മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. വരുന്ന നവംബറില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിയ്ക്ക് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടന ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ അടുത്തയാളായ ബിജെപി നേതാവ് രഘുനന്ദന് ശര്‍മയാണ് ബജറംഗ് സേനയുടെ കണ്‍വീനര്‍.ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രമുഖ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ബിജെപി വിട്ട ദീപക് ജോഷി. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വഴിയാണ്…
Read MoreCategory: Loud Speaker
വൈദ്യുതിലൈനില്‍ ജോലിക്കിടെ അപകടം; നഷ്ടപരിഹാരം കൊടുക്കേണ്ടത് കരാറുകാരെന്ന് കെഎസ്ഇബി
സിജോ പൈനാടത്ത്കൊച്ചി: വൈദ്യുതിവകുപ്പിലെ കരാര്‍ തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകടമോ അപകട മരണമോ സംഭവിച്ചാല്‍ പൂര്‍ണമായ ഉത്തരവാദിത്തം കരാറുകാരനെന്ന് കെഎസ്ഇബി. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള കരാര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍, തൊഴിലാളികളുടെ അപകട ഇന്‍ഷ്വറന്‍സ് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി കെഎസ്ഇബി വ്യക്തമാക്കി. ജോലിക്കിടെ അപകടത്തില്‍പ്പെടുന്ന കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണു കെഎസ്ഇബിയുടെ വിശദീകരണം. 1923 ലെ തൊഴിലാളി നഷ്ടപരിഹാര നിയമം അനുസരിച്ചാണു അപകടത്തിലും അപകട മരണത്തിലും ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ വ്യക്തയില്ലാത്തത് തൊഴിലാളികളെ വലയ്ക്കുന്നുണ്ട്.അര്‍ഹമായ നഷ്ടപരിഹാരത്തിനു കാലതാമസം നേരിട്ടാല്‍, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണറുടേയോ കോടതികളുടെയോ തീരുമാനത്തിനു വിധേയമായി നഷ്ടപരിഹാര തുകയുടെ 12 ശതമാനം പലിശയുള്‍പ്പടെ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം വൈദ്യുതി വകുപ്പില്‍ അഞ്ചു ലക്ഷം രൂപയ്ക്കു താഴെ അടങ്കല്‍ തുകയുള്ള കരാര്‍…
Read Moreകാമറക്കണ്ണുകളെ പേടി..! നിയമലംഘനം കുറയുന്നു; നോട്ടീസ് അയച്ചുതുടങ്ങി; രണ്ട് നിയമലംഘനങ്ങൾക്ക് കാര്യമായ മാറ്റമില്ല
കോഴിക്കോട്: സംസ്ഥാനത്ത് എഐ കാമറകള്‍ കണ്ണുതുറന്നതോടെ മോട്ടോര്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കാമറകള്‍ നിലവില്‍വന്ന തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി 12 വരെ പതിനാറ് മണിക്കൂറിനുള്ളിൽ 63,851 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ പതിനേഴ് മണിക്കൂറിനുള്ളിൽ 49,317 കേസുകളും. ആദ്യദിനത്തില്‍ ഒരു മണിക്കൂറിലെ ശരാശരി നിയമലംഘനം 3990.68 ആണെങ്കില്‍ ചൊവ്വാഴ്ച ഇത് 2901 ആയി കുറഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങളുടെ എണ്ണം പകുതിയായി കുറയുമെന്നാണ് വിലയിരുത്തല്‍. വാഹനമോടിക്കുന്നവര്‍ കനത്ത പിഴ ഭയന്ന് നിയമം അനുസരിക്കുന്നുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. എഐ കാമറകള്‍ പ്രവര്ത്തനക്ഷമമായശേഷമുള്ള 48 മണിക്കൂറില്‍ 5.66 കോടി രൂപയാണ് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെയും സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിന്റെയും പേരിലാണ് കൂടുതലും പിഴ ഈടാക്കിയത്.ഇരുചക്ര വാഹനത്തില്‍ രണ്ടാമത് ഇരിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാത്ത സംഭവങ്ങള്‍…
Read Moreതെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല; എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്
പാലക്കാട്: എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍ഷോ ജയിച്ചു തോറ്റ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാലക്കാട് മറുപടി പറയുകയായിരുന്നു ഗോവിന്ദന് പി.എം.ആര്‍ഷോ സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നും ഗോവിന്ദന് പറഞ്ഞു. പരീക്ഷ എഴുതാത്ത ആള് എങ്ങനെ ജയിക്കുമെന്നും ഗോവിന്ദന് ചോദിച്ചു. ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗോവിന്ദന് പറഞ്ഞു.വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലും അന്വേഷണത്തില്‍ സത്യം തെളിയട്ടയെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; വിദ്യയെ അറസ്റ്റ് ചെയ്തേക്കും; പഠിക്കാന്‍ മിടുക്കിയായ പൂർവവിദ്യാർഥിയുടെ പ്രവർത്തി വിശ്വസിക്കാനാവാതെ അധ്യാപകര്‍
കൊച്ചി: താല്കാലിക അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യയുടെ അറസ്റ്റ് ഉണ്ടായേക്കും. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിദ്യയ്ക്കെതിരേ കേസെടുത്തത്. ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമുൾപ്പെടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യക്കെതിരേ കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരേ ചുമത്തിയ കുറ്റം. ഗുരുതര കുറ്റങ്ങളായതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുമെന്നാണു പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ചൊവ്വാഴ്ച വൈകിട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോളജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. രേഖ പൂര്‍ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.…
Read Moreഅരിക്കൊമ്പൻ ഫാൻസ്; അരിക്കൊമ്പനെ തിരികെയെത്തിക്കണം; സമരവുമായി ചിന്നക്കനാലിലെ ഗോത്രജനത
രാജകുമാരി: അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലിലെ ഗോത്രജനത സൂചനാസമരം നടത്തി.മുതുവാൻ വിഭാഗത്തിൽ പ്പെട്ട അഞ്ചു കുടികളിലെ ആളുകളാണ് സമരരംഗത്തുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയിൽ വീണ്ടും നടപടികൾ ഉണ്ടായാൽ സമരം ശക്തമാക്കുമെന്ന് ആദിവാസികൾ പറഞ്ഞു. സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി ആദിവാസികൾ ഒത്തുകൂടിയത്. തുടർച്ചയായ മയക്കുവെടികളും കാടുമാറ്റവും ആനയുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പിക്കൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവർ പറയുന്നു. ആന ജനിച്ചുവളർന്ന മതികെട്ടാൻ വനമേഖലയിലേക്ക് തിരികെ എത്തിക്കുകയും ഒപ്പം കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ചിന്നക്കനാലിലെ ആടുവിളന്താൻകുടി, ടാങ്ക്മേട് കുടി, പച്ചപുൽ കുടി, ചെമ്പകതൊഴു കുടി, കോഴിപ്പനക്കുടി എന്നീ കുടി നിവാസികളാണ് ഒത്തു ചേർന്നത്.
Read Moreയുവവ്യവസായി ബൈക്കില്‍ ആശുപത്രിയിലെത്തിയത് കഴുത്തില്‍ തറച്ച കത്തിയുമായി ! സഹോദരന് ഒളിവില്‍…
മഹാരാഷ്ട്രയില്‍ യുവ ബിസിനസുകാരന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് സഹോദരന്. കഴുത്തില്‍ കുത്തേറ്റ കത്തിയുമായി യുവാവ് ഉടന്‍ തന്നെ ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി. ആക്രമണത്തില്‍ ഞരമ്പ് മുറിയാതിരുന്നത് കൊണ്ട് 32കാരന് അത്ഭുതകരമായി രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നവി മുബൈയിലാണ് സംഭവം. തേജസ് പാട്ടീലിനെയാണ് ഇളയ സഹോദരന് മോനിഷ് ആക്രമിച്ചത്. വീട്ടില്‍ ഉറങ്ങുന്നതിനിടെ തേജസ് പാട്ടീലിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മോനിഷ് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു. കടുത്ത വേദനയിലും രക്തസ്രാവത്തിലും തേജസ് ബൈക്ക് എടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ പോയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ കത്തി ഊരിയെടുത്തു. ഞരമ്പ് മുറിയാതിരുന്നത് കൊണ്ടാണ് അത്യാഹിതം സംഭവിക്കാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോനിഷിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅടിച്ചു പൂസായി റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു ! ചോദ്യം ചെയ്ത ബൈക്കുകാരനെ ഇടിച്ചിട്ടു; യുവാവിനെതിരേ കേസ്…
പാലാരിവട്ടത്ത് മദ്യലഹരിയില്‍ റോഡിലേക്ക് ബിയര്‍കുപ്പി വലിച്ചെറിഞ്ഞും ബൈക്കുകാരനെ ഇടിച്ചിട്ടും യുവാവിന്റെ പരാക്രമം. ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. കാക്കനാട് സ്വദേശി ആഷിക് തോമസാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന് ചോദ്യം ചെയ്തപ്പോള്‍, വളര്‍ത്തുനായയുമായി ആഷിക് തോമസ് കാറില്‍ നിന്ന് ഇറങ്ങി.ഇതോടെ ബൈക്ക് യാത്രക്കാരന് പിന്‍വാങ്ങി. കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തി. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. ഇതോടെ ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More“പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ..’; കണ്ണൂർ നഗരത്തിൽ സുരക്ഷ കർശനമാക്കാൻ കമ്മീഷണർ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ കർശന സുരക്ഷ ഒരുക്കാൻ സിറ്റി പോലീസ് കമ്മീഷണർ കണ്ണൂർ ടൗൺ പോലീസിന് നിർദേശം നല്കി. രാത്രിയായാൽ സ്റ്റേഷനിൽ ഇരിക്കാതെ നഗരത്തിൽ പട്രോളിംഗ് നടത്തണം. രാത്രി മുതൽ പുലർച്ചെ വരെ നഗരത്തിൽ പോലീസ് ഉണ്ടായിരിക്കണം. കൂടാതെ, രാത്രി ഏഴു മുതൽ 12 വരെ പട്രോളിംഗും ശക്തമായിരിക്കണം. നഗരത്തിൽ തുടർച്ചയായി അക്രമം നടന്ന സ്ഥലങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന ഉണ്ടായിരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ ആർ. അജിത് കുമാർ നിർദേശിച്ചു. കണ്ണൂർ നഗരത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. നിലവിൽ കണ്ണൂർ ടൗൺ സ്റ്റേഷന്റെ കീഴിലും പരിസരത്തുള്ള പോലീസ് ഓഫീസുകളിലും എട്ട് വാഹനങ്ങളുണ്ട്. എന്നാൽ, രാത്രിയായാൽ പോലീസ് പട്രോളിംഗ് നടത്തുന്നില്ലെന്നാണ് വ്യാപക പരാതി. രാത്രിയായാൽ കണ്ണൂർ നഗരത്തിൽ പോലീസില്ലാത്ത അവസ്ഥയാണ്.…
Read Moreചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായേക്കും; പരക്കെ മഴയ്ക്കു സാധ്യത; മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായേക്കും. വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഇന്ന് തീവ്ര ന്യൂനമര്ദ്ദമായേക്കുമെേന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തീവ്ര ന്യൂനമര്‍ദ്ദം കാരണം തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാകും മഴ ശക്തമാകും. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുളളത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ കേരള , കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്,
Read More