തെ​ര​ഞ്ഞെ​ടു​പ്പു​രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ല; രാ​ജ്യ​സ​ഭാം​ഗ​ത്വം സ്പോ​ർ​ട്സി​ന്‍റെ ഭാ​ഗ​മാ​യി കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് ഐ. ​എം. വി​ജ​യ​ൻ

തൃ​ശൂ​ർ: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ട് ഫു​ട്ബോ​ൾ​താ​രം ഐ.​എം. വി​ജ​യ​ൻ പ​റ​യു​ന്നു: “ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മാ​യി നി​ൽ​ക്കാ​ൻ പ​റ്റി​ല്ല. മൂ​ന്നു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ട്. അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദൂ​ത​ൻ വ​ന്നു ക​ണ്ടി​രു​ന്നു. സു​രേ​ഷ് ഗോ​പി​യും വി​ളി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കു​ന്നി​ല്ല. രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കും. ഇ​ട​തു​പ​ക്ഷ​വും കോ​ൺ​ഗ്ര​സും മ​ത്സ​രി​ക്കു​ന്നോ എ​ന്നു ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ തെ​രഞ്ഞെടുപ്പു രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ല. രാ​ജ്യ​സ​ഭാം​ഗ​ത്വം സ്പോ​ർ​ട്സി​ന്‍റെ ഭാ​ഗ​മാ​യി കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു. ത​നി​ക്ക് എ​ല്ലാ​രേ​യും വേ​ണം. ഒ​രി​ക്ക​ലും വി​ളി​ക്കാ​ത്ത​വ​ർ​പോ​ലും വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. താ​ൻ ദേ​ശീ​യ താ​ര​മാ​യ​തി​നാ​ൽ സ്പോ​ർ​ട്സ് പ്രേ​മി​ക​ളും അ​ല്ലാ​ത്ത​വ​രാ​ലും ഒ​രു​പോ​ലെ സ്നേ​ഹി​ക്ക​പ്പെ​ടു​ന്നു​ണ്ട്. നി​ല​വി​ൽ ല​ഭി​ക്കു​ന്ന സ്നേ​ഹം തു​ട​ർ​ന്നും ല​ഭി​ക്കാ​നാ​ണു താ​ത്പ​ര്യ​മെ​ന്നും ഐ.​എം. വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

Read More

ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പ​ണ്ഡി​ത​രും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളും; സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന് വാ​സ​വ​ൻ

കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പാ​ണ്ഡി​ത്യ​മു​ള്ള​വ​രും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് നേ​ര​ത്തെ ത​ന്നെ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പ​ണ്ഡി​ത​രാ​ണ്. ഇ​ത് നേ​ര​ത്തെ ത​ന്നെ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത് പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ന കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് നി​ല​പാ​ട് അ​റി​യി​ക്കും. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്തു​ള്ള സ​ത്യ​വാം​ഗ്‌​മൂ​ല​മാ​ണ് സ​മ​ർ​പ്പി​ക്കു​ക എ​ന്നാ​ണ് വി​വ​രം. കേ​സി​ലെ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​ണ്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച നി​ല​പാ​ട് തി​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും

Read More

ച​തി​ച്ചാ​ശാ​നേ … ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി യാ​ത്ര, ചെ​ന്ന​ത്തി​യ​ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ; വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത​വ​ർ വ​ഴി​തെ​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി. മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നാ​ലാം ഗേ​റ്റ് ആ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ച​ത്. ഗേ​റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ലേ​ക്കു​ള്ള ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യെ​ത്തി​പ്പോ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലാ​ണ് അ​വ​സാ​നി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ക​ഴ​ക്കൂ​ട്ട​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

Read More

ഭ​ര്‍​ത്താ​വും ഭാ​ര്യ​യും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ ബ​ന്ധു ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു: സം​ഭ​വം കോ​ന്നി​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ ഭ​ര്‍​ത്താ​വും ഭാ​ര്യ​യും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ ബ​ന്ധു ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു. എ​ലി​യ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി വ​ഹാ​ബ് ആ​ണ് മ​രി​ച്ച​ത്. വ​ഹാ​ബി​ന്‍റെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും വ​ഴ​ക്കി​നി​ടെ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ത​ല​യ്ക്ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ വ​ഹാ​ബി​നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ഇ​യാ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ന്ത് വ​സ്തു​കൊ​ണ്ടാ​ണ് വ​ഹാ​ബി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​തെ​ന്നും ആ​രാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചു​റ്റി​ക വ​ച്ചാ​കും അ​ടി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വ​ഹാ​ബി​ന്‍റെ ബ​ന്ധു​വി​ന്‍റെ ഭ​ര്‍​ത്താ​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

Read More

ഹോ​ര്‍​മു​സ് ക​ട​ന്ന് ആ​ദ്യ എ​ണ്ണ​ക്ക​പ്പ​ൽ മും​ബൈ​യി​ൽ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് ആ​ദ്യ എ​ണ്ണ​ടാ​ങ്ക​ര്‍ ഇ​ന്ത്യ​യി​ലെ​ത്തി. സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നു​ള്ള അ​സം​സ്‌​കൃ​ത എ​ണ്ണ​യു​മാ​യി ലൈ​ബീ​രി​യ​ന്‍ ക​പ്പ​ലാ​യ ഷെ​ന്‍​ലോം​ഗ് ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ മും​ബൈ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലോ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ ക​പ്പ​ല്‍ ഹോ​ര്‍​മു​സ് ക​ട​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സൗ​ദി അ​റേ​ബ്യ​യി​ലെ റാ​സ് ത​നു​റ തു​റ​മു​ഖ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ലി​ല്‍ 135,335 മെ​ട്രി​ക് ട​ണ്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യാ​ണു​ള്ള​ത്.

Read More

മ​ണി​പ്പു​രി​ൽ കു​ക്കി വി​ഭാ​ഗ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ലെ കാം​ജോ​ങി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ ര​ണ്ടു കു​ക്കി വി​ഭാ​ഗ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഉ​ക്രു​ൽ ജി​ല്ല​യി​ലെ ഷാ​ങ്‌​കാ​യ് സ്വ​ദേ​ശി തം​ഗ്ബോ​യ്മാ​ങ് (35), ത​വാ​യ്കു​ക്കി​യി​ൽ​നി​ന്നു​ള്ള തെ​ൻ‌​ജി​ൻ ബൈ​റ്റ് (40) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. കാ​ട്ടി​ലെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ന​ന്നാ​ക്കാ​ൻ ബു​ധ​നാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് തി​രി​ച്ച ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത ഉ​ക്രു​ൽ ജി​ല്ല​യി​ൽ ഗ്രാ​മ​വാ​സി​ക​ൾ ത​ട​ഞ്ഞു​വ​ച്ച 21 നാ​ഗാ വി​ഭാ​ഗ​ക്കാ​രെ മോ​ചി​പ്പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് കു​ക്കി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഗ്രാ​മ​വാ​സി​ക​ളും സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്നു ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സിം​ഗ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു സ​ഹാ​യ​ധ​നം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

‘ക​ണ്ണൂ​ർ എ​ന്‍റെ ഹൃ​ദ​യ​ര​ക്തം’; പൊ​രു​തി വി​ജ​യി​ച്ച കോ​ൺ​ഗ്ര​സു​കാ​രു​ടെ ത്യാ​ഗ​ഭൂ​മി; വൈ​കാ​രി​ക കു​റി​പ്പു​മാ​യി കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന ക​ർ​ശ​ന നി​ല​പാ​ട് ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച​തോ​ടെ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ. ക​ണ്ണൂ​ർ സീ​റ്റ് എ​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നാ​ണ് വ​രി​ക​ൾ​ക്കി​ട​യി​ലൂ​ടെ സു​ധാ​ക​ര​ൻ പ​റ​യു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് കു​റി​പ്പ്.പോ​സ്റ്റ് ഇ​ങ്ങ​നെ; ” ക​ണ്ണൂ​ർ എ​ന്ന​ത് എ​ന്‍റെ ഹൃ​ദ​യ ര​ക്ത​മാ​ണ്. ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് എ​ന്നും എ​ന്‍റെ മേ​ൽ​വി​ലാ​സ​വു​മാ​ണ്. ക​ല്ലി​ൽ നി​ന്നും ക​ത്തി​യി​ൽ നി​ന്നും അ​രി​വാ​ളി​ൽ നി​ന്നും ബോം​ബി​ൽ നി​ന്നും ത​ള്ള​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ ചി​റ​കി​ന​ടി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ ഞാ​ൻ മു​ന്നി​ൽ നി​ന്ന് പൊ​രു​തി സം​ര​ക്ഷി​ച്ച എ​ന്‍റെ സ​ഹോ​ദ​ര​രെ ക​മ്മ്യൂ​ണി​സ്റ്റു കാ​പാ​ലി​ക​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടു നി​ല്ക്കാ​ൻ എ​നി​ക്കൊ​രി​ക്ക​ലും സാ​ധി​ക്കി​ല്ല. ഞാ​ൻ ഉ​ണ​രു​മ്പോ​ൾ എ​ന്‍റെ ക​ണ്ണി​ൽ തെ​ളി​യു​ന്ന​ത് ജീ​വ​നും ര​ക്ത​വും ന​ൽ​കി ന​മ്മ​ളൊ​രു​മി​ച്ചു കെ​ട്ടി​പ്പ​ടു​ത്ത ന​മ്മു​ടെ പാ​ർ​ട്ടി​യു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ്. ഞാ​ൻ ക​ണ്ണ​ട​ക്കു​മ്പോ​ൾ ഉ​ൾ​ക്ക​ണ്ണി​ൽ തെ​ളി​ഞ്ഞു വ​രു​ന്ന​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ന​ര​നാ​യാ​ട്ട് ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തി​യ എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ചേ​ത​ന​യ​റ്റ മു​ഖ​വു​മാ​ണ്. ക​ണ്ണൂ​ർ ഹൃ​ദ​യ​ര​ക്തം ഇ​റ്റി വീ​ണ ന​മ്മു​ടെ…

Read More

നാ​ടൊ​ന്നാ​കെ ക്യൂ​വി​ൽ… സി​ലി​ണ്ട​ര്‍ ഉ​ണ്ടോ? ഇ​പ്പോ​ള്‍ വ​ന്നാ​ല്‍ ഒ​രെ​ണ്ണം കി​ട്ടു​മോ? ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളി​ലേ​ക്ക് നി​ല​യ്ക്കാ​ത്ത ഫോ​ൺ​വി​ളി

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക പ്ര​​തി​​സ​​ന്ധി ഓ​​രോ ദി​​വ​​സം പി​​ന്നി​​ടു​​മ്പോ​​ഴും സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളെ സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​ക​​യാ​​ണ്. ഗാ​​ര്‍​ഹി​​ക ആ​​വ​​ശ്യ​​ത്തി​​നു​​ള്ള സി​​ലി​​ണ്ട​​റു​​ക​​ള്‍ എ​​ടു​​ക്കു​​ന്ന​​തി​​നാ​​യി ഏ​​ജ​​ന്‍​സി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ വ​​ലി​​യ ക്യൂവാ​​ണ്. ഫോ​​ണി​​ല്‍ ബു​​ക്ക് ചെ​​യ്തു ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന മൊ​​ബൈ​​ല്‍ ന​​മ്പ​​റി​​ലേ​​ക്കു ഡെ​​ലി​​വ​​റി ഓ​​ത​​ന്‍റി​​ഫി​​ക്കേ​​ഷ​​ന്‍ കോ​​ഡ് (ഡി​​എ​​സി) ന​​മ്പ​​ര്‍ ല​​ഭി​​ച്ച​​വ​​ര്‍​ക്കു മാ​​ത്ര​​മേ പു​​തി​​യ സി​​ലി​​ണ്ട​​റു​​ക​​ള്‍ ഏ​​ജ​​ന്‍​സി​​ക​​ളി​​ല്‍​നി​​ന്നു ന​​ല്കു​​ന്നു​​ള്ളൂ. പ​​ല​​രും ര​​ണ്ടു ദി​​വ​​സം തു​​ട​​ര്‍​ച്ച​​യാ​​യി ഫോ​​ണി​​ലൂ​​ടെ പ​​രി​​ശ്ര​​മി​​ച്ചാ​​ണു സി​​ലി​​ണ്ട​​ര്‍ ബു​​ക്ക് ചെ​​യ്യു​​ന്ന​​ത്. മ​​റ്റു ചി​​ല​​ര്‍ ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ക​​മ്പ​​നി​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ​​യും ബു​​ക്ക് ചെ​​യ്യു​​ന്നു​​ണ്ട്. പ​​ല ഏ​​ജ​​ന്‍​സി​​ക​​ളി​​ലും 150 മു​​ത​​ല്‍ 200 വ​​രെ സി​​ലി​​ണ്ട​​റു​​ക​​ള്‍ മാ​​ത്ര​​മേ സ്റ്റോ​​ക്കു​​ള്ളൂ.സി​​ലി​​ണ്ട​​റു​​ക​​ള്‍ തീ​​രു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു തൊ​​ട്ട​​ടു​​ത്തു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ത​​ന്നെ പു​​തി​​യ സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ ലോ​​ഡ് എ​​ത്തു​​മെ​​ന്നും ഏ​​ജ​​ന്‍​സി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു. വി​​ശ്ര​​മ​​മി​​ല്ലാ​​തെ ഫോ​​ണു​​ക​​ള്‍ര​​ണ്ടു ദി​​വ​​സ​​മാ​​യി ജി​​ല്ല​​യി​​ലെ വി​​വി​​ധ ഗ്യാ​​സ് ഏ​​ജ​​ന്‍​സി​​ക​​ളി​​ലെ ലാ​​ന്‍​ഡ് ഫോ​​ണു​​ക​​ള്‍​ക്കും ജീ​​വ​​ന​​ക്കാ​​രു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍​ക്കും വി​​ശ്ര​​മ​​മി​​ല്ല. രാ​​വി​​ലെ ഏ​​ജ​​ന്‍​സി​​യു​​ടെ…

Read More

വിറകിനൊപ്പം വിലയും കത്തിപ്പടരും: പുകയില്ലാ അടുപ്പുകൾക്ക് ബുക്കിംഗ് ഏറുന്നു

പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നു ബ​ദ​ല്‍​മാ​ര്‍​ഗ​മാ​യി വി​റ​ക് അ​ടു​പ്പു​ക​ളി​ലേ​ക്കും പു​ക​യി​ല്ലാ അ​ടു​പ്പു​ക​ളി​ലേ​ക്കും തി​രി​യു​ക​യാ​ണ് ആ​ളു​ക​ള്‍. ഹോ​ട്ട​ലു​ക​ള്‍ വ​രെ പു​ക​യി​ല്ലാ അ​ടു​പ്പു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​തു​ട​ങ്ങി. ഇ​തോ​ടെ വി​റ​കി​നും അ​റ​ക്ക​പ്പൊ​ടി​ക്കും വി​ല കു​ത്ത​നേ ഉ​യ​ര്‍​ന്നു. അ​ടു​ക്ക​ള​ക​ളി​ൽ റോ​ക്ക​റ്റ് സ്റ്റൗ​വും സ്ഥാ​നം​പി​ടി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. പു​ക​യി​ല്ലാ​ത്ത അ​ടു​പ്പു​ക​ള്‍​ക്കാ​യി ഹോ​ട്ട​ലു​ട​മ​ക​ളാ​ണ് കൂ​ടു​ത​ലും ബ​ന്ധ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ആ​ലു​വ​യി​ലെ പു​ക​യി​ല്ലാ അ​ടു​പ്പ് നി​ര്‍​മാ​ണ​ക്കാ​രാ​യ വി​ഷ്ണു ഇ​ന്‍​ഡ​സ്ട്രീ​സ് പ്ര​തി​നി​ധി പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കാ​ക്ക​നാ​ട്, ഏ​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റു ഹോ​ട്ട​ലു​ക​ള്‍ ഇ​തി​ന​കം ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഒ​രു ദി​വ​സം​കൊ​ണ്ട് അ​ടു​പ്പ് സ്ഥാ​പി​ച്ച് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണു പ​ല​രും ചോ​ദി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തോ​ടെ ചെ​യ്തു​കൊ​ടു​ക്കാ​ന്‍ സ​മ​യ​മി​ല്ലാ​തെ ഓ​ട്ട​ത്തി​ലു​മാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍. ഡി​മാ​ന്‍​ഡ് കൂ​ടി​യ​തോ​ടെ വി​റ​കി​നും അ​റ​ക്ക​പ്പൊ​ടി​ക്കും വി​പ​ണി​യി​ല്‍ റി​ക്കാ​ര്‍​ഡ് വി​ല​യാ​ണി​പ്പോ​ള്‍. ഒ​രാ​ഴ്ച​യ്ക്കി​ടെ വി​റ​ക് ട​ണ്ണി​ന് 500 രൂ​പ വ​രെ​യാ​ണു വ​ര്‍​ധി​ച്ച​ത്. ഹോ​ട്ട​ലു​ക​ളും ചെ​റു​കി​ട ബേ​ക്ക​റി​ക​ളും വീ​ണ്ടും വി​റ​കി​ലേ​ക്കും അ​റ​ക്ക​പ്പൊ​ടി അ​ടു​പ്പു​ക​ളി​ലേ​ക്കും മാ​റി​യ​താ​ണ് വി​പ​ണി​യി​ല്‍ പെ​ട്ടെ​ന്നു ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.…

Read More

ക​ള്ള​ക്ക​ട​ൽ, ഉ​യ​ർ​ന്ന തി​ര​മാ​ല: കേ​ര​ള തീ​ര​ത്ത് കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട്ട് മു​ത​ൽ ഇ​ട​വ വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 02.30 മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 0.9 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​തേ​സ​മ​യം, ക​ന്യാ​കു​മാ​രി തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച 8.30 മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 0.9 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും…

Read More