ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂള് വിദ്യാര്‍ത്ഥിനി വീട്ടില്‍ വച്ച് പ്രസവിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി. കുട്ടി ഇന്നലെ സ്കൂളില്‍ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി തലേദിവസം വൈകീട്ട് മുതല്‍ പറയുന്നുണ്ട്. കുട്ടി ഗര്‍ഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പൊലീസ് ആണ്‍കുട്ടിക്കെതിരെ നടപടി എടുക്കുക. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ…
Read MoreCategory: Loud Speaker
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പിന്നാലെ പീഡനം! പെണ്‍കുട്ടിയെ കാണാന്‍ എത്തിയത് മലപ്പുറത്തുനിന്ന്; ഒടുവില്‍…
ആറന്മുള: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെതിരേ ലൈംഗികാതിക്രമക്കേസും. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പില്‍ രതീഷിന്റെ മകന് അഭിനന്ദിനെതിരേയാണ് (18) ആറന്മുള പോലീസ് കേസെടുത്തത്. മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലും സ്കൂളിലും എത്തി കാണുകയും രണ്ടുതവണ സ്കൂട്ടറില്‍ സ്കൂളില്‍ നിന്നു വിളിച്ചിറക്കി ആലപ്പുഴ ബീച്ചില്‍ എത്തിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നുമാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2022 ജൂണില്‍ പെണ്‍കുട്ടിക്ക് ഫോണുമായി വീട്ടിലെത്തി അവിടെവച്ചും ലൈംഗികമായി പീഡിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോള്‍ കുട്ടി, പീഡനത്തിന് വിധേയയായതായി തെളിഞ്ഞു. പോലീസ് കുട്ടിയുടെ മൊഴി രണ്ടാമത് വിശദമായി രേഖപ്പെടുത്തിയാണ് പ്രതിക്കെതിരേ പോക്സോ നിയമപ്രകാരമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. തിരുവല്ല കോടതിയും പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.…
Read Moreസിപിഎം പ്രാദേശികനേതാവിനെ തള്ളിയിട്ട എസ്ഐയെ സ്ഥലംമാറ്റി! പുല്ലാട് ജംഗ്ഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോഴഞ്ചേരി: ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ് സംബന്ധിച്ച തര്‍ക്കത്തിനിടെ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ നടുറോഡില്‍ തള്ളി വീഴ്ത്തിയ കോയിപ്രം എസ്ഐ ഗ്ലാഡ്വിന് എഡ്വേര്‍ഡിനെ കൊടുമണ്‍ സ്റ്റേഷനിലേു സ്ഥലംമാറ്റി. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 11 ന് വൈകുന്നേരം പുല്ലാട് ജംഗ്ഷനിലാണ് എസ്ഐയും സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ.കെ. സന്തോഷ്കുമാറുമായി വാക്കേറ്റം ഉണ്ടായത്. പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജംഗ്്ഷനില്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന് എസ്.ഐ. നിര്‍ദേശിച്ചു. ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാന്‍ പോലിസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതാണ് എസ്ഐയെ…
Read Moreഎല്ലാം സിസിടിവിയില്‍ വ്യക്തം, പക്ഷേ..! വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു; പോലീസ് പറയുന്നത് ഇങ്ങനെ…
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇന്ധനവുമായി എത്തിയ ഒരാൾ കാറുകളുടെ മുകളിലേക്ക് ഒഴിക്കുന്നതും തീയിട്ട ശേഷം ഓടി മറയുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെളുത്ത മാരുതി- 800 കാറിലാണ് അക്രമി എത്തിയത്. നമ്പർ പ്ലേറ്റ് ചുവന്ന തുണികൊണ്ട് മറച്ചിരുന്നു. കാറുകൾ ഭാഗികമായി കത്തി നശിച്ചു. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreഅൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിൽ! അധികം സൂര്യപ്രകാശമേൽക്കണ്ട; സൂര്യാഘാതത്തിന് സാധ്യത
തിരുവനന്തപുരം: ഉയര്‍ന്ന താപനിലയേക്കാള്‍ കേരളം ഈ ദിവസങ്ങളില്‍ ഭയക്കേണ്ടത് അള്‍ട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ, കാസര്‍കോഡ് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്സ് 12, തളിപ്പറമ്പില്‍ 11. യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരം, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്. യുവി ഇന്‍ഡെക്സ് 10 ആണെങ്കില്‍ തന്നെ അപടകരം. അപ്പോഴാണ് സംസ്ഥാനത്തെ യുവി ഇന്‍ഡെക്സ് 10 ഉം കടന്ന് 12ലേക്ക് എത്തിനില്‍ക്കുന്നത്. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍…
Read More‘വാഴപ്പിണ്ടി’ പ്രയോഗം; റിയാസിനെ ലക്ഷ്യം വച്ചാൽ രണ്ടുണ്ട് കാര്യം; മരുമകനേയും മുഖ്യമന്ത്രിയെയും വിയർപ്പിക്കാൻ പ്രതിപക്ഷം
കോഴിക്കോട്: സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ച് മുന്നേറവേ മന്ത്രി മുഹമ്മദ് റിയാസിനെ ടാര്‍ജറ്റ് ചെയ്ത് സര്‍ക്കാരിനെയും അതുവഴി മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം. മാനേജ് മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളെന്ന് മന്ത്രി റിയാസിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിശേഷിപ്പിച്ചപ്പോള്‍ അമ്മായി അപ്പന്-മരുമകന് ഭരണമാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിമര്‍ശനം. പ്രതിപക്ഷ നേതാക്കള്‍ക്ക് വാഴപ്പിണ്ടി നട്ടെല്ലാണെന്ന പരാമര്‍ശമാണ് റിയാസിനെതിരേ ശക്തമായി തിരിയാന്‍ പ്രതിപക്ഷത്തിന് ഊര്‍ജം പകര്‍ന്നത്. റിയാസിനെ ലക്ഷ്യം വയ്ക്കുന്നതോടെ ഒന്നിലധികം ഗുണങ്ങൾ പ്രതിപക്ഷം കാണുന്നു. റിയാസിനെതിരേ മന്ത്രിസഭയിലെ മറ്റംഗങ്ങളിലും ഭരണപക്ഷ എംഎല്എമാരിലുമുള്ള നീരസം പുറത്തുകൊണ്ടുവരുന്നതിനൊപ്പം മന്ത്രിസഭയിലും പുറത്തും അദ്ദേഹത്തിനു ലഭിക്കുന്ന രണ്ടാമന് പരിവേഷം തകര്‍ക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം മോഹിച്ച എ.എന്‍. ഷംസിറിനെ കടത്തിവെട്ടിയാണ് ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ചു ജയിച്ച മുഹമ്മദ്…
Read Moreവാക്കുകൾകൊണ്ട് പോരാടി പിണറായിയും സതീശനും; മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ച് സ്പീക്കർ വിളിച്ചു ചേർത്ത യോഗം. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നാണ് വി.ഡി.സതീശൻ മറുപടിയായി പറഞ്ഞത്. എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം: വി.ഡി. സതീശൻതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…
Read Moreമൂന്നാം ലോകമഹായുദ്ധം ഉണ്ടാകും; അത് തടയാൻ തനിക്ക് മാത്രമേ കഴിയൂ; താൻ അമേരിക്കന്‍ പ്രസിഡന്റായാല്‍ ട്രംപിന്റെ തുറന്നു പറച്ചിൽ
അയോവ: മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിവുള്ള ഏക പ്രസിഡന്റ് സ്ഥാനാർഥി താനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നു താൻ ശരിക്കും വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകത്തിന് ഇതിലും അപകടകരമായ ഒരു കാലം മുമ്പുണ്ടായിട്ടില്ല. ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്കു നയിച്ചു. ആണവ യുദ്ധത്തിലേക്കാണു സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതെന്നും ട്രംപ് പറഞ്ഞു. 2024ൽ താൻ അമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രെയ്ന് തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി തനിക്കു മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം തന്നെ കേള്‍ക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെയും, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
Read Moreഭക്ഷണപ്രേമികൾക്ക് ഒരു ആഹ്ളാദവാർത്ത! എടിഎമ്മില്‍നിന്നു പണം എടുക്കുംപോലെ ഇനി ബിരിയാണിയും…
ഭക്ഷണപ്രേമികൾക്ക് ഒരു ആഹ്ളാദവാർത്ത. എടിഎമ്മില്‍ പണം വരുന്നതുപോലെ 24 മണിക്കൂറും ബിരിയാണി കിട്ടുന്ന വെന്‍ഡിംഗ് മെഷീനുകൾ വരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിംഗ് മെഷീന് ചെന്നൈയിൽ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ചെന്നൈയിലെ കൊളത്തൂരിലാണ് ഈ പ്രീമിയം വെന്‍ഡിംഗ് സ്റ്റൈല്‍ ബിരിയാണി ലഭിക്കുന്നത്. ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ തന്നെ മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി ലഭിക്കും. മെഷീനിന്റെ സ്ക്രീനില്‍ ലഭ്യമായ ബിരിയാണികളുടെ മെനു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിരിയാണിയുടെ എണ്ണം, പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്കിയ ശേഷം ക്യൂ ആര് കോഡ് വഴിയോ കാര്‍ഡ് വഴിയോ പണമടയ്ക്കാം. പണം കൊടുത്തശേഷം ബിരിയാണി പാകമാകുന്നതിനുള്ള സമയം സ്ക്രീനില്‍ കാണിക്കും. എടിഎമ്മില്‍നിന്നു പണം വരുന്നതുപോലെതന്നെ മെഷീനിൽനിന്നു ബിരിയാണി പായ്ക്ക് കൈപ്പറ്റാം.
Read Moreഇത് ആദ്യമായല്ല! പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കോളജ് പ്രിന്‍സിപ്പല്‍ മലയാളി; ഒടുവില്‍ ഭീഷണിയും…
ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പലിനെ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലെറ്റ് കൂടിയായ ജോര്‍ജ്ജ് എബ്രഹാമിനെയാണ് സൈദാപേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് ആദ്യമായല്ല ജോര്‍ജ്ജ് എബ്രഹാം സമാനമായ കുറ്റകൃത്യങ്ങില്‍ ഏര്‍പ്പെടുന്നത്. ജിമ്മില്‍ വച്ചാണ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ജോര്‍ജ്ജ് എബ്രഹാമിന്റെ പെരുമാറ്റം ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും ജോര്‍ജ്ജ് എബ്രഹാം മടിച്ചില്ല. നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന ഭീഷണി അവഗണിച്ച് പെണ്‍കുട്ടി മാനേജ്മെന്റിനോട് പരാതിപ്പെടുകയായിരുന്നു. മാര്‍ച്ച് 11നാണ് കോളേജ് മാനേജ്മെന്റ് പൊലീസില്‍ പരാതിപ്പെടുന്നത്. പതിനെട്ട് വയസ് പൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പ്രത്യേക പരിശീലനത്തിന്റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്റ്…
Read More