കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഹൈക്കോടതിയില്‍ നാളെ പ്രത്യേക സിറ്റിംഗ്. ജസ്റ്റീസ് അനില്‍.കെ.നരേന്ദ്രന് ജസ്റ്റീസ് പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് പത്യേക സിറ്റിംഗ് നടത്തുക. വിജ്ഞാപനമനുസരിച്ച് അപേക്ഷകന് കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണം. എന്നാലിത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് നാളെ പരിഗണിക്കുക.
Read MoreCategory: Loud Speaker
ട്രെയിന്‍ ഓടുന്നതിനിടെ ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി! യാത്രക്കാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: റെയില്‍വേ അറ്റകുറ്റപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി ട്രെയിന്‍ യാത്രക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയില്‍ നിന്ന് കാന്‍പൂരിലേക്കുള്ള നിളനാചല്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ ഹരീഷ് കുമാര്‍ ദുബെ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45നാണ് സംഭവം. റെയില്‍വേ പണിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഇത് കഴുത്തില്‍ തുളഞ്ഞുകയറിയാണ് ദുബെ മരിച്ചത്. യുപിയിലെ ധന്‍വാര്‍- സോംന സ്റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അപകടം. പിന്നീട് ട്രെയിന്‍ അലിഗഢ് സ്റ്റേഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിനു കൈമാറി.
Read Moreകോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊന്ന കേസിലെ രണ്ടു പ്രതികളും കുറ്റക്കാർ; നാലര വർഷത്തിന് ശേഷം വിധിവരുമ്പോൾ നിർണായകമായത് സാഹചര്യ തെളിവുകൾമാത്രം
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്നു കോടതി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ നാല്‍പ്പതുകാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ ഉമേഷും ഉദയിനും കുറ്റക്കാരാണെന്നു കേടതി കണ്ടെത്തിയത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ പനത്തുറയിലുള്ള ഉമേഷും ഉദയനും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കണ്ടല്കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് കേസ്. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്.
Read Moreപത്തു ദിവസം മുമ്പ് കാണാതായ ബാങ്ക് ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍ ! ആണ്‍സുഹൃത്ത് അറസ്റ്റില്‍…
ഛത്തീസ്ഗഢില്‍ പത്തുദിവസം മുമ്പ് കാണാതായ ബാങ്കുജീവനക്കാരിയുടെ മൃതദേഹം കാടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തനു കുറെ (26) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ ഒഡിഷയിലെ വനത്തില്‍ വച്ച് കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒഡിഷയിലെ ബാലംഗീറിലെ കാട്ടിനുള്ളിലാണ് മൃതദേഹം കിടന്നത്. ഛത്തീസ്ഗഢ് കോര്‍ബ സ്വദേശിനിയാണ് തനു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ് സുഹൃത്ത് സച്ചിന് അഗര്‍വാളിനെ (30) പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. റായ്പുരിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്നു തനു. നവംബര്‍ 21 മുതലാണ് ഇവരെ കാണാതായത്. സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ 22-ാം തീയതി കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. ഛത്തീസ്ഗഢ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളില്‍ പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കിടക്കുന്നതായി വിവരം…
Read Moreസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെക്കാണാനെത്തിയ യുവാവ് മരിച്ചതെങ്ങനെ ? ഒപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയ്ക്കായി തിരച്ചില്‍…
നാദാപുരത്ത് കാസര്‍ഗോഡ് സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും അപകടമരണമാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാല്‍ പാലത്തിനു സമീപം കാറില്‍നിന്നു വീണ നിലയില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലാക്കിയെങ്കിലും തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണു ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന. കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത്…
Read Moreമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം; എണ്ണത്തിന് പരിധി നിശ്ചയിക്കണം; സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മുഖ്യമന്ത്രിയുടേതടക്കം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫ് നിയമനങ്ങള്‍ക്കും ഇതു ബാധകമാണെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. സ്റ്റാഫില്‍ ആളുകളെ കണക്കില്ലാതെ നിയമിക്കുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടതു പോലുള്ള പൊതുവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്ന് പറയാനാവില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്നതു തടയണമെന്നും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
Read Moreകോര്പറേഷന് പണം ബാങ്ക് മനേജര്‍ തട്ടിയെടുത്ത സംഭവം! പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; ഒറ്റമാസം, തട്ടിയത് 98 ലക്ഷം; “കത്തിക്കാന്‍’ യുഡിഎഫ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ രണ്ടരക്കോടിയിലേറെ രൂപ തിരിമറി നടത്തിയസംഭവത്തില്‍ ബാങ്ക് രേഖകള്‍ പരിേശാധിക്കാന്‍ പോലീസ്. നിലവില്‍ പരാതി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ കോര്‍പറേഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. കോര്പറേഷന് ഫണ്ട് വന്‍തോതില്‍ കവര്‍ന്നിട്ടും ഭരണസമിതിയും സെക്രട്ടറിയും അറിയാതെ പോയത് ഞെട്ടിപ്പിക്കുന്നതാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി. കോര്പറേഷന് ഫണ്ട് വിനിയോഗവും നിത്യ വരവ് കൈകാര്യവും സംബന്ധിച്ച് സെക്രട്ടറിക്കും ഭരണസമിതിക്കും യാതൊരു ധാരണയും ഇല്ലെന്നാണ് പുതിയ സംഭവവികാസം തെളിയിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്പറേഷന് ഫണ്ട് ഫണ്ട് കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ച മാപ്പര്‍ഹിക്കാത്തതാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് കുറിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. കോര്പറേഷന് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം…
Read Moreപല മോഷണത്തെക്കുറിച്ച് കേട്ടിരിക്കാം, പക്ഷേ ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടായിരിക്കും..!
പല മോഷണത്തെക്കുറിച്ച് കേട്ടിരിക്കാം. അതിലൊക്കെ സ്വര്‍ണമൊ ആടൊ പശുവൊ പേഴ്സൊ ഒക്കെ ആയിരിക്കും മോഷണവസ്തു. എന്നാല്‍ വഴി കട്ടുകൊണ്ടുപോയി എന്നത് ഒരിക്കലും കേള്‍ക്കാനിടയില്ലല്ലൊ. അതും രണ്ട് കിലോമീറ്റര്‍ റോഡ്. പക്ഷെ അങ്ങനൊരു സംഭവം കഴിഞ്ഞദിവസം ബീഹാറിലുണ്ടായി. ബീഹാറിലെ ബങ്ക ജില്ലയിലെ രജൗണ്‍ ബ്ലോക്കിലെ ഖരൗനി ഗ്രാമവുമായി ബന്ധപ്പെട്ടതാണീ സംഭവം. ഖരൗനി, ഖദംപൂര്‍ എന്നീ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഒരുറോഡാണ് നാലഞ്ചുദിവസം മുമ്പ് കാണാതായത്. വര്‍ഷങ്ങളായി ഈ ഗ്രാമത്തിലുള്ളവര്‍ സഞ്ചരിച്ച റോഡ് ഒരു സുപ്രഭാതത്തില്‍ ഗോതമ്പ് പാടമായി മാറുകയായിരുന്നു. ആദ്യമെത്തിയവര്‍ തങ്ങള്‍ക്ക് വഴി തെറ്റിയതാകാമെന്ന് കരുതി വഴി തേടി വട്ടംകറങ്ങി. എന്നാല്‍ പിന്നീടാണ് കാര്യത്തിന്റെ സത്യാവസ്ഥ എല്ലാവര്ക്കും മനസിലായത്. ഖരൗനി ഗ്രാമത്തില്‍ നിന്നുള്ള ചിലര്‍ ബലമായി റോഡ് കൃഷിയിടമാക്കിയതാണത്രെ. അവര്‍ ട്രാക്ടര്‍ ഉപയോഗിച്ച് റോഡ് ഉഴുതു പകരം ഗോതമ്പ് വിളകള്‍ വിതച്ചു. കാര്യമറിഞ്ഞ ഖദംപൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ…
Read Moreപന്തയ പ്രിയനായ വരനോട് സുഹൃത്തുക്കള്‍ ഒരു പന്തയം അങ്ങുവച്ചു! പന്തയം ജയിച്ചു ജീവിതം തോറ്റു; ഒരുമ്മ നിമിത്തം കല്യാണം മുടങ്ങിയപ്പോള്‍…
വിവാഹം ഒരാളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണെന്നാണല്ലൊ വെയ്പ്പ്. അതിനാല്‍തന്നെ ഏറ്റവും യോജിച്ചവരെ തമ്മില്‍ ചേര്‍ക്കാന്‍ മുതിര്‍ന്നവര്‍ ആവുന്നത്ര ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ചിലര്‍ ഈ തെരഞ്ഞെടുപ്പ് ദൗത്യം സ്വയം നിര്‍വഹിക്കാറുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ വിവാഹങ്ങള്‍ മുടങ്ങാറുണ്ടല്ലൊ. അത്തരം സംഭവങ്ങളും തുടര്‍ന്നുള്ള പ്രശ്നങ്ങളും നാം വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും കാണാറുണ്ടല്ലൊ. എന്നാല്‍ അടുത്തിടെ ഉത്തര്‍പ്രദേശിലെ ഒരു വിവാഹം മുടങ്ങിയത് വേറിട്ട ഒരു കാരണം നിമിത്തമാണ്. ഒരു ചുംബനമാണ് ഇവിടെ വില്ലനായത്. വിവാഹത്തിന്റെ ചടങ്ങുകള്‍ അവസാനിച്ച ശേഷം അതിഥികള്ക്കടുത്തായി നില്‍ക്കുകയായിരുന്നു വരനും വധുവും. അപ്പോള്‍ പന്തയ പ്രിയനായ വരനോട് സുഹൃത്തുക്കള്‍ ഒരു പന്തയം അങ്ങുവച്ചു. മറ്റൊന്നുമല്ല ഇത്രയും പേരുടെ മുന്നില്‍വച്ച് വധുവിനൊരു ഉമ്മ കൊടുക്കുക. മറ്റൊന്നും ചിന്തിക്കാതെ വരന് പന്തയം ജയിക്കാനായി 300 ഓളം അതിഥികള്‍ക്ക് മുന്നില്‍വച്ച് പെണ്‍കുട്ടിക്കൊരു ഉമ്മയങ്ങ് കൊടുത്തു. എല്ലാവരും ഒന്നുഞെട്ടി. വധുവും ഞെട്ടി. പക്ഷെ…
Read Moreവാട്സ് ആപ്പ് വഴി സിനിമ ടിക്കറ്റ് ബുക്കിംഗ്! തിയറ്റർ ഉടമയക്ക് വിലക്കേർപ്പെടുത്തി ബുക്കിംഗ് സൈറ്റുകൾ
ഓണ്‍ലൈന്‍ സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്ക്കെതിരേ വാട്സ് ആപ്പ് ബുക്കിംഗ് സംവിധാനം ആരംഭിച്ച ഗിരിജാ തിയേറ്റര്‍ ഉടമയ്ക്ക് വിലക്കേർപ്പെടുത്തി സിനിമ ബുക്കിംഗ് സൈറ്റുകൾ. തൃശ്ശൂരിലെ ഗിരിജാ തിയേറ്റര്‍ ഉടമ ഡോ. ഗിരിജയെയാണ് ബുക്കിംഗ് സെറ്റുകള്‍ വിലക്കിയത്. തിയേറ്റര്‍ ഒന്നുണര്‍ന്നത് അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ്. പത്താമത്തെ തവണയാണ് എന്റെ ഫെയ്സ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിള്‍ ബിസിനസില്‍ അക്കൗണ്ട് തുടങ്ങിയത്. ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിംഗ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്‍ എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാലു ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് വാട്സ് ആപ്പ് ബുക്കിംഗ് തുടങ്ങിയതെന്ന് ഗിരിജ പറഞ്ഞു.
Read More