കൊച്ചി: ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് പോര് മുറുകുന്നു. പ്രശ്ന പരിഹാരത്തിന് എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍ എത്താനിരിക്കെ മണിക്കൂറുകള്ക്കുമുമ്പും നേതാക്കളുടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പ്രവര്ത്തകര്ക്കാര്ക്ക് ദു:ഖമോ, അമര്‍ഷമോ ഇല്ലെന്ന് ബെന്നി ബഹനാന് എംപി പറഞ്ഞു.പ്രതിഷേധമുള്ളതായി ഒരു പ്രവര്‍ത്തകനും പറഞ്ഞിട്ടില്ല. സൗഭാഗ്യമനുഭവിച്ചവരാണ് ഗ്രൂപ്പുണ്ടാക്കുന്നതെന്ന സുധാകരന്റെ ആരോപണത്തിന് ഇപ്പോള്‍ മറുപടി പറയുന്നില്ല. കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കണ്ട് പറയാനുള്ളത് പറയും. മഞ്ഞുരുകുമോ ഇല്ലയോ എന്ന് കണ്ടുനോക്കാം. പ്രശ്നം പരിഹരിക്കപ്പെടണം, അതിനുള്ള നടപടികളുണ്ടാകണമെന്നും ബെന്നി ബഹനാന് പറഞ്ഞു. കെപിസിസി പഠന ക്യാന്പിന്റെ ഭാഗമായി ആലുവായിലെത്തുന്ന എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഗ്രൂപ്പ് നേതാക്കളടക്കം പങ്കെടുക്കും. ഗ്രൂപ്പ് പോരിനിടെ പഠന ക്യാന്പ്തിരുവനന്തപുരം…
Read MoreCategory: Loud Speaker
വിദ്യക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി പോലീസ്; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വിദ്യ
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച് ഗസ്റ്റ് ലക്ചര്‍ നിയമനം നേടാന്‍ ശ്രമിച്ച കേസില്‍ വിദ്യക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി പോലീസ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് ദിവസം പിന്നിട്ടിട്ടും ഒളിവില്‍ കഴിയുന്ന വിദ്യയെ പിടികൂടാനോ കേസിലെ നിര്‍ണായക തെളിവായ വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് കണ്ടെത്തുന്നതിനോ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. കേസ് അഗളി പോലീസിന് കൈമാറുന്നതിന് മുമ്പേ വിദ്യ എറണാകുളം ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയുന്നെന്ന് കെഎസ്യു അടക്കം ആരോപണം ഉന്നയിച്ചിട്ടും അന്വേഷണം നടത്താന്‍ പോലീസ് തയാറായിരുന്നില്ല. വിദ്യയുടെ ഫോണ്‍ സ്വച്ച് ഓഫ് ആണെന്ന് അന്വേഷണസംഘം പറയുമ്പോഴും ഇവര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നുണ്ട്. അഗളി പോലീസെത്തി; വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തിവ്യജരേഖ കേസില്‍ നിലവില്‍ അന്വേഷിക്കുന്ന അഗളി പോലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.…
Read Moreചതിച്ചതാര്..! ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; രേഖകൾ വിശദമായി പരിശോധിക്കാൻ ക്രൈംബ്രാഞ്ച്
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് അന്വേഷണസംഘത്തിന് കൈമാറിയ രേഖകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച്. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്‍ഐസി സോഫ്റ്റ്വെയറിന്റെ തകരാറാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. ഇത് സാധൂകരിക്കുന്ന രേഖളാണ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുള്ളതും. ഈ രേഖകളുടെ ആധികാരികതയും ഇതിലെ വാസ്തവവും തിരിച്ചറിയാനാണ് വിദഗ്ധരുടെ അടക്കം സഹായത്തോടെ അന്വേഷണസംഘം വിശദപരിശോധനയ്ക്കൊരുങ്ങുന്നത്. എന്‍ഐസി സോഫ്റ്റ്വെയര് ഇതുസംബന്ധിച്ച് സ്ഥിരമായി വരുത്തുന്ന പിഴവാണിതെന്നും സംഭവത്തിന് പിന്നാലെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിലും ക്രൈംബ്രാഞ്ച് വ്യക്തത തേടും. ഒപ്പം പിഴവ് സംഭവിച്ചെന്ന് കോളജ് വ്യക്തമാക്കിയ മറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷഫലങ്ങളും പരിശോധിക്കും. പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്യുംമാര്ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്ന് കോളജിലെ പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്യും. വിവാദത്തിന് പിന്നാലെ തനിക്കെതിരായ ഗൂഢാലാചനയാണിതെന്ന്…
Read Moreനാട്ടിലുള്ള ഭാര്യയെ അര്‍ധനഗ്നയാക്കി മര്‍ദ്ദിച്ചു ! നടപടിയെടുക്കണമെന്ന് അതിര്‍ത്തിയില്‍ നിന്നും സൈനികന്റെ വീഡിയോ
നാട്ടിലുള്ള ഭാര്യയെ അര്‍ധനഗ്നയാക്കി ഉപദ്രവിച്ചവരെ കണ്ടെത്തണമെന്നും കുടുംബത്തിന് സംരക്ഷണം നല്കണമെന്നുംകശ്മീരില് നിന്നും വീഡിയോയിലൂടെ അപേക്ഷിച്ച് ഇന്ത്യന്‍ സൈനികന്. സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി സൈന്യം വ്യക്തമാക്കി. കശ്മീരില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഹവീല്‍ദാര്‍ പ്രഭാകരനാണ് തന്റെ കുടുംബത്തിന് നീതി കിട്ടണം എന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇട്ടത്. തന്റെ ഭാര്യയെ ആക്രമിച്ചയാള്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന് പ്രഭാകരന് തമിഴ്നാട് പോലീസ് ഉന്നതനോടാണ് ആവശ്യപ്പെട്ടത്. പ്രാദേശികമായി ഉണ്ടായ ഒരു ചെറിയ വഴക്കിന്റെ പേരില്‍ ഇയാള്‍ തന്റെ ഭാര്യയെ ആക്രമിക്കുകയും അവരെ പാതി വിവസ്ത്രയാക്കിയെന്നും സൈനികന് ആരോപിക്കുന്നു. സൈനിക വേഷത്തിലാണ് പ്രഭാകരന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോയ്ക്ക് പിന്നാലെ സൈന്യവും പോലീസ് വകുപ്പിനെ വിളിച്ച് അന്വേഷണത്തിന് തങ്ങളുടേതായ എല്ലാ സഹായവും നല്‍കാമെന്നും ഉറപ്പ് നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും.…
Read Moreസമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ പണിതെറിക്കും ! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു…
സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാര്‍ക്കിട്ട് എട്ടിന്റെ പണികൊടുക്കാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളില്‍ ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയതോടെയാണ് നടപടി. കാലഘട്ടത്തിനുനുസൃതമായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയയിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരുടെ എണ്ണം കൂടിയതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. 1968ലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ത്തന്നെ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഭരണപരിഷ്കാര വകുപ്പ് നല്കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും.…
Read Moreഒരേ സമയം രണ്ടുപേരുമായി ശാരീരികബന്ധം ! എതിര്‍ത്ത അമ്മയെ കൊന്നുതള്ളി ബിരുദ വിദ്യാര്‍ഥിനിയായ മകള്‍; കൃത്യം നടത്തിയത് കാമുകന്റെ സഹായത്തോടെ
ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ കൊലപ്പെടുത്തി ബിരുദവിദ്യാര്‍ഥിനി. കാമുകനൊപ്പം ചേര്‍ന്നാണ് അവര്‍ ഈ കൃത്യം നിര്‍വഹിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം റെയില്‍പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ഥിയായ മകള്‍ കീര്‍ത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവര്‍ ചേര്‍ന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെയും കീര്‍ത്തിയുടെ കാമുകന് ബാല്‍ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ റെയില്‍ പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ബാല്‍റെഡ്ഡി എന്ന യുവാവുമായി പ്രണയത്തില്‍ ആയിരുന്നു കീര്‍ത്തി. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കീര്‍ത്തി ഇതോടൊപ്പം സുഹൃത്ത് ശശിയുമായും ബന്ധം സൂക്ഷിച്ചു. പലപ്പോളും ഇരുവരും ലൈംഗിക ബന്ധത്തിലും ഏല്‍പ്പെട്ടിരുന്നു. ഇതറിഞ്ഞ…
Read Moreനക്ഷത്രയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് ! വെട്ടേറ്റത് നട്ടെല്ലും തലയോട്ടിയും ചേരുന്നിടത്ത്
മാവേലിക്കര: പിതാവ് മഴുകോണ്ട് വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് പോസ്റ്റ് മോർട്ടം നടത്തിയത്. വിശദമായ റിപ്പോർട്ട് മാവേലിക്കര പോലീസിന് കൈമാറി. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ആറുവയസുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്.മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പിതാവ് നക്ഷത്രയെ ഒരു തവണയാണ് വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുറിവിന് പത്ത് സെന്റിമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽനിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷണങ്ങളായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ശ്രീമഹേഷിനെ സെല്ലിലേക്ക് മാറ്റി മാവേലിക്കര: ശ്രീമഹേഷിനെ (38) വണ്ടാനം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍നിന്ന് സെല്ലിലേക്ക് മാറ്റി. റിമാന്‍ഡിലായ പ്രതിയെ വൈകിട്ട് 6.30നാണ് മാവേലിക്കര സബ്ജയിലില്‍ എത്തിച്ചത്. ആറേമുക്കാലോടെ ജയിലിലെ വാറണ്ട് റൂമില്‍ വെച്ച് ഉദ്യോഗസ്ഥര്‍…
Read Moreആർഎസ്എസിനു ഭൂമി ! പരിശോധിക്കുമെന്നു കർണാടക മന്ത്രി
ബംഗളൂരു: ആർഎസ്എസിനും പരിവാർസംഘടനകൾക്കും കർണാടകയിലെ മുൻ ബിജെപി സർക്കാർ നൂറുകണക്കിന് ഏക്കർ ഭൂമി പതിച്ചുനൽകിയ നടപടി കോൺഗ്രസ് സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുൻ ബിജെപി സർക്കാരിന്റെ ചില ടെൻഡറുകൾ റദ്ദാക്കിയെന്നും ബാക്കിയുള്ളവ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽനിന്ന് ഒന്നും ഒളിക്കുന്നില്ല. ഇതിനെതിരേ നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു. 108 ആംബലൻസ്, ഡയാലിസിസ് യൂണിറ്റ് കോൺട്രാക്ട് ടെൻഡറുകളും പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു. അണ്ണാ ഡിഎംകെ മുൻ എംപി ബിജെപിയിൽ ചെന്നൈ: മുൻ അണ്ണാ ഡിഎംകെ രാജ്യസഭാംഗം വി. മൈത്രേയൻ ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി ആയിരുന്ന മൈത്രേയനെ കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു. മൂന്നു തവണ രാജ്യസഭാംഗമായ നേതാവാണ് മൈത്രേയൻ. ഇന്നലെ ഡൽഹിയിൽ ബിജെപി നേതാക്കളായ അരുൺ സിംഗ്, സി.ടി. രവി എന്നിവരുടെ സാന്നിധ്യത്തിലാണ് മൈത്രേയൻ ബിജെപി അംഗത്വമെടുത്തത്.
Read Moreവി ഡി സതീശന് കുരുക്കുമായി വിജിലന്‍സ് ! പ്രതിരോധം തീര്‍ക്കാന്‍ മടിച്ച് നേതാക്കള്‍…
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പൂട്ടാന്‍ വിജിലന്‍സ് അന്വേഷണവുമായി സര്‍ക്കാര്‍ രംഗത്തെത്തുമ്പോള്‍ പ്രതിരോധിക്കാനാകാതെ തൊഴുത്തില്ക്കുത്തി കോണ്‍ഗ്രസ്. പുനഃസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടുകള്‍ക്കെതിരേ തുറന്ന പോരിന് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തയാറെടുക്കുമ്പോഴാണ് വിജിലന്‍സ് അന്വേഷണം വരുന്നത്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കേണ്ട നേതാക്കള്‍ മൗനത്തിലാണ്. വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം നേരത്തേ ഉയര്‍ത്തിയ നേതാക്കള്‍ ഇപ്പോള്‍ വി.ഡി. സതീശന് വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. പുനഃസംഘടനയിലെ പ്രശ്നങ്ങളിലടക്കം ഗ്രൂപ്പുകള്‍ ഉന്നംവയ്ക്കുന്നതും കുറ്റപ്പെടുത്തുന്നതും വി.ഡി. സതീശനെയാണ്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിലും പുനഃസംഘടനകളിലും ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം പ്രതിപക്ഷനേതാവാണെന്ന കുറ്റപ്പെടുത്തലാണ് ഗ്രൂപ്പുകള്‍ക്കുള്ളത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെക്കാള്‍ ഗ്രൂപ്പ് നേതാക്കള്‍ ഉന്നം വയ്ക്കുന്നത് പ്രതിപക്ഷ നേതാവിനെയാണ്. പാര്‍ട്ടിയിലെ ഈ പ്രശ്നം പരിഹരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സ്വയം പ്രതിരോധത്തിലാക്കി വിജിലന്‍സ് അന്വേഷണവും വരുന്നത്. പുനര്‍ജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു…
Read Moreഫൈസർ മേധാവികളുമായി മുഖ്യമന്ത്രി അമേരിക്കയിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുുമാരായ ഡോ.രാജാ മൻജിപുടി, ഡോ.കണ്ണൻ നടരാജൻ, ഡോ.സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന്…
Read More