മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ടിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ ടി. ഇസ്മയിലാണ് ബിജെപി അംഗങ്ങളുടെ പിന്തുണയില്‍ പ്രസിഡന്റായത്. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. 24 അംഗ പഞ്ചായത്തില്‍ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകള്‍ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും 11 വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു. സംവരണം ചെയ്ത വൈസ്…
Read MoreCategory: Loud Speaker
തിരുവല്ലയിലെ ലോഡ്ജില്‍ നിന്ന് യുവാവിനെയും യുവതിയെയും പിടികൂടി പോലീസ്
തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയില്‍. അടൂര്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാറാണ് (30) തിരുവല്ല പൊലീസിന്റെ പിടിയിലായത്. പിടിയിലായ കൊടുമണ്‍ സ്വദേശിനിക്കെതിരേ പോലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി. അനില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അനിലിനെ കോടതിയില്‍ ഹാജരാക്കും. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല ചിലങ്ക ജംങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രിയോടെ ഇരുവരും പിടിയിലായത്. മുറിയില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്നും 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എലിപ്പനി ബാധിതനായി അനില്‍ കുമാര്‍ മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കൊടുമണ്‍ സ്വദേശിയായ…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ‘ഉമ്മന്‍ ചാണ്ടി’യിൽ ചുറ്റിത്തിരിഞ്ഞ് പുതുപ്പള്ളി
ജോണ്സണ് വേങ്ങത്തടം കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്കു മുന്നില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുണ്ടെങ്കിലും അവസാനം ചുറ്റിത്തിരിഞ്ഞ് ‘ഉമ്മന്‍ ചാണ്ടി’യില്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയിലേക്ക് മാറുന്നു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതു പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി പ്രഖ്യാപിച്ചു കഴിഞ്ഞു. സോളാര്‍ പോലുള്ള കേസുകളില്‍ ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയതു ചര്‍ച്ചയാക്കാനാണ് യുഡിഎഫിന്റെ നീക്കം. അതേസമയം, ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധിക്കാനാണ് സിപിഎം നീക്കം. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ യുഡിഎഫിന് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിരപരാധിത്വം ചര്‍ച്ചയാക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ഇടതുമുന്നണി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. കോണ്‍ഗ്രസില്‍നിന്നും ഒരാളെ അടര്‍ത്തിയെടുക്കാനുള്ള സിപിഎം നീക്കം പാളിയത് എല്‍ഡിഎഫ് മുന്നണിക്കു ക്ഷീണമായി. പ്രചാരണരംഗത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി…
Read Moreസഹപാഠിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു ! പത്തനംതിട്ടയില്‍ പതിനഞ്ചുകാരന് പിടിയില്‍
സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 15കാരന് പിടിയില്‍. പത്തനംതിട്ട കൂടല്‍ പോലീസാണ് കേസെടുത്തത്. പോലീസ് 15കാരിയായ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത 15കാരന് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.
Read Moreസിപിഎം സ്ഥാനാര്‍ഥി നാളെയോ മറ്റന്നാളോ; ഒരാളുടെ പേര് ഒഴിവാക്കി; ജയ്ക് സി. തോമസ്, റെജി സഖറിയ..?
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മുന്‍കാല എതിരാളികളായിരുന്ന ജയ്ക് സി. തോമസോ, റെജി സഖറിയായോ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി. നാളയൊ മറ്റന്നാളോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇന്നലെ വൈകിട്ടു ചേര്‍ന്ന പുതപ്പള്ളി മണ്ഡലത്തിലെ സിപിഎമ്മിന്റെ മുഴുവന്‍ ലോക്കല്‍ തെരഞ്ഞെടുപ്പു കമ്മറ്റികളിലും ജയ്ക് സി. തോമസിന്റെയും റെജി സഖറിയയുടെയും പേരുകളാണ് ഉയര്‍ന്നത്. പുതുപ്പളളിയില്‍ യുഡിഎഫ് സഹതാപതരംഗം സൃഷ്ടിക്കുമ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ വ്യക്തമായ രാഷ്ട്രീയ പോരാട്ടം നടത്തണമെന്നും ഇതിന് ജയ്ക് സി. തോമസും റെജി സഖറിയയുമാണ് ഏറ്റവും ഉചിതമായ സ്ഥാനാര്‍ഥികളെന്നും എട്ടു പഞ്ചായത്തുകളിലെയും യോഗത്തില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊതുസ്വതന്ത്രനെയും കോണ്‍ഗ്രസില്‍നിന്നു ചാടിവരുന്നവരെയും ഒരു കാരണവശാലം സ്ഥാനാര്‍ഥിയാക്കരുതെന്ന പ്രവര്‍ത്തകര്‍ നേതാക്കളോട് ആവശ്യപ്പെട്ടു.ഇന്നു വൈകിട്ട് പുതുപ്പള്ളി മണ്ഡലത്തലെ മുഴുവന്‍ ബുത്തു സെക്രട്ടറിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ മന്ത്രി വി.എന്‍. വാസവന്, കെ.കെ. ജയചന്ദ്രന്, പി.കെ. ബിജു എന്നിവര്‍ മണ്ഡലം കമ്മറ്റിയുടെയും ബൂത്ത് സെക്രട്ടറിമാരുടെയും വികാരവും യോഗത്തിലെ…
Read Moreയുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്കി പീഡിപ്പിച്ച സംഭവം ! രണ്ടു പേര്‍ക്കെതിരേ കേസ്; പ്രതികള്‍ വിദേശത്തേക്ക് കടന്നു
യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല തെങ്ങേലി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുളള എലൈറ്റ് ഹോട്ടലിലേക്ക് ബിനു വിളിച്ചു വരുത്തുകയായിരുന്നു. യുവതിയും ബിനുവും മുമ്പ് വിദേശത്തായിരുന്നു. അവിടെ വച്ചുണ്ടായ പരിചയം മുതലെടുത്താണ് യുവതിയെ ബിനു ഹോട്ടലിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മൂന്നാം നിലയിലെ സ്യൂട്ട് റൂമില്‍ എത്തിച്ച് യുവതിക്ക് മദ്യം നല്കി മയക്കിയ ശേഷം ബിനുവും ഉമേഷും പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും…
Read Moreസംഭാവന വാങ്ങുന്നതില്‍ ഒരു തെറ്റുമില്ല ! വീട്ടിലെ തേങ്ങാ വിറ്റ കാശു കൊണ്ടാണോ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് വി ഡി സതീശന്
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് മാസപ്പടി വാങ്ങിയ സംഭവം അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതിന് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ലെന്നും അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന് കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നും സതീശന് വ്യക്തമാക്കി. വീണാ വിജയനെതിരെയുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് ആക്ഷേപം. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതുകൊണ്ടാണ് അടിയന്തര പ്രമേയമായി കൊണ്ടുവരാത്തത്. അഴിമതി ആരോപണം ഉന്നയിക്കാന്‍ റൂള്‍സ് ഒഫ് പ്രൊസീജിയറില്‍ മറ്റ് വഴികളുണ്ട്. അത് അവസരം കിട്ടുമ്പോള്‍ ഉന്നയിക്കുമെന്ന് സതീശന് പറഞ്ഞു. ഇന്നലെയാണ് വീണയ്ക്കെതിരായ വാര്‍ത്ത വന്നത്. ഇന്നലെ സഭയില്‍ ബില്ലുകളുടെ ചര്‍ച്ചയായിരുന്നു.…
Read Moreവാര്‍ത്തകള്‍ അടിസ്ഥാനരഹിതം, താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് നിബു ജോണ്‍
കോട്ടയം: വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നു ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നിബു. പുതുപ്പള്ളിയില്‍ വിമത നീക്കം നടത്തിയെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് നിബു ജോണ്‍. താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും. ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത സിപിഎം തന്നെ നിഷേധിച്ചല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷന് അംഗമായ നിബു ജോണ്‍ ഇടത് സ്ഥാനാര്‍ഥിയായി എത്തുമെന്നായിരുന്നു രാഷ്ട്രീയ അഭ്യൂഹം. എന്നാല്‍ ബുധനാഴ്ച രാത്രി കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിബുവുമായി അനുനയ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്നത്തിന് പരിഹാരമുണ്ടായെന്നാണ് സൂചന.
Read Moreബിഹാറില്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് പതിനഞ്ചുകാരന് ! പ്രതി അറസ്റ്റില്‍
ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ശനിയാഴ്ചയാണ് സംഭവം. സരഫ്ര ബസാറിലെ വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് കൗമാരക്കാരന് സമീപത്തെ കരിമ്പിന്‍തോട്ടത്തില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. സമീപവാസിയായ പതിനഞ്ചുകാരനാണ് പ്രതി. അതിക്രമത്തെത്തുടര്‍ന്ന് അവശനിലയിലായ കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മ വിവരമറിഞ്ഞത്. ഒപ്പം കളിച്ചിരുന്ന കുട്ടികളെ വിരട്ടിയോടിച്ചശേഷമാണ് പ്രതി കരിമ്പിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയതെന്ന് മകള്‍ പറഞ്ഞുവെന്ന് അമ്മ പോലീസിന് മൊഴി നല്കി. വിവരമറിഞ്ഞയുടന്‍ അമ്മ കുഞ്ഞിനെ ഗോപാല്‍ഗഞ്ച് സദര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണവിഭാഗത്തിലാണ് കുട്ടി. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്കി. ഇതിനകം പ്രതി കടന്നുകളഞ്ഞിരുന്നു. രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രാഥമിക ചോദ്യംചെയ്യലില്‍ത്തന്നെ പതിനഞ്ചുകാരന് കുറ്റംസമ്മതിച്ചെന്നാണ് വിവരം.
Read Moreവിരമിക്കുമ്പോള്‍ പ്രതിമാസ ശമ്പളം 45,000 രൂപ…എന്നാല്‍ ആസ്തി 10 കോടിയും ! ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് വെട്ടില്‍
ആരോഗ്യവകുപ്പിലെ മുന്‍ ജീവനക്കാരന്റെ സ്വത്തുവിവരം കണ്ട് ലോകായുക്തയുടെ വരെ കണ്ണുതള്ളി. മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശി അഷ്ഫാക് അലിയാണ് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ കോടികള്‍ നേടിയത്. വിരമിക്കുമ്പോള്‍ വെറും 45,000 പ്രതിമാസ ശമ്പളമുണ്ടായിരുന്ന അഷ്ഫാക് അലിക്ക് 10 കോടിയുടെ ആസ്തിയുള്ളതായാണ് പരിശോധനയില്‍ തെളിഞ്ഞത്. അനധികൃതമായി ഇയാള്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു ലോകായുക്തയുടെ അന്വേഷണം. മധ്യപ്രദേശിലെ രാജ്ഗഡിലെ ജില്ലാശുപത്രിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് ഭാര്യയുടെയും മകന്റെയും മകളുടെയും പേരിലാണ് സ്വത്ത് റജിസ്റ്റര്‍ ചെയ്തിരുന്നത്. താമസിക്കുന്ന ആഡംബര വസതിയെക്കൂടാതെ മറ്റ് 16 ഇടങ്ങളില്‍ അഷ്ഫാകിന് ഭൂമിയുണ്ടെന്നും നാല് വലിയ കെട്ടിടങ്ങളുണ്ടെന്നും റെയ്ഡില്‍ കണ്ടെത്തി. 46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണമായി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും വീട്ടില്‍ നിന്നും കണ്ടെടുത്തു. ജോലി ചെയ്തിരുന്ന കാലയളവില്‍ വാങ്ങിക്കൂട്ടിയ കൈക്കൂലി പണമാണിതെന്നാണ് നിഗമനം. ലത്തേരിയില്‍ മൂന്ന് നില കെട്ടിടത്തില്‍…
Read More