തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ രാവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര്.ശങ്കരനാരായണന് തന്പി മെന്പേഴ്സ് ലോഞ്ചിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും നിയമസഭാ മന്ദിരപരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഉച്ചകഴിഞ്ഞ് 2ന് നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരേയും മുന്‍ സ്പീക്കര്‍മാരേയും ആദരിക്കും. അഖിലേന്ത്യാ വെറ്ററന്‍സ് മീറ്റുകളില്‍ പുരസ്കാരങ്ങള്‍ നേടിയ പിറവം മുന്‍എംഎല്‍എ എം.ജെ.ജേക്കബിനേയും ആദരിക്കും. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്.നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. രാവിലെ മണിക്ക് ക്ലിഫ്ഹൗസില്‍ ഉപരാഷ്ട്രപതിക്ക് മുഖ്യമന്ത്രി പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്ട്രപതി തലശ്ശേരിയില്‍ എത്തി അധ്യാപികയായിരുന്ന രത്ന നായരെ സന്ദര്‍ശിക്കും.…
Read MoreCategory: Loud Speaker
കാട്ടുപോത്തിനെ കാണാനില്ല ! വനത്തിനുള്ളിലേക്ക് മടങ്ങിയതാവാമെന്ന് വനംവകുപ്പ്
കൊല്ലം: ചടയമംഗലത്തെ മൂന്നുപഞ്ചായത്തുകളിലെ ജനവാസമേഖലളില് കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതിപരത്തിയിരുന്ന കാട്ടുപോത്തിനെ ഇന്നലെ വൈകുന്നേരത്തിനുശേഷം ആരും കണ്ടില്ല. കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കടന്നതാവാമെന്ന വനംവകുപ്പ് നല്കുന്ന സൂചന. ഇത് ഭീതിയിലായിരുന്ന പ്രദേശവാസികള്‍ക്ക് തത്ക്കാലം ആശ്വാസംപകര്‍ന്നു. കാട്ടുപോത്തിനുവേണ്ടി നടത്തിവന്ന തെരച്ചില്‍ ഇന്നലെ വൈകുന്നേരത്തോടെ വനപാലകസംഘം നിര്‍ത്തിവയ്ക്കുകയായിരുന്നു. കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ആയൂര്‍ ഭാഗത്ത് രണ്ട് ദിവസം മുന്‍പ് കണ്ട കാട്ടുപോത്തിനെ പിന്നീട് ചടയമംഗലത്ത് ഇടുക്കുപാറ ഭാഗത്താണ് കണ്ടത്. ഇന്നലെ വൈകുന്നേരം ഫില്ഗിരിയിലെ ജനവാസമേഖലയില്‍ കണ്ട കാട്ടുപോത്തിനെ പിന്നീട് ആരും കണ്ടില്ല. ഇവിടെയുള്ള റബര്‍ തോട്ടങ്ങളിലൂടെ വനത്തിനുള്ള കടന്നിരിക്കമെന്നാണ് വനംവകുപ്പ് നല്കുന്ന സൂചന.
Read Moreപാല്വാങ്ങാന് പോയ 15കാരിയെ വനത്തിലേക്ക് തട്ടിക്കൊണ്ടു പോയി പാല്ക്കാരന് ! സുഹൃത്തുമായി ചേര്‍ന്ന് കൂട്ടബലാല്‍സംഗം…
ഹരിയാനയിലെ ഗുരുഗ്രാമില്‍ പാല്‍ക്കാരനും സുഹൃത്തും ചേര്‍ന്ന് 15കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. രണ്ടു പ്രതികളില്‍ ഒരാളായ പാല് വിതരണക്കാരന് പെണ്‍കുട്ടിയുമായി പരിചയമുണ്ടെന്ന് പോലീസ് പറയുന്നു. ബലാത്സംഗം ചെറുത്തപ്പോള്‍ പരിചയക്കാരന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. സംഭവത്തില്‍ പാല് വിതരണക്കാരന് വിനോദ്, സുഹൃത്ത് ജസ്ബിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ബോണ്ട്സി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. രാവിലെ പാല് വാങ്ങാന്‍ പോയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പാല് വാങ്ങാന്‍ വിനോദിന്റെ അടുത്തുപോയ കുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. അവിടെ കാത്തുനിന്ന ജസ്ബിറും വിനോദും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. കൂടാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.…
Read Moreയൂറോപ്പില്‍ നിന്ന് ഓണ്‍ലൈനായി മയക്കുമരുന്ന് വരുത്തി ! കൂത്തുപറമ്പ് സ്വദേശി പിടിയില്‍
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ വന്‍ മയക്ക് മരുന്ന് വേട്ട. ഓണ്‍ലൈനായി നെതര്‍ലാന്‍ഡില്‍ നിന്നും വരുത്തിച്ച മാരക മയക്ക് മരുന്നായ 70 എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കൂത്തുപറമ്പ് പാറാലിലെ കെ.പി. ശ്രീരാഗിനെ (26)യാണ് കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ്. ജനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില്‍ സംശയാസ്പദമായി എത്തിയ തപാല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മഫ്തിയില്‍ പ്രത്യേക സംഘം ഇയാളെ വീടിന് സമീപം വച്ച് പിടികൂടുകയായിരുന്നു. മേയ് ഒന്നിന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫീസില്‍ വന്നതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാര്‍ക് വെബ് സൈറ്റില്‍ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിന്…
Read Moreമയക്കുമരുന്ന് വിൽപന ! രണ്ടു പേർ പിടിയിൽ
കാട്ടാക്കട: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. കുറ്റിച്ചൽ സ്വദേശി ബോണ്ട്സ് അനു (24 ), മണ്ണൂർക്കര വാറുവിള സ്വദേശി തൻസീർ (25) എന്നിവരെയാണ് പിടികൂടിയത്. നെയ്യാർഡാം പോലീസ് സ്റ്റേഷനും വാഹനവും ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബോണ്ട്സ് അനു എന്ന് വിളിക്കുന്ന അനൂപ്. ആര്യനാട് കുറ്റിച്ചൽ പരുത്തിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പരുത്തിപള്ളിയിൽ വച്ചാണ് പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന എംഡിഎം എയുമായി അനൂപ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്നു 4 പോളിത്തീൻ കവറുകളിലായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 0.835 ഗ്രാം എംഡിഎം എ പിടിച്ചെടുത്തു. സംഭവസ്ഥലത്തു വച്ചു വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാൾ ഈ സമയത്ത് മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. പരിശോധനയിൽ വടിവാൾ ഉൾപ്പെടെ…
Read More2000 രൂപ നോട്ട് പിൻവലിച്ചത് നല്ല തീരുമാനമെന്നു ചന്ദ്രബാബു നായിഡു
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മേധാവിയുമായ ചന്ദ്രബാബു നായിഡു. 2000 രൂപ നോട്ടുകൾ നിരോധിച്ച തീരുമാനം ശുഭസൂചനയാണ്. ഡിജിറ്റൽ കറൻസിയെക്കുറിച്ച് താൻ വളരെ മുമ്പുതന്നെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നോട്ട് അസാധുവാക്കൽ തീർച്ചയായും അഴിമതി തടയും. രാഷ്ട്രീയക്കാർ വോട്ടർമാർക്കു പണം വിതരണം ചെയ്തു വിജയിക്കാൻ ശ്രമിക്കുന്നു. ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്ന് “ഇദെമി ഖർമ മന രാഷ്ട്രനികി’ പരിപാടിയുടെ ഭാഗമായി അനകപ്പള്ളിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചന്ദ്രബാബു നായിഡു പറഞ്ഞു. സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ രൂക്ഷവിമർശനമാണ് ചന്ദ്രബാബു നായിഡു ഉന്നയിച്ചത്. സംസ്ഥാനം മുഴുവൻ കൊള്ളയടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ സാധനങ്ങളുടെയും വില…
Read Moreപങ്കാളികളെ പങ്കുവെക്കല്‍ കേസിലെ പരാതിക്കാരി കോട്ടയത്ത് കൊല്ലപ്പെട്ട നിലയിൽ; മകളുടെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ അച്ഛൻ
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം പുറത്തുകൊണ്ടുവന്ന യുവതി കൊല്ലപ്പെട്ടു. രാവിലെ മണര്‍കാട് മാലത്തുള്ള വീട്ടിലാണ് 27കാരി കൊല്ലപ്പെട്ടത്. വെട്ടേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തുകയായിരുവെന്ന് യുവതിയുടെ പിതാവ് പറയുന്നു. കൊലപാതകത്തിന്ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടതായും പിതാവ് പറഞ്ഞു. എന്നാൽ കൊലപാതകി ആരെന്നത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മണര്‍കാട് പോലീസ് അന്വേഷണം നടത്തുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് നാടിനെ ഞെട്ടിച്ച കറുകച്ചാലിലെ വൈഫ് സ്വാപ്പിംഗ് വിവരം പുറംലോകമറിഞ്ഞത്. സമൂഹ മാധ്യമങ്ങൾ വഴി ഗ്രൂപ്പ് ഉണ്ടാക്കി പങ്കാളികളെ പങ്കുവെക്കല്‍ നടത്തുകയായിരുന്നു. ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം ഒന്‍പതുപേര്‍ക്ക് കാഴ്ച വച്ചുവെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ പരാതി. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. കേസിൽ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആറ് പേര് അറസ്റ്റിലായിരുന്നു. മൂന്നുപേര്‍ വിദേശത്തേക്ക് കടന്നു.
Read Moreസ്വകാര്യ ബസുകൾ ഓർഡിനറി മാത്രം മതിയെന്ന വാദവുമായി ഗതാഗതവകുപ്പ്; തീരുമാനം നടപ്പാക്കിയാൽ മലയോര ജനതയുടെ ദീർഘദൂര യാത്രാക്ലേശം രൂക്ഷമാക്കും
സ്വന്തം ലേഖകൻതിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയമായിട്ടുള്ള സ്വകാര്യ ബസ് സർവീസുകൾ പൂട്ടിക്കാനായി അധികാരികൾ തന്നെ രംഗത്തെന്ന് ആക്ഷേപം. സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ ഓർഡിനറികൾ മാത്രം മതിയെന്നും യാത്രാദൂരം പരമാവധി 140 കിലോമീറ്ററിൽ താഴെ മതിയെന്നതുമുൾപ്പെടെയുള്ള വ്യവസ്ഥകളുമായി നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പ്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നല്‍കേണ്ടെ ന്ന സർക്കാർ തീരുമാനത്തിനെതിരേ ബസുടമകൾ കോടതിയെ സമീപിക്കുകയും സുപ്രീം കോടതിയിൽ നിന്നു അനുകൂലമായ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ നീക്കവുമായി സർക്കാർ രംഗത്തു വന്നത്. സ്വകാര്യ ബസുകൾ എല്ലാം ഓർഡിനറി ബസുകൾ മാത്രമായി സർവീസ് നടത്തണമെന്ന നിർദേശവുമായാണ് ട്രാൻസ്പോർട്ട് വകുപ്പ് രംഗത്ത് എത്തിയിട്ടുള്ളത്. ഇത് നടപ്പാക്കിയാൽ സ്വകാര്യബസ് മേഖല തന്നെ ഇല്ലാതാകുമെന്നാണ് ബസ് ഉടമകൾ ഒന്നടങ്കം പറയുന്നത്. ലിമിറ്റഡ്…
Read Moreകർണാടക സത്യപ്രതിജ്ഞ: പിണറായിയെ ഒഴിവാക്കിയതിനു പിന്നിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
എം.സുരേഷ്ബാബുതിരുവനന്തപുരം: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിന് പിന്നിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദം. സത്യപ്രതിജ്ഞാചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിച്ചാൽ കേരളത്തിലെ പാർട്ടി പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും തെറ്റായ സന്ദേശം നൽകാൻ ഇടവരുമെന്നതിനാലാണ് സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിക്കാത്തതിന് കാരണം. കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സർക്കാരിനെതിരെ നാളെ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനുള്ള തയാറെടുപ്പുമായി മുന്നോട്ട് പോകുകയാണ് കോണ്‍ഗ്രസും യുഡിഎഫും. ഈ അവസരത്തിൽ കർണാടകത്തിൽ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പിണറായി വിജയൻ പങ്കെടുത്താൽ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ ശോഭ കെടുത്തുമെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിനെയും കർണാടക പിസിസി നേതൃത്വത്തെയും അറിയിച്ചിരുന്നു. കേരളത്തിൽ കോണ്‍ഗ്രസ് സർക്കാരിനെ വീണ്ട ും അധികാരത്തിലേക്ക് മടക്കി കൊണ്ട് വരാൻ ശ്രമിക്കുന്ന പാർട്ടി നേതാക്കളുടെയും അണികളുടെയും ആത്മവീര്യം കെടുത്താൻ ഇടയാക്കുമെന്നും കേരളാ നേതൃത്വം…
Read Moreകോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു; എരുമേലിയിൽ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു
എരുമേലി, കൊല്ലം: കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലിനു സമീപം ആയൂരിലും ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മൂന്നു പേർക്കു ദാരുണാന്ത്യം. എരുമേലിയിൽ വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന എരുമേലി കണമല പുറത്തേല്‍ ചാക്കോച്ചൻ (65), റബര്‍ ടാപ്പിംഗ് ചെയ്യുകയായിരുന്ന പ്ലാവനാകുഴിയില്‍ തോമസ് (60) എന്നിവരും ആയൂരിൽ റബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന പെരിങ്ങള്ളൂർ കൊടിഞ്ഞൽ തെക്കേവിള സാമുവൽ വർഗീസും (58) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ. എരുമേലിയിൽ വനമേഖലയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണു മരിച്ച ചാക്കോയുടെയും തോമസിന്റെയും വീട്. രാവിലെ ഏഴിന് ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടു ടീമായി തിരിഞ്ഞു നാട്ടുകാരുടെ സഹകരണത്തോടെ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.ആയൂരിൽ കൊല്ലപ്പെട്ട സാമുവൽ വർഗീസ്…
Read More