ന്യൂഡൽഹി: സർക്കാർ നിർദേശങ്ങൾക്കു ചെവികൊടുക്കാത്ത ട്വിറ്ററിന്റെ ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥർ അറസ്റ്റ് ഭീഷണിയിൽ. കർഷക സമരവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ അടങ്ങുന്ന കണ്ടന്റ് സെൻസർ ചെയ്യണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ കേന്ദ്രം കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരമുള്ള നിബന്ധനകൾ പിൻതുടരാത്തതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് ഭീമനായ ട്വിറ്റർ നേരത്തേ കേന്ദ്രനിർദേശം ഭാഗികമായി അംഗീകരിച്ചിരുന്നു. ഒരു വിഭാഗം അക്കൗണ്ടുകൾ തങ്ങൾ മരവിപ്പിച്ചതായി കന്പനി അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയ്ക്കു പുറത്ത് ഈ അക്കൗണ്ടുകൾ സജീവമായിരിക്കുമെന്നും കന്പനി പറഞ്ഞു. 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. എന്നാലിപ്പോൾ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കോടതിയെ സമീപിക്കുമെന്ന സൂചനകളുണ്ട്.കഴിഞ്ഞദിവസം കേന്ദ്ര ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നി ട്വിറ്റർ പ്രതിനിധികളായ മോണിക് മെഷേ, ജിം ബേക്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ഹാഷ്ടാഗുകൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെയോ അഭിപ്രായ…
Read MoreCategory: Loud Speaker
വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ കാശിനു പകരമായി യുവതിയെ ശാരീരികമായി ഉപയോഗിച്ച് 65കാരന് ! സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് വയോധികനെ കൊന്ന് ഓവുചാലില്‍ താഴ്ത്തി…
വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞാതെ വന്നതോടെ യുവതിയില്‍ നിന്ന് ലൈംഗികബന്ധം ആവശ്യപ്പെട്ട 65കാരനെ യുവതിയുടെ ഭര്‍ത്താവ് കൊല്പപെടുത്തി.ഗ്യാന്‍ പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം ഗ്യാന്‍ പ്രകാശിനെ ജനുവരി നാല് മുതല്‍ കാണാതായത്. തിങ്കളാഴ്ച രാത്രി വിജയ് നഗറിലെ ഓവുചാലില്‍ സ്യൂട്ട്കെയ്സിനുള്ളില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് കുമാര്‍, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. കുറ്റാരോപിതയായ സ്ത്രീ ഇയാളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഗ്യാന്‍ പ്രകാശ് സുഹൃത്തിന്റെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരുദിവസം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഗ്യാന്‍ പ്രകാശിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഗോവിന്ദപുരം എന്നയിടത്താണ് അവസാനമായി കാണാന്‍ സാധിച്ചത്. കൂടാതെ ഇയാളുടെ എടിഎം ഉപയോഗിച്ച് രണ്ടിടത്ത് നിന്ന് 50,000 രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ സിസിടിവിയുടെ…
Read Moreറോഡിലേക്ക് തെറിച്ച് വീണ് ഗൃഹനാഥ മരിച്ച സംഭവം; പോലീസ് അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമെന്ന് കണ്ടെത്തിൽ; നിർണായകമായത് പ്രദേശവാസിയുടെ ആ മൊഴി
സ്വന്തം ലേഖകൻതലശേരി: ഓട്ടോറിക്ഷയിൽ നിന്നും സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്ന മൊഴി നിർണായകമായപ്പോൾ തെളിഞ്ഞത് അപകട മരണമായി മാറുമായിരുന്ന ആസൂത്രിത കൊലപാതകം. തലയ്ക്കടിച്ച് ക്ഷതമേൽപ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ടു കൊന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, തലശേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മൂസ വള്ളിക്കാടൻ എന്നിവരുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് തലശേരി പോലീസ് കൊലപാതകക്കേസ് തെളിയിച്ചത്. ഗോപാൽപേട്ട ഫിഷറീസ് കോമ്പൗണ്ടിൽ പടിഞ്ഞാറെ പുരയിൽ ശ്രീധരി (52) കൊല്ലപ്പെട്ട കേസിലാണ് മണിക്കൂറുകൾക്കുള്ളിൽ നിർണായകമായ തെളിവുകൾ ശേഖരിക്കുകയും പ്രതിയും ശ്രീധരിയുടെ സുഹൃത്തുമായ ഗോപാൽ പേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) അറസ്റ്റ് ചെയ്യുകയും ചെയ്തത്. വധശ്രമത്തിന് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാന്റിൽ കഴിയുന്ന പ്രതിക്കെതിരെ ഇന്ന് കൊലപാതകക്കുറ്റം ചുമത്തും.പുതിയതായി ചുമതലയേറ്റ പ്രിൻസിപ്പൽ എസ്ഐ അഷറഫ് യൂണിഫോം ധരിക്കാൻ പോലും സമയം ലഭിക്കാതെ ഉറക്കമൊഴിഞ്ഞ് നടത്തിയ മാരത്തൺ അന്വേഷണം…
Read Moreഞായറാഴ്ച കാപ്പനൊരു വരവുണ്ട്, ഒരൊന്നൊന്നര വരവ്; യുഡിഎഫ് പ്രവേശനം ആഘോഷമാക്കി മാറ്റാന്‍ നോട്ടീസ് ഇറക്കി എന്‍സിപി ജില്ലാ കമ്മിറ്റി
കോട്ടയം: മാണി സി. കാപ്പന്റെ യുഡിഎഫ് പ്രവേശനം ആഘോഷമാക്കി മാറ്റാന്‍ എന്‍സിപി ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി നോട്ടീസ് തയാറായി കഴിഞ്ഞു. 14നു ഞായറാഴ്ച രാവിലെ 9.30ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ മാണി സി. കാപ്പന് ളാലം പാലം ജംഗ്ഷനിലെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ കേന്ദ്രത്തിലെത്തും. നാസിക് ഡോള്‍, ബൈക്ക്റാലി, പുഷ്പവൃഷ്ടി എന്നിവ ഒരുക്കിയിട്ടുണ്ട്. ജാഥയുടെ ഏറ്റവും മുമ്പില്‍ മാണി സി. കാപ്പനൊപ്പം സംസ്ഥാന ജില്ലാ നേതൃനിര അണിനിരക്കും. പുഷ്പവൃഷ്്ടിയോടെയായിരിക്കും മാണി സി. കാപ്പനെ വേദിയിലേക്ക് സ്വീകരിക്കുക. വേദിയിലെത്തുന്ന മാണി സി. കാപ്പനെ ത്രിവര്‍ണ ഷാള്‍ അണിയിച്ച് രമേശ് ചെന്നിത്തല സ്വീകരിക്കും. രമേശ് ചെന്നിത്തലയെ പൊന്നാടയണിയിച്ച് കിരീടം ധരിപ്പിച്ചും മാണി സി.കാപ്പനും സ്വീകരിക്കും. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയിലെയും പാലാ നിയോജക മണ്ഡലം കമ്മിറ്റിയിലെയും ഭൂരിഭാഗം പ്രവര്‍ത്തകരും…
Read Moreകർഷകർ സമരം കൂടുതൽ ശക്തമാക്കുന്നു; ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും; കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാതെ സമരം
ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. നാല് മണിക്കൂറാണ് ട്രെയിൻ തടയുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. ഡൽഹി അതിർത്തികളിൽ കഴിഞ്ഞ രണ്ട് മാസമായി കർഷകർ സമരം നടത്തിവരികയാണ്. നിരവധി തവണ പ്രശ്ന പരിഹാരത്തിനായി കേന്ദ്രസർക്കാരുമായി കർഷകർ ചർച്ച നടത്തിയെങ്കിലും ഫലം കാണാതെ പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
Read Moreമാസ്ക് ധരിക്കാതെ സമ്പര്‍ക്കം പുലര്‍ത്തിയവരും അര മണിക്കൂറിലേറെ തൊട്ടടുത്ത് ഇരുന്നവരും ടെസ്റ്റിന് വിധേയമാകണം; പരിശോധന കർക്കശമാക്കാൻ നിർദേശം
കോട്ടയം: കോവിഡ് ബാധിതരുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ കോവിഡ് പരിശോധന കര്‍ക്കശമാക്കാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര മെഡിക്കല്‍ സംഘം നിര്‍ദേശിച്ചു. ഓഫീസുകളിലോ കടകളിലോ വീടുകളിലോ ഒരാളോ ഒന്നിലേറെപ്പേരോ കോവിഡ് ബാധിതരായാല്‍ മാസ്ക് ധരിക്കാതെ സമ്പര്‍ക്കം പുലര്‍ത്തിയവരും അര മണിക്കൂറിലേറെ തൊട്ടടുത്ത് ഇരുന്നവരും ടെസ്റ്റിന് വിധേയമാകണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഏഴു ദിവസം വരെ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര സംഘത്തിന്റെ നിര്‍ദേശം. രോഗിയുമായി സ്പര്‍ശനം, തൊട്ടടുത്ത് സംസാരം തുടങ്ങിയ സമ്പര്‍ക്കമുണ്ടായവര്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയുന്നതാണ് സുരക്ഷിതം. ദിവസം അയ്യായിരം പേര്‍ക്ക് ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് അഞ്ചില്‍ താഴെ സ്ഥാനത്താണ് ജില്ലയിലെ വ്യാപന നിരക്ക്. നിലവില്‍ കല്യാണം, മത ചടങ്ങുകള്‍, ഷോപ്പിംഗ് എന്നിവയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം കൂടാന്‍ സാഹചര്യമായത്. 100 പേരില്‍ കൂടുതല്‍ ഒരു ചടങ്ങിലും ഒരുമിച്ചുകൂടാന്‍ അനുമതിയില്ല.
Read Moreഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 തിരി തെളിക്കും
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വച്ച ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയിൽ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.മന്ത്രി എ.കെ. ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി .ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും . മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചു കൊണ്ടാണ് ചലച്ചിത്രമേളയ്ക്ക് ഇക്കുറി തുടക്കമാകുന്നത്. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഴാങ് ലുക് ഗൊദാർദിനു വേണ്ട ി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൊദാർദിനു ചടങ്ങിൽ നേരിട്ട് എത്താൻ കഴിയാത്തതിനാൽ ഓണ്‍ലൈനായി അദ്ദേഹം ആശംസകൾ പങ്കുവയ്ക്കും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, മുൻ ചെയർമാൻ ടി.കെ .രാജീവ് കുമാർ, വൈസ് ചെയർ പേഴ്സണ്‍…
Read Moreവിട്ടുവീഴ്ചയില്ല! മോദിക്ക് കർഷകരുടെ നിശിത വിമർശനം; 40 ലക്ഷം ട്രാക്ടറുകളുമായി റാലി നടത്തുമെന്നു രാകേഷ് ടികായത്
സെബി മാത്യു ന്യൂഡൽഹി: കർഷകസമരം രാജ്യവ്യാപക പ്രക്ഷോഭമാക്കി മാറ്റുമെന്നും 40 ലക്ഷം ട്രാക്ടറുകളുമായി റാലി നടത്തുമെന്നുമുള്ള മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കർഷകസമരത്തെ പാർലമെന്റിൽ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ടികായത് രൂക്ഷവിമർശനം ഉന്നയിച്ചു. മോദി ഇന്നുവരെ ഒരു സമരവും നയിക്കുകയോ ഭാഗമാകുകയോ ചെയ്തിട്ടില്ല. ഭഗത്സിംഗും എൽ.കെ. അഡ്വാനിയും സമരങ്ങൾ നയിച്ചിട്ടുണ്ടെന്നും സമരജീവികളെക്കുറിച്ച് മോദിക്ക് ഒന്നുംതന്നെ അറിയില്ലെന്നും പറഞ്ഞ് ടികായത് കുറ്റപ്പെടു ത്തി. രാജ്യത്ത് പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരജീവികൾ എന്നൊരു വിഭാഗം രൂപപ്പെട്ടു വരുന്നുണ്ടെന്ന് രാജ്യസഭയിൽ മോദി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കർഷകസമരം ഒക്ടോബർ രണ്ടു വരെ തുടരും. എന്നാൽ, അതോടെ പ്രക്ഷോഭം അവസാനിക്കുന്നില്ല. കർഷകർ ഊഴമിട്ട് പല സംഘങ്ങളായി ഡൽഹി അതിർത്തികളിൽ സമരം തുടരുമെന്നും രാകേഷ് ടികായത് പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോഹവയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത…
Read More24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് മരണമില്ല! കേരളത്തിൽ അതീവജാഗ്രത വേണമെന്നു വിദഗ്ധർ
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു കേന്ദ്ര സർക്കാർ. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മൂന്നാഴ്ചയായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്ര നഗർ ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണു മൂന്നാഴ്ചയായി കോവിഡ് മരണം ഉണ്ടാകാത്തതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഇന്നലത്തെ പുതിയ 9,110 കേസുകളിൽ പകുതിയിലേറെയും (5,214) കേസുകളും കേരളത്തിലാണെന്നത് ആശങ്കാജനകമായി. ഇന്ത്യ യിലെ 1,43,625 സജീവ കേസുകളിൽ 69,456 കേസുകളുള്ള കേരളമാണ് രാജ്യത്തു മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ മൊത്തം ആക്ടീവ് കേസുകൾ 44,944 ആയി കുറഞ്ഞു. ഇന്ത്യയിലെ ആകെ കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത ആവശ്യമാണെന്നു കേന്ദ്രം നിയോഗിച്ച പ്രത്യേക മെഡിക്കൽ…
Read Moreഅണികളുടെ ചിന്നമ്മ അവരെ അഭിസംബോധനയും ചെയ്തു! നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ അണികളിൽ ആവേശം വിതറി ശശികല ചെന്നൈയിൽ
ചെന്നൈ: അണികളിൽ ആവേശം വിതറി ശശികല ചെന്നൈയിൽ. ജയിൽവാസത്തിനും കോവിഡ് ചികിത്സയ്ക്കും ശേഷം തമിഴ്നാട്ടിൽ എത്തിയ ശശികല ഇന്നലെ അർധരാത്രിയോടെ ചെന്നൈയിൽ എം.ജി.ആറിന്റെ വസതിയിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അണികളുടെ ചിന്നമ്മ അവരെ അഭിസംബോധനയും ചെയ്തു. മറീന ബീച്ചിലെ ജയലളിത സമാധിയിൽ പരിപാടി നടത്താൻ അനുവാദം നൽകാത്തതിന് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചായിരുന്നു ശശികലയുടെ പ്രസംഗം. നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെയാണ് ശശികല തമിഴ്നാട്ടിലെത്തിയത്. ജയിലിൽനിന്ന് ഇറങ്ങിയശേഷമുള്ള ആദ്യ പ്രസ്താവനയിൽ അണികൾക്കും എതിരാളികൾക്കും ഒരേപോലെയുള്ള വ്യക്തമായ സന്ദേശമുണ്ടായിരുന്നു- ഞാൻ സജീവ രാഷ്ട്രീയത്തിലുണ്ടാവും. വ്യക്തിതാത്പര്യങ്ങൾ മാറ്റിവച്ച് ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചു നിൽക്കണം. ജ്യോത്സ്യന്മാർ നിശ്ചയിച്ച ശുഭ മുഹൂർത്തത്തിൽ ഇന്നലെ രാവിലെ ഏഴരയ്ക്കാണ് ശശികല ബംഗളുരുവിലെ റിസോർട്ടിൽനിന്ന് യാത്ര തുടങ്ങിയത്. ഇരുപതു മണിക്കൂറോളം എടുത്ത് ഒട്ടേറെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ചെന്നൈയിൽ യാത്ര അവസാനിപ്പിച്ചത്. ജയലളിത ഉപയോഗിച്ചിരുന്ന ലാൻഡ് ക്രൂസർ കാറിലായിരുന്നു യാത്ര. സർക്കാരിന്റെ…
Read More