ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകളാണ് വാഹനാപകടം നിമിത്തം ഈ ലോകത്തുനിന്നും മാറ്റപ്പെടുന്നത്. ഇന്ത്യയിലും അപകടമരണങ്ങള്‍ ഒട്ടുംകുറവല്ല. മിക്കപ്പോഴും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്. അതില്‍തന്നെ കുറേപേര്‍ എങ്കിലും മരണപ്പെടാനുള്ള കാരണം ഹെല്‍മെറ്റ് ധരിക്കാത്തതാണ്. പലരും പോലീസിനെ കാണുമ്പോള്‍ മാത്രമാണ് ഹെല്‍മെറ്റ് വയ്ക്കുക. എന്നാല്‍ നിരത്തുകളില്‍ ഹെല്‍മെറ്റ് ഇല്ലാതെ സഞ്ചരിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മെറ്റ് നല്കുന്ന ഒരാളുണ്ട് നമ്മുടെ രാജ്യത്ത്. “ഇന്ത്യയുടെ ഹെല്‍മറ്റ് മാന്‍’ എന്നാണ് ആള് അറിയപ്പെടുന്നത്. ബിഹാര്‍ സ്വദേശിയായ രാഘവേന്ദ്ര സിംഗ് ആണ് ഇദ്ദേഹം. 2014ല്‍ രാഘവേന്ദ്രയുടെ ചങ്ങാതിമാരിലൊരാള്‍ അപകടത്തിൽപെടുകയുണ്ടായി. ആ സുഹൃത്ത് കുറേ നാള് വെന്റിലേറ്ററില്‍ കിടന്നശേഷം മരിച്ചു. ഹെല്‍മെറ്റ് വയ്ക്കാത്തിനാലാണ് ഈ സുഹൃത്തിന് ഇത്തരത്തില്‍ അന്ത്യം ഭവിച്ചതെന്ന് മനസിലാക്കിയ രാഘവേന്ദ്ര അന്നുമുതല്‍ ഹെല്‍മെറ്റ് ബോധവത്ക്കരണം ആരംഭിച്ചു. നിലവില്‍ രാജ്യത്തുടനീളം 56,000 ഹെല്‍മെറ്റുകള്‍ ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്. ഹെല്‍മെറ്റ് വാങ്ങുന്നതിനുള്ള ചെലവുകള്‍ക്കായി ഗ്രേറ്റര്‍ നോയിഡയിലെ തന്റെ…
Read MoreCategory: Loud Speaker
നിങ്ങളുടെ മകള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറവാ… അതുകൊണ്ട് ഞാന്‍ വിവാഹത്തില്‍ നിന്നു പിന്മാറുന്നു..! പിന്നെ നടന്നത്…
കനൗജ്: വധുവാകാൻ പോകുന്ന പെൺകുട്ടിക്കു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ യുവാവ് വിവാഹത്തിൽനിന്ന് ഒഴിവായി. വധുവിന്റെ അച്ഛനെ വിളിച്ച് നിങ്ങളുടെ മകൾക്ക് പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറവാണെന്നും അതുകൊണ്ട് താൻ ഈ വിവാഹത്തിൽനിന്നു പിന്മാറുകയാണെന്നും വരൻ അറിയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ തിര്വ കോട്വാലിയിലാണ് വിചിത്രമായ സംഭവം നടന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ഗോദ് ഭരായി ചടങ്ങു കഴിഞ്ഞശേഷമായിരുന്നു വരന്റെ പിന്മാറ്റം. ഇതോടെ പെൺകുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചു. മകൾ സോണിയെ ബഗൻവ ഗ്രാമത്തിലെ രാംശങ്കറിന്റെ മകൻ സോനുവിന് വിവാഹം കഴിച്ചുകൊടുക്കാൻ നിശ്ചയിച്ചിരുന്നതായും ഡിസംബർ നാലിനു ഗോദ് ഭരായി ചടങ്ങ് നടന്നെന്നും എന്നാൽ പിന്നീട് വരൻ പിന്മാറിയെന്നും പിതാവ് പരാതിയിൽ പറയുന്നു. മാർക്ക് കുറഞ്ഞത് വെറും കാരണമായി പറയുന്നതാണെന്നും ശരിക്കും സ്ത്രീധനം കുറവായതിനാലാണ് വരൻ വിവാഹത്തിൽനിന്നു പിന്മാറിയതെന്നും വധുവിന്റെ വീട്ടുകാർ ആരോപിക്കുന്നു. വിവാഹത്തിനായി വധുവിന്റെ വീട്ടുകാർ 60,000 രൂപ…
Read Moreജീവതയ്ക്ക് സമാനമായ രൂപം തോളിലേറ്റി, അരിവാള്‍ ചുറ്റിക ചിഹ്നവും ഒട്ടിച്ച് താളം ചവിട്ടല്‍! സിപിഎം ജാഥയിൽ ജീവതയെ അവഹേളിച്ചതായി ആക്ഷേപം
മാന്നാർ: ക്ഷേത്രചാരമായ ജീവതയെ അവഹേളിക്കുന്ന തരത്തിൽ സിപിഎം ജാഥയിൽ അവതരിപ്പിച്ചതിനെതിരേ പ്രതിഷേധം. വിവിധ ഹിന്ദു സംഘടനകളും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.ഹിന്ദു ആചാരങ്ങളെ മാത്രം തിെരഞ്ഞുപിടിച്ച് അപമാനിക്കുന്ന കമ്യൂണിസ്റ്റ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ബുധനൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ചെങ്ങന്നൂരിലെയും ഓണാട്ടുകരയിലെയും പ്രധാന ക്ഷേത്ര ആചാരമായ പറയ്ക്കെഴുന്നള്ളത്തിനെയാണ് ഇതിലൂടെ അപമാനിച്ചതെന്നാണ് ആക്ഷേപം. ക്ഷേത്രചാരമായ ജീവതയിൽ എഴുന്നള്ളത്തിനെയാണ് ബുധനൂരിലെ സി പി എംഇത്തവണ അപമാനിച്ചിരിക്കുന്നത്. ദേവിയെ തോളിലേറ്റി എതിരേൽക്കുന്ന ജീവതയ്ക്ക് സമാനമായ രൂപം തോളിലേറ്റി, അരിവാൾ ചുറ്റിക ചിഹ്നവും ഒട്ടിച്ചാണ് താളം ചവിട്ടൽ നടത്തിയത്. താലപ്പൊലിയും ഇലത്താളവും കുത്തുവിളക്കുമായി അകമ്പടി സേവിച്ചത് സി പി എം നേതാക്കളുമായിരുന്ന വെന്ന് ഇവർ ആരോപിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയുടെ ചെങ്ങന്നൂർ സ്വീകരണത്തിനാണ് സി പി എം ബുധനൂർ ലോക്കൽ കമ്മറ്റി ജീവതയും താളമേളങ്ങളുമായി എത്തിയത്.…
Read Moreവീണ്ടും ‘അങ്ങോട്ട്’ യാത്ര ചെയ്യാനിട്ട പദ്ധതി വിനയായി! സര്‍ക്കാരുകളെ പറ്റിച്ച് “പിഎംഒയുടെ അഡീഷണല്‍ ഡയറക്ടര്‍’ ചമഞ്ഞയാള്‍ അറസ്റ്റില്‍
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ജമ്മു സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച ആള് അറസ്റ്റില്‍. ഗുജറാത്തില്‍ നിന്നുള്ള കിരണ്‍ പട്ടേലാണ് പിടിയിലായത്. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ചമഞ്ഞാണ് ഇയാള്‍ പല സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തത്. ഇസഡ് പ്ലസ് സെക്യൂരിറ്റി, ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോര്‍പിയോ എസ്യുവി, പഞ്ചനക്ഷത്ര ഹോട്ടലിലെ ഔദ്യോഗിക താമസസൗകര്യം തുടങ്ങിയവയെല്ലാം ഇയാള്‍ക്ക് ജമ്മു സര്‍ക്കാര്‍ നല്കി. ഈ വര്‍ഷം തുടക്കത്തില്‍ ശ്രീനഗറിലെത്തിയ കിരണ്‍ ഔദ്യോഗിക ചര്‍ച്ചകളിലും പങ്കെടുത്തതായാണ് വിവരം. സുരക്ഷാ ജീവനക്കാരോടൊപ്പം ശ്രീനഗറില്‍ നില്‍ക്കുന്നതിന്റെ പല ചിത്രങ്ങളും അര്‍ധ സൈനിക വിഭാഗത്തിനൊപ്പമുള്ള വീഡിയോകളും ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 10 ദിവസം മുമ്പാണ് കിരണ്‍ പട്ടേൽ അറസ്റ്റിലായത്. ശ്രീനഗറിലേക്ക് വീണ്ടും യാത്ര ചെയ്യാന്‍ പദ്ധതി ഇട്ടതാണ് ഇയാള്‍ക്ക് വിനയായത്. സിഐഡി വിഭാഗം ഇയാള്‍ വ്യാജനെന്ന് കണ്ടെത്തുകയായിരുന്നു. കിരണിന്റെ അറസ്റ്റ്…
Read Moreരാത്രി വൈകി, പുറത്തുപോകണമെന്ന് പറഞ്ഞപ്പോള്‍..! ലോ കോളജ് സംഘർഷം: എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് അധ്യാപിക
തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് അസോസിയേറ്റ് പ്രഫസർ വി.കെ. സഞ്ജു. എസ്എഫ്ഐ പ്രവർത്തകരെ അകാരണമായി സസ്പെൻഡ് ചെയ്തുവെന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ അധ്യാപക ഉപരോധിത്തിനിടെയായിരുന്നു സംഭവം. രാത്രി വൈകിയും ഉപരോധം തുടർന്നതോടെ പുറത്തുപോകണമെന്ന് പറഞ്ഞതിനാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത് എന്ന് അധ്യാപിക അറിയിച്ചു. പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പ്രവർത്തകർ കെെയ്ക്ക് പിടിച്ച് തിരിച്ചെന്നും കെെയ്ക്ക് സാരമായി പരിക്കുണ്ടെന്നും അധ്യാപിക കൂട്ടിച്ചേർത്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കാന്പസിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ചെന്ന പരാതിയിൽ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
Read Moreകൈകാലുകള്‍ ജലസംഭരണിക്കുള്ളില്‍, തല അലമാരയ്ക്കുള്ളില്‍ ! മാതാവിനെ വെട്ടിനുറുക്കി അലമാരയില്‍ സൂക്ഷിച്ചു; മകളുടെ ആണ്‍സുഹൃത്തിനെ പൊക്കാന്‍ പോലീസ്
മുംബൈ: മാതാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ പുറത്തുനിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് അന്വേഷിക്കുന്നു. പ്രതി റിംപിള്‍ ജെയിനിന്റെ ഉത്തര്‍പ്രദേശില്‍ ഉള്ള ആണ് സുഹൃത്തിനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇയാൾക്കായി പോലീസ് സംഘം കാണ്‍പൂരിലേക്ക് തിരിച്ചു. കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന ദിവസങ്ങളില്‍ ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നു. ലാല്‍ബാഗിലെ ഇബ്രാഹിം കസര്‍ ചൗളില്‍ വസിക്കുന്ന വീണ പ്രകാശ് ജെയ്ന്‍(55) ആണ് ദാരുണമായി മരിച്ചത്. വീണയുടെ മകള്‍ റിംപിള്‍ ജെയ്ന്‍(24) മാതാവിനെ കൊലപ്പെടുത്തിയ ശേഷം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് ശരീരം വെട്ടിനുറുക്കി രണ്ട് മാസത്തോളം സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. വീണയുടെ കൈകാലുകള്‍ വീട്ടിലെ ജലസംഭരണിക്കുള്ളില്‍ നിന്നും ശിരസ് അലമാരയ്ക്കുള്ളില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത ഇപ്പോഴും അവശേഷിക്കുകയാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല.
Read Moreസ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു ! മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു…
സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയതിന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ചത്. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. ഡോ. എം.അബ്ദുള്‍ ഗഫൂറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തി. രാവിലെ പത്തരയ്ക്ക് വിജിലന്‍സ് സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോള്‍ മുറിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ഡോ. ഗഫൂര്‍. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ട വിജിലന്‍സ് സംഘം ഡോക്ടറുടെ മൊഴിയെടുത്ത് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Read Moreഇന്ത്യൻ ചലച്ചിത്രതാരത്തിനുനേരേ യുഎസിൽ ആക്രമണം; ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അതിക്രമം; യുവാവിന്റെ ശ്രദ്ധതെറ്റിയപ്പോൾ…
കാലിഫോർണിയ: ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന ഇന്ത്യൻ ചലച്ചിത്ര താരത്തിനുനേരേ ആക്രമണം. ബോളിവുഡ് നടനായ അമൻ ധലിവാളാണ് ആക്രമണത്തിന് ഇരയായത്. കാലിഫോർണിയയിലെ പ്ലാനറ്റ് ഫിറ്റ്നസിൽ വ്യായാമം നടത്തുന്നതിനിടെയാണ് ധലിവാൾ ആക്രമിക്കപ്പെട്ടത്. കോടാലിയുമായി എത്തിയ അക്രമി ധലിവാളിന്റെ ശരീരത്തിൽ ആയുധം വച്ചു ഭീഷണിപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്തു. ജിമ്മിലെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ അക്രമി ഏറെനേരം താരത്തെ ബന്ദിയാക്കി നിർത്തി. അക്രമിയുടെ ശ്രദ്ധ തെറ്റിയ വേളയിൽ ധലിവാൾ ഇയാള മലർത്തിയടിച്ചു. തുടർന്ന് ജിമ്മിലെ മറ്റുള്ളവർ ചേർന്ന് അക്രമിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തലയിലും നെഞ്ചിലും പരിക്കേറ്റ ധലിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Read Moreഭാര്യയുടെ സംസ്കാരത്തിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച 58കാരന് കനത്തശിക്ഷ വിധിച്ച് കോടതി…
ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് കഠിനശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. ഏഴു വര്‍ഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. 2017 നവംബര്‍ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടില്‍ നിര്‍ത്തി പ്രതിയുടെ മകനോടൊപ്പം ഷോപ്പിങിന് പോയപ്പോഴായിരുന്നു സംഭവം. ഭയന്നു പോയ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിദേശത്ത് തിരിച്ചെത്തിയപ്പോള്‍ സ്കൂളില്‍വെച്ചാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇ-മെയിലൂടെ ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതോടെ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പ്രതി കുറ്റം ചെയ്ത സാഹചര്യം…
Read Moreകണ്ണൂരിന്റെ ചെന്താരകം എഴുന്നള്ളിയത് ക്ഷേത്രോത്സവ കലശത്തിൽ; വ്യക്തി ആരാധനയിൽ പി ജയരാജനെ പുകഴ്ത്തി വീണ്ടും അണികൾ
കണ്ണൂർ: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള കലശം വരവിൽ സിപിഎം നേതാവ് പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് സംബന്ധിച്ച് വിവാദം. കതിരൂർ പുല്യോട് കൂർമ്പക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കലശത്തിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ഫോട്ടോയും കലശത്തിൽ ഉൾപ്പെടുത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തും പിന്നീടും അണികളുടെ വ്യക്തി ആരാധനാ വിഷയത്തിൽ പി. ജയരാജൻ ഉൾപ്പെട്ടിരുന്നു. പ്രവർത്തകർ തയാറാക്കിയ കണ്ണൂരിൻ താരകമല്ലോ പി. ജയരാജൻ എന്ന നൃത്തസംഗീത ശില്പം പി. ജയരാജൻ തന്നെ ഉദ്ഘാടനം ചെയ്തതോടെയായിരുന്നു സിപിഎമ്മിൽ പി. ജയരാജൻ വിവാദം ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിലും പി. ജയരാജനെ പുകഴ്ത്തിയുള്ള ഫ്ലക്സുകളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി വിശദീകരണം തേടിയപ്പോൾ ഇത്തരം പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കരുതെന്നും പി. ജയരാജൻ തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണിപ്പോൾ കലശവുമായി ബന്ധപ്പെട്ട് പി. ജയരാജൻ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
Read More