ചെന്നൈ: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആൾദൈവം ശിവശങ്കർ ബാബ ന്യൂഡൽഹിയിൽ പിടിയിലായി. ചെന്നൈയിൽ നിന്നുള്ള സിബിസിഐഡി സംഘമാണ് സുശീൽ ഹരി ഇന്റർനാഷണൽ സ്കൂൾ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) പിടികൂടിയത്. ആശ്രമത്തോട് ചേർന്ന് കിടക്കുന്ന സ്കൂളിലെ വിദ്യാർഥിനികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയതാണ് ഇയാൾക്കെതിരേയുള്ള കേസ്. വിദ്യാർഥിനികളെ മുറികളിലേക്ക് വിളിച്ചുവരുത്തി നഗ്നനൃത്തം ചെയ്യിക്കുക, കുട്ടികളെ ഒപ്പമിരുത്തി മദ്യപിക്കുക, അശ്ലീലദൃശ്യങ്ങൾ കാണിക്കുക, ലൈഗിംക ദുരുദ്ദേശത്തോടെ സംസാരിക്കുക തുടങ്ങിയ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നത്. പോക്സോ കേസാണ് ബാബയ്ക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്. സ്കൂളിലെ പൂർവ വിദ്യാർഥികളുടെ പരാതിയിൽ മൂന്നു കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.അന്വേഷണം സിബിസിഐഡിക്കു കൈമാറിയതോടെ ശിവശങ്കർ ബാബ ചെന്നൈയിൽ നിന്ന് മുങ്ങുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെതുടർന്ന് സിബിസിഐഡി സംഘം അങ്ങോട്ടേക്ക് തിരിച്ചു. എന്നാൽ സംഘം എത്തുന്നതിനു മുന്‍പേ ആശുപത്രിയിൽ…
Read MoreCategory: Loud Speaker
ബിജെപി ധർണയിൽ ഇന്ധനവില കുറയ്ക്കണമെന്ന ഡിവൈഎഫ്ഐ പ്ലക്കാർഡും
തിരുവനന്തപുരം: ബിജെപിയുടെ വനം കൊള്ളയ്ക്കെതിരായ സമരത്തിൽ പെട്രോൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡും. ബിജെപി പ്രവർത്തകയ്ക്ക് പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. ആറ്റിങ്ങല്‍ നഗരസഭാ ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയാണ് ബിജെപിയെ തിരിഞ്ഞുകൊത്തിയത്. വനം കൊള്ളയ്ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായാണ് ആറ്റിങ്ങലും ധർണ നടന്നത്. പ്ലക്കാർഡ് പിടിച്ചായിരുന്നു സമരം. വനംകൊള്ളയ്ക്കെതിരേയുളള പ്ലക്കാര്‍ഡിനു പകരം ഇന്ധനവിലയ്ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിന്റെ പ്ലക്കാര്‍ഡാണ് വനിതാപ്രവര്ത്തകരിലൊരാള് കൈയിൽ പിടിച്ചത്. ‘പെട്രോള്‍ വില സെഞ്ചുറി അടിച്ചു പ്രതിഷേധിക്കുക’ എന്നായിരുന്നു പ്ലക്കാര്‍ഡിലുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകരും കാഴ്ചക്കാരും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം സമരക്കാര്‍ക്ക് ബോധ്യപ്പെട്ടത്. തലേദിവസം ഇന്ധനവിലയ്ക്കെതിരേ ഡിവൈഎഫ്ഐ നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അതിന്റെ പ്ലക്കാര്‍ഡ് മതിലില്‍ ചാരിവച്ചിരുന്നു. സമരത്തിനെത്തിയ ബിജെപി പ്രവര്‍ത്തക പ്ലക്കാര്‍ഡ് മാറിയെടുത്തതാണ് അബദ്ധത്തിനു വഴിയൊരുക്കിയത്.
Read Moreമാർക്കിന് മാനദണ്ഡമായി; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31 ന്
ന്യൂഡൽഹി: സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. 10, 11, 12 ക്ലാസുകളിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാകും അന്തിമ സ്കോർ നിർണയിക്കുക എന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലമാണ് അന്തിമ സ്കോറിനു പരിഗണിക്കുക. 10 ാം ക്ലാസിലെ പ്രകടനത്തിന് 30 ശതമാനം വെയ്റ്റേജ് ആണ് നൽകുക. അഞ്ച് പ്രധാന വിഷയങ്ങളിൽ വിദ്യാർഥി കൂടുതൽ മികവ് കാണിച്ച മൂന്നു വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി കണക്കാക്കിയാണ് വെയ്റ്റേജ് നിശ്ചയിക്കുന്നത്. 11 ാം ക്ലാസിലെ പ്രകടനത്തിനും 30 ശതമാനം വെയ്റ്റേജാണ് നൽകുന്നത്. യൂണിറ്റ് പരീക്ഷകൾ, ടേം എക്സാമുകൾ, വാർഷിക പരീക്ഷ, സ്കൂളുകൾ സ്വന്തം നിലയ്ക്കു നടത്തിയ പരീക്ഷകൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിലാകും 11 ാം…
Read Moreകോവാക്സിനിൽ പശുക്കുട്ടിയുടെ സിറം അടങ്ങിയിട്ടുണ്ടോ? കേന്ദ്രസർക്കാർ നല്കുന്ന വിശദീകരണം ഇങ്ങനെ…
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിനിൽ പശുവിന്റെ സിറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. കോവാക്സിനിൽ അടങ്ങിയിരിക്കുന്ന ഘടകപദാർഥങ്ങളിൽ ഇത് ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. കോവാക്സിനിൽ പശുക്കുട്ടിയുടെ സിറം അടങ്ങിയിട്ടുണ്ടെന്നു വിവരാവകാശ രേഖയിൽ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോവാക്സിനിൽ പശുവിന്റെ സിറം അടങ്ങിയിട്ടുണ്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇതു തെറ്റാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും കേന്ദ്രസർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.
Read Moreമാസ്ക് അഴിക്കാനൊരുങ്ങി ഫ്രാൻസും; പ്രതീക്ഷിച്ചതിലും വേഗത്തില്‍ കോവിഡ് രോഗബാധ കുറയുന്നു
പാരീസ്: പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് മാസ്ക് അഴിച്ചുവെക്കാൻ ഫ്രാൻസ് ഒരുങ്ങുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്ച അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് അറിയിച്ചു. ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. ജൂണ്‍ ഇരുപതോടെ കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കും. പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യത്തെ ആരോഗ്യസാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും കാസ്റ്റക്സ് കാബിനറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രാൻസിൽ ഒരാഴ്ചത്തെ ശരാശരി കോവിഡ് കേസുകളുടെ എണ്ണം 3,522 ആയി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച മാത്രം 3,235 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Read Moreചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്നു സുധാകരൻ കരുതരുതേ..! കെ. സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ്; കുത്തുവാക്കുകൾ പറഞ്ഞ് മുല്ലപ്പള്ളിയും രമേശും
തിരുവനന്തപുരം : തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോൾ പാർട്ടിയിൽനിന്നും ആരും പ്രതികരിച്ചില്ലെന്നും ഇതു വല്ലാതെ വേദനയുണ്ടാക്കിയെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർമവച്ച നാൾ മുതൽ കോണ്‍ഗ്രസുകാരനായി വളർന്നുവന്ന താൻ ബിജെപിക്കാരനാണെന്നു പറഞ്ഞപ്പോൾ പല സ്നേഹിതൻമാരും അതിനോടൊപ്പം ചേർന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഈ മനോവികാരത്തിലാണ് ഇപ്പോൾ കെ.സുധാകരനെ അനുകൂലിച്ചു എഫ്ബിയിൽ പ്രതികരിച്ചത്. ഇതായിരിക്കണം നമ്മുടെ വികാരം. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റ ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. ബിജെപി മുഖ്യ ശത്രുവല്ലെന്നുള്ള കെ.സുധാകരന്റെ പരാമർശത്തിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മറുപടി പറയണമെന്നും സുധാകരനു ബിജെപിയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണു സുധാകരന് അനുകൂലമായി രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ കെപിസിസിയിൽ നടന്ന…
Read Moreസന്പൂർണ ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്ക് പാസ് വേണം! വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് മാർഗനിർദേശങ്ങളായി
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വന്ന സ്ഥലങ്ങളിൽ നിന്ന് (ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാൽ യാത്രക്കാർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ നിന്നും സന്പൂർണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്ക് മെഡിക്കൽ ആവശ്യങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് ആവശ്യമാണ്. സന്പൂർണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏർപ്പെടുത്തിയ സ്ഥലത്തേക്കും നിയന്ത്രണങ്ങൾ ഒഴിവാക്കിയ സ്ഥലത്തേക്കും മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ്…
Read Moreആപ്പില്ല, ബുക്കിംഗുമില്ല; ഇന്നു മുതൽ നേരിട്ടെത്തി മദ്യം വാങ്ങാം! സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും
തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തു നിർത്തിവച്ച മദ്യവിതരണം ഇന്നു പുനരാരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയുമാണു വിൽപ്പന. വിൽപ്പനശാലകൾക്കു മുന്നിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും. പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.
Read Moreഒടുവില്‍ രതിദേവി കുറ്റം സമ്മതിച്ചു! കോവിഡ് രോഗിയെ കൊന്ന് മോഷണം; പ്രതി ആശുപത്രി ജീവനക്കാരി തന്നെ; സുനിതയെ വാർഡിൽ നിന്ന് കാണാതായത് മേയ് 24 ന്
ചെന്നൈ: ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40) ആണ് അറസ്റ്റിലായത്. വെസ്റ്റ് താംബരം സ്വദേശി സുനിത(41) ആണ് കൊല്ലപ്പെട്ടത്. മേയ് 24നാണ് സുനിതയെ വാർഡിൽ നിന്ന് കാണാതായത്. ജൂൺ എട്ടിന് എട്ടാം നിലയിലെ എമർജൻസി ബോക്സ് റൂമിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. സുനിതയെ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുകയും രതിദേവി കുറ്റം സമ്മതിക്കുകയുമായിരുന്നു. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
Read Moreതെളിവുകളെല്ലാം കൈയിലുണ്ട്..! ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നെന്ന് കൂടുതൽ വ്യക്തമാവുന്നു; സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതാർഹം; പ്രസീത
കണ്ണൂർ: കെ.സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട്. ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നെന്ന് കൂടുതൽ വ്യക്തമാവുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീത പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ 50 ലക്ഷം രൂപ നൽകിയെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹർജിയിൽ കൽപ്പറ്റ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തെളിവുകളെല്ലാം ഞങ്ങളുടെ കൈയിലുണ്ടെന്നും അതുവച്ച് അന്വേഷണവുമായി സഹകരിച്ച് പോകാനാണ് തീരുമാനമെന്നും പ്രസീത പറഞ്ഞു.
Read More