ചുട്ട് പൊള്ളി കേരളം: താപനില ഉയരുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ, ഇ​ന്ന് ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി, റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസർ

പ​ത്ത​നം​തി​ട്ട: സി​പി​ഐ വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത് റേ​ഷ​ൻ കാ​ർ​ഡി​ൽ വ്യാ​ജ​മാ​യി പേ​രു​ചേ​ർ​ത്താ​ണെ​ന്ന് പ​രാ​തി. ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​ര് ചേ​ർ​ത്ത​ത് കാ​ർ​ഡ് ഉ​ട​മ​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ എ​ന്ന് സൂ​ചി​പ്പി​ച്ചാ​ണെ​ന്നും എ​ന്നാ​ൽ കാ​ർ​ഡ് ഉ​ട​മ​യ്ക്ക് ഭ​ർ​തൃ​സ​ഹോ​ദ​രി​യോ മ​ക​ളോ ഇ​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​ർ​ഡ് ഉ​ട​മ 2024 സെ​പ്റ്റം​ബ​ർ 18ന് ​മ​രി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​രു​വെ​ട്ടാ​ൻ അ​ടൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​ട്ടു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ. തു​വ​യൂ​ർ സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി. ഈ ​വി​ലാ​സ​ത്തി​ൽ നി​ല​വി​ൽ താ​മ​സി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ റേ​ഷ​ൻ കാ​ർ​ഡ് റ​ദ്ദാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ ഈ ​വി​ലാ​സ​ത്തി​ൽ ഉ​ള്ള വ​സ്തു​വി​ൽ ത​നി​ക്കും അ​വ​കാ​ശ​മു​ണ്ട്. മു​ൻ​പ് സി​പി​ഐ നേ​താ​വാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്…

Read More

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; ഗ്യാ​സ് സി​ലി​ണ്ട​റി​ൽ ആ​ശ​ങ്ക; ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ൾ​ക്കു ക്ഷാ​മം; ബം​ഗ​ളൂ​രു​വി​ൽ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ട്ട​താ​ണു പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​പി​ജി വി​ത​ര​ണം ദി​വ​സേ​ന നി​രീ​ക്ഷി​ക്കാ​നും പൂ​ഴ്ത്തി​വ​യ്പു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ​ക്കു ക്ഷാ​മം നേ​രി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ രാ​ജ്യ​മെ​ങ്ങും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ൾ​ക്കാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഭൂ​രി​ഭാ​ഗം ബ്രാ​ൻ​ഡു​ക​ളു​ടെ​യും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ൾ വി​റ്റു​തീ​ർ​ന്നു. ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഉ​ട​ൻ വീ​ടു​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യാ​ണ് ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളു​ടെ വി​ല്പ​ന വ​ർ​ധി​പ്പി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണംപാ​ച​ക​വാ​ത​ക ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്ത് ബം​ഗ​ളൂ​രു​വി​ലെ പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​ക്കാ​ർ​ക്കു ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.ദോ​ശ, ച​പ്പാ​ത്തി, പൂ​രി തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പി​ജി ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.ഗ്യാ​സ് ഉ​പ​യോ​ഗം കു​റ​ച്ച്…

Read More

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; റെ​യി​ൽ​വേ​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ; റെ​ഡി ടു ​ഈ​റ്റ് ഭ​ക്ഷ​ണ​ശേ​ഖ​രം ക​രു​താ​ൻ നി​ർ​ദേ​ശം

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ൽ.എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ട്രെ​യി​നു​ക​ളി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ത​ര​ണം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ റെ​യി​ൽ​വേ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു. ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്ക് തു​ക റീ​ഫ​ണ്ട് ചെ​യ്യു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​പ്പോ​ഴ​ത്തെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ബ​ദ​ൽ ന​ട​പ​ടി​ക​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​നും (ഐ​ആ​ർ​സി​റ്റി​സി) രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​ക​ത്തി​ന് പ​ക​രം മൈ​ക്രോ​വേ​വ് ഓ​വ​നു​ക​ൾ, ഇ​ല​ക്‌​ട്രി​ക് ഇ​ൻ​ഡ​ക്ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്ക് മാ​റാ​ൻ ഇ​തി​ന​കം കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഫു​ഡ് പ്ലാ​സ​ക​ൾ, ജ​ൻ ആ​ഹാ​ർ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​മാ​റ്റം ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ അ​ട​ക്കം സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ ല​ഭ്യ​ത…

Read More

എ​ല്ലാ​ത്തി​നും ക​ണ​ക്ക് വേ​ണം; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് തി​രി​ച്ച​ടി; എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​സ്എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ നീ​ക്കി ഹൈ​ക്കോ​ട​തി. വെ​ള്ളാ​പ്പ​ള്ളി​യെ​യും എ​ല്ലാ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യു​മ​ട​ക്കം 170 പേ​രെ എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ൽ നി​ന്നും ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​രാ​ക്കി. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, പ്ര​സി​ഡ​ന്‍റ് എം​എ​ൻ സോ​മ​ൻ, ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​രെ​യാ​ണ് ജ​സ്റ്റീ​സ് ടി.​ആ​ർ. ര​വി അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ബെ​ഞ്ച് അ​യോ​ഗ്യ​രാ​ക്കി​യ​ത്. ഓ​ഡി​റ്റ് ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സ്എ​ൻ​ഡി​പി​യു​ടെ വി​മ​ത വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്. ഒ​മ്പ​ത് വ​ർ​ഷ​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​ര​വ് ചെ​ല​വ് ക​ണ​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്ന് വ​ർ​ഷം തു​ട​ർ​ച്ച​യാ​യി അ​ക്കൗ​ണ്ടു​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​യോ​ഗ്യ​രാ​ക്കാം എ​ന്നാ​ണ് നി​രീ​ക്ഷി​ച്ച​ത്.

Read More

യു​ദ്ധ​ഭീ​തി​യി​ൽ കു​തി​ച്ചു​ക​യ​റ്റ​ത്തി​ന് ചെ​റി​യൊ​രു മ​ങ്ങ​ൽ; ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 14,870 രൂ​പ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 14,870 രൂ​പ​യി​ലും പ​വ​ന് 1,18,960 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഗ്രാ​മി​ന് 85 രൂ​പ​യും പ​വ​ന് 680 രൂ​പ​യും വ​ർ​ധി​ച്ച സ്വ​ർ​ണ​വി​ല വൈ​കു​ന്നേ​രം താ​ഴ്ന്നി​റ​ങ്ങി​യി​രു​ന്നു. ഗ്രാ​മി​ന് 55 രൂ​പ കു​റ​ഞ്ഞ് 14,915 രൂ​പ​യും പ​വ​ന് 440 രൂ​പ കു​റ​ഞ്ഞ് 1,19,320 രൂ​പ​യു​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 180 രൂ​പ​യും പ​വ​ന് 1440 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യും വ​ര്‍​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച മാ​റി​മ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​നി​ട​യി​ലും താ​ഴേ​ക്കു പോ​യ സ്വ​ർ​ണ​വി​ല ശ​നി​യാ​ഴ്ച തി​രി​ച്ചു​ക​യ​റി​യി​രു​ന്നു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,840 രൂ​പ​യും ഗ്രാ​മി​ന് 230 രൂ​പ​യു​മാ​ണ് ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​റു​ദി​വ​സ​ത്തി​നി​ടെ 8,000 രൂ​പ​യോ​ളം…

Read More

യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ പു​തി​യ സു​ര​ക്ഷാവ്യ​വ​സ്ഥ​ക​ൾ വ​രു​ന്നു; മാ​റ്റ​ങ്ങ​ൾ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഏ​കീ​കൃ​ത പേ​യ്‌​മെ​ന്റ് ഇ​ന്‍റർ​ഫേ​സ് (യു​പി​ഐ) നി​യ​മ​ങ്ങ​ളി​ൽ വ​ൻ പ​രി​ഷ്കാ​ര​വു​മാ​യി റി​സ​ർ​വ് ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും.ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ പോ​കു​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​യും ഒ​ടി​പി​യും നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​പേ​ടി​എം തു​ട​ങ്ങി​യ എ​ല്ലാ യു​പി​ഐ ആ​പ്പു​ക​ൾ​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കും. വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) ‘ര​ണ്ട് ത​ല സു​ര​ക്ഷാ’ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ൽ പി​ൻ ന​മ്പ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യി​രു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​നി മു​ത​ൽ വി​ര​ല​ട​യാ​ളം പൊ​രു​ത്ത​പ്പെ​ടു​ത്തു​ക​യോ ഫോ​ൺ വ​ഴി​യു​ള്ള ഫേ​സ് സ്കാ​നോ ആ​വ​ശ്യ​മാ​യി വ​രും. ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ആ​റ​ക്ക ഒ​ടി​പി ല​ഭി​ക്കും. ഈ ​ഒ​ടി​പി​ക്ക് 30 സെ​ക്ക​ൻ​ഡ്…

Read More

തട്ടിപ്പിൽ വീഴരുതേ… മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് സൈ​ബ​ര്‍ ത​ട്ടി​പ്പ്: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പി​നെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഫേ​സ്ബു​ക്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​ര​സ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ‘നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ഫോ​ണ്‍ പേ ​ആ​പ്പ് ഉ​ണ്ടെ​ങ്കി​ല്‍ എ​ളു​പ്പ​ത്തി​ല്‍ 12,000 രൂ​പ സ​മ്പാ​ദി​ക്കാം’ എ​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശം ന​ല്‍​കി കൊ​ണ്ടാ​ണ് ഈ ​ത​ട്ടി​പ്പി​ന് തു​ട​ക്കം. ത​ട്ടി​പ്പ് രീ​തി ഇ​ങ്ങ​നെ…മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​തി​നാ​ല്‍ പ​ര​സ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ശ്വാ​സ്യ​ത തോ​ന്നി ത​ട്ടി​പ്പ് തി​രി​ച്ച​റി​യാ​തെ ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഫോ​ണ്‍ പേ ​ആ​പ്പ് സ്വ​യം തു​റ​ക്കു​ന്ന​താ​യും അ​വി​ടെ 1,499 രൂ​പ എ​ന്ന തു​ക കാ​ണി​ക്കു​ക​യും ചെ​യ്യും. തു​ക ല​ഭി​ക്കാ​നാ​യി പി​ന്‍ ന​മ്പ​ര്‍ ന​ല്‍​കു​ന്ന​തോ​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ന​ഷ്ട​മാ​കു​ന്നു. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ത് പ​ണം ല​ഭി​ക്കു​ന്ന പേ​ജ് അ​ല്ല, മ​റി​ച്ച് 1,499 രൂ​പ ന​ല്‍​കാ​നു​ള്ള റി​ക്വ​സ്റ്റ് പേ​മെ​ന്‍റ് പേ​ജാ​ണ്…

Read More

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ സംഭവം; രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് മ​ന്ത്രി​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ നി​ന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് മ​ന്ത്രി​മാ​ര്‍. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്ദേ​ശീ​യ​പാ​ത 66 ന്‍റെ ​ഉ​ദ്ഘാ​ട​നം പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യി വ​യ്‌​ക്കേ​ണ്ട​താ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​ത്ത​ത്് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല. കേ​ര​ള​ത്തോ​ടു​ള്ള അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത വി​ക​സ​ന പ​രി​പാ​ടി​യി​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​റു​ണ്ട്.ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റിനെ ക്ഷ​ണി​ച്ച​ത് എ​ന്ത് മാ​ന​ദ​ണ്ഡ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്പെ​തു​മ​രാ​മ​ത്ത് മു​ഹ​മ്മ​ദ് റി​യാ​സി​നെ ക്ഷ​ണി​ക്കാ​ത്ത​ത് കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് . താ​ന്‍ ഈ ​ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് പോ​കി​ല്ലെ​ന്ന് ഇ​ന്ന​ലെ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​സം​ബ​ന്ധ​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കാ​നാ​കി​ല്ല. ഇ​ന്ന​ലെ​യാ​ണ് ത​നി​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ല്‍ മ​റ്റ് പ​രി​പാ​ടി​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് പോ​കി​ല്ലെ​ന്നും മ​ന്ത്രി എം.​ബി രാ​ജേ​ഷ് പ​റ​ഞ്ഞു. മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടിമ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ…

Read More

ദേ​ശീ​യ​പാ​ത വി​ക​സ​ന ഉ​ദ്ഘാ​ട​നം; മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ച്ചു, മ​രു​മ​ക​നെ ക്ഷ​ണി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ള്‍ വി​ക​സ​ന നേ​ട്ടം ച​ര്‍​ച്ച​യാ​കാ​തി​രി​ക്കാ​നു​ള്ള സി​പി​എ​മ്മിന്‍റെ ശ്ര​മ​മാ​ണ് അ​നാ​വ​ശ്യ വി​വാ​ദ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​വ​നാ​യ മു​ഖ്യ​മ​ന്ത്രി​യെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​നെ​യും ക്ഷ​ണി​ക്ക​ണ​മെ​ന്നി​ല്ല. മ​രു​മ​ക​നെ കൂ​ടി ക്ഷ​ണി​ക്കേ​ണ്ട​താ​ണെ​ന്ന അ​ഭി​പ്രാ​യം ഉ​ണ്ടെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​രാ​ഴ്ച​ക്ക് മു​ന്‍​പ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ ക​ത്തി​ലൂ​ടെ അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് അ​ദ്ദേ​ഹം ക​ത്ത​യ​ച്ചി​ല്ല. അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​ണൊ വേ​ണ്ട​യൊ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More