ സ്വദേശം. ഇന്ദിരാ ബാനർജി പിന്മാറിയതോടെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും. ഇരകളുടെ ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
Read Moreസുധാകരനെ സിപിഎം ഭയക്കുന്നു; വിവാദങ്ങളിലൂടെ മരംമുറി വിഷയം മറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മരംമുറി വിഷയം മറച്ചുവയ്ക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽനിന്നും ജനംപ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. വാർത്താ സമ്മേളനത്തിന്റെ സമയം മുഖ്യമന്ത്രി ദുരപയോഗം ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം ഇരിക്കുന്ന കസേരയുടെ വിലയറിയാതെ പ്രവർത്തിക്കുകയാണെന്നും സതീശൻ പറഞ്ഞു. സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതിനെ സിപിഎം ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അധികാരം ഏറ്റെടുത്ത ഉടനെ സിപിഎം നേതാക്കൾ അദ്ദേത്തിനെതിരെ തിരിഞ്ഞത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്. ഇത് ഇവിടെ അവസാനിക്കട്ടെ. വനംകൊള്ള വിഷയത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read More14കാരിയ്ക്ക് വിവാഹാലോചനയുമായി എത്തിയപ്പോള്‍ സഹോദരന് പറപ്പിച്ചു ! പെണ്‍കുട്ടിയുടെ സഹോദരനെതിരേ വ്യാജ പീഡനപരാതി; വിവാഹ ദല്ലാളായ യുവതിയുടെ കുതന്ത്രങ്ങള്‍ ഇങ്ങനെ…
സ്വന്തം സഹോദരനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യാജ പരാതി നല്കിയ വിവാഹ ദല്ലാളിനെതിരേ പോലീസ് കേസെടുത്തു. വിവാഹ ദല്ലാളായ ശ്രീകല എന്ന യുവതി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് പരാതി എന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. വെണ്മണി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നായിരുന്നു കഞ്ഞിക്കുഴി സ്റ്റേഷനില്‍ ലഭിച്ച പരാതി. സ്വന്തം സഹോദരനു വിവാഹമാലോചിച്ച് കുട്ടിയുടെ വീട്ടില്‍ ശ്രീകല സ്ഥിരമായി എത്തിയിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു ശ്രീകലയുടെ മകള്‍. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന് വീട്ടില്‍ വരുന്നതില്‍ നിന്ന് ശ്രീകലയെ വിലക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വ്യാജമൊഴി നല്കാന് പെണ്‍കുട്ടിയെ ശ്രീകല പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക…
Read Moreസുധാകരൻ മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പിണറായിയോട് ആ രഹസ്യം പറഞ്ഞത് കൊച്ചിയിലെ പ്രമുഖൻ
നവാസ് മേത്തർ തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പദ്ധതിയിട്ട വിവരം പിണറായിയോട് പറഞ്ഞത് പ്രമുഖ അബ്കാരിയും കോൺഗ്രസ് നേതാവുമായിരുന്ന കൊച്ചിയിലെ പ്രമുഖനെന്ന് സൂചന. കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ജനിക്കുകയും നിർമലഗിരിയിലും ബ്രണ്ണൻ കോളജിലും പഠിക്കുകയും പിന്നീട് കൊച്ചി ആസ്ഥാനമായി വലിയ അബ്കാരി കോൺട്രാക്ടറായി മാറുകയും ചെയ്ത ഇദ്ദേഹം കോൺഗ്രസ് നേതാവായിരിക്കുമ്പോഴും പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. ഇ.പി ജയരാജനു നേരെ വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറിയ സമയത്താണ് പിണറായിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാനുള്ള നീക്കവും നടന്നതെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസിലെ ഉന്നതാധികാര സമിതികളിൽ അംഗമായിരുന്ന അതി സമ്പന്നനായി അബ്കാരി കോൺട്രാക്ടർ ഏതാനും വർഷം മുമ്പാണ് മരണമടഞ്ഞത്. സുധാകരന്റെയും മമ്പറം ദിവാകരന്റേയും അടുത്ത സുഹൃത്തായിരുന്നു ഈ അബ്കാരി .സ്വന്തമായി ഡിസ്ലറികൾ ഉള്ള ഈ പ്രമുഖൻ പലപ്പോഴും സിപിഎമ്മും…
Read Moreആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക്; പോലീസിനു മുന്നില്‍ ഹാജരാകും
കൊച്ചി: രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക്. ഇന്നു രാവിലെ കൊച്ചിയില്‍നിന്നും യാത്ര തിരിച്ച ആയിഷ നാളെ ലക്ഷദ്വീപ് പോലീസിനു മുന്നില്‍ ഹാജരാകും. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ആയിഷ പോലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നാണ് ആയിഷയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസസെടുത്തുത്. ഇത് ലക്ഷദ്വീപില്‍ വന്‍ പ്രതിഷേധത്തിനും കാരണമായിരുന്നു.
Read Moreനാളെയും സമ്പൂർണ ലോക്ക് ഡൗണ്‍; പൊതുഗതാഗതവും മദ്യവിൽപ്പനയും ഇല്ല; അവശ്യമേഖലയ്ക്കു മാത്രം ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സന്പൂർണ ലോക്ഡൗണ്‍. അവശ്യമേഖലയ്ക്കു മാത്രമാണ് ഇളവ്. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ, ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ലോക്ഡൗണിൽ ഇതുവരെ നൽകിയ ഇളവുകൾ ഒഴിവാക്കിയാണ് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾ, പാൽ വിതരണം,പലചരക്ക്, പച്ചക്കറി കടകൾ, മത്സ്യ മാംസ വിൽപന ശാലകൾ,ബേക്കറി എന്നിവ രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെ തുറക്കാം. നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ട്രെയിൻ, വിമാന ടിക്കറ്റും മറ്റു രേഖകളുമുണ്ടെങ്കിൽ യാത്രാനുമതി.വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം. കാബുകൾക്കും ടാക്സികൾക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർക്ക് യാത്രാനുമതി ഉണ്ട്. മാലിന്യം നീക്കം ചെയ്യുന്ന…
Read Moreഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണം; യഥാർഥത്തിലുള്ള പിണറായിയുടെ മുഖമാണ് പുറത്തുവന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേരാത്ത നിലയിലാണ് പിണറായിയുടെ സംസാരം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കി പെരുമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്ന പത്രസമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾ പാടില്ലാത്തതാണ്. എന്നാൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് ഈ വാർത്താ സമ്മേളനങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചിരിക്കുന്നത്. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചാണ് സുധാകരനെതിരായി മുഖ്യമന്ത്രി സംസാരിച്ചത്. യഥാർഥത്തിലുള്ള പിണറായിയുടെ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതാണോ ഇതെന്ന് അദ്ദേഹം ചിന്തിക്കണം. മുഖ്യമന്ത്രി സമചിത്തതയുടെ പാതയാണ് സ്വീകരിക്കേണ്ടത്. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട കാര്യമില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനും വനംകൊള്ളക്കാരെ സഹായിക്കാനുമാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
Read More