തിരുവനന്തപുരം: കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് കെ. മുരളീധരന്‍എംപി. രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന് നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ അപാകതകള്‍ ഉണ്ട്. തര്‍ക്കം ഉന്നയിച്ചവരെല്ലാം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവ് പ്രകടമാകുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുമായി അകന്ന് നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിറ്റിംഗ് എംപിമാര്‍ തയാറാകാതെ മാറി നിന്നാല്‍ പരാജയഭീതിമൂലമാണെന്ന പ്രതീതി ഉണ്ടാകും. പുതുമുഖങ്ങള്‍ വന്നാല്‍ താന്‍ മാറി നില്ക്കാന് തയാറാണ്. അവര്‍ക്ക് അവസരം നല്‍കും. വടകരയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇനിയും മത്സരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുരളീധരന് ഇക്കാര്യങ്ങള്‍…
Read MoreCategory: Loud Speaker
മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; 11ന് മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും
ന്യൂയോർക്ക്: ലോക കേരളസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവർ സംഘത്തിലുണ്ട്. നാളെ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം. അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. തുടര്‍ന്ന് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.മൂന്നു ദിവസങ്ങളിലായാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ,…
Read Moreപരിവാഹൻ സൈറ്റിലെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; എഐ കാമറ എടുത്ത ചിത്രങ്ങൾക്ക് ചെലാൻ അയയ്ക്കാനാവുന്നില്ല; നിയമം തെറ്റിച്ചവരിൽ വിഐപികളും
തിരുവനന്തപുരം: എഐ കാമറ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം ചെലാൻ അയയ്ക്കുന്നത് അവതാളത്തിലായി. ദിനം പ്രതി 25000 നിയമലംഘനങ്ങൾക്ക് ഇ-ചെലാൻ വഴി പിഴ അടയ്ക്കാനുള്ള നോട്ടീസ് നൽകുമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കിയത്. എന്നാൽ നിയമലംഘനം നടത്തിയവരുടെ ദൃശ്യങ്ങൾ കാമറ ഒപ്പിയെടുത്തെങ്കിലും നാല് ദിവസം പിന്നിട്ടിട്ടും സാങ്കേതിക തകരാറുകളും പ്രശ്നങ്ങളും കാരണം നിയമലംഘനം നടത്തിയവർക്ക് നോട്ടീസ് എത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതുവരെ 3000 ചെലാനുകൾ മാത്രമാണ് അയയ്ക്കാൻ കഴിഞ്ഞത്.എഐ കാമറയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ഗതാഗതമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിൽ പ്രത്യേക അവലോകനയോഗം വിളിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും കെൽട്രോണ്‍ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒന്നര ലക്ഷത്തിൽപ്പരം നിയമലംഘനങ്ങളാണ് കാമറയിൽ പതിഞ്ഞതെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ആറ് കോടിയിൽപരം രൂപ പിഴ ഇനത്തിൽ നിയമലംഘനങ്ങൾക്ക് ഈടാക്കാൻ നടപടികൾ സ്വീകരിച്ചെങ്കിലും നോട്ടീസും ഇ ചെലാനും…
Read Moreഇ.പി. ജയരാജൻ മർദിച്ചെന്നതിന് തെളിവില്ലെന്ന് പോലീസ്; നിയമപോരാട്ടം നടത്താനൊരുങ്ങി ഫർസീൻ
മട്ടന്നൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് താനുൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആക്രമിച്ചെന്ന പരാതിയിൽ തെളിവില്ലെന്ന പോലീസ് വിശദീകരണത്തിനെതിരേ നിയമ പോരാട്ടം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്. തങ്ങളെ ഇ.പി. ജയരാജൻ ആക്രമിച്ചെന്നു കാണിച്ച് രണ്ടു തവണ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള പോലീസിൽനിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം നൽകാൻ എന്തുകൊണ്ടാണു പോലീസിനു സാധിക്കാത്തതെന്നും ഫർസീൻ മജീദ് ചോദിച്ചു. ഇ.പി. ജയരാജനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാർക്ക് നോട്ടീസും നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവർക്കാണ് തിരുവനന്തപുരം വലിയ തുറ പോലീസ് നോട്ടീസ് നൽകിയത്. 2022 ജൂണിലാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള…
Read Moreആന്റിബയോട്ടിക് മരുന്നുകൾ; ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി; നിര്‍ദേശം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി
കോട്ടയം: മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ആന്റിബയോട്ടിക് മരുന്നുകള്‍ ലഭിക്കാന്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിച്ചു വിൽപ്പന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ കാരുണ്യ, നീതി, ജന്‍ ഔഷധി തുടങ്ങിയവയും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രി ഫാര്‍മസി തുടങ്ങിയ സ്ഥാപനങ്ങളിലും കുറിപ്പടിയില്ലാതെ വില്‍പ്പനയ്ക്ക് അനുമതിയില്ല. ജില്ലാ ഡ്രഗ് ഇന്സ്പെക്ഷന് വിഭാഗം, ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് (എകെസിഡിഎ) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഉപയോഗത്തെക്കുറിച്ച് ജാഗ്രതാ സന്ദേശംആന്റിബയോട്ടിക് മരുന്നുകള്‍ നല്കുന്ന മരുന്നുകവറുകളില്‍ ആന്റിബയോട്ടിക് ഉപയോഗത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീല്‍ പതിപ്പിക്കണം. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു വിതരണം ചെയ്യാനുള്ള 750 റബര്‍ സീലുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എകെസിഡിഎ പ്രസിഡന്റ് കെ. ജോസഫ് സെബാസ്റ്റ്യന്‍ നല്കി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍…
Read Moreഎംഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയില്‍ ! ലഹരിക്കടത്തിന് വന്‍തുക പ്രതിഫലം…
എംഡിഎംഎയുമായി യുവ നടന് ഉള്‍പ്പെടെ രണ്ടുപേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍. ട്രെയിനില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വെറുതെ ഒരു രസത്തിന് ആദ്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറുകയായിരുന്നു. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയര്‍മാരാക്കിയത്. ഒരു യാത്രയ്ക്ക് 15,000 രൂപ പ്രതിഫലം. യാത്രാ ചെലവ് വേറെ. ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന ലഹരി…
Read Moreഇമ വിടാതെ എഐ കാമറ; പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം; നോട്ടീസ് അയച്ചു തുടങ്ങിയില്ല; ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷയോടെ മോട്ടോർ വാഹന വകുപ്പ്
പി. ജയകൃഷ്ണൻകണ്ണൂർ: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് മുക്കിലും മൂലയിലും എഐ കാമറകൾ സ്ഥാപിച്ച് ഇമ വിടാതെ അവ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. രണ്ട് ദിവസം പിന്നിട്ടിട്ടും ഒരു നോട്ടീസ് പോലും ഇതുവരെ അയയ്ക്കാൻ കഴിഞ്ഞിട്ടില്ല. പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഇതേക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചത്. സീറ്റ് ബെൽറ്റുകൾ ധരിക്കാതെ യാത്ര ചെയ്തവരാണ് കൂടുതലായും കാമറയിൽ പതിഞ്ഞത്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ഇടാതെ പോകുന്നവരും കാമറയിൽ കുടുങ്ങുന്നുണ്ട്. മാസങ്ങള്‍ നീണ്ട ട്രയൽ റണ്ണും കൊട്ടിയാഘോഷിച്ചുള്ള ഉദ്ഘാടനവും കെങ്കേമമായി നടന്നെങ്കിലും, കാമറ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോൾ പണി പാളിയെന്നാണ് ഇന്നലെവരെയുള്ള റിപ്പോർട്ടുകളിൽനിന്നു വ്യക്തമാകുന്നത്. വാഹനങ്ങളുടെ വേഗം കണക്കാക്കുന്നതിൽ പിശക് സംഭവിക്കുന്നുണ്ടെന്നും അറിയുന്നു. ഒരു ബൈക്കിന് 1240 കിലോമീറ്റർ വേഗം വരെ രേഖപ്പെടുത്തിയത്രെ. കാമറ കണ്ടെത്തുന്ന…
Read Moreസംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേത്തുടർന്ന് സംസ്ഥാനത്ത് 11 വരെ ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരളതീരത്തേക്ക് എത്തും. മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ഗോവ തീരത്ത്…
Read Moreസോളാർ കമ്മീഷൻ “അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ”; വിമർശനവുമായി മുൻ ഡിജിപിയുടെ സർവീസ് സ്റ്റോറി
തിരുവനന്തപുരം: മുൻഡിജിപിയുടെ സർവീസ് സ്റ്റോറിയിൽ സോളാർ കമ്മീഷനെതിരേ രൂക്ഷ വിമർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുൻ ഡിജിപിയുമായ എ. ഹേമചന്ദ്രനാണ് തന്റെ സർവീസ് സ്റ്റോറിയിൽ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെ വിമർശിക്കുന്നത്. സദാചാര പോലീസിന്റെ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്നും മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആരോപിക്കുന്നു. ‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന എ. ഹേമചന്ദ്രന്റെ സർവീസ് സ്റ്റോറിയിലാണ് ആരോപണം. അല്പായുസായ റിപ്പോര്‍ട്ടും തുടര്ചലനങ്ങളുമെന്ന തലക്കെട്ടിലുള്ള ഭാഗത്താണ് സോളാർ കമ്മീഷനെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്. സോളാർ കേസിൽ അന്വേഷണ സംഘത്തെ നയിച്ചത് എ. ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷൽ കമ്മീഷനായ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെതിരെയാണ് ഹേമചന്ദ്രന്റെ വിമർശനം. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. സദാചാര പോലീസിനെപോലെ പെരുമാറിയ കമ്മീഷൻ പലപ്പോഴും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിച്ചു. തട്ടിപ്പ്…
Read Moreപുണ്യവേലിന്റെ കട 19-ാം തവണയും തകർത്ത് പടയപ്പ; പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; തൊഴിലാളികള്‍ ആശങ്കയിൽ
മൂന്നാര്‍: ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷന് സ്വദേശിയായ പുണ്യവേലിനെ കാട്ടാന വിടാതെ പിൻതുടരുകയാണ്. കഴിഞ്ഞ ദിവസവും പുണ്യവേലിന്റെ കട കാട്ടാന തകർത്തു. ‘പടയപ്പ’ എന്നു വിളിക്കുന്ന ഒറ്റയാനാണ് കടയുടെ വാതില്‍ പൊളിച്ച് അകത്തുണ്ടായിരുന്നു ഭക്ഷണവസ്തുക്കള്‍ അകത്താക്കിയത്. പുണ്യവേലിന്റെ കട 19 -ാം തവണയാണ് കാട്ടാന തകർക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തെ അതിജീവിച്ച് കട നടത്തുന്ന പുണ്യവേൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നല്ലതണ്ണിയിലെ മാലിന്യസംസ്കരണ പ്ലാന്റിനു സമീപത്തുനിന്ന് കാണാതായ പടയപ്പയെ കഴിഞ്ഞ ദിവസമാണ് ചൊക്കനാട് എസ്റ്റേറ്റിനു സമീപത്തുള്ള വനത്തില്‍ കണ്ടെത്തിയത്. പടയപ്പ കട തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ അകത്താക്കിയ സാഹചര്യത്തില്‍ കൊമ്പന് ഈ പതിവു തുടരുമോ എന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പൊതുവേയുള്ള ശാന്തസ്വഭാവം വെടിഞ്ഞ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനങ്ങൾ ആക്രമിക്കാന്‍ ശ്രമിക്കുന്ന പടയപ്പ മൂന്നാര്‍ – ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലോടുന്ന വാഹനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തിയിരുന്നു. പടയപ്പ വീണ്ടും…
Read More