പട്ന: ബിഹാറിൽ പോലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പോലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ഇതിന് മുമ്പും നിരവധി സ്ത്രീകൾക്കെതിരെ സമാന ആക്രമണമുണ്ടായതോടെയാണ് ഇയാൾ സീരിയൽ കിസ്സറായിരിക്കാനുള്ള സാധ്യത പോലീസ് തേടുന്നത്. ആരോഗ്യപ്രവർത്തക പരാതിയുമായി പോലീസിനെ സമീപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായിപോലീസ് അറിയിച്ചു. പ്രതിയെ നേരത്തെ അറിയില്ലന്നും എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നില്ലെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചപ്പോഴേക്കും അയാൾ രക്ഷപ്പട്ടു. ആശുപത്രിയുടെ മതിലുകള്‍ ഉയരം കുറഞ്ഞതാണ് മുള്ളുവേലി…
Read MoreCategory: Loud Speaker
മെഡിക്കല്‍ മിറാക്കിള്‍! 90 സെക്കന്‍ഡില്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ; മൂന്ന് തവണയും യുവതിയുടെ ഗർഭമലസിയിരുന്നു…
ആരോഗ്യരംഗത്ത് സുപ്രധാന നേട്ടവുമായി ദില്ലി എയിംസ്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോൾ സുരക്ഷിതമാണെന്നും ഡോക്ടർമാർ അറിയിച്ചു. നേരത്തെ മൂന്ന് തവണ യുവതിയുടെ ഗർഭമലസിയിരുന്നു. നാലാമതും ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന് ഹൃദയ പ്രശ്നമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി. എന്നാൽ ശസ്ത്രക്രിയ എന്ന വെല്ലുവിളി നിറഞ്ഞ ഡോക്ടർമാരുടെ നിർദേശത്തെ ദമ്പതികൾ അനുകൂലിച്ചു. തുടർന്ന് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയ. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിദഗ്ധർ, കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും…
Read Moreഅതിർത്തി കടന്ന് മായം കലര്‍ന്ന വെള്ളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം
ജോണ്സണ് വേങ്ങത്തടം കോട്ടയം: അതിര്‍ത്തിയിലൂടെ ഗുണനിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമായ വെള്ളിച്ചെണ്ണ സംസ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ പരിശോധിക്കാനോ, തടയാനോ സംവിധാനമില്ലാതെ കേരളം. കേരളത്തില്‍ മായം കണ്ടുപിടിക്കുന്നതിന് ഐവി, എഫ്എഫ്എ തുടങ്ങിയ ടെസ്റ്റുകളാണ് പ്രധാനമായും ചെയ്തുവരുന്നത്. പക്ഷെ ഇതുകൊണ്ട് വെള്ളിച്ചെണ്ണയിലെ മായം തടയുവാന്‍ സാധിക്കുകയില്ലെന്നു കണ്ടെത്തിയതാണ്. പൂനെയിലുള്ളതുപോലെ അനാലസ്റ്റിക്കല് ലാബോറട്ടറി സ്ഥാപിച്ച് ടെസ്റ്റ് നടത്തിയാലെ ഈ പ്രശ്നത്തിന് ഒരുപരിധിവരെയെങ്കിലും പരിഹരിക്കാന്‍ കഴിയുകയുള്ളൂവെങ്കിലും കേരളത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം മായം കലര്‍ന്ന വെള്ളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് ഒഴുകുകയാണ്. തമിഴ്നാട്ടില്‍ വെള്ളിച്ചെണ്ണ ഭക്ഷ്യ എണ്ണയുടെ ഗണത്തില്പ്പെടുത്തിയിട്ടില്ലാത്തതിനാല് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും വ്യാജന്മാര്ക്കു സഹായകമാകുന്നു. ഗുണനിലവാരമില്ലാത്ത വെള്ളിച്ചെണ്ണകള്‍ വിവിധ ബ്രാന്‍ഡുകളില്‍ കേരളവിപണി കീഴടക്കിയിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. സര്‍ക്കാര്‍ സഹകരണ സ്ഥാപനമായ കേരഫെഡിന്റെ ട്രേഡ് മാര്‍ക്കില്‍ ചെറിയ മാറ്റംവരുത്തിയ വ്യാജ വെളിച്ചെണ്ണകളും വിപണിയില്‍ സുലഭമാണ്. ഇതിനാല്‍ കൂടുതലാളുകളും മായം…
Read More‘സോണ്ടാ ഇന്‍ഫ്രാടെക് എംഡി സ്വാധീനിക്കാന്‍ ശ്രമിച്ചു’; ആരോപണവുമായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി സോണ്ട ഇന്‍ഫ്രാടെക്കിനെതിരേ ആരോപണം ഉന്നയിച്ചത് മുതല്‍ കമ്പനി പല രീതിയില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. മലബാറിലുള്ള ഒരു മുന്‍ എംപിയുമായി അടുപ്പമുള്ള നിര്‍മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവര്‍ഷം മുന്‍പ് സമീപിച്ചത്. ആരോപണങ്ങളില്‍നിന്ന് പിന്മാറാനായി എന്തും ചെയ്യാമെന്ന് ഫോണ്‍ വഴി സോണ്ട എംഡി രാജ് കുമാര്‍ ചെല്ലപ്പന് പറഞ്ഞുവെന്ന് ടോണി ചമ്മണി വ്യക്തമാക്കി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ജിജെ ഇക്കോ പവര്‍ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മണി വ്യക്തമാക്കി. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി കരാറിലേര്‍പ്പെട്ട് പിന്നീട് സര്‍ക്കാര്‍ പുറത്താക്കിയ ജിജെ ഇക്കോ പവര്‍ കമ്പനിയ്ക്ക് വേണ്ടി ടോണി ചമ്മണി ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു സോണ്ട എംഡി രാജ് കുമാര്‍ ചെല്ലപ്പന്റെ ആരോപണം. ജിജെ ഇക്കോ പവര്‍ എന്ന…
Read Moreബ്രഹ്മപുരം വിഷയത്തിൽ നിയമസഭ ബഹളമയം; പാലക്കാട്ടുകാർ ഇത് കാണുന്നുണ്ട്, അടുത്ത തവണ ഷാഫി തോൽക്കുമെന്ന് സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ ബ്രഹ്മപുരം സംഭവത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരേ വിവാദ പരാമർശവുമായി സ്പീക്കർ. എല്ലാവരും നേരിയ മാർജിനിൽ ജയിച്ചവരാണെന്നും അത് മറക്കണ്ടെന്നും അടുത്തതവണ തോൽക്കുമെന്നും ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ പരാമർശം സഭയിൽ രൂക്ഷമായ ബഹളത്തിനിടയാക്കി. കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പോലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ…
Read Moreബ്രഹ്മപുരത്തെ വിഷപ്പുക വിഷയം; ‘ആളിക്കത്താന്‍’ അനുവദിക്കാതെ കോൺഗ്രസിൽ തമ്മിലടി; ഹൈക്കമാന്‍ഡിനും അതൃപ്തി
കോഴിക്കോട്: ബ്രഹ്മപുരത്തെ വിഷപ്പുക വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളിൽ അതു മുങ്ങിപ്പോകുന്നതായി ആക്ഷേപം. ദേശീയശ്രദ്ധപോലും ആകര്‍ഷിക്കേണ്ട ബ്രഹ്മപുര വിഷയം പാർട്ടിയിലെ തമ്മിലടിയിൽ ചാന്പലാകുന്നതിൽ കോൺഗ്രസിനുള്ളില്‍നിന്നുതന്നെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ഇന്ധനവിലവര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം ഉദ്ദേശിച്ചഫലം കണ്ടില്ലെന്ന വിലയിരുത്തലിനു പിറകെയാണു ബ്രഹ്മപുരം വിഷയത്തിലുള്ള പ്രതിഷേധവും പാളം തെറ്റുന്നത്. ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുന്ന സമയത്ത് സര്‍ക്കാരിനെതിരേയുള്ള വികാരം ആളിക്കത്തിക്കുന്നതിനു പകരം നേതൃത്വത്തെ വെല്ലുവിളിച്ചും അസ്ഥാനത്ത് അച്ചടക്കവാൾ വീശിയും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ അണികളും അസ്വസ്ഥരാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരേ സമരം ശക്തിപ്പെടുത്തേണ്ട ഘട്ടത്തില്‍ എംപിമാരായ എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞത് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കാരണമായെന്നാണു പ്രധാന വിമര്‍ശനം. ഇവർക്കെതിരേ കെപിസിസി നേതൃത്വം വേഗത്തിലെടുത്ത നടപടികളും നടപടിക്കെതിരേ ഏഴ് എംപിമാർ രംഗത്തെത്തിയതും പാർട്ടിയിലെ സ്ഥിതി രൂക്ഷമാക്കി. അണികളിലും ഇത് ആശയക്കുഴപ്പമുണ്ടാക്കി. വിഷയത്തില്‍ ഹൈക്കമാന്‍ഡിനും…
Read Moreസുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ; ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി കേരളത്തിൽ വളർന്നിട്ടില്ല
ചാരുംമൂട്: തൃശൂരിലും കണ്ണൂരിലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു നടന്റെ ആവശ്യം. ഗോവിന്ദ, ഗോവിന്ദ എന്ന് പറഞ്ഞ് അയാൾ ഇപ്പോൾ നടക്കുകയാണ്. എല്ലാവരും വിളിക്കുന്ന ദൈവനാമമാണ് ഗോവിന്ദ. ഇയാൾ മത്സരിക്കുമെന്ന് പറയുന്ന കണ്ണൂരിലും തൃശൂരിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. സിനിമയിൽ ഡയലോഗ്ഫിറ്റ് ചെയ്ത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി കേരളത്തിൽ വളർന്നിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം ബിജെപി പറഞ്ഞത് രാമക്ഷേത്രം തരാമെന്ന് മാത്രമാണ്. പട്ടിണി കിടക്കുന്നവനും വീടില്ലാത്തവനും രാമക്ഷേത്രമെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനകീയ പ്രതിരോധ ജാഥക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreഅടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവതി പിടിയില്‍ !
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ നരിക്കുനി സ്വദേശി അസ്മാ ബീബിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്. രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. ഞായറാഴ്ച എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍(30) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
Read Moreശാരീരിക അവശതയും ബുദ്ധിമുട്ടും; ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം. ശിവശങ്കർ
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി വിദഗ്ധ ചികിത്സ വേണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ ഹർജിയിൽ പറയുന്നു. നട്ടെല്ലിനു ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ചലനത്തെ തന്നെ ബാധിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സ്വർണക്കടത്തു കേസിൽ നേരത്തെ ഇഡി അറസ്റ്റ് ചെയ്തപ്പോഴും ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണ് ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ലൈഫ് മിഷൻ പദ്ധതിയുമായി കോഴ വാങ്ങിയതിനെത്തുടർന്നുള്ള കള്ളപ്പണക്കേസിൽ ഫെബ്രുവരി 14 നാണ് എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഈമാസം രണ്ടിന് എറണാകുളം അഡി. സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി…
Read Moreകേരള തീരത്ത് കടലാക്രമണത്തിനു സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ മുതൽ 16വരെ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
Read More