കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മാർച്ച് 16 നും 22 നും വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബായിലേക്ക് പോയി. കേസെടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നും ഏപ്രിൽ 22 ന് ഷൂട്ടിംഗിനായി ഗോവയിലേക്കും, അവിടെ നിന്നാണ് ഏപ്രിൽ 24ന് ദുബായിലേക്കു പോയതെന്നും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രതി നാട്ടിലെത്തിയശേഷം ഹർജി പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയതിനെത്തുടർന്ന് ഇന്നലെ രാവിലെ കൊച്ചിയിലെത്താൻ വിജയ് ബാബു ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ സർക്കാരിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചില്ല. നാട്ടിൽ എത്തിയാൽ…
Read MoreCategory: Loud Speaker
വോട്ട് ചെയ്ത് ജോ ജോസഫും ഉമയും പറഞ്ഞത് വിജയം ഉറപ്പെന്ന്; ബിജെപി അട്ടിമറി വിജയം നേടുമെന്ന് എ.എൻ. രാധാകൃഷ്ണനും
ബിജെപി അട്ടിമറി വിജയം നേടും: എ.എൻ. രാധാകൃഷ്ണൻകൊച്ചി: തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ. ഒ. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും അദേഹം പറഞ്ഞു. ബിജെപിക്ക് അനുകൂലമായ അടിയൊഴുക്ക് മണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇടതുപക്ഷം എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടാണുള്ളത്. മഞ്ഞക്കുറ്റി പാവപ്പെട്ടവന്റെയടുക്കൽ അടിച്ചപ്പോൾ പതിനായിരം വോട്ടു പോയി. അതാണ് സ്ഥിതി. പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാട്ടർലൂ ആകും തൃക്കാക്കര. ഞാൻ അദ്ഭുതം ഉണ്ടാക്കും.- എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. എൻഡിഎ സ്ഥാനാർഥിയായ എ.എൻ. രാധാകൃഷ്ണന് തൃക്കാക്കര മണ്ഡലത്തിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദേഹം. അതിനിടെ തൃക്കാക്കരയിലെ ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ സ്ഥാനാർഥിയും പോലീസുമായി തർക്കമുണ്ടായിരുന്നു. ബൂത്തിന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതാണ് തർക്കത്തിനിടയാക്കിയത്. ഇടതുമുന്നണി സെഞ്ച്വറിയടിക്കും: ഡോ. ജോ ജോസഫ് കൊച്ചി: നൂറ്…
Read Moreജോ ജോസഫിന്റെ വ്യാജവീഡിയോയ്ക്ക് പിന്നിൽ മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫ്; പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്. കൊച്ചി പോലീസിന്റെ പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. മുസ്ലീം ലീഗുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് തെരുവിൽ കിടക്കുന്ന അവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾക്ക് ബോധം ലഭിച്ചിട്ടില്ലെന്നും അതിന് ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
Read Moreകോലുവള്ളിയിൽ കിണറ്റിൽ കണ്ടത് മനുഷ്യന്റെ അസ്ഥികൂടം! കിണറ്റിൽ നിന്ന് ചെരുപ്പും ഷർട്ടും കണ്ടെത്തി
ചെറുപുഴ: കോലുവള്ളിക്ക് സമീപം കിണറ്റിൽ കണ്ടത് മനുഷ്യന്റെ അസ്ഥികൂടം. അസ്ഥികൂടമെന്ന സംശയത്തെതുടർന്ന് കിണറ്റിലെ വെള്ളം വറ്റിച്ചപ്പോഴാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഒപ്പം ചെരിപ്പും ഷർട്ടും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളം വറ്റിച്ചതിനു ശേഷം ചെളി നീക്കം ചെയ്തപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കള്ളപ്പാത്തി റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ട് മാസം മുൻപ് അടയ്ക്ക ശേഖരിക്കാൻ എത്തിയവരാണ് ഇവ ആദ്യം കണ്ടത്. എന്നാൽ ഞായറാഴ്ചയാണ് ഇവർ നാട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്നു നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. ചെറുപുഴ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ നേരം വൈകിയതിനാൽ ഇന്ന് രാവിലെയാണ് കിണറ്റിലെ വെള്ളം വറ്റിച്ചത്. പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു. സമീപകാലയളവിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreകെഎസ്ആർടിസിയിൽ ഇനി തിങ്കളാഴ്ച അവധി അനുവദിക്കില്ല; ആഴ്ചയിൽ ആറ് ദിവസം ഡ്യൂട്ടി ചെയ്യണം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും യാതൊരു കാരണവശാലും തിങ്കളാഴ്ച ദിവസങ്ങളിൽ അവധി അനുവദിക്കില്ല. മാത്രമല്ല സിംഗിൾ ഡ്യൂട്ടിയായാലും 12 മണിക്കൂർ സ്പ്രെഡ്ഓവർ ഡ്യൂട്ടിയായാലും ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്തിരിക്കണം. തിങ്കളാഴ്ച ദിവസങ്ങളിൽ വീക്ക്ലി ഓഫ് , ഡ്യൂട്ടി ഓഫ് എന്നിവ അനുവദിക്കില്ലെന്ന് മാത്രമല്ല കാഷ്യൽ ലീവ്, ഹാഫ് പേ ലീവ് എന്നിവയും ഇല്ല. കൃത്യമായ മെ ഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെഅവധി അനുവദിക്കുകയുള്ളൂ. തിങ്കളാഴ്ച ദിവസങ്ങളിൽ മാത്രമല്ല അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസവും ഈ വ്യവസ്ഥ ബാധകമാണ് .സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിനായും വരുമാനം വർദ്ധിപ്പിക്കുന്നതിനായും ഉള്ള നടപടിയുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ശനിയാഴ്ച നടന്ന യൂണിറ്റ് ഓഫീസർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സി എം ഡി ഇത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നല്കി. ആഴ്ചയിൽ ആറ്ഡ്യൂട്ടിചെയ്തിരിക്കണെമെന്നതുംകർശനമാക്കി.ഡ്രൈവർമാർക്കുംകണ്ടക്ടർമാർക്കും…
Read Moreപുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ്ബാബു ഇന്ന് നാട്ടിലെത്തില്ല; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു ഇന്ന് നാട്ടിൽ എത്തില്ല. ഇയാൾ യാത്ര മാറ്റിയതായി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കാനാണ് നീക്കമെന്ന് അറിയുന്നു. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. വിജയ് ബാബുവിന്റെ മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 30ന് മടക്കയാത്രയ്ക്കു കൊച്ചിയിലേക്കെടുത്ത വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകർ കഴിഞ്ഞ 24ന് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ന് രാവിലെ ഒന്‍പതിന് ദുബായിൽനിന്ന് എമിറേറ്റ്സിന്റെ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു ഇതുപ്രകാരം അറിയിച്ചിരുന്നത്. എന്നാൽ, ഈ വിമാന ടിക്കറ്റ് റദ്ദാക്കിയതായി വിവരം ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഇക്കാര്യം ഇന്ന്…
Read Moreഈ മത്സ്യത്തിന്റെ പേര് അറിയുമോ ? വേമ്പനാട്ടുകായലില്‍ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി; ഇവിടെ ഈ മത്സ്യത്തിന്റെ സാന്നിധ്യമുണ്ടാകാനുള്ള കാരണം…
കുമരകം: വേന്പനാട്ടുകായലിന്റെ ശുദ്ധജലസ്വഭാവം കണ്ടെത്തി മത്സ്യക്കണക്കെടുപ്പ് നടത്തി. കായലിന്റെ പടിഞ്ഞാറൻ പ്രദേശത്തു നടന്ന കണക്കെടുപ്പിൽ ശുദ്ധജലമത്സ്യമായ ചേല ഫാസിറ്റയെ കണ്ടെത്തി. വേന്പനാട്ടുകായലിൽ ആദ്യമായാണ് ഈ മത്സ്യത്തെ കണ്ടെത്തുന്നത്. തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയതും മഴ തുടരുന്നതുമാകാം മത്സ്യത്തിന്റെ സാന്നിധ്യമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഡോ. ബിജുകുമാറിന്റെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്. 43 ഇനം ചിറകുമത്സ്യങ്ങളും അഞ്ചിനം തോടുമത്സ്യങ്ങളെയും കണ്ടെത്തി. ഇവയിൽ ഭൂരിഭാഗവും ശുദ്ധജല സ്വഭാവമുള്ളവയായിരുന്നു. അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് ദി എൻവയോണ്‍മെന്റ് (എട്രീ), കമ്യൂണിറ്റി എൻവയോണ്‍മെന്റ് റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്. 26നു നടന്ന ഓറിയന്റേഷൻ പരിപാടിയോടെയാണ് കണക്കെടുപ്പ് ആരംഭിച്ചത്. കുഫോസ് മുൻ ഡീൻ ഡോ. കെ.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല പനങ്ങാട്, ഫിഷറീസ് വകുപ്പ്, വേന്പനാട്ടുകായൽ സംരക്ഷണസമിതി എന്നിവർ പങ്കാളികളായി. തോംസണ്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്,…
Read Moreനമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്‍ ! മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല…എന്നാല്‍ ഇവരുടെയൊക്കെ അവസ്ഥയോ…ജയിലില്‍ കണ്ട കാഴ്ചകള്‍ വിവരിച്ച് പിസി ജോര്‍ജ്…
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ റിമാന്‍ഡിലായ പിസി ജോര്‍ജ് ജയിലിലെ അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്നെ പാര്‍പ്പിച്ചിരുന്ന മുറിയുടെ സമീപമുള്ള മുറികളില്‍ ചില തടവുപുള്ളികള്‍ അനുഭവിക്കുന്ന ദയനീയതയാണ് പിസിയുടെ വാക്കുകളില്‍ തെളിയുന്നത്. ജയില്‍ മോചിതനായി നാട്ടില്‍ എത്തിയശേഷം വിവരങ്ങള്‍ തേടി എത്തിയ മാധ്യമങ്ങളോടാണ് ജയിലിലെ ദയനീയ കാഴ്ചകള്‍ പി സി ജോര്‍ജ് വിവരിച്ചത്. ”ഒരു ജയില്‍ മുറിയില്‍ പ്രായം ചെന്ന ഒരു കാര്‍ന്നോരെ കണ്ടു. നടക്കാന്‍ മേല എന്നു പറഞ്ഞു. പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ചോദിച്ചു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്‍. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ”, പിസി ജോര്‍ജ് ചോദിക്കുന്നു. പി സി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ……
Read Moreജോ ജോസഫിന്റെ അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകം ! എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി…
തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പി സി ജോര്‍ജിന്റെ അറസ്റ്റ് ഒക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അറിയണ്ടേ. ആഭ്യന്തരമന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് പോയി ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. പി സി ജോര്‍ജിന്റെ വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതിനിടെ, ജോ ജോസഫിന്റെ പേരില്‍ വന്ന വ്യാജ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍…
Read Moreസംസ്ഥാനത്ത് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയ്ക്ക് നിയന്ത്രണം ! പുതിയ ഉത്തരവ് ഇങ്ങനെ…
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷണി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. 2020ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തിലായിട്ടും വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കി. 2020 ലെ കേന്ദ്ര ചട്ടം പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ അല്ലാതെ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
Read More