ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​ഷ്മീ​രി​ലെ സോ​പ്പോ​ര​യി​ൽ വ്യാ​പ​ക റെ​യ്ഡ്; ബാ​രാ​മു​ള്ള​യി​ൽ ഡ്രോ​ൺ പ​റ​ത്ത​ൽ നി​രോ​ധി​ച്ചു

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പ്പോ​ര​യി​ൽ സം​സ്ഥാ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ വ്യാ​പ​ക റെ​യ്ഡ്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ര​സേ​ന നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ​ർ ല​ഫ് ജ​ന​റ​ൽ പ്ര​തീ​ക് ശ​ർ​മ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. ബാ​രാ​മു​ള്ള ജി​ല്ല​യി​ൽ ഡ്രോ​ൺ പ​റ​ത്ത​ൽ ത​ൽ​കാ​ലി​ക​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​ന് ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തി​ന് ഹ​രി​യാ​ന​യി​ലെ കൈ​താ​ളി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വേ​ന്ദ​ർ സിം​ഗ് (25) കു​റ്റം സ​മ്മ​തി​ച്ചെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ത്യ പാ​ക് സം​ഘ​ർ​ഷ​ത്തെ സം​ബ​ന്ധി​ച്ചും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ സം​ബ​ന്ധി​ച്ചും പാ​ക്കി​സ്ഥാ​ന് വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ കൈ​മാ​റി​യെ​ന്നാ​ണു കു​റ്റ​സ​മ്മ​തം.

Read More

ബ​ലാ​ത്സം​ഗ​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക്കും ഇ​ര​യ്ക്കും വി​വാ​ഹ​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി അ​ഞ്ച് വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ച യു​വാ​വി​നെ​തി​രേ ബ​ലാ​ത്സം​ഗ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കും പ്ര​തി​ക്കും വി​വാ​ഹം ക​ഴി​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. പ്ര​തി​ക്ക് നേ​ര​ത്തേ മ​ധ്യ​പ്ര​ദേ​ശ് സെ​ഷ​ൻ​സ് കോ​ട​തി 10 വ​ർ​ഷ​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്‌​ന​യും എ​സ്.​സി. ശ​ർ​മ്മ​യും അ​ട​ങ്ങി​യ ബെ​ഞ്ചി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​യും ഇ​ര​യും വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ചു​കൊ​ണ്ട് പ​ര​സ്പ​രം പൂ​ക്ക​ൾ കൈ​മാ​റി​യ​ത്. കോ​ട​തി ത​ന്നെ​യാ​ണു പൂ​ക്ക​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ​തെ​ന്നു മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മൃ​ണാ​ൾ ഗോ​പാ​ൽ ഏ​ക​ർ പ​റ​ഞ്ഞു.

Read More

കേ​ണ​ൽ സോ​ഫി​യ​യ്ക്കെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം; മ​ന്ത്രി വി​ജ​യ് ഷാ​യു​ടെ രാ​ജി വേ​ണ്ടെ​ന്നു ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: കേ​ണ​ൽ സോ​ഫി​യ ഖു​റേ​ഷി​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ത്രി വി​ജ​യ് ഷാ​യെ ത​ള്ളാ​തെ സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വം. വി​ജ​യ് ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടേ​ണ്ടെ​ന്നു സം​സ്ഥാ​ന ബി​ജെ​പി​യി​ൽ ധാ​ര​ണ​യാ​യി. മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് പ​ങ്കെ​ടു​ത്ത ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ന്ത്രി വി​ജ​യ് ഷാ ​രാ​ജി​വ​ച്ചാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​മാ​യി മാ​റു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. വി​ഷ​യ​ത്തി​ൽ മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന നി​ല​പാ​ടി​ൽ മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി നേ​തൃ​ത്വ​മെ​ത്തി​യ​ത്. അ​തേ​സ​മ​യം, കോ​ട​തി തീ​രു​മാ​നം അ​നു​സ​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കേ​ണ​ൽ സോ​ഫി​യ ഖു​റേ​ഷി​യെ ‘ഭീ​ക​ര​രു​ടെ സ​ഹോ​ദ​രി’ എ​ന്നു വി​ളി​ച്ച​താ​ണു വ​ൻ വി​വാ​ദ​മാ​യ​ത്. ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സി​ന്ദൂ​രം മാ​യ്ച്ച ഭീ​ക​ര​രെ അ​വ​രു​ടെ സ​ഹോ​ദ​രി​യെ​ത്ത​ന്നെ വി​ട്ടു മോ​ദി​ജി പാ​ഠം പ​ഠി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സം​ഗം.

Read More

വീ​ണ്ടും കോ​ള​റ മ​ര​ണം? ആ​ല​പ്പു​ഴ​യി​ൽ കോ​ള​റ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ ‌മ​രി​ച്ചു

ആ​ല​പ്പു​ഴ: കോ​ള​റ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. ആ​ല​പ്പു​ഴ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ നീ​രേ​റ്റു​പു​റം പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​ജി. ര​ഘു (48) ആ​ണു മ​രി​ച്ച​ത്. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ര​ഘു​വി​നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ കോ​ള​റ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം വി​സ​ർ​ജ്യ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നാ​ൽ കോ​ള​റ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. ര​ഘു​വി​ന് എ​വി​ടെ​നി​ന്നാ​ണു രോ​ഗം ബാ​ധി​ച്ച​തെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ടു​ത്ത വ​യ​റി​ള​ക്ക​വും ഛർ​ദി​യു​മാ​യാ​ണു ര​ഘു​വി​നെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ള​റ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ കൂ​ടി ഉ​ള്ള​യാ​ളാ​ണു ര​ഘു. മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തി​ലാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:…

Read More

ആ​ര്‍​ക്കും ആ​രെ​യും കൈ​നീ​ട്ടി അ​ടി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല; ബെ​യ്‌​ലി​ൻ ദാ​സി​ന്‍റെ അ​റ​സ്റ്റോ​ടെ ത​നി​ക്ക്  നീ​തി ല​ഭി​ച്ചെ​ന്ന് അ​ഡ്വ. ശ്യാ​മി​ലി

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ത​നി​ക്ക് നീ​തി ല​ഭി​ച്ചെ​ന്ന് അ​ഡ്വ. ശ്യാ​മി​ലി ജ​സ്റ്റി​ൻ. ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ ഇ​ന്ന​ലെ​യാ​ണ് സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​നി കോ​ട​തി​യു​ടെ തീ​രു​മാ​നം എ​ന്തു​ത​ന്നെ​യാ​യാ​ലും ബെ​യ്‌​ലി​ൻ ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ത​നി​ക്ക് നീ​തി ല​ഭി​ച്ചു​വെ​ന്നാ​ണ് ശ്യാ​മി​ലി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഓ​ഫീ​സി​ല്‍ ത​ന്നെ മ​ര്‍​ദി​ച്ച​തി​ന് സാ​ക്ഷി​ക​ളു​ണ്ട്. അ​വ​രി​ൽ ആ​രൊ​ക്കെ സാ​ക്ഷി​പ​റ​യു​മെ​ന്ന​തി​നെ​ക്കു​റി​ച്ചൊ​ന്നും ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. ഇ​നി ഇ​ത്ത​ര​ത്തി​ൽ ഒ​രാ​ള്‍​ക്കു പോ​ലും അ​നു​ഭ​വ​മു​ണ്ടാ​ക​രു​ത്. ആ​ര്‍​ക്കും ആ​രെ​യും കൈ​നീ​ട്ടി അ​ടി​ക്കാ​നോ ഉ​പ​ദ്ര​വി​ക്കാ​നോ അ​വ​കാ​ശ​മി​ല്ല. ഇ​നി ഇ​ത്ത​രം അ​നു​ഭ​വം ആ​ര്‍​ക്കെ​ങ്കി​ലും ഉ​ണ്ടാ​യാ​ൽ അ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും അ​ഡ്വ. ശ്യാ​മി​ലി ജ​സ്റ്റി​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ഡ്വ. ബെ​യ്‌​ലി​ൻ ദാ​സി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും തു​മ്പ പൊ​ലീ​സും ചേ​ർ​ന്ന് ബെ​യ്‌​ലി​ൻ…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്തു​സം​ഘ​ങ്ങ​ൾ ‌ക​ഞ്ചാ​വ് ക​ട​ത്തി​ലേ​ക്ക് ; താ​യ്‌​ല​ൻ​ഡി​ൽ​നി​ന്നു ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഒ​ഴു​കു​ന്നു

കോ​ഴി​ക്കോ​ട്: വി​മാ​ന​ത്താ​വ​ളം വ​ഴി മു​ന്‍​പു സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഘ​ങ്ങ​ള്‍ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തി​ലേ​ക്കു തി​രി​യു​ന്ന​താ​യി പോ​ലീ​സ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​പ​ക​മാ​യി ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ചി​ല സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘ​ങ്ങ​ളെ​ങ്കി​ലും ക‍​ഞ്ചാ​വു ക​ട​ത്തി​ലേ​ക്കു ക​ളം മാ​റ്റി​ച്ച​വി​ട്ടി​യ​താ​യാ​ണ് ഡി​ആ​ർ​ഐ, ക​സ്റ്റം​സ് തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ സം​ശ​യി​ക്കു​ന്ന​ത്. ‌സ്വ​ർ​ണ​ത്തി​നു​ള്ള ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 15 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ആ​റു ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച​ത് സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലെ ലാ​ഭം വ​ലി​യ തോ​തി​ൽ കു​റ​യാ​നി​ട​യാ​ക്കി. ഹൈ​ബ്രി​ഡ് ക​ഞ്ചാ​വി​നു കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ന്നു​വെ​ന്നും കേ​ര​ളം വ​ഴി യു​എ​ഇ​യി​ലേ​ക്കു ക​ട​ത്തു ന​ട​ക്കു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, സ​മീ​പ​കാ​ല​ത്താ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ള്‍ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. അ​ടു​ത്തി​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്നു പി​ടി​ച്ച എ​ല്ലാ കേ​സു​ക​ളി​ലും താ​യ്‌​ല​ൻ​ഡി​ൽ​നി​ന്നാ​ണു ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. അ​വി​ടെ ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ണ്. വി​ല​ക്കു​റ​വി​ൽ കി​ട്ടും എ​ന്ന​തി​നാ​ലാ​ണ് അ​വി​ടെ​നി​ന്നു വ്യാ​പ​ക​മാ​യി ക​ട​ത്തു​ന്ന​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്നെ​ത്തി​ച്ച 70 കി​ലോ​ഗ്രാം ഹൈ​ബ്രി​ഡ് ക‍​ഞ്ചാ​വാ​ണു മൂ​ന്നാ​ഴ്ച​യ്ക്കി​ടെ…

Read More

വി​ഴി​ഞ്ഞം ഇ​നി​യും വ​ള​രും… വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​പ്പി​ച്ച സ​ന്തോ​ഷ​ത്തി​ൽ തൃ​ശൂ​ർ ഈ​സ്റ്റ് ഫോ​ർ​ട്ട് സ്വ​ദേ​ശി​യാ​യ ക്യാ​പ്റ്റ​ൻ മി​ൽ​ട്ട​ൺ ജേ​ക്ക​ബ്

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ൽ മ​ല​യാ​ളി​യാ​യ ക്യാ​പ്റ്റ​ൻ മി​ൽ​ട്ട​ൺ ജേ​ക്ക​ബി​ന് അ​ഭി​മാ​നം മാ​ത്രം. ലോ​ക​ത്തി​ലെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ൽ ക​പ്പ​ലോ​ടി​ച്ചു ക​യ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര സു​ര​ക്ഷി​ത​മാ​യ തു​റ​മു​ഖം മ​റ്റൊ​ന്നി​ല്ല. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണ്, വി​ഴി​ഞ്ഞം ഇ​നി​യും വ​ള​രും, വെ​ൽപ്ലാ​ന്‍റ് പോ​ർ​ട്ടാ​ണ്.​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ലാ​യ എംഎ​സ് ഐ​റി​ന ക്ലാ​സി​ൽ​പ്പെ​ട്ട മി​ഷേ​ൽ​ക​പ്പെ​ല്ലി​നി​യു​ടെ ക്യാ​പ്റ്റ​നാ​ണ് തൃ​ശൂ​ർ ഈ​സ്റ്റ് ഫോ​ർ​ട്ട് സ്വ​ദേ​ശി​യാ​യ മി​ൽ​ട്ട​ൺ ജേ​ക്ക​ബ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​റ​മു​ഖ​ങ്ങ​ളി​ൽ ഒ​ന്നാ​യ വി​ഴി​ഞ്ഞ​ത്തു ലോ​കോ​ത്ത​ര വ​മ്പ​ൻ ക​പ്പ​ൽ ആ​ദ്യ​മാ​യി അ​ടു​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൻന്‍റെ ചാ​രി​താ​ർ​ഥ്യത്തി​ലാ​ണ് ഈ 54​കാ​ര​ൻ. 400 മീ​റ്റ​ർ നീ​ള​വും 61 മീ​റ്റ​ർ വീ​തി​യും 24346 ക​ണ്ടെ​യ്ന​റു​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള മി​ഷേ​ൽ ക​പ്പെ​ല്ലി​നി എ​ന്ന ക​പ്പ​ൽ​ഭീ​മ​നെ​യും ആ​ന​യി​ച്ചു ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മി​ൽ​ട്ട​ൺ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​ത്. എം​എ​സ്​സി​യു​ടെ ആ​ഫ്രി​ക്ക​ൻ എ​ക്സ്പ്ര​സ് സർവീസിന്‍റെ ഭാ​ഗ​മാ​യി സിം​ഗ​പ്പൂ​രി​ൽനി​ന്ന് ഘാ​ന​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​ 4000 ക​ണ്ടെ​യ്ന​റു​ക​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു…

Read More

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​മി​ല്ല: 55 ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ

കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ 55 റോ​ഡ് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ സ്വ​ന്ത​മാ​യി പ​ണം ചെ​ല​വ​ഴി​ക്കും. ഇ​ത്ത​രം പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 50 ശ​ത​മാ​നം തു​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ലെ​വ​ൽ ക്രോ​സിം​ഗു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള റോ​ഡ് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് റെ​യി​ൽ​വേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും 50 ശ​ത​മാ​നം വീ​തം ചെ​ല​വ് പ​ങ്കി​ടു​ന്ന​ത്. എ​ന്നാ​ൽ ചെ​ല​വ് പ​ങ്കി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​യാ​ത്ത​ത് കാ​ര​ണം 55 റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജു​ക​ളു​ടെ നി​ർ​മാ​ണം വൈ​കു​ന്ന​ത്. സു​ര​ക്ഷ​യ്ക്കാ​ണ് റെ​യി​ൽ​വേ മു​ൻ ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 50 ശ​ത​മാ​നം ധ​ന​സ​ഹാ​യം ഒ​ഴി​വാ​ക്കി റെ​യി​ൽ​വേ ത​ന്നെ തു​ക ചെ​ല​വ​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഈ 55 ​റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജു​ക​ളി​ൽ പ​ദ്ധ​തി​ക​ൾ അ​ന്തി​മ​മാ​ക്കാ​നും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ പൂ​ർ​ണ​മാ​ക്കാ​നും ക​ഴി​ഞ്ഞ​ത് 18 എ​ണ്ണ​ത്തി​ന് മാ​ത്ര​മാ​ണ്. ഇ​വ​യ്ക്ക് റെ​യി​ൽ​വേ​യു​ടെ 100…

Read More

ക​ള​മ​ശേ​രി സ്‌​ഫോ​ട​ന കേ​സ്: സാ​ക്ഷി പ​റ​യു​ന്ന​വ​രെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം; മ​ലേ​ഷ്യ​ന്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: ക​ള​മ​ശേ​രി സ്‌​ഫോ​ട​ന കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നെ​തി​രേ സാ​ക്ഷി​പ​റ​യാ​ന്‍ മു​ന്നോ​ട്ടു​വ​രു​ന്ന​വ​രെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​മെ​ത്തി​യ മ​ലേ​ഷ്യ​ന്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ മ​ത​സ്പ​ര്‍​ദ​യു​ണ്ടാ​ക്ക​ല്‍, കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.57ന് ​മ​ലേ​ഷ്യ​ന്‍ ഫോ​ണ്‍ ന​മ്പ​റി​ല്‍നി​ന്നും യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ കേ​ര​ള​ത്തി​ലെ പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​റാ​യ നോ​ര്‍​ത്ത് ക​ള​മ​ശേ​രി സ്വ​ദേ​ശി ശ്രീ​കു​മാ​റി​നാ​ണ് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം എ​ത്തി​യ​ത്. ക​ള​മ​ശേ​രി സ്‌​ഫോ​ട​ന​മാ​തൃ​ക​യി​ല്‍ യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ കേ​ര​ള​ത്തി​ലെ എ​ല്ലാ ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ലും ആ​രാ​ധ​ന​യി​ട​ങ്ങ​ളും ബോം​ബു​വ​ച്ച് ത​ര്‍​ക്കു​മെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ആ​ലു​വ​യി​ലെ മ​ന്ദി​ര​ത്തി​ലും കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ക്കു​ന്ന പ്രാ​ര്‍​ഥ​നാ ക​ണ്‍​വ​ഷ​നു​ക​ളി​ലും ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ സ​ന്ദേ​ശം. യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളെ കേ​ര​ള​ത്തി​ല്‍നി​ന്നും ഉ​ന്മൂ​ല​നം ചെ​യ്യു​മെ​ന്നും ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നെ​തി​രേ…

Read More

പാ​ക് സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ആ​ക്ര​മ​ണം; ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ; പാ​ക് വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യി അ​ട​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ഗ​ര​ങ്ങ​ളെ​യും വി​മാ​ന​ത്താ​ള​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ട് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി ഇ​ന്ത്യ. ലാ​ഹോ​റി​ലും ക​റാ​ച്ചി​യി​ലും പെ​ഷാ​വാ​റി​ലു​മാ​ണ് ഇ​ന്ത്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​ക് സൈ​നി​ക താ​വ​ള​ങ്ങ​ളി​ലും ഇ​ന്ത്യ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി. നൂ​ർ ഖാ​ൻ, മു​രി​ദ്, റ​ഫീ​ഖി വ്യോ​മ​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടെ​ന്ന് പാ​ക് സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.അ​തി​നി​ടെ, ജ​മ്മു​വി​ൽ ഒ​രു പാ​ക് പോ​ർ വി​മാ​നം ഇ​ന്ത്യ ത​ക​ർ​ത്ത​താ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്നു​ണ്ട്. ജ​മ്മു​വി​ൽ ക​ന​ത്ത വെ​ടി​യൊ​ച്ച​യാ​ണു കേ​ൾ​ക്കു​ന്ന​ത്. സി​ർ​സ​യി​ൽ പാ​കി​സ്ഥാ​ന്‍റെ ലോം​ഗ് റേ​ഞ്ച് മി​സൈ​ൽ ഇ​ന്ത്യ പ്ര​തി​രോ​ധി​ച്ച് ത​ക​ർ​ത്തു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. അ​തേ​സ​മ​യം, ശ​ക്ത​മാ​യ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​തി​ക​രി​ച്ചു. പാ​ക് വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യി അ​ട​ച്ചുന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യി അ​ട​ച്ചു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ നീ​ക്കം. ഒ​രു ത​ര​ത്തി​ലു​ള്ള വ്യോ​മ​ഗ​താ​ഗ​ത​വും പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. നോ​ട്ടീ​സ് ടു ​എ​യ​ർ​മെ​ൻ പു​റ​ത്തി​റ​ക്കി. അ​ടി​യ​ന്ത​ര…

Read More