2000ന്റെ ​നോ​ട്ടി​നോ​ട് അ​ന്നേ മോ​ദി​യ്ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​യി​രു​ന്നു ! പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍…

2000ന്റെ ​ക​റ​ന്‍​സി ഇ​റ​ക്കു​ന്ന​തി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കു താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര. നോ​ട്ടു നി​രോ​ധ​നം കു​റ​ഞ്ഞ സ​മ​യം കൊ​ണ്ടു ന​ട​പ്പാ​ക്കേ​ണ്ട​തി​നാ​ല്‍ ചെ​റി​യ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കാ​ന്‍ സ​മ​യ​മി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ട് ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് മി​ശ്ര പ​റ​ഞ്ഞു. ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ടു​ക​ള്‍ പാ​വ​പ്പെ​ട്ട​വ​രു​ടേ​ത​ല്ലെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ അ​ഭി​പ്രാ​യ​മെ​ന്ന്, എ​എ​ന്‍​ഐ​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ നൃ​പേ​ന്ദ്ര മി​ശ്ര പ​റ​ഞ്ഞു. ഇ​ട​പാ​ടു മൂ​ല്യ​ത്തേ​ക്കാ​ള്‍ പൂ​ഴ്ത്തി​വ​യ്പു മൂ​ല്യ​മാ​ണ് അ​തി​നു​ള്ള​ത്. അ​തി​നാ​ല്‍ മ​ടി​യോ​ടെ​യാ​ണ് ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ട് ഇ​റ​ക്കാ​ന്‍ മോ​ദി അ​നു​മ​തി ന​ല്‍​കി​യ​ത്. നോ​ട്ട് രാ​ജ്യ​ത്തി​നു പു​റ​ത്ത് അ​ച്ച​ടി​ക്കു​ന്ന​തി​നോ​ടും മോ​ദി​ക്കു താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു. അ​ഞ്ഞൂ​റി​ന്റെ​യും ആ​യി​ര​ത്തി​ന്റെ​യും നോ​ട്ടു​ക​ള്‍​ക്കു പ​ക​രം എ​ത്ര​യും പെ​ട്ടെ​ന്നു പു​തി​യ നോ​ട്ടു​ക​ള്‍ ഇ​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ചെ​റി​യ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച് നി​രോ​ധി​ച്ച നോ​ട്ടു​ക​ള്‍​ക്കു പ​ക​ര​മെ​ത്തി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് ര​ണ്ടാ​യി​ര​ത്തി​ന്റെ നോ​ട്ട് ഇ​റ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ല്‍ വ​ച്ച​ത്. ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കാ​നാ​ണ് നോ​ട്ടു…

Read More

അഴിമതി കേസിലെ ഫയലുകൾ കത്തുന്നത്  സ്ഥിരം പരിപാടി; കി​ൻ​ഫ്ര​പാ​ർ​ക്കി​ലെ  തീ​പി​ടി​ത്ത​ത്തി​ൽ ദൂ​രൂ​ഹ​തയെന്ന് വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: കി​ൻ​ഫ്ര​പാ​ർ​ക്കി​ലെ കേ​ര​ളാ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ദൂ​രൂ​ഹ​ത​യു​ണ്ടെ ന്ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തീ​പി​ടി​ത്തം സ​ർ​ക്കാ​ർ മ​ന​ഃപൂ​ർ​വം ഉ​ണ്ടാ​ക്കി​യ​താ​ണ്. കോ​വി​ഡ് കാ​ല​ത്ത് മ​രു​ന്ന് വാ​ങ്ങി​യ അ​ഴി​മ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നി​ൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം ന​ട​ന്ന​ത് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്ന് ക​ത്തി ന​ശി​ച്ചു. കൊ​ല്ല​ത്തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു​വെ​ന്ന​ത് ആ​ശ്ച​ര്യം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ഇ​തി​ന് പി​ന്നി​ൽ അ​ട്ടി​മ​റി ഉ​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്ന് ക​ത്തി​ന​ശി​ച്ച​തി​ന് പി​ന്നി​ൽ അ​ട്ടി​മ​റി​യു​ണ്ട ്. ഗൗ​ര​വ​മു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തീ​പി​ടി​ത്തം സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രം പ​രി​പാ​ടി​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത്, റോ​ഡി​ലെ കാ​മ​റ വി​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യ​പ്പോ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. നി​ർ​ണാ​യ​ക രേ​ഖ​ക​ൾ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് തീ​പി​ടി​ത്ത​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

Read More

പു​തി​യ മ​ദ്യ​ന​യം നാ​ളെ; ഒ​ന്നാം തീ​യ​തി അ​വ​ധി ത​ന്നെ; ഐ​ടി പാ​ര്‍​ക്കു​ക​ളി​ല്‍ മ​ദ്യം സു​ല​ഭ​മാ​ക്കും; ക​ള്ളുഷാ​പ്പു​ക​ള്‍​ക്കും സ്റ്റാ​ര്‍ പ​ദ​വി

  കോ​ട്ട​യം:  ബാ​റു​ക​ളു​ടെ ലൈ​സ​ന്‍​സ് ഫീ​സ്  35 ല​ക്ഷം രൂ​പ​യാ​ക്കി​യും ഐ​ടി പാ​ര്‍​ക്കു​ക​ളി​ല്‍ മ​ദ്യം യ​ഥേ​ഷ്ടം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മൊ​രു​ക്കി സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ സ​ര്‍​ക്കാ​രി​ന്‍റെ  പു​തി​യ മ​ദ്യ​ന​യം നാ​ള​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ക്കും.     ബാ​റു​ക​ളു​ടെ ലൈ​സ​ന്‍​സ് ഫീ​സ് 30 ല​ക്ഷ​ത്തി​ല്‍ നി​ന്ന് 35 ല​ക്ഷ​മാ​യി ഉ​യ​ര്‍​ത്തു​ന്ന​താ​ണു മ​ദ്യ​ന​യ​ത്തി​ലെ പ്ര​ധാ​ന മാ​റ്റം. ലൈ​സ​ന്‍​സ് ഫീ​സി​ല്‍ അ​ഞ്ചു ല​ക്ഷം ഉ​യ​ര്‍​ത്തു​ന്ന​ത് ഖ​ജ​നാ​വു നി​റ​യ്ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ്. സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നെ​ന്ന പേ​രി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ സെ​സ് ചു​മ​ത്തു​ന്ന സ​ര്‍​ക്കാ​ര്‍ ബാ​ര്‍  ലൈ​സ​ന്‍​സ് ഫീ​സ് കൂ​ട്ടി​യി​ല്ലെ​ങ്കി​ല്‍ അ​തു പ്ര​തി​പ​ക്ഷം മു​ത​ലെ​ടു​ക്കു​മെ​ന്നു ക​ണ്ടാ​ണ് ബാ​ര്‍​ലൈ​സ​ന്‍​സ് ഫീ​സ് കൂ​ട്ടു​ക.     വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ള്‍​ക്കും ബാ​റു​ക​ള്‍​ക്കും എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി​യു​ള്ള ഇ​പ്പോ​ഴ​ത്തെ അ​വ​ധി തു​ട​രും. ഇ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന​ട​ക്കം ശു​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്ന​താ​ണെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണു സൂ​ച​ന. സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​വ​ര്‍​ജ​ന ന​യ​ത്തി​ന്‍റെ…

Read More

കാ​ട്ടാ​ക്ക​ട കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ആ​ൾ​മാ​റാ​ട്ടക്കേ​സ്: എ​ഫ്‌​ഐആ​റി​ൽ ഗു​രു​ത​ര​ പി​ഴ​വ്; പ്രതികളെ സഹായിക്കാനാണെന്ന ആക്ഷേപം വ്യാപകം

കാ​ട്ടാ​ക്ക​ട: ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ആ​ൾ​മാ​റാ​ട്ടക്കേസിലെ എ​ഫ്‌​ഐ​ആ​റി​ൽ ഗു​രു​ത​ര പി​ഴ​വെ​ന്ന് സൂ​ച​ന. ര​ണ്ടാം പ്ര​തി​യാ​യ എ​സ്എ​ഫ്‌​ഐ നേ​താ​വ് എ. ​വി​ശാ​ഖി​ന്‍റെ പ്രാ​യം 19 എ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ലു​ള്ള​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ രേ​ഖ​ക​ൾ പ്ര​കാ​രം 25 വ​യ​സു​ള്ള വി​ശാ​ഖി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​ക​ത്ത​തി​നാ​ലാ​ണ് ആ​ൾ​മാ​റാ​ട്ടം ത​ന്നെ ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കാ​ട്ടാ​ക്ക​ട കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ആ​ൾ​മാ​റാ​ട്ട​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​സ ര​ജി​സ്ട്രാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സെ​ടു​ത്ത​ത്. ഒ​ന്നാം പ്ര​തി പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന പ്രൊ.​ജി ജെ ​ഷൈ​ജു​വി​ന് 49 വ​യ​സെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടാം പ്ര​തി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി വി​ശാ​ഖ് എ 19 ​വ​യ​സെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ രേ​ഖ​ക​ൾ പ്ര​കാ​രം വി​ശാ​ഖി​ന്‍റെ ജ​ന​ന​തീ​യ​തി, 25-09-1998 ആ​ണ്. അ​താ​യ​ത് ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സ്. 25 വ​യ​സു​ള്ള വി​ശാ​ഖി​ന് ച​ട്ട​പ്ര​കാ​രം കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ല. ച​ട്ടം മ​റി​ക​ട​ന്ന് മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ…

Read More

ശ​ക്ത​മാ​യ കാ​റ്റി​നും‌ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​; മഴ തുടർന്നാൽ മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടു തുറക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​. വെള്ളിയാഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും 30 മു​ത​ല്‍ 40 കി.​മീ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്. ഇ​ന്ന് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​കും മ​ഴ സ​ജീ​വ​മാ​വു​ക.മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ മ​ഴ കി​ട്ടും. പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ൻ സാ​ധ്യ​ത. നി​ല​വി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യോ​ട​ടു​ത്താ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ഇ​നി​യും മ​ഴ തു​ട​ർ​ന്നാ​ൽ ഷ​ട്ട​ർ തു​റ​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ല​ത്തെ മ​ഴ​യി​ൽ കു​റ്റ്യാ​ടി, തൊ​ട്ടി​ല്‍​പ്പാ​ലം മേ​ഖ​ല​യി​ല്‍ ആ​റ് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ഞ്ച് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ടി​മി​ന്ന​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. മ​ണ്ണി​ടി​ച്ചി​ല്‍…

Read More

പ​മ്പാ​ന​ദീ​ത​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

കോ​ഴ​ഞ്ചേ​രി: പ​മ്പാ​ന​ദി​യു​ടെ ക​ര​ക​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ കാ​മ​റ സ്ഥാ​പി​ച്ച് ക​ണ്ടെ​ത്തി, അ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ‘ന​വ​കേ​ര​ളം വൃ​ത്തി​യു​ള്ള കേ​ര​ളം’ കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ‘ശു​ചി​ത്വ ഹ​ര്‍​ത്താ​ല്‍’ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടൗ​ണ്‍ പ്ലാ​നിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ല്‍ ഒ​ന്ന് കോ​ഴ​ഞ്ചേ​രി ആ​ണെ​ന്നും പു​തി​യ പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ തീ​വ്ര​ശ്ര​മ​വു​മാ​യി പോ​ലീ​സും വ​നം​വ​കു​പ്പും

പ​ത്ത​നം​തി​ട്ട: പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പൂ​ജ ന​ട​ത്തി​യ സം​ഘ​ത്തെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന്റെ​യും വ​നം​വ​കു​പ്പി​ന്റെ​യും തീ​വ്ര​ശ്ര​മം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും വ​നം​വ​കു​പ്പും കേ​സെ​ടു​ത്ത​തോ​ടെ പൂ​ജ ന​ട​ത്തി​യ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യും സം​ഘ​വും ഒ​ളി​വി​ലാ​ണ്. ഇ​വ​രെ​ത്തേ​ടി വ​നം വ​കു​പ്പ് സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നും വ​നം വ​കു​പ്പ് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു. പൂ​ജ ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന്റെ പ​രാ​തി​യി​ല്‍ മൂ​ഴി​യാ​ര്‍ പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​നം​വ​കു​പ്പി​നു കൈ​മാ​റി​യ​തും പോ​ലീ​സാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​യ​യ്ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. വ​നം​വ​കു​പ്പ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​മാ​യ പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ എ​ട്ടി​ന് വ​ന​ത്തി​നു​ള്ളി​ലൂ​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ​ത്തി​യ സം​ഘം പൂ​ജ ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പൊ​ന്ന​മ്പ​ല​മേ​ട് യാ​ത്ര​യ്ക്ക് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​ക്കും സം​ഘ​ത്തി​നും ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത…

Read More

സി​ദ്ധ​രാ​മ​യ്യ​യു​ടെ സൗ​ജ​ന്യ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച അ​ധ്യാ​പ​ക​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച് ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പെ​ഴു​തി​യ അ​ധ്യാ​പ​ക​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. നി​ര​വ​ധി സൗ​ജ​ന്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് സം​സ്ഥാ​ന​ത്തെ കൂ​ടു​ത​ല്‍ ക​ട​ബാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നാ​യി​രു​ന്നു അ​ധ്യാ​പ​ക​ന്റെ വി​മ​ര്‍​ശ​നം. എ​സ്എം കൃ​ഷ്ണ​യു​ടെ കാ​ല​ത്ത് 3,590 കോ​ടി​യാ​യി​രു​ന്നു ക​ടം. ധ​രം സിം​ഗി​ന്റെ കാ​ല​ത്ത് 15,365 കോ​ടി​യും കു​മാ​ര​സ്വാ​മി​യു​ടെ കാ​ല​ത്ത് 3,545 കോ​ടി​യും യെ​ദി​യൂ​ര​പ്പ​യു​ടെ കാ​ല​ത്ത് 25,653 കോ​ടി​യും സ​ദാ​ന​ന്ദ ഗൗ​ഡ​യു​ടെ കാ​ല​ത്ത് 9,464 കോ​ടി​യും ഷെ​ട്ട​റു​ടെ കാ​ല​ത്ത് 13,464 കോ​ടി​യും ആ​യി​രു​ന്നെ​ങ്കി​ല്‍ സി​ദ്ധ​രാ​മ​യ്യ​യു​ടെ കാ​ല​ത്ത് 24,2000 കോ​ടി​യാ​യി​രു​ന്നെ​ന്നും അ​ധ്യാ​പ​ക​ന്‍ കു​റി​പ്പി​ല്‍ ആ​രോ​പി​ച്ചു. പോ​സ്റ്റ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ന്‍ അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ക​ര്‍​ണാ​ട​ക സി​വി​ല്‍ സ​ര്‍​വീ​സ് ച​ട്ട​പ്ര​കാ​രം അ​ധ്യാ​പ​ക​ന്‍ ഇ​ത്ത​ര​ത്തി​ല്‍ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​ന്‍ പാ​ടി​ലെ​ന്ന് ചി​ത്ര​ദു​ര്‍​ഗ ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ ​ര​വി​ശ​ങ്ക​ര്‍ റെ​ഡ്ഡി പ​റ​ഞ്ഞു.

Read More

ക​ട​വ​ന്ത്ര ഇ​ന്‍​സ്പെ​ക്ട​റു​ടെ വാ​ഹ​നം യു​വാ​വി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച സം​ഭ​വം ! സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റും വ​നി​താ ഡോ​ക്ട​റും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ യു​വാ​വി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 18ന് ​രാ​ത്രി 9.30 ഓ​ടെ ഹാ​ര്‍​ബ​ര്‍ പാ​ല​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി വി​മ​ല്‍(28) സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റാ​ണ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ശേ​ഷം ഇ​ന്‍​സ്പെ​ക്ട​റു​ടെ കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​മ​ല്‍ തോ​പ്പും​പ​ടി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ര​ക്ഷി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​ന്ന​ലെ രാ​ത്രി തോ​പ്പും​പ​ടി പോ​ലീ​സി​ന് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ടി​വ​ന്നു.അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തി​രു​ന്ന​ത് സ്ഥ​ല​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. വി​മ​ലി​ന്റെ വ​ല​തു​കൈ​യു​ടെ കൈ​ക്കു​ഴ തെ​ന്നി​മാ​റി​യി​ട്ടു​ണ്ട്. വ​യ​റി​ലും പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ട്. എ​സ്എ​ച്ച്ഒ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് വി​മ​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍…

Read More

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​യ്ക്കു നേ​രെ പീ​ഡ​ന ശ്ര​മം ! ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍…

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്കു​നേ​രേ പീ​ഡ​ന ശ്ര​മം. കാ​ഞ്ഞ​ങ്ങാ​ട്-​പ​ത്ത​നം​തി​ട്ട ബ​സ് കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ വേ​ങ്ങാ​ട് സ്വ​ദേ​ശി ഷം​സു​ദ്ദീ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്നു പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​രി​ല്‍​നി​ന്നു ബ​സി​ല്‍ ക​യ​റി​യ യു​വ​തി​ക്കു​നേ​രേ​യാ​ണ് പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യ​ത്. ഷം​സു​ദ്ദീ​നും യു​വ​തി​യും അ​ടു​ത്ത​ടു​ത്ത സീ​റ്റു​ക​ളി​ലാ​യി​രു​ന്നു ഇ​രു​ന്ന​ത്. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​നാ​കാ​തെ ബ​സ് കോ​ഴി​ക്കോ​ടെ​ത്തി​യ​പ്പോ​ള്‍​ത്ത​ന്നെ യു​വ​തി സ​ഹ​യാ​ത്രി​ക​യോ​ട് വി​വ​രം പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ടും ഉ​പ​ദ്ര​വം തു​ട​ര്‍​ന്ന​തോ​ടെ യു​വ​തി കെ​എ​സ്ആ​ര്‍​ടി​സി എ​മ​ര്‍​ജ​ന്‍​സി ന​മ്പ​റി​ല്‍ വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ടു.ബ​സ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​നാ​വ​ശ്യ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തെ​ന്നു യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read More