ദുഃഖത്തിന്റെ ആഴത്തെ സൂചിപ്പിക്കാന്‍ കടലോളം എന്നൊരു പ്രയോഗമുണ്ട്. അതിനെ അന്വര്‍ഥമാക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളിലെ ഒരു തേയില തോട്ടത്തില്‍ കണ്ടത്. തന്റെ കുഞ്ഞിന്റെ ജഡം താഴെ വയ്ക്കാതെ രണ്ടു ദിവസത്തോളമാണ് ഒരു തള്ളയാന ചുമന്നുകൊണ്ട് നടന്നത്. അതും ഏഴു കിലോ മീറ്ററിലധികമാണ് ഈ ആന നടന്നത്. മുപ്പതോളം ആനകള്‍ ഈ ആനയെ അനുഗമിക്കുകയും ചെയ്തു. ബംഗാളിലെ ജല്‍പൈഗുരിയിലെ ജില്ലയിലെ അംബാരി തേയില എസ്റ്റേറ്റിലാണ് ഈ കരളലിയിക്കുന്ന കാഴ്ചയുണ്ടായത്. തന്റെ കുഞ്ഞിന്റെ ജഡം തുമ്പിക്കൈയിലെടുത്താണ് അമ്മയാന അലഞ്ഞത്. കുഞ്ഞിന്റെ ചേതനയറ്റ ശരീരം ഒന്നു താഴെവയ്ക്കാന്‍ പോലും അത് തയാറായില്ല. ആനയുടെ ഈ ദുഃഖം കണ്ടുനിന്നവരുടെ പോലും കരളലിയിച്ച ഒന്നായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം വിട്ടിട്ട് ആനക്കൂട്ടം കാടുകയറിയത്. വെള്ളിയാഴ്ചയാണ് കുഞ്ഞാന ചെരിഞ്ഞതെന്നാണ് അനുമാനം. എന്നാല്‍ മരണ കാരണം ഇതുവരേയും അറിയില്ലെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അന്‍ഷു ജാദവ്…
Read MoreCategory: Loud Speaker
പഞ്ചമി സ്മാരക സ്കൂൾ… അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു നാന്ദികുറിച്ച ഊരൂട്ടമ്പലം സർക്കാർ സ്കൂൾ ഇനി അറിയപ്പെടുന്നത് പുതിയ പേരിൽ
കാട്ടാക്കട : കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു നാന്ദികുറിച്ച ഊരൂട്ടമ്പലം സർക്കാർ സ്കൂളിന്റെ പേര് പഞ്ചമി സ്മാരക സർക്കാർ സ്കൂൾ എന്നാക്കുന്നു. മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സവർണ വിഭാഗക്കാരെ എതിരിട്ട് 1914ൽ ദളിത് ബാലിക പഞ്ചമിയെ ഊരുട്ടന്പലം സ്കൂളിൽ പഠിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് പുനർനാമകരണം ചെയ്യുന്നത്. ഒരു കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമാണം പൂർത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിന്റെ പുനർ നാമകരണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഒന്നാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ വർഷത്തിൽ സർക്കാർ ആരംഭിച്ച സംസ്ഥാനതല വിദ്യാഭ്യാസ സംരക്ഷണ യജ്ഞതിന് ഈ സ്കൂളിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്. യുപി സ്കൂളിനും തൊട്ടടുത്ത എൽപി സ്കൂളിനും ബഹുനില മന്ദിരം പണിയാൻ തുക പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നേരിട്ട് പങ്കെടുപ്പിച്ച് സ്കൂളിന്റെ പുനർ നാമകരണം…
Read Moreകൊല്ലത്ത് വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു ! ചെറുമകന് പിടിയില്‍…
കൊല്ലത്ത് വയോധികയെ ആക്രമിച്ച സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ചെറുമകന് അറസ്റ്റില്‍. 23 കാരനായ അനിമോന് ആണ് അറസ്റ്റിലായത്. കല്ലുവാതുക്കല്‍ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോന് കവര്‍ന്നത്. ത്രേസ്യാമ്മയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാള്‍ മാല കവര്‍ന്നത്.മെയ് 27ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പവന്റെ സ്വര്‍ണ്ണമാലയാണ് ത്രേസ്യാമ്മയില്‍ നിന്ന് അനിമോന് തട്ടിപ്പറിച്ചെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണ്‍, എസ്ഐ കെ എസ് ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreമൂസേവാലയുടെ കൊലപാതകം അറസ്റ്റിലായത് മയക്കുമരുന്ന് വ്യാപാരി; മൂസേവാലയുടെ ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു
ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മയക്കുമരുന്ന് വ്യാപാരിയായ മൻപ്രീത് സിംഗ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽനിന്നാണ് മൻപ്രീത് ഉൾപ്പെടെ ആറ് പേരെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരാഖണ്ഡിൽ ഹേംകുണ്ഡ് സാഹിബി തീർഥാടകർക്കിടയിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഉത്തരാഖണ്ഡ്-പഞ്ചാബ് പോലീസിന്റെ സംയുക്തസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.മൻപ്രീത് മറ്റ് കേസുകളിലും പ്രതിയാണ്. ആയുധം കൈയിൽവയ്ക്കൽ, കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ടയാളാണ് മൻപ്രീത്. മൂസേവാലയുടെ കൊ ലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡയിൽ നിന്നുള്ള അധോലോക സംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തിട്ടുണ്ട്. സംഘാംഗം സമൂഹമാധ്യമം വഴിയാണ് ഇ ക്കാര്യമറിയിച്ചത്.…
Read Moreവിവാദങ്ങൾ കൂടിപ്പോയോ ? തൃക്കാക്കരയിലെ പോളിംഗ് കുറവ്; മുന്നണികളുടെ ചങ്കിടിപ്പേറുന്നു; പോളിംഗ് കുറയാൻ കാരണം ട്വന്റി 20 നിലപാടോ?
ഷാജിമോൻ ജോസഫ് കൊച്ചി: നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര പോളിംഗ് നടക്കാത്തതിൽ മുന്നണികൾക്ക് ആശങ്ക. വിജയിക്കുമെന്നു മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നേതാക്കളുടെ അവകാശവാദങ്ങൾക്കിടയിൽ ആശങ്കയും വായിച്ചെടുക്കാനാകും. വോട്ടെടുപ്പു ദിനത്തിലെ അനുകൂലമായ കാലാവസ്ഥയിൽ പോലും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗാണ് (68.75 ശതമാനം) ഇക്കുറി രേഖപ്പെടുത്തിയത്. രാഷ്ട്രീയകേരളം കണ്ടതിൽവച്ച് ഏറ്റവും ശക്തമായ പ്രചാരണത്തിന് സാക്ഷ്യംവഹിച്ച ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽതന്നെ തൃക്കാക്കരയിൽ റിക്കാർഡ് പോളിംഗായിരുന്നു നേതാക്കളുടേയും സ്ഥാനാർഥികളുടേയും പ്രതീക്ഷ. ഓരോ വീടും പല തവണ കയറിയിറങ്ങി പഴുതടച്ച പ്രചാരണമാണ് മണ്ഡലത്തിൽ നടന്നത്. എൽഡിഎഫിനെപോലെ തന്നെ യുഡിഎഫും ഇത്തവണ തങ്ങളുടെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു. എന്നിട്ടും വോട്ടിംഗ് ശതമാനം കുറഞ്ഞുപോയതിനു പിന്നിലെ കാരണങ്ങൾ ചികയുകയാണ് രാഷ്ട്രീയനേതൃത്വങ്ങൾ. ജനക്ഷേമസഖ്യം ട്വന്റി 20യും ആം ആദ്മി പാർട്ടിയും ചേർന്നു രൂപീകരിച്ച ജനക്ഷേമസഖ്യത്തിന്റെ വോട്ടുകളിൽ കാര്യമായ കുറവുണ്ടായതാകാം…
Read More39 ദിവസങ്ങൾ..! വിമാനത്താവളത്തില്‍ നിന്ന് നേരേ പോയത് തേവര ഫ്ളാറ്റിലേക്ക്; പോകുംവഴി ആലുവയിലെ ക്ഷേത്രത്തില്‍ ദര്‍ശനം; ഒടുവില്‍ പോലീസിന്റെ മുന്നിലേക്ക്…
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമാതാവുമായ വിജയ്ബാബു കൊച്ചിയിലെത്തി. ഇന്ന് രാവിലെ ഒന്‍പതിന് ദുബായ്-കൊച്ചി എമിറൈറ്റ്സ് വിമാനത്തിൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാൾ എത്തിയത്. തുടർന്ന് ഇയാളുടെ തേവരയിലെ ഫ്ളാറ്റിലേക്ക് പോയി. തേവരയിലെ ഫ്ളാറ്റിലേക്ക് പോകുന്നവഴി ഇയാൾ ആലുവയിലെ ദത്താത്രേയ ക്ഷേത്രത്തിൽ ദർശനം നടത്തി. അതേസമയം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് നാളെ വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ഇക്കാരണത്താൽ കേസ് അന്വേഷണ ചുമതലയുള്ള എറണാകുളം സൗത്ത് പോലീസ് വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. വിമാനത്താവളത്തിൽ ജനത്തിരക്ക് ഉണ്ടാകുമെന്ന് മുന്നിൽ കണ്ട് നെടുന്പാശേരി പോലീസ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് പോലീസ് സംഘങ്ങൾ മാത്രമാണ് ഇവിടെ എത്തിയിരുന്നു. നടിയുടെ പീഡനപരാതിക്കു ശേഷം ഒളിവിൽ പോയി 39 ദിവസങ്ങൾക്കുശേഷമാണ് വിജയ്ബാബു കൊച്ചിയിൽ തിരിച്ചെത്തുന്നത്. ഇയാൾ ഇന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും സൂചനയുണ്ട്.…
Read Moreനടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ ശബ്ദരേഖയും അനൂപിന്റെ ഫോണിൽ നിന്നും ലഭിച്ച ശബ്ദവും ഒന്നുതന്നെയോ? ദൃശ്യങ്ങള്‍ ചോര്‍ന്ന വിധം അറിയാനാകുമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ ദൃശ്യങ്ങളിലെ ശബ്ദവും അനൂപിന്റെ ഫോണില്‍ നിന്നു ലഭിച്ച ശബ്ദവും ഒത്തുനോക്കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം. ദൃശ്യങ്ങള്‍ കൈയിലുള്ള ഒരാള്‍ പറയുന്നതു പോലെയാണ് അനൂപിന്റെ ഫോണിലുള്ള വിവരണങ്ങളെന്നും ഇത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രോസിക്യുഷന് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ചോര്‍ന്ന വിധം ഇതില്‍ നിന്ന് അറിയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചില്ല. റിപ്പോര്‍ട്ട് മേയ് 31ന് മുന്‍പ് സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടരന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യുഷന് കോടതിയില്‍ അറിയിച്ചു. തുടരന്വേഷണ ഹര്‍ജി ഇന്നു പരിഗണിക്കുംകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം…
Read More15കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ! തമിഴ്നാട്ടിലേക്ക് മുങ്ങിയ രണ്ടു പ്രതികളെ പോലീസ് പിടികൂടി…
15 വയസുകാരിയായ ബംഗാള്‍ സ്വദേശിനി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗംചെയ്ത കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളെ പോലീസ് പിടികൂടി. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്നാട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ റിമാന്‍ഡുചെയ്തു. നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്തെന്നും രണ്ടുപേര്‍ അതിന് സഹായം നല്‍കുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അല്‍പ്പം ദൂരെയുള്ള സ്വകാര്യ ഏലത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ക്കൊപ്പം പെണ്‍കുട്ടി ഇവിടേക്ക് എത്തിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുവരും സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച്…
Read Moreഭര്‍ത്താവിന് അവിഹിതബന്ധം ! കാമുകിയെ ബലാല്‍സംഗം ചെയ്യാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; ഒടുവില്‍ സംഭവിച്ചത്…
ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്നു കരുതപ്പെടുന്ന യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യ അറസ്റ്റില്‍. ഹൈദരാബാദിനു സമീപം കൊണ്ടാപുരിലെ ശ്രീറാംനഗര്‍ കോളനിയിലാണു സംഭവം. ക്വട്ടേഷന്‍ പ്രകാരം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയ അഞ്ചംഗ ഗുണ്ടാ സംഘവും പിടിയിലായി. മേയ് 26-ാം തിയതിയാണ് സംഭവം നടന്നത്. ഗായത്രി എന്ന യുവതിയാണ് ഭര്‍ത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തത്. ഭര്‍ത്താവുമായി ഇവര്‍ക്ക് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഗായത്രി ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്. യുപിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തും യുവതിയും സൗഹൃദത്തിലാകുന്നത്. ഇവര്‍ ഇടയ്ക്കിടെ ശ്രീകാന്തിനെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു. ശ്രീകാന്തും യുവതിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന് ഗായത്രിക്കു സംശയമുദിച്ചതോടെ രംഗം വഷളായി. ശ്രീകാന്തും…
Read Moreവിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു വീണ്ടും കോടതിയിൽ; നടൻ നാളെ എത്തിയേക്കുമെന്ന് സൂചന
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മാർച്ച് 16 നും 22 നും വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബായിലേക്ക് പോയി. കേസെടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നും ഏപ്രിൽ 22 ന് ഷൂട്ടിംഗിനായി ഗോവയിലേക്കും, അവിടെ നിന്നാണ് ഏപ്രിൽ 24ന് ദുബായിലേക്കു പോയതെന്നും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രതി നാട്ടിലെത്തിയശേഷം ഹർജി പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയതിനെത്തുടർന്ന് ഇന്നലെ രാവിലെ കൊച്ചിയിലെത്താൻ വിജയ് ബാബു ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ സർക്കാരിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചില്ല. നാട്ടിൽ എത്തിയാൽ…
Read More