സൗ​ജ​ത്തി​ന്‍റെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റി​രു​ന്നു​..! കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

മ​ല​പ്പു​റം: കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ണ്ടോ​ട്ടി വ​ലി​യ​പ​റ​ന്പി​ൽ സൗ​ജ​ത്തി​ന്‍റെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി. സൗ​ജ​ത്തി​ന്‍റെ വ​ല​ത് നെ​റ്റി​ക്ക് സ​മീ​പം ച​ത​വേ​റ്റെ​ന്നും ഇ​ത് മൂ​ല​മു​ണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സൗ​ജ​ത്തി​നെ​യും വി​ഷം ക​ഴി​ച്ച് അ​വ​ശ​നാ​യ മു​ൻ കാ​മു​ക​ൻ ബ​ഷീ​റി​നെ​യും ക​ണ്ടെ​ത്തി‌​യ മു​റി അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സൗ​ജ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ഷീ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. 2018-ലാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് സൗ​ജ​ത്തി​ന്‍റെ ഭ​ർ​ത്താ​വാ​യ സ​വാ​ദി​നെ ത​ല​യ്ക്ക​ടി​ച്ചും ക​ഴു​ത്ത് മു​റി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ബ​ഷീ​റി​നെ ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഇ​റാ​ന്‍ ടീം ​പു​റ​ത്താ​യ​ത് ആ​ഘോ​ഷി​ച്ചു; ഇ​റാ​ന്‍ പൗ​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ടെ​ഹ്‌​റാ​ന്‍: ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫാ ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഇ​റാ​ന്‍ ടീം ​പു​റ​ത്താ​യ​ത് ആ​ഘോ​ഷി​ച്ച യു​വാ​വി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. അ​മേ​രി​ക്ക​യു​മാ​യു​ള്ള ഇ​റാ​ന്‍റെ തോ​ല്‍​വി ആ​ഘോ​ഷി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് മെ​ഹ്‌​റാ​ന്‍ സ​മാ​ക്(27) എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ശ​ത്രു​ക്ക​ളാ​യ അ​മേ​രി​ക്ക​യു​മാ​യു​ള്ള തോ​ല്‍​വി ആ​ഘോ​ഷി​ക്കു​ന്ന ഇ​റാ​ന്‍ ജ​ന​ത​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ട​ക്കം പൊ​ട്ടി​ച്ചും തെ​രു​വി​ല്‍ നൃ​ത്തം ച​വി​ട്ടി​യും വാ​ഹ​ന​ങ്ങ​ളി​ലെ ഹോ​ണ്‍ ഉ​ച്ച​ത്തി​ല്‍ മു​ഴ​ക്കി​യു​മെ​ല്ലാ​മാ​ണ് സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ പ​രാ​ജ​യം അ​വ​ര്‍ ആ​ഘോ​ഷി​ച്ച​ത്. ഹി​ജാ​ബ് ശ​രി​യാ​യ വി​ധ​ത്തി​ല്‍ ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ലെ സ​ദാ​ചാ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്‌​സ അ​മീ​നി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. രാ​ജ്യം ഏ​റെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​റാ​ന്‍ ടീം ​ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ഇ​റാ​ന്‍ ടീം ​ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചി​രു​ന്നി​ല്ല.

Read More

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണം! ശ​ശി ത​രൂ​രി​ന് നോ​ട്ടീ​സ്; കോ​ട​തി ന​ട​പ​ടിയുടെ കാരണം…

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ശ​ശി ത​രൂ​ർ എം​പി​ക്ക് നോ​ട്ടീ​സ് ന​ൽ​കി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന​റി​യി​ച്ച് ത​രൂ​രി​നെ വി​ട്ട​യ​ച്ച ന​ട​പ​ടി​ക്കെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ൽ നി​ന്നും ഒ​രു പ്ര​തി​ക്ക് വി​ടു​ത​ൽ ന​ൽ​കി​യാ​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​വ​കാ​ശ​മു​ള്ള സ​മ​യ​പ​രി​ധി ലം​ഘി​ച്ച​തി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​അ​പേ​ക്ഷ​യി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചു​ള്ള നോ​ട്ടീ​സാ​ണ് കോ​ട​തി ത​രൂ​രി​ന് കൈ​മാ​റി​യ​ത്. കേ​സി​ലെ രേ​ഖ​ക​ൾ കൃ​ത്യ​മാ​യി ത​രൂ​രി​ന്‍റെ വ​ക്കീ​ലി​ന്‍റെ പ​ക്ക​ൽ നേ​രി​ട്ട് ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും രേ​ഖ​ക​ൾ പു​റ​ത്ത് വി​ട​രു​തെ​ന്നും കോടതി നി​ർ​ദേ​ശം ന​ൽ​കി. കേ​സ് 2023 ഫെ​ബ്രു​വ​രി ഏ​ഴി​ന് പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. 2014 ജ​നു​വ​രി 17-നാ​ണ് ത​രൂ​രി​ന്‍റെ ഭാ​ര്യ​യാ​യ സു​ന​ന്ദ​യെ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ത​രൂ​രി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ…

Read More

സൂ​ര്യ കൊ​ല​ക്കേ​സ് പ്ര​തി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു! സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് നന്ദു ‘ആ’ ആഗ്രഹം പ്രകടിപ്പിച്ച് വീട്ടില്‍ വന്നിരുന്നു…

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ സൂ​ര്യ കൊ​ല​ക്കേ​സ് പ്ര​തി ഷെെ​ജു എ​ന്ന ന​ന്ദു ആ​ത്മ​ഹ​ത്യ ചെ​യ്തു. 2016 ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി പാ​ലാം​കോ​ണം സൂ​ര്യ ഭ​വ​നി​ൽ സൂ​ര്യ എ​സ്. നാ​യ​രെ ആ​റ്റി​ങ്ങ​ലി​ൽ വ​ച്ച് ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം സം​സ്ഥാ​ന​ത്തെ ന​ടു​ക്കി​യി​രു​ന്നു. സൂ​ര്യ​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്ന പ്ര​തി താ​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് സ​മ്മാ​തി​ക്കാ​ത്ത​തു മൂ​ല​മാ​ണ് സൂ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ൻ്റെ വി​ചാ​ര​ണ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് പ്ര​തി വീ​ടി​നു​ള്ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. സൂ​ര്യ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​ൻ​പ് ന​ന്ദു സൂ​ര്യ​യെ വി​വാ​ഹം ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് വീ​ട്ടി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് സൂ​ര്യ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഇ​തി​ൻ്റെ പ്ര​തി​കാ​ര​മാ​യാ​ണ് 2016 ജ​നു​വ​രി 27 ന് ​രാ​വി​ലെ 10 മ​ണി​ക്കാ​ണ് ആ​റ്റി​ങ്ങ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ വ​ച്ച് പ്ര​തി സൂ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​വി​ടെ നി​ന്നു ര​ക്ഷ​പ്പെ​ട്ട…

Read More

എന്നായിരുന്നു,എങ്ങനെയായിരുന്നു..? ഐ​എ​സ് ത​ല​വ​ൻ അ​ൽ ഹാ​ഷ്മി ഖു​റേ​ഷി കൊ​ല്ല​പ്പെ​ട്ടു; പു​തി​യ ത​ല​വ​നെ പ്ര​ഖ്യാ​പി​ച്ചു; പറയുന്നത് ഇങ്ങനെ…

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ത​ല​വ​ൻ അ​ബു ഹ​സ​ൻ അ​ൽ ഹാ​ഷ്മി അ​ൽ ഖു​റേ​ഷി കൊ​ല്ല​പ്പെ​ട്ടു. ഈ ​സ​ഹാ​ച​ര്ത്തി​ൽ പു​തി​യ ഐ​എ​സ് ത​ല​വ​നെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഐ​എ​സ് വ​ക്താ​വ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. മ​ര​ണം എ​ന്നാ​യി​രു​ന്നു​വെ​ന്നോ എ​ങ്ങ​നെ ആ​യി​രു​ന്നു​വെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ‘ദൈ​വ​ത്തി​ന്റെ ശ​ത്രു​ക്ക​ളു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്’ ഇ​റാ​ഖു​കാ​ര​നാ​യ ഹാ​ഷി​മി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഐ​എ​സ് ഗൂ​പ്പി​ന്റെ വ​ക്താ​വ് പ​റ​ഞ്ഞു. ഒ​രു ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ സം​സാ​രി​ച്ച വ​ക്താ​വ് ഗ്രൂ​പ്പി​ന്റെ പു​തി​യ നേ​താ​വ് അ​ബു അ​ൽ ഹു​സൈ​ൻ അ​ൽ ഹു​സൈ​നി അ​ൽ ഖു​റാ​ഷി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഖു​റേ​ഷി എ​ന്ന​ത് മു​ഹ​മ്മ​ദ് ന​ബി​യു​ടെ ഒ​രു ഗോ​ത്ര​ത്തെ സൂ​ചി​പ്പി​ക്കു​ന്നു, അ​വ​രി​ൽ നി​ന്നാ​ണ് ഐ​എ​സ് നേ​താ​ക്ക​ൾ വം​ശ​പ​ര​മ്പ​ര അ​വ​കാ​ശ​പ്പെ​ടേ​ണ്ട​ത്. പു​തി​യ നേ​താ​വി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ വ​ക്താ​വ് ന​ൽ​കി​യി​ല്ല, ഐ​എ​സി​ന്റെ മു​ൻ ത​ല​വ​ൻ അ​ബു ഇ​ബ്രാ​ഹിം അ​ൽ ഖു​റാ​ഷി ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക്ക​ൻ സി​റി​യ​യി​ലെ ഇ​ദ്ലി​ബ് പ്ര​വി​ശ്യ​യി​ൽ യു​എ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മു​ൻ​ഗാ​മി​യാ​യ…

Read More

എ​ന്നെ ഫോ​ക്ക​സ് ചെ​യ്താ​യി​രു​ന്നു ക​മ​ന്റ​ടി ! ഒ​രു പെ​ണ്‍​കു​ട്ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ക​ണ്ടി​ട്ടും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​പോ​ലും പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്നു…

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ കോ​ട്ട​യ​ത്ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് നേ​രെ​യു​ണ്ടാ​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ആ ​സം​ഭ​വ​ത്തി​ല്‍ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും താ​ന്‍ ത​ള​ര്‍​ന്നു​പോ​യെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​നി പ​റ​യു​ന്നു. സു​ഹൃ​ത്തി​നൊ​പ്പം രാ​ത്രി പ​ത്തി​നു ശേ​ഷം ന​ഗ​ര​ത്തി​ലെ ക​ട​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ തു​ട​ങ്ങി​യ ക​മ​ന്റ​ടി ശാ​രീ​രി​കാ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​കൂ​ടു​ത​ലും എ​ന്നെ ഫോ​ക്ക​സ് ചെ​യ്താ​യി​രു​ന്നു അ​വ​രു​ടെ ക​മ​ന്റ​ടി. ആ ​സ​മ​യ​ത്ത് ഞാ​ന്‍ അ​വി​ടെ ഇ​രു​ന്ന​താ​ണ് അ​വ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. എ​ന്നെ​യാ​ണ് അ​വ​ര്‍ ക​ളി​യാ​ക്കി​ക്കൊ​ണ്ടി​രു​ന്ന​ത്. മോ​ശ​മാ​യി പെ​രു​മാ​റു​ക​യും തെ​റി​വി​ളി​ക്കു​ക​യും ചെ​യ്തു. വൃ​ത്തി​കേ​ടു​ക​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും വി​ളി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന അ​വ​രെ ഞാ​ന്‍ പോ​ടാ എ​ന്ന് വി​ളി​ച്ച് പ്ര​തി​ക​രി​ച്ചു. അ​ത് അ​വ​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്ന് എ​ത്തി ബൈ​ക്ക് ത​ട​ഞ്ഞു. എ​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ​യാ​ണ് ത​ല്ലി​ത്തു​ട​ങ്ങി​യ​ത്. ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ എ​നി​ക്കു നേ​രെ​യാ​യി ആ​ക്ര​മ​ണം. ‘ഞ​ങ്ങ​ള്‍ ആ​രാ​ണെ​ന്നാ​ടീ നി​ന്റെ…

Read More

എല്ലാത്തിനുമൊരു കണക്ക് വേണ്ടേ! ജാ​മ്യം കി​ട്ടി​യി​ട്ടും ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ജാ​മ്യം കി​ട്ടി​യി​ട്ടും ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ജ​യി​ലി​ൽ ക​ഴി​യു​ന്ന ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​രു​ടെ ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, എ.​എ​സ്. ഓ​ക എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. ത​ട​വു​കാ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റം, ജാ​മ്യം അ​നു​വ​ദി​ച്ച തീ​യ​തി, ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ന​കം ജ​യി​ൽ അ​ധി​കൃ​ത​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൈ​മാ​റ​ണം. ശേ​ഷം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ ലീ​ഗ​ൽ സ​ർ​വീ​സ് വ​കു​പ്പി​ന് കൈ​മാ​റ​ണം. ലീ​ഗ​ൽ സ​ർ​വീ​സ് വ​കു​പ്പ് ത​ട​വു​കാ​ർ​ക്കാ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Read More

ശശി തരൂർ പ്രഭാഷണം നടത്തുന്നതിന് 5 ലക്ഷം ചോദിച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​മു​ഖ നേ​താ​വ്; പാലായിലെ ഒരു കോളജിലെത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്;  ആരോപണത്തിൽ നേതാവിന്‍റെ പ്രതികരണം ഇങ്ങനെ…

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​രി​നെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണം. ജി​ല്ല​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​മു​ഖ നേ​താ​വി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പാ​ലാ​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ശ​ശി ത​രൂ​ർ എ​ത്തു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ പ്ര​ഭാ​ഷ​ണ​ത്തി​നാ​യി ത​രൂ​രി​നെ എ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പാ​ലാ​യി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളോ​ട് നേ​താ​വ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം. ശ​ശി ത​രൂ​രി​നെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്നും ഇ​ദ്ദേ​ഹം ര​ണ്ടു മ​ണി​ക്കൂ​ർ കു​ട്ടി​ക​ളു​മാ​യി സം​വാ​ദ​വും പ്ര​ഭാ​ഷ​ണ​വും ന​ട​ത്തു​മെ​ന്നും ഇ​ത് സ്ഥാ​പ​ന​ത്തി​നു ഒ​രു 20 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​ശ​സ്തി​ക്ക് ഉ​ത​കു​മെ​ന്നും ഇ​തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത​ത്രെ. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​നം പ​റ​യാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.ജി​ല്ല​യി​ലെ പ്ര​മു​ഖ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വും ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു ഭാ​ര​വാ​ഹി​ക​ളു​മാ​ണ് പ​ണം ചോ​ദി​ച്ച് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​തെ​ന്നു…

Read More

വി​വാ​ഹി​ത​രാ​യ മ​ല​യാ​ളി വ​നി​ത​ക​ൾ റാ​മ്പി​ൽ വി​സ്മ​യം തീ​ർ​ത്തു; മിസിസ് കേരളയായി ഡോ. ശ്രീലക്ഷ്മി കിരീടം ചൂടി; ഫ​സ്റ്റ് റ​ണ്ണ​ർ അപ് രേ​ഷ്മ രാ​ധാ​കൃ​ഷ്ണ​ൻ

ആ​ല​പ്പു​ഴ: വി​വാ​ഹി​ത​രാ​യ മ​ല​യാ​ളി വ​നി​ത​ക​ൾ റാ​മ്പി​ൽ വി​സ്മ​യം തീ​ർ​ത്ത എ​സ്പാ​നി​യോ മി​സി​സ് കേ​ര​ള 2022 സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കൊ​ച്ചി സ്വ​ദേ​ശി​നി ഡോ. ​ശ്രീ​ല​ക്ഷ്മി മി​സി​സ് കേ​ര​ള കി​രീ​ടം നേ​ടി. തൃ​ശൂ​രി​ൽ നി​ന്നു​ള്ള രേ​ഷ്മ രാ​ധാ​കൃ​ഷ്ണ​നാ​ണ് ഫ​സ്റ്റ് റ​ണ്ണ​ർ അപ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​ക​ളാ​യ അ​പ​ർ​ണ എ​സ് സെ​ക്ക​ന്‍റ് റ​ണ്ണ​ർ​അ​പ്പും അ​ഞ്ജ​ന തേ​ഡ് റ​ണ്ണ​ർ​ അപ് കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി.​ ആ​ല​പ്പു​ഴ കാം​ലോ​ട്ട് ഹോ​ട്ട​ലി​ല്‍ രാ​വി​ലെ മു​ത​ൽ ന​ട​ന്ന സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 31 വ​നി​ത​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ജോ​മോ​ൾ, നി​യാ​സ്, മു​ൻ മി​സി​സ് കേ​ര​ള സ​ജി​നാ​സ്. ദി​ൽ​ഷ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് വി​ധി നി​ർ​ണ​യം ന​ട​ത്തി​യ​ത്. അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ എ​ട്ടു പേ​രി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ലേ​ക്ക് ല​ഭി​ച്ച മൂ​വാ​യി​ര​ത്തോ​ളം വ​രു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​വ​രാ​ണ് റാ​മ്പി​ലെ​ത്തി​യ​ത്.

Read More

മുച്ഛേ ഹിന്ദി മാലൂം..! ഹി​ന്ദി പ്ര​സം​ഗം കൊ​ണ്ട് ഗുജറാത്തിൽ താ​ര​മാ​യി ചെ​ന്നി​ത്ത​ല;  മോദിസർക്കാരിന്‍റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള ചെന്നിത്തലയുടെ പ്രസംഗം വരവേറ്റത് കൈയടികളോടെ…

പ്ര​​ത്യേ​​ക ലേ​​ഖ​​ക​​ൻ സ​​ബ​​ർ​​ക​​ന്ദ് (ഗു​​ജ​​റാ​​ത്ത്): ഗു​​ജ​​റാ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഹി​​ന്ദി പ്ര​​സം​​ഗം കൊ​​ണ്ടു താ​​ര​​മാ​​യി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. വ​​ട​​ക്ക​​ൻ ഗു​​ജ​​റാ​​ത്തി​​ലെ ബ​​യാ​​ഡ്, ഖ​​രേ​​ലു, ഖ​​ഡി എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന കോ​​ണ്‍ഗ്ര​​സ് റാ​​ലി​​ക​​ളി​​ൽ ചെ​​ന്നി​​ത്ത​​ല​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണം. ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ വീ​​ഴ്ച​​ക​​ളും ജ​​ന​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ളും അ​​ക്ക​​മി​​ട്ടു നി​​ര​​ത്തി​​യു​​ള്ള ചെ​​ന്നി​​ത്ത​​ല​​യു​​ടെ പ്ര​​സം​​ഗ​​ങ്ങ​​ളെ റാ​​ലി​​ക​​ളി​​ൽ ജ​​ന​​ക്കൂ​​ട്ടം വ​​ൻ​​കൈ​​യ​​ടി​​ക​​ളോ​​ടെ​​യാ​​ണു വ​​ര​​വേ​​റ്റ​​ത്. മ​​ല​​യാ​​ളി നേ​​താ​​വി​​ന്‍റെ ഹി​​ന്ദി പ്ര​​സം​​ഗം അ​​ണി​​ക​​ളി​​ൽ കൗ​​തു​​ക​​വും ആ​​വേ​​ശ​​വു​​മാ​​യി.ബി​​ജെ​​പി​​യു​​ടെ ഗു​​ജ​​റാ​​ത്ത് മോ​​ഡ​​ൽ ക​​ള്ള​​വും കാ​​പ​​ട്യ​​വും ജ​​ന​​ങ്ങ​​ളെ ക​​ബ​​ളി​​പ്പി​​ക്ക​​ലു​​മാ​​ണെ​​ന്ന് ചെ​​ന്നി​​ത്ത​​ല ആ​​രോ​​പി​​ച്ചു. മി​​ക്ക​​യി​​ട​​ത്തും വെ​​ള്ള​​മി​​ല്ല, വെ​​ളി​​ച്ച​​മി​​ല്ല, റോ​​ഡു​​ക​​ളി​​ല്ല. തൊ​​ഴി​​ലി​​ല്ലാ​​യ്മ 35 ശ​​ത​​മാ​​ന​​മാ​​ണു ബി​​ജെ​​പി ഭ​​ര​​ണ​​ത്തി​​ൽ കൂ​​ടി​​യ​​ത്. നാ​​ലു വ​​ർ​​ഷം​കൊ​​ണ്ടു മൂ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​മാ​​രെ മാ​​റ്റി​​യ ബി​​ജെ​​പി​​ക്കു കീ​​ഴി​​ൽ സു​​സ്ഥി​​ര ഭ​​ര​​ണം പോ​​ലും ഉ​​ണ്ടാ​​യി​​ല്ലെ​​ന്നു അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്കു ഗു​​രു​​ത​​ര രോ​​ഗം ബാ​​ധി​​ച്ചി​​ട്ടും ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്ക് ഒ​​രു സ​​ഹാ​​യ​​വും കി​​ട്ടി​​യി​​ല്ല. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലാ​​കെ പ്ര​​തി​​സ​​ന്ധി​​യാ​​ണ്. എ​​ല്ലാ ക​​ർ​​ഷ​​ക​​രും…

Read More