ഓട്ടോയില്‍ യാത്ര ചെയ്യവെ യുവാക്കളുടെ ആക്രമണത്തിൽ റോഡിലേക്ക് തെറിച്ചു വീണ് അധ്യാപികയ്ക്ക് പരിക്ക്. ബൈക്കിലെത്തിയവർ ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡൽഹിയിലാണ് സംഭവം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യോവിക ചൗധരി സഞ്ചരിച്ച ഓട്ടോയെ പിൻതുടർന്ന് ഐഫോണ്‍ തട്ടിയെടുക്കാന്‍ ബൈക്കിലെത്തിയവർ ശ്രമിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് അവര്‍ തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ മോഷ്ടാക്കള്‍ ഫോണുമായി രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
ഇത്തരം നാടകങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാവും ! സീമയുടെ സിനിമാ അഭിനയത്തിനെതിരേ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
പബ്ജി കാമുകനൊപ്പം ജീവിക്കാന്‍ നാലുമക്കളുമായി പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെതിരേ ഭീഷണിയുമായി രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനിരേ എംഎന്‍എസ് നേതാവ് അമേയ ഖോപ്കറാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത്തരം നാടകങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഖോപ്കര്‍ മുന്നറിയിപ്പു നല്കി. പാക്കിസ്ഥാന് പൗരന്മാര്ക്ക് ഇന്ത്യന്‍ സിനിമയില്‍ ഇടമില്ല എന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നതായും അമേയ ഖോപ്കര്‍ വിശദീകരിച്ചു. എംഎന്‍എസ് നേതാവ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…പാക്കിസ്ഥാന് പൗരന്മാര്ക്ക് ഇന്ത്യന്‍ സിനിമയില്‍ ഇടമില്ല. ഈ നിലപാടില്‍ ഞങ്ങള്‍ ഉറച്ചു നില്ക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള സീമ ഹൈദര്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. അവര്‍ ഐഎസ്ഐയുടെ ഏജന്റാണെന്നു പോലും ഇടയ്ക്കു കേട്ടിരുന്നു. സിനിമയില്‍ പ്രശസ്തി നേടുന്നതിനായി, ചിലര്‍ അവരെ നടിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതുപോലുള്ള വഞ്ചകന്മാരായ നിര്‍മാതാക്കള്‍ക്ക് ലജ്ജയില്ലേ ? ഇത്തരം നാടകങ്ങള്‍ക്ക് എത്രയും…
Read Moreതര്‍ക്കം ഒടുവിലെത്തിയത് അടിപിടിയില്‍ ! അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ച് കൊലക്കേസ് പ്രതി
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയിലെത്തിയതിനെത്തുടര്ന്ന് കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചു മുറിച്ചതായി പരാതി. മുന്‍വൈരാഗ്യമാണ് ഇരുവരുടെയും തമ്മില്‍ തല്ലലിന് കാരണമെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഫിലിപ്പിനെ ആക്രമിച്ച ജോര്‍ജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജോര്‍ജ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫിലിപ്പിനു നേരെ കത്തി വീശുകയും ഇത് തടയാന്‍ ഫിലിപ്പ് ശ്രമിക്കുകയും ചെയ്തു. അതിനിടെ ജോര്‍ജ് ഫിലിപ്പിന്റെ മൂക്കില്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിപരിസരത്താണ് അക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പള്ളിക്കത്തോട് പോലീസ് പറഞ്ഞു.
Read Moreവീണ്ടും റാഗിംഗ് മരണം ! 18കാരന് ലൈംഗികപീഡനത്തിന് ഇരയായതായി സംശയം; രണ്ടു സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിയില്‍
കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ടാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥി ദീപ്ശേഖര്‍ ദത്ത, രണ്ടാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ഥി മന്തോഷ് ഘോഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതാം തീയതിയാണ് ബി.എ. ബെംഗാളി(ഹോണേഴ്സ്) ആദ്യ വര്‍ഷ വിദ്യാര്‍ഥിയായ സ്വപ്നദീപ് കുണ്ടുവിനെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വപ്നദീപ് ഹോസ്റ്റലില്‍ ക്രൂരറാഗിങ്ങിനിരയായെന്നും ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം. 18-കാരനായ വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍വകലാശാലയിലെ ഒരു പൂര്‍വവിദ്യാര്‍ഥിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022-ല്‍ സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷവും ഹോസ്റ്റലില്‍ തങ്ങിയിരുന്ന സൗരഭ് ചൗധരി എന്നയാളാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളെ ഓഗസ്റ്റ് 22 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അതിനിടെ, ജാദവ്പുര്‍ സര്‍വകലാശാല ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ…
Read Moreദളിത് യുവാവിനെക്കൊണ്ട് ഷൂ നക്കിച്ചു; രാജസ്ഥാനിൽ എംഎൽഎക്കും പോലീസുകാർക്കുമെതിരേ കേസ്
ജയ്പുർ: ദളിത് യുവാവിനെക്കൊണ്ട് നിർബന്ധിപ്പിച്ച് ഷൂ നക്കിച്ച സംഭവത്തിൽ രാജസ്ഥാൻ കോൺഗ്രസ് എംഎൽഎക്കും പോലീസുകാർക്കുമെതിരേ കേസെടുത്തു. കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കോടതിയുടെ നിർദേശപ്രകാരമാണു കേസെടുത്തത്. ഭീഷണിപ്പെടുത്തി എംഎൽഎയുടെ ചെരിപ്പ് നക്കിക്കുകയും പോലീസ് ഉദ്യോഗസ്ഥർ ദളിത് യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് പരാതി. കൃഷിയിടത്തിൽ ജോലിചെയ്തിരുന്ന തന്നെ പോലീസ് പൊക്കിയെടുത്ത് കൊണ്ടുവരികയും എംഎൽഎ ചെരിപ്പ് നക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിക്കാരൻ ആരോപിച്ചു. ശേഷം സർക്കിൾ ഓഫീസർ ശിവ്കുമാർ ഭരദ്വാജ് ദേഹത്ത് മൂത്രമൊഴിച്ചതായും പരാതിക്കാരൻ പറയുന്നു. അതേസമയം, സ്വത്ത് സംബന്ധമായ തർക്കം മൂലമാണ് തനിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്നാണ് എംഎൽഎയുടെ വിശദീകരണം.
Read Moreമാസപ്പടി വിവാദം; സഭയിൽ ഉന്നയിക്കുമെന്ന് നേതാക്കൾ അറിഞ്ഞിരുന്നില്ല; വി. മുരളീധരൻ ഉറപ്പ് നൽകിയാൽ അന്വേഷണം ആവശ്യപ്പെടുമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ മാസപ്പടി വാങ്ങി എന്ന വിവാദം താൻ സഭയിൽ ഉന്നയിക്കുമെന്ന് മറ്റ് യുഡിഎഫ് നേതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കരിമണൽ കമ്പനിയിൽ നിന്നുള്ള സംഭാവനയെ നേതാക്കൾ എതിർത്തിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാസപ്പടി വിഷയംത്തിൽ കേന്ദ്ര ഏജൻസികൾ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉറപ്പ് നൽകുമെങ്കിൽ രേഖാമൂലം താൻ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകാൻ തയാറാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വീണ കൈപ്പറ്റിയ പണം സുതാര്യമാണെന്ന് സിപിഎം നേതാക്കൾ പറയുന്നു. അങ്ങനെയെങ്കിൽ വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ തുക ചേർക്കാതിരുന്നതെന്ത് കൊണ്ട ാണെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കൾ ഇന്ന് ഏറ്റവും കുടുതൽ ഭയക്കുന്നത് പിണറായി വിജയനെയാണ്. പോളിറ്റ് ബ്യൂറോയിലെ…
Read Moreമാസപ്പടി വിവാദം; കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല; യുഡിഎഫ് നിലപാട് ശരിയെന്ന് കെ മുരളീധരൻ
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്. ഉമ്മൻ ചാണ്ടി ചികിത്സ വിവാദത്തില്‍ സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നത്. അത് ജനം തള്ളും. ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും.അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.അതിന് ആശംസകളെന്നും അദ്ദേഹം പരിഹസിച്ചു. മാസപ്പടി വിവാദത്തില്‍ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത്. എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട്.എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല. ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളില്‍ നിന്നു സാധാരണയായി രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്.വരുമാനം മറച്ച് വച്ചാൽ ഡിസ്ക്വാളിഫിക്കേഷൻ ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന…
Read Moreകീഴ്പള്ളി വിയറ്റ്നാമിൽ എത്തിയ മാവോയിസ്റ്റുകളുടെ പക്കൽ യന്ത്രത്തോക്ക്;11 അംഗ സംഘത്തിൽ മൂന്നു സ്ത്രീകളും
ഇരിട്ടി: കീഴ്പള്ളിക്കടുത്ത് വിയറ്റ്നാം എന്ന സ്ഥലത്ത് പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ പക്കൽ യന്ത്രത്തോക്ക് ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ കണ്ടെന്നു പ്രദേശവാസികൾ. 11 അംഗ മാവോയിസ്റ്റ് സംഘത്തിലെ എല്ലാവരുടെയും പക്കൽ ആയുധങ്ങളുണ്ടായിരുന്നു. രണ്ടുപേരുടെ കൈകളിൽ നാടൻ തോക്കും മറ്റുള്ളവരുടെ കൈകളിൽ യന്ത്രത്തോക്കുൾപ്പെടെയുള്ള ആധുനിക തോക്കുകളുമായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് കീഴ്പള്ളിക്കടുത്ത് വിയറ്റ്നാമിൽ 11 അംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി ലഘുലേഖകൾ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തത്. ഏഴരയോടെയാണ് ഇവർ തിരികെ പോയത്. ഇവിടെയുള്ള അബ്ദുറഹ്മാന്റ കടയിൽനിന്ന് ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങുകയും ഡിസ്കൗണ്ട് ചോദിക്കുകയും ചെയ്തു. സംഘത്തിലെ ഒരുവൻ അബ്ദുറഹ്മാനോട് ഞാൻ സി.പി. മൊയ്തീനാണെന്ന് പറഞ്ഞ് പരിചയപ്പെട്ടശേഷം നാട്ടിൽ നിങ്ങളെ വിളിക്കുന്ന പേര് അബ്ദുക്ക എന്നല്ലെയെന്നു ചോദിച്ചു. തങ്ങൾ എത്തുന്ന സ്ഥലത്തെ പ്രദേശവാസികളെക്കുറിച്ച് സകല വിവരങ്ങളും പഠിച്ച ശേഷമാണ് മാവോയിസ്റ്റുകൾ ഓരോ ടൗണിലും എത്തുന്നത്.…
Read Moreമണിപ്പുരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലേ; ഫ്ലൈയിംഗ് കിസ് വിവാദത്തിൽ സ്മൃതിക്കെതിരേ പ്രകാശ് രാജ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഫ്ലൈയിംഗ് കിസ് വിവാദമുയർത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. ഒരു ഫ്ലയിംഗ് കിസിന്റെ പേരിൽ ക്ഷുഭിതയാവുന്ന സ്മൃതി ഇറാനി മണിപ്പുരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. വനിതാ എംപിമാർക്കുനേരേ രാഹുല്‍ ഗാന്ധി ഫ്ലൈയിംഗ് കിസ് നല്‍കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരേ പരാതിയും നല്കി. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുനേരെയും പ്രകാശ് രാജ് വിമർശനമുന്നയിച്ചു. ആര് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നതാണോ ആര് വീഡിയോ പുറത്തുവിട്ടു എന്നതാണോ പ്രധാനമെന്നു പ്രകാശ് രാജ് ചോദിച്ചു.
Read Moreസമയം കളയാന്‍ ഓരോ ഹര്‍ജിയുമായി വരുന്നു ! ദുരിതാശ്വാസനിധിക്കേസില്‍ പരാതിക്കാരന് കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വിമര്‍ശനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരന് ആര് എസ് ശശികുമാറിനെ വിമര്‍ശിച്ച് ലോകായുക്ത. സമയം കളയാന്‍ ഓരോ ഹര്‍ജിയുമായി പരാതിക്കാരന് വരുന്നുവെന്നും കുത്തിത്തിരിപ്പുണ്ടാക്കാനാണ് ശ്രമമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അഭിപ്രായപ്പെട്ടു. കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതില്‍ വ്യക്തത തേടി പരാതിക്കാരന് ലോകായുക്തയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. കേസ് ലോകായുക്ത പരിധിയില്‍ വരുമോയെന്ന് വീണ്ടും പരിശോധന നടത്തുന്നുണ്ടോ ? ലോകായുക്ത വീണ്ടും അന്വേഷണം നടത്തുന്നുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഉപഹര്‍ജി പരിഗണിക്കുമ്പോഴാണ് ലോകായുക്ത പരാതിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചത്. പാവങ്ങള്‍ക്ക് നീതി നടപ്പാക്കാനുള്ള സമയമാണ് ഓരോ ഹര്‍ജിയുമായി വരുന്നതു വഴി പരാതിക്കാരന് നഷ്ടപ്പെടുത്തുന്നതെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവ് പരാതിക്കാരന്റെ അഭിഭാഷകനെക്കൊണ്ട് ലോകായുക്ത വായിപ്പിച്ചു. ഇതില്‍ എന്തു വ്യക്തതയാണ് ഇനി വേണ്ടതെന്ന് ലോകായുക്ത ചോദിച്ചു. ലോകായുക്ത വിധിയും…
Read More