ബെർലിൻ: ജർമൻ കാർ നിർമാതാക്കളായ മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നതായി സൂചന. ജർമനിയിലെ 70,000 വാഹനങ്ങൾ ഉൾപ്പെടെ ലോകമൊട്ടാകെ 9,93,407 കാറുകളാണ് തിരിച്ചു വിളിക്കുന്നത്. ബ്രേക്കിംഗ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് നടപടിയെന്ന് ജർമൻ ഫെഡറൽ ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു. 2004-2015 കാലയളവിൽ നിർമിച്ച എസ്യുവി സീരിസിലെ എംഎൽ, ജിഎൽ സ്പോർട്സ് യൂട്ടിലിറ്റി വിഭാഗത്തിലെയും ആർ ക്ലാസ് ലക്ഷ്വറി മിനിവാൻ വിഭാഗത്തിലെയും കാറുകളാണ് തിരിച്ചുവിളിക്കുന്നത്. കാറുകളുടെ ബ്രേക്ക് ബൂസ്റ്റർ നാശമാകുന്നത് മൂലം ബ്രേക്കിംഗ് സംവിധാനവും ബ്രേക്ക് പെഡലും തമ്മി ലുള്ള ബന്ധം തടസപ്പെടുന്നതായി ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read MoreCategory: Loud Speaker
85കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; ബന്ധുവായ 57കാരന് അറസ്റ്റില്‍
85 വയസ്സുകാരിയെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍. കോന്നി സ്വദേശി മുരുപ്പേല്‍ ശിവദാസന്‍ (57) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ വല്യമ്മയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് പീഡിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഐസിഡിഎസ് സൂപ്പര്‍വൈസറോട് വയോധിക സംഭവം പറഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയ വയോധിക പ്രതിയുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. മേയ് 10നും 15നുമിടയില്‍ മൂന്നു ദിവസങ്ങളിലായാണ് പീഡിപ്പിച്ചത്. കോന്നി പോലീസില്‍ വിവരം അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ശിവദാസനെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreസഹപാഠികളുടെ തോളിലേറി അലിഫിനു ദുബായ് യാത്ര! മൂവര്‍ക്കും ദുബായ് യാത്ര സ്പോണ്സര് ചെയ്തത് സ്മാര്‍ട്ട് ട്രാവല്‍ എംഡി ആഫി അഹമ്മദ്
കൊച്ചി: ജന്മനാ രണ്ടും കാലും തളര്‍ന്ന അലിഫിനു കോളജിൽ അവനു താങ്ങായ രണ്ടു സഹപാഠികളുടെ തോളിലേറിത്തന്നെ ദുബായിലേക്കു സ്വപ്നയാത്ര. സഹപാഠികളായ ആര്യയുടെയും അര്‍ച്ചനയുടെയും തോളിലേറിത്തന്നെ അലിഫ് ദുബായ് നഗരം ചുറ്റിക്കണ്ടു. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ഇവരുടെ വീഡിയോ കണ്ട് സ്മാര്‍ട്ട് ട്രാവല്‍ എംഡി ആഫി അഹമ്മദമാണു മൂവര്‍ക്കും ദുബായ് യാത്ര സ്പോണ്സര് ചെയ്തത്. ബുര്‍ജ് ഖലീഫ, ഒമാനിലെ മുസാന്‍ ഡാം എന്നിവയും ഇവര്‍ സന്ദര്‍ശിച്ചെന്നു വോക്സ് യാട്ട് സിഇഒ തസ് വീര്‍ എം സലിം പറഞ്ഞു. ദുബായ് ടൂറില്‍ ഡെസേര്‍ട്ട് സഫാരിക്കും മൂവരും സമയം കണ്ടെത്തി. അലിഫിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ ബികോം വിദ്യാർഥിയാണ് അലിഫ്. ആര്യയുടെയും അർച്ചനയുടെയും തോളിലേറി കാന്പസിലൂടെ നീങ്ങുന്ന അലിഫിന്റെ ഹ്രസ്വ വീഡിയോ ലക്ഷക്കണക്കിനാളുകളാണു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്
Read Moreസുരേന്ദ്രനു ക്ഷീണം! തുടര്‍ച്ചയായി കനത്ത പരാജയങ്ങള്‍, കെട്ടിവച്ച കാശും പോയി, തൃക്കാക്കരയിലും തിരിച്ചടി ! ഭാവിയെന്തന്നറിയാതെ ബിജെപി
സ്വന്തം ലേഖകന്‍ കോഴിക്കോട്: തൃക്കാക്കരയിലും ശക്തമായ തിരിച്ചടി നേരിട്ടതോടെ തലപുകഞ്ഞ് ബിജെപി. പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കി ശക്തമായ പ്രചാരണം അഴിച്ചുവിട്ടിട്ടും സംസ്ഥാന നേതൃനിരയിലെ മുന്‍ നിരക്കാരനായ എ.എന്‍. രാധാകൃഷ്ണന് കെട്ടിവച്ച കാശുപോലും നഷ്ടമായി. ശക്തമായ യുഡിഎഫ് അനുകൂല സഹതാപതരംഗമാണ് തൃക്കാക്കരയിലുണ്ടായതെന്നും സംഘടനാതലത്തിലും പ്രചാരണരംഗത്തും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പാര്‍ട്ടിയുടെ പ്രഥമ വിലയിരുത്തല്‍. ഒപ്പം കെ-റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം നയിക്കുന്ന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് നിഷ്പക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയെന്നുമാണ് വിലയിരുത്തല്‍. വിലയിരുത്താൻ യോഗം കനത്തപരാജയം വിലയിരുത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം ഉടന്‍ ചേരും. കേന്ദ്രമന്ത്രി വി. മുരളീധരന്, സുരേഷ്ഗോപി, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ രാധാകൃഷ്ണനായി ശക്തമായി രംഗത്തിറങ്ങിയിരുന്നു. ബിജെപിക്ക് ഇത്തവണ ആകെ കിട്ടിയത് 12,957 വോട്ടാണ്. 9.57ശതമാനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ട് പോലും ഇത്തവണ പൂര്‍ണമായി ശേഖരിക്കാന്‍ പാര്‍ട്ടിക്ക്…
Read Moreരണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ…!പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കി; യുപിയില്‍ സ്ത്രീക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം
ലക്നോ: പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. ആണ്‍കുട്ടി ജനിക്കാത്തതിന് നിരന്തരം ക്രൂരമര്‍ദനത്തിനും അവഹേളനത്തിനും ഇരയായിട്ടുണ്ടെന്ന് സ്ത്രീ പറഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടി ജനിച്ചതിന് ശേഷമാണ് ഉപദ്രവം കൂടിയത്. ഇക്കാര്യം പറഞ്ഞ് തന്നെ പട്ടിണിക്കിടാറുണ്ടെന്നും കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ അധിക്ഷേപിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദനമേറ്റ് അവശയായ സ്ത്രീ കരഞ്ഞുകൊണ്ട് അവരോട് നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. മര്‍ദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Read Moreവിവാഹമോചനം ആവശ്യപ്പെട്ട് യുവതിയ്ക്ക് ഭര്‍ത്താവിന്റെ സഹോദരന്റെ മര്‍ദനം! നാട്ടുകാർ തടഞ്ഞുവച്ച ബിജുവിനെ പിന്നീട് പോലീസിന് കൈമാറി
തിരുവനന്തപുരം: വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവിന്റെ സഹോദരൻ ക്രൂരമായി മർദിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കട്ടക്കോട് സ്വദേശി ആശയ്ക്കാണ് മർദനമേറ്റത്. ആശയെ ഭർത്താവ് ബൈജുവിന്റെ സഹോദരൻ ബിജുവാണ് മർദിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിംഗ് സ്കൂളിൽ എത്തിയ ബിജു, വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിയെ മർദിക്കുകയായിരുന്നു. ക്രൂരമർദനമേറ്റ ആശയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ആശയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തടഞ്ഞുവച്ച ബിജുവിനെ പിന്നീട് പോലീസിന് കൈമാറി.
Read Moreപ്രതിസന്ധികൾക്ക് കാരണം മാനേജ്മെന്റിന്റെ പിടിപ്പുകേട്; സമരത്തിനൊരുങ്ങി കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പളത്തെച്ചൊല്ലി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. നാളെ ശന്പളം ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ തന്നെ രാപ്പകൽ സമരം ഐഎൻടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വീസുകള്‍ക്ക് മുടക്കം വരാതെ കെഎസ്ആര്‍ടിസി ആസ്ഥാനത്തിന് മുന്പില് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമരം. ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ ഇന്നലെ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചത്. മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നു. ഇതിനുപിന്നാലെയാണ് ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചർച്ച എന്ന നിലപാട് സ്വീകരിച്ച് സംഘടനകൾ…
Read Moreമയക്കുമരുന്നിനൊപ്പം വൻ ആയുധശേഖരം; ത്രിമൂർത്തി ഭവനിലെ രഞ്ജിത്ത് ഓടി രക്ഷപ്പെട്ടു; മയക്കുമരുന്ന് വാങ്ങാനെത്തിയവർ പോലീസ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ മയക്കുമരുന്നിനൊപ്പം വൻ ആയുധശേഖരം പിടികൂടിയ സംഭവത്തിൽ ദുരൂഹത. വീട്ടില്‍ സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവും വന്‍ ആയുധ ശേഖരവും ഇന്നലെയാണ് പോലീസ് പിടികൂടിയത്. നാടൻ ബോംബ്, ലഹരി ഗുളിക ഉള്‍പ്പെടെയുള്ളവയും കണ്ടെത്തി. ആലപ്പുഴ ഇരവുകാട് ബൈപ്പാസ് ജംഗ്ഷനില്‍ ത്രിമൂര്‍ത്തി ഭവനില്‍ രഞ്ജിത്തിന് റെവീട്ടില് നിന്നാണ് ഇവ പിടികൂടിയത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. യുവാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് വില്പനയ്ക്കെത്തിച്ച മയക്കുമരുന്നാണ് രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ രഞ്ജിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാനെത്തിയ ആലപ്പുഴ കുതിരപന്തി,എറണാകുളം സ്വദേശികളായ അജിത്ത്, ദീപക് എന്നിവരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.
Read Moreവധഗൂഢാലോചന കേസ്: ദിലീപിന്റെ സൈബർ രേഖകൾ നശിപ്പിക്കാൻ സഹായിച്ച സായ് ശങ്കറിന്റെ കംപ്യൂട്ടറും ഫോണുകളും വിട്ടുനൽകണം
കൊച്ചി: വധഗൂഢാലോചന കേസിലെ പ്രതിയായ ദിലീപിന്റെ സൈബർ രേഖകളും തെളിവുകളും നശിപ്പിക്കുന്നതിന് സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ കംപ്യൂട്ടറും ഫോണുകളും വിട്ടുനൽകാൻ കോടതി ഉത്തരവ്. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തിരിച്ച് നൽകാനാണ് കോടതി നിർദേശം. ഐ ഫോണ്‍, ഐമാക്, ഐ പാഡ് അടക്കം അഞ്ച് ഉപകരണങ്ങൾ തിരിച്ച് നൽകണം.അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണം തിരിച്ചെടുക്കാമെന്നാണ് ആലുവ കോടതിയുടെ അനുമതി. സായ് ശങ്കർ ഒളിവിൽ പോയ സമയത്ത് കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത്. ഇത് പിന്നീട് ഫോറൻസിക് പരിശോധകൾക്ക് അയച്ചു. എന്നാൽ കാര്യമായ തെളിവുകൾ ഈ ഉപകരണങ്ങളിൽനിന്നു കണ്ടെത്താനായില്ല. ഇക്കാര്യം റിപ്പോർട്ടായി ഫോറൻസിക് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഉപകരണങ്ങൾ വിട്ടുകിട്ടാൻ സായ് ശങ്കർ കോടതിയെ സമീപിച്ചത്.
Read Moreലിഗ കൊലക്കേസ്; രണ്ടു പ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞു; പ്രതികൾ സുഹൃത്തുക്കളായിരുന്നിട്ടും സാക്ഷി പറഞ്ഞതിന്റെ കാരണം ഇങ്ങനെ…
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊലക്കേസിലെ പ്രതികളായ ഉദയൻ, ഉമേഷ് എന്നിവരെ സാക്ഷി തിരിച്ചറിഞ്ഞു. കേസിലെ പ്രോസിക്യൂഷൻ മൂന്നും,നാലും സാക്ഷികളായ സൂരജ്, ലാലു എന്നിവരാണ് പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ലിഗയുടെ സഹോദരി അടക്കമുള്ള സാക്ഷികളെ വിസ്തരിച്ചെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല.തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. 2018 മാർച്ച് 14 ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽകൂട്ടികൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.വിചാരണ നാളെയും തുടരും. കാറ്ററിംഗ് ജീവനക്കാരനായ സൂരജ് പറഞ്ഞ മൊഴി സ്ഥലവാസിയായ സൂരജ് സുഹൃത്തിന്റെ വിവാഹ ചടങ്ങിന് പോകുവാൻ പണം ഇല്ലാത്തതിനാൽ മറ്റൊരു കൂട്ടുകാരന്റെ പക്കൽ നിന്നും പണം കടം വാങ്ങുവാനായി തന്റെ വള്ളത്തിൽ പോയപ്പോൾ ചീലാന്തി കാട്ടിനടുത്ത് എത്തിയപ്പോൾ ദുർഗന്ധം അനുഭവപെട്ടു. മീൻ ചീഞ്ഞു നാറുന്നതാവാം എന്ന് കരുതി സമീപത്തുകിടന്ന കുട്ട പൊക്കിനോക്കിയപ്പോൾ ഒന്നും…
Read More