ആറന്മുള: മന്ത്രി വീണാ ജോർജ് പ്രചാരണ സമാപന ദിവസം കുളനടയിലെ പരിപാടികളിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗവുമായിരുന്ന സവിത അജയകുമാറിനൊപ്പമാണ് ഇന്നലെ തുറന്ന വാഹനത്തിൽ മണ്ഡലത്തിൽ പര്യടനം നടത്തിയത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടിയും വോട്ടഭ്യർഥന നടത്തി.വീണാ ജോർജ് പ്രചാരണ പരിപാടികളിൽനിന്നു വിട്ടുനിൽക്കുന്നതായ ആക്ഷേപം എൽഡിഎഫിൽ ഉയർന്നിരുന്നു. യുഡിഎഫ് ഇത് പ്രചാരണായുധമാക്കുകകൂടി ചെയ്തതോടെയാണ് ഇന്നലെ വീണാ ജോർജ് പ്രചാരണത്തിനിറങ്ങിയത്.
Read MoreCategory: Loud Speaker
യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം; സംവാദത്തിന് സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് കെ.സി. വേണുഗോപാല്‍ എംപി
ആലപ്പുഴ: യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീയതിയും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കഴിഞ്ഞദിവസം കെ.സി. വേണുഗോപാല്‍ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കോഴിക്കോട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.മുഖ്യമന്ത്രി തയാറാണെങ്കില്‍ സംവാദത്തിന് നാളെത്തന്നെ തയാറാണ്. അതല്ല, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്നറിയിച്ചാല്‍ ആ ദിവസം സംവാദം നടത്താം. യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേരള താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാര്‍ പോരാടിയത്. ആഴക്കടല്‍ മത്സ്യബന്ധനം, മണല്‍ ഖനനം, കപ്പല്‍ മുങ്ങിയത് ഉള്‍പ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വിവേചനം ഉള്‍പ്പെടെയുള്ള നിരവധിയായ വിഷയങ്ങള്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി…
Read Moreമധ്യതിരുവിതാംകൂറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുപിടണമെന്ന് പി.സി.ജോര്‍ജ്
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം മധ്യതിരുവിതാംകൂറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പി.സി. ജോര്‍ജ്. മധ്യതിരുവിതാംകൂറില്‍ ബിജെപി ശക്തി തെളിയിക്കും. കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുപിടണം. നാടിനു ശാപമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും വളരരുത്. ജില്ലയില്‍ 10നു മുകളില്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 40 മണ്ഡലങ്ങള്‍ ബിജെപി വിജയസാധ്യതയുള്ള മണ്ഡലമായി പ്രഖ്യാപിച്ചു. ജില്ലയില്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടും. ഇതിന്റെ മേല്നോട്ടച്ചുമതയും തനിക്കുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
Read More‘അന്നേ അറിയാമായിരുന്നു ഇന്‍ഡിഗോ നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്, ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് യാത്രക്കാരെ യജമാനന്മാരായി കണ്ട് നന്നായി പ്രവര്‍ത്തിക്കുക’: ഇ. പി ജയരാജൻ
കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ. പി ജയരാജന്. ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലന്ന് അന്നേ തനിക്ക് അറിയാമായിരുന്നു എന്ന് ജയരാജൻ പറഞ്ഞു. ഇൻഡിഗോയുടെ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഏതാനും ദിവസങ്ങളായി സര്‍വീസുകള്‍ കൂട്ടത്തോടെ ഇന്‍ഡിഗോ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായ പശ്ചാത്തലത്തില്‍ മുന്‍ അനുഭവം ഓര്‍ത്തെടുത്ത് കൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം. ഇന്‍ഡിഗോയുമായുള്ള തന്റെ പ്രശ്നം അവസാനിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് യാത്രക്കാരെ യജമാനന്മാരായി കണ്ട് നന്നായി പ്രവര്‍ത്തിക്കുക. തെറ്റായ പ്രവണതകള്‍ തിരുത്തി മാനേജ്മെന്റ് മുന്നോട്ടുപോകണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
Read Moreകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നാളെ കൈമാറും, മകന് ജോലി നല്‍കും: വനംവകുപ്പ്
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ മകൻ അനിൽ കുമാറിന് ജോലി നല്‍കുമെന്ന് വനംവകുപ്പ്. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാളിമുത്തു കൊല്ലപ്പെട്ടത്. സെൻസസിനിടെ കാട്ടാനയം കണ്ടതോടെ കാളിമുത്തുവും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാൽ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്.
Read Moreശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പത്താം തീയതി മൊഴി കൊടുക്കാമെന്ന് എസ്ഐടിയെ രമേശ് ചെന്നിത്തല അറിയിച്ചു. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു. പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത് ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹ പ്രതികൾ മാത്രമാണ്. ഇതിന്റെ…
Read Moreനടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച വിധി പറയും
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്. 2017 ഫെബ്രുവരി 17 ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്ന് നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. ദിലീപ് തുടര്‍ന്ന് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും…
Read Moreരാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമില്ല: പുടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ; അതൃപ്തി അറിയിച്ച് ഹൈക്കമാൻഡ്
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്. വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിനു മറുപടി പറയണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
Read Moreബാബറി ദിനാചരണം ആഹ്വാനം; ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി
ശബരിമല: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സിആർപിഎഫ് – ആർഎഎഫ്, എൻഡിആർഎഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ചില സംഘടനകൾ ബാബറി ദിനാചരണം ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ. ഇന്നലെയും ഇന്നുമാണ് അധിക സുരക്ഷാ ക്രമീകരണങ്ങളെന്ന് പോലീസ് സ്പെഷ്ൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. രാത്രി നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിന്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക്…
Read Moreഭഗവാന്റെ സ്വർണം കവർന്ന് ജയിലിൽ പോയ ഇന്ത്യയിലെ ഏക പാർട്ടി സിപിഎമ്മെന്ന് കെ.സി. വേണുഗോപാൽ
മുഹമ്മ: ഭഗവാന്റെ സ്വർണം കവർന്ന് ജയിലിൽ പോയ ഇന്ത്യയിലെ ഏക പാർട്ടി സിപിഎം ആണെന്ന് കെ.സി. വേണുഗോപാൽ എം പി. സ്വർണക്കൊള്ളയുടെ പേരിൽ അറസ്റ്റിലായവരെ രക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്. കുറ്റം ചെയ്തവർക്കെതിരേ നടപടിയെടുക്കാത്തതിൽ നിന്നുതന്നെ എന്തൊക്കെയോ പിന്നിൽ ഉണ്ടെന്ന് വ്യക്തമാണ്. പിഎം ശ്രീ, ലേബർ കോഡ് വിഷയങ്ങളിൽ കേരളത്തിൽ സിപിഎം കൈക്കൊണ്ട നടപടി പാർട്ടി നയത്തിന് എതിരാണെന്നും കെസി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ മുഹമ്മയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങൾക്കു ലഭിക്കേണ്ട അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത സർക്കാരാണ് പിണറായിയുടേത്. ജനങ്ങളെ ജീവിക്കാൻപോലും അനുവദിക്കാതെ ദുരിതത്തിലാക്കിയ സർക്കാരിനെ ഇനി സഹിക്കാൻ കഴിയില്ല. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.സുബ്രഹ്മണ്യദാസ് അധ്യക്ഷനായി. സി.കെ. ഷാജിമോഹൻ, എസ്.ശരത്ത്, സിറിയക് കാവിൽ, വി.എസ്. ജബ്ബാർ,…
Read More