കോളജ് തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം: പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച ;  സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​പ്പ​ട്ടി​ക​യി​ൽ എ​സ്എ​ഫ്ഐ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യ​താ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല വി​ല​യി​രു​ത്തു​ന്ന​ത്. കാ​ട്ടാ​ക്ക​ട കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലി​നോ​ട് മു​ഴു​വ​ൻ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. ശ​നി​യാ​ഴ്ച വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് മു​ൻ​പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യി പ്രി​ൻ​സി​പ്പ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.​വി​വാ​ദ​ത്തെ തു​ട​ർ​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. മാ​റ്റി​വ​ച്ച സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. 20നാ​ണ് സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം. സം​ഭ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 12നാ​ണ് ഇ​വി​ടെ കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ (യു​യു​സി) സ്ഥാ​ന​ത്തേ​ക്ക് എ​സ്എ​ഫ്ഐ പാ​ന​ലി​ലെ ആ​രോ​മ​ലും അ​ന​ഘ​യു​മാ​ണ് ജ​യി​ച്ച​ത്. എ​ന്നാ​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ പേ​രു​ക​ൾ കോ​ള​ജി​ൽ​നി​ന്ന് യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക്…

Read More

പൊ​ന്നി​ൻ കു​ടം വ​ച്ച് തൊ​ഴു​തു..! ക​ർ​ണാ​ട​ക കോൺഗ്രസ് എം​എ​ൽ​എ​മാ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ത​ളി​പ്പ​റമ്പിൽ

ത​ളി​പ്പ​റ​മ്പ്: ക​ർ​ണാ​ട​കയിലെ കോ​ൺ​ഗ്ര​സ്‌ എം​എ​ൽ​എ​മാ​ർ ത​ളി​പ്പ​റ​മ്പി​ൽ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി. ക​ർ​ണാ​ട​ക​ത്തി​ലെ സീ​നി​യ​ർ കോ​ൺ​ഗ്ര​സ്‌ നേ​താ​വും ദ​വാ​ൻ​ഗ​രെ നോ​ർ​ത്ത് എം​എ​ൽ​എ​യു​മാ​യ എ​സ്. എ​സ്.​മ​ല്ലി​കാ​ർ​ജു​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം ​എ​ൽ എ ​മാ​ർ ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ പൊ​ന്നി​ൻ​കു​ടം വ​ച്ച് തൊ​ഴു​തു. മു​ൻ ഉ​പ മു​ഖ്യ​മ​ന്ത്രി​യും ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ്‌ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജി.​പ​ര​മേ​ശ്വ​ര എം​എ​ൽ​എ ഉ​ൾ​പ്പെ​ട​യു​ള്ള​വ​രു​ടെ പേ​രി​ലും പൊ​ന്നി​ൻ കു​ടം വ​ച്ച് തൊ​ഴു​തു. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​വും നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ദാ​മോ​ദ​ര​ൻ, പി.​എം. ​പ്രേംകു​മാ​ർ, കെ.​വി.​സു​രാ​ഗ്, എ.​കെ.​ രാ​ജേ​ഷ്, ഡോ. ​പ്ര​കാ​ശ്, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Read More

ജെല്ലി​ക്കെ​ട്ട്  ത​മി​ഴ് ജ​ന​ത​യു​ടെ സാം​സ്‌​കാ​രി​ക പൈതൃ​ക​ത്തി​ന്‍റെ ഭാ​ഗം; ജെല്ലി​ക്കെ​ട്ടി​ന് നി​രോ​ധ​ന​മി​ല്ല;  ഹ​ര്‍​ജി​ തള്ളി  സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ജെല്ലി​ക്കെ​ട്ടി​ന് നി​രോ​ധ​ന​മി​ല്ല. ത​മി​ഴ് ജ​ന​ത​യു​ടെ സാം​സ്‌​കാ​രി​ക പൈതൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ജെ​ല്ലി​ക്കെ​ട്ടെ​ന്ന് കോ​ട​തി. ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​ക​ൾ കൊണ്ടുവന്ന നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞത്. നി​യ​മ​നി​ര്‍​മാ​ണ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. സം​സ്ഥാ​ന​ങ്ങ​ളു​ടെ ജെ​ല്ലി​ക്കെ​ട്ടി​ലെ നി​യ​മ​ഭേ​ദ​ഗ​തി സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ച്ചു. നി​യ​മം നി​ര്‍​മി​ക്കാ​നു​ള്ള അ​ധി​കാ​രം നിയമസഭകൾ​ക്കു​ണ്ടെ​ന്നും, ഭേ​ദ​ഗ​തി രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചാ​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 2014ല്‍ ​സു​പ്രീം ​കോ​ട​തി ഈ ​കാ​യി​ക വി​നോ​ദം നി​രോ​ധി​ച്ചി​രു​ന്നു. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധി​ച്ച​ത്. എ​ന്നാ​ല്‍ നി​രോ​ധ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ 2017ല്‍ ​ത​മി​ഴ്‌​നാ​ട് നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​ക്കി. സം​സ്ഥാ​ന​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ജെ​ല്ലി​ക്കെ​ട്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഭ​ര​ണ​ഘ​ട​യു​ടെ അ​നു​ച്ഛേ​ദം 29(1) അ​നു​സ​രി​ച്ച്…

Read More

സി​ദ്ധ​രാ​മ​യ്യ ത​ന്നെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി; ഡി.​കെ. ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും; സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച 

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ  മു​ഖ്യ​മ​ന്ത്രി​യാ​കും. ഡി.​കെ. ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​ന്നു വൈ​കി​ട്ട് ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ൽ ചേ​രു​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം സി​ദ്ധ​രാ​മ​യ്യ​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കും. സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.  എ​ല്ലാ എം​എ​ൽ​എ​മാ​രോ​ടും യോ​ഗ​ത്തി​നെ​ത്താ​ൻ ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. വ​കു​പ്പ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള സ​മ​വാ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക് ! 50 ശ​ത​മാ​നം പൊ​ള്ള​ല്‍…

വീ​ട്ടി​ലെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ന​ഗ​രൂ​ര്‍ ക​ട​വി​ള പു​ല്ലു​തോ​ട്ടം നാ​ണി​നി​വാ​സി​ല്‍ ഗി​രി​ജ സ​ത്യ​നാ(59)​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വീ​ട്ടി​ല്‍ വീ​ട്ട​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ന് പു​റ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഗി​രി​ജ എ​ല്‍​പി​ജി ഗ്യാ​സി​ന്റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പു​റ​കു വ​ശ​ത്ത് അ​ടു​ക്ക​ള​വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ള്‍ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ഗി​രി​ജ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ ഡ​ബി​ള്‍ ഡോ​ര്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൂ​ര്‍​ണ​മാ​യും പൊ​ട്ടി​ത്ത​ക​ര്‍​ന്ന് ക​ത്തി​യ​മ​ര്‍​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​റ്റി​ങ്ങ​ല്‍ അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റി​ല്‍ അ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജി​ഷാ​ജ്, അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ മ​നോ​ഹ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പ​രി​ക്കേ​റ്റ ഗി​രി​ജാ സ​ത്യ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വ​ര്‍​ക്ക് 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്. അ​തേ​സ​മ​യം…

Read More

കോളജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്എഫ്ഐയുടെ ആൾമാറാട്ടം: പരാതി നൽകി കെഎസ്‌യു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥിക്ക് പ​ക​രം ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സം​ഘ​ട​നാ നേ​താ​വി​നെ തി​രു​കിക്കയ​റ്റി​യ എ​സ്എ​ഫ്ഐ​യു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ വ്യ​ക്ത​മാ​ക്കി. ആ​ൾ​മാ​റാ​ട്ട​ത്തി​നും കൃ​ത്രി​മം ന​ട​ത്തി​യ​തി​നും കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്കെ​എ​സ്‌​യു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ​ക്കും പ​രാ​തി ന​ൽ​കി. സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ആ​ളി​ന് പ​ക​രം മ​ത്സ​രി​ക്കാ​ത്ത പാ​ർ​ട്ടി​ക്കാ​ര​നെ തി​രു​കി ക​യ​റ്റി​യ​തെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ എ​ന്തും ചെ​യ്യാ​മെ​ന്ന ധാ​ർ​ഷ്ട്യ​മാ​ണ് സി​പി​എ​മ്മും എ​സ്എ​ഫ്ഐ​യും വ​ച്ച് പു​ല​ർ​ത്തു​ന്ന​ത്. പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ എ​സ്എ​ഫ്ഐ ത​യാ​റാ​ക​ണ​മെ​ന്നും അ​ലോ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി. അ​ട്ടി​മ​റി​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി കെ​എ​സ്‌​യു മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു. ഡി​സം​ബ​ർ 12നാ​ണ് ഇ​വി​ടെ കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ (യു​യു​സി) സ്ഥാ​ന​ത്തേ​ക്ക്…

Read More

യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ല്കി​യി​ല്ലെ​ങ്കി​ൽ ഇനി പണിപാളും; കെഎസ്ആർടിസി കണ്ടക്ടർമാർക്ക് പിഴയായി അടയ്ക്കേണ്ടത് ഭാരിച്ച തുക

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യി​ലെ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് വ​ലി​യ പി​ഴ​യാ​ണ് പു​തി​യ ശി​ക്ഷ​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ല്കി​യി​ല്ലെ​ങ്കി​ൽ ഭാ​രി​ച്ച​തു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ ശി​ക്ഷാ തു​ക​യാ​യി അ​ട​യ്ക്കേ​ണ്ട​ത്. ഇ​തു​വ​രെ ഇ​ത്ത​രം കേ​സു​ക​ളി​ൽ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ​വ​രെ​യാ​യി​രു​ന്നു ശി​ക്ഷ. പി​ഴ ഒ​ടു​ക്കേ​ണ്ടി​യി​രു​ന്നി​ല്ല.പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 30 – ൽ ​താ​ഴെ യാ​ത്ര​ക്കാ​രു​ള്ള ബ​സി​ൽ ഒ​രാ​ൾ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ 5000 രൂ​പ​യാ​ണ് പി​ഴ. 31 മു​ത​ൽ 47 യാ​ത്ര​ക്കാ​രു​ള്ള ബ​സാ​ണെ​ങ്കി​ൽ പി​ഴ​ത്തു​ക 3000 . 65 വ​രെ യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ൽ 2000 രൂ​പ​യാ​ണ്. 65-ൽ ​കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ൽ 1000 രൂ​പ പി​ഴ​യ​ട​യ്ക്ക​ണം. ബ​സു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​ട്ട് ടി​ക്ക​റ്റ് കൊ​ടു​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. കു​റെ​യേ​റെ പ​രി​ശോ​ധ​ന​ക​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ഷ്ട​ക്കാ​രെ​യും വേ​ണ്ട​പ്പെ​ട്ട​വ​രെ​യും സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തും പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.സ്റ്റോ​പ്പി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ കൈ ​കാ​ണി​ച്ചാ​ൽ ബ​സ് നി​ർ​ത്തി​യി​ല്ലെ​ങ്കി​ലും സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ലെ​ങ്കി​ലും, യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ലും…

Read More

പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചുക​യ​റി പൂ​ജ; എല്ലാത്തിനും ഒ​ത്താ​ശ വ​നം​വ​കു​പ്പി​ന്‍റേത്; പി​ടി​യി​ലാ​യ​ത് കെ​എ​ഫ്ഡി​സി ജീ​വ​ന​ക്കാ​ര്‍

പ​ത്ത​നം​തി​ട്ട; നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ന്ന് സൂ​ച​ന. വി​ഷ​യം കേ​ര​ള വ​നം​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച് ത​ടി​യൂ​രാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ്. വ​നം​വ​കു​പ്പി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പൂ​ജ ന​ട​ത്താ​ന്‍ ത​ങ്ങ​ള്‍ ആ​ര്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വ​ന​പാ​ല​ക​ര്‍ പ​റ​യു​ന്ന​ത്. പ​ച്ച​ക്കാ​നം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പെ​ട്ട പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​ക്കു​ള്ള വ​ഴി ഗേ​റ്റി​ട്ട് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​തി​ന്‍റെ താ​ക്കോ​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി ശ​ബ​രി​മ​ല ശാ​ന്തി​ക്കാ​രു​ടെ സ​ഹാ​യി​യു​മാ​യി​രു​ന്ന നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യും ഒ​മ്പ​തം​ഗ സം​ഘ​വു​മാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ ഇ​വി​ടെ പൂ​ജ ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ ്‌സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​ന്ന​ലെ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി ഇ​തു സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. കെ​എ​ഫ്ഡി​സി ഗ​വി ഡി​വി​ഷ​നി​ലെ സൂ​പ്പ​ര്‍​വൈ​സ​ര്‍ രാ​ജേ​ന്ദ്ര​ന്‍ ക​റു​പ്പ​യ്യ, വ​ര്‍​ക്ക​ര്‍ സാ​ബു മാ​ത്യു എ​ന്നി​വ​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം…

Read More

അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മം ! ക​രി​പ്പൂ​രി​ല്‍ യു​വ​തി പി​ടി​യി​ല്‍…

അ​ടി​വ​സ്ത്ര​ത്തി​ലൊ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യു​വ​തി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​ലീ​സി​ന്റെ പി​ടി​യി​ല്‍. ജി​ദ്ദ​യി​ല്‍ നി​ന്നെ​ത്തി​യ കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി ഷ​ബ്‌​ന​യാ​ണ് പി​ടി​യി​ലാ​യ​ത്. 1.17 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 1884 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​യെ പോ​ലീ​സ് സം​ഘം കാ​ത്തി​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​വ​തി സ്വ​ര്‍​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​യാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ല​ഗേ​ജും ഹാ​ന്‍​ഡ് ബാ​ഗും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വ​രു​ടെ കാ​റി​ന്റെ ഡോ​റി​ല്‍ നി​ന്നും സ്വ​ര്‍​ണ​മി​ശ്രി​തം ക​ണ്ടെ​ത്തി. സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘ​ത്തി​ന്റെ കാ​രി​യ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ് ഷ​ബ്‌​ന​യെ​ന്നാ​ണ് വി​വ​രം.

Read More

ടോ​യ്‌​ല​റ്റി​ല്‍ നി​റ​യെ ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ച്ച ഗ​ര്‍​ഭ നി​രോ​ധ​ന ഉ​റ​ക​ള്‍ ! സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച​ത് 18 വി​ദ്യാ​ര്‍​ഥി​നി​ക​ളെ…

18 വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സ്‌​കൂ​ള്‍ അ​ദ്ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പൂ​രി​ലാ​ണ് സം​ഭ​വം. ക​മ്പ്യൂ​ട്ട​ര്‍ അ​ദ്ധ്യാ​പ​ക​നാ​യ പ്ര​തി​ക്കൊ​പ്പം നി​ന്ന​തി​ന് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റി​നും ഒ​രു ടീ​ച്ച​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്ന് പ്ര​തി​ക​ള്‍​ക്കു​മെ​തി​രെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മം, പോ​ക്‌​സോ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഷാ​ജ​ഹാ​ന്‍​പൂ​രി​ലെ തി​ല്‍​ഹാ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ശി​ശു​ക്ഷേ​മ സ​മി​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ് ആ​ന​ന്ദ് പ​റ​ഞ്ഞു. ക​മ്പ്യൂ​ട്ട​ര്‍ അ​ധ്യാ​പ​ക​ന്‍ ത​ന്റെ​യും മ​റ്റ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ​യും ശ​രീ​ര​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി സ്പ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്ന് ഒ​രു വി​ദ്യാ​ര്‍​ത്ഥി​നി ര​ക്ഷി​താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ മ​റ്റ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​യും കൂ​ട്ടി സ്‌​കൂ​ളി​ല്‍ എ​ത്തി. ഇ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടോ​യ്ല​റ്റി​ല്‍ നി​ന്ന് ഉ​പ​യോ​ഗി​ച്ച ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്റെ വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

Read More