സി​നി​മ​യി​ലെ സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ! ജ​സ്റ്റീ​സ് ഹേ​മ ക​മ്മിറ്റിക്കായി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത് 1.06 കോ​ടി രൂ​പ; ക​മ്മി​റ്റി ശിപാ​ർ​ശ​ക​ൾ വെ​ളി​ച്ചം ക​ണ്ടി​ല്ല

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ന​ടി​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും പ​ഠി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ‌ജ​സ്റ്റീ​സ് കെ. ​ഹേ​മ കമ്മിറ്റി ശി​പാ​ർ​ശ​ക​ൾ ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വെ​ളി​ച്ചം ക​ണ്ടി​ല്ല. അ​തേ​സ​മ​യം, മൂ​ന്നം​ഗ ക​മ്മി​റ്റി​യ്ക്കു വേ​ണ്ടി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 1.06 കോ​ടി രൂ​പ​യാ​ണു ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ചെ​ല​വി​ട്ട​ത്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വ​ഴി​യാ​ണു തു​ക ന​ൽ​കി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി​റ്റിം​ഗു​ക​ൾ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ യാ​ത്ര, താ​മ​സം, ഭ​ക്ഷ​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണു തു​ക ചെ​ല​വ​ഴി​ച്ച​തെ​ന്നു ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ നി​ന്നു​ള്ള രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കൊ​ച്ചി​യി​ലെ രാ​ജു വാ​ഴ​ക്കാ​ല​യ്ക്കു ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കെ. ​ഹേ​മ അ​ധ്യ​ക്ഷ​യാ​യ ക​മ്മി​റ്റി​യി​ൽ, ന​ടി ശാ​ര​ദ, വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ…

Read More

പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം! വെ​ട്ടി​ക്കൊല​പ്പെ​ടു​ത്തിയത്‌ വീ​ട്ടി​ൽ​നി​ന്നു വി​ളി​ച്ചി​റ​ക്കി; ര​ണ്ടുപേ​ർ ക​സ്റ്റ​ഡി​യി​ൽ; ഗു​ണ്ടാ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധം

പെ​രു​മ്പാ​വൂ​ർ: യു​വാ​വി​നെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് ര​ണ്ട് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കീ​ഴി​ല്ലം ഏ​ഴാം വാ​ർ​ഡ് പ​റ​മ്പി​പീ​ടി​ക സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​ജുവിന്‍റെ മ​ക​ൻ അ​ൻ​സി​ൽ (28) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ബി​ജു, എ​ൽ​വി​ൻ എ​ന്നി​വ​രെ കു​റു​പ്പം​പ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഫോ​ൺ വി​ളി​ച്ചു വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ അ​ൻ​സി​ലി​നെ പ്ര​തി​ക​ൾ വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കൈ​ക്കും പു​റ​ത്തും വെ​ട്ടേ​റ്റ അ​ൻ​സി​ലി​നെ പി​താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ര​ണ്ട് ദി​വ​സം മു​ൻ​പ് എം​സി റോ​ഡി​ൽ കീ​ഴി​ല്ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് സൂ​ച​ന. കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​യാ​യ ബി​ജു പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​യാ​ൾ മൂ​ന്ന് മാ​സ​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്ത് വ​രു​ന്ന ആ​ളാ​ണ്. മ​റ്റൊ​രു പ്ര​തി​യാ​യ…

Read More

ചിലപ്പോള്‍ ആ ഭാഗ്യവാനോ ഭാഗ്യവതിയോ നിങ്ങളാകാം! യാത്രക്കാർ 5 കോടി; നറുക്കെടുപ്പുമായി മെട്രോ

കൊ​ച്ചി: മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ചു​കോ​ടി ക​വി​ഞ്ഞ​തി​നു​ള്ള സ​മ്മാ​ന​മാ​യി കൊ​ച്ചി മെ​ട്രോ ന​റു​ക്കെ​ടു​പ്പ് മ​ത്സ​രം ന​ട​ത്തു​ന്നു. ജ​നു​വ​രി 26 മു​ത​ല്‍ വി​ഷു​ദി​ന​മാ​യ ഏ​പ്രി​ല്‍ 14 വ​രെ കൗ​ണ്ട​റി​ല്‍ നി​ന്നു ക്യൂ​ആ​ര്‍​കോ​ഡ് ടി​ക്ക​റ്റ് വാ​ങ്ങി യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യാ​ണ് മ​ത്സ​രം. ടി​ക്ക​റ്റി​ല്‍ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഓ​രോ സ്റ്റേ​ഷ​നി​ലും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ മ​തി. ഇ​തി​ല്‍​നി​ന്നു ന​റു​ക്കെ​ടു​ത്താ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക. ഒ​ന്നാം സ​മ്മാ​നം ഇ​ല​ക്ട്രി​ക് സൈ​ക്കി​ളും ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സൗ​ജ​ന്യ​യാ​ത്ര​യും. ര​ണ്ടാം സ​മ്മാ​നം സൈ​ക്കി​ളും ആ​റു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും. മൂ​ന്നാം സ​മ്മാ​നം സൈ​ക്കി​ളും മൂ​ന്നു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​യാ​ത്ര​യും. ഒ​രു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ല്‍​കു​ന്ന സ​മാ​ശ്വാ​സ സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. മെട്രോ ജീവനക്കാര്‍ക്ക് പരിശീലനം കൊ​ച്ചി മെ​ട്രോ​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ന്നു മു​ത​ല്‍ സി​പി​ആ​ര്‍ (കാ​ര്‍​ഡി​യോ പ​ള്‍​മ​ണ​റി റെ​സ​സി​റ്റേ​ഷ​ന്‍) പ​രി​ശീ​ല​നം തു​ട​ങ്ങും. യാ​ത്ര​ക്കാ​ര്‍​ക്ക് മെ​ട്രോ യാ​ത്ര​യ്ക്കി​ട​യി​ല്‍ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചാ​ല്‍ അ​ടി​യ ന്ത​ര​മാ​യി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ…

Read More

ധനുമാസത്തിലെ വാഴ്ത്തൽ തിരുവാതിര..! മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു, അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കാമെന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കാം ഇ​തെ​ന്നു​മാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം. ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര​യാ​ണ് ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്. മെ​ഗാ തി​രു​വാ​തി​ര​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​ലൂ​ജ​യ​ട​ക്കം 550 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യു​ള്ള തി​രു​വാ​തി​ര ക​ളി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം…

Read More

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ അ​ര​സ് അ​മി​രി​ക്ക് മോ​ച​നം! അ​മി​രി അ​റ​സ്റ്റി​ലാ​യ​ത് 2018-ൽ ​മു​ത്ത​ശ്ശി​യെ കാ​ണാ​നെ​ത്തി​യ​പ്പോള്‍…

ടെ​ഹ്റാ​ൻ: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ യു​വ​തി​യെ മോ​ചി​പ്പി​ച്ചു. ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ലി​ന്‍റെ ല​ണ്ട​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ അ​ര​സ് അ​മി​രി​യെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. ഇ​വ​രെ ഇ​റാ​ൻ സു​പ്രീം കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി. 2018-ൽ ​മു​ത്ത​ശ്ശി​യെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​രി അ​റ​സ്റ്റി​ലാ​യ​ത്. ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് 2019ൽ ​യു​വ​തി​യെ പ​ത്ത് വ​ർ​ഷ​ത്തെ ത​ട​വി​ന് റ​വ​ല്യൂ​ഷ​ന​റി കോ​ട​തി ശി​ക്ഷി​ച്ചു. സാം​സ്കാ​രി​ക ത​ല​ത്തി​ൽ ഇ​റാ​നെ സ്വാ​ധീ​നി​ക്കാ​ൻ യു​വ​തി ക​ലാ-​നാ​ട​ക ഗ്രൂ​പ്പു​ക​ളു​മാ​യു​ള്ള ബ​ന്ധം ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ അ​മി​രി​യും ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ലും ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു. കോ​ട​തി മോ​ചി​പ്പി​ച്ച അ​മി​രി ഇ​പ്പോ​ൾ യു​കെ​യി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

Read More

“ക​ല്ലി​ടു​ന്ന​തി​ന് വി​ല​ക്ക്’: ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി പോ​ർ​വി​ളി​ച്ച് ന​ട​ത്താ​നാ​കി​ല്ല; സി​ൽ​വ​ർ ലൈ​നി​ൽ സ​ർ​ക്കാ​രി​നെ നി​ർ​ത്തി​പ്പൊ​രി​ച്ച് ഹൈ​ക്കോ​ട​തി

  കൊ​ച്ചി: സി​ൽ​വ​ർ ലൈ​ൻ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ല്ല ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. നി​യ​മ​പ്ര​കാ​രം സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് എ​തി​ര​ല്ല. എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി പോ​ർ​വി​ളി​ച്ച് ന​ട​ത്താ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. കെ ​റെ​യി​ൽ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും കോ​ട​തി വി​ല​ക്കി. സ​ർ​വേ നി​യ​മ​പ്ര​കാ​ര​മ​ല്ലാ​ത്ത അ​തി​ര​ട​യാ​ള​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. വീ​ടു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പോ​ലും ത​ട​ഞ്ഞ് ക​ല്ല് സ്ഥാ​പി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നും കോടതി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടി​ൽ വ്യ​ക്ത​ത​യി​ല്ല. കോ​ട​തി​യെ ഇ​രു​ട്ട​ത്ത് നി​ർ​ത്ത​രു​തെ​ന്നും അ​സി . സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ ആ​വ​ശ്യം.

Read More

പി​താ​വ് ഒ​ഴി​ച്ചി​ട്ട ക​സേ​ര​യി​ലേ​ക്ക്… സി​പി​എം കോട്ടയം ജി​ല്ലാ സ​മ്മേ​ള​ന​ വേദിയിലെ  കസേരയിൽ ജോസ് കെ മാണി ഇരിക്കും…

കോ​ട്ട​യം: പി​താ​വ് ഒ​ഴി​ച്ചി​ട്ട ക​സേ​ര​യി​ലേ​ക്ക് മ​ക​ൻ. സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ധ​ന​വി​ചാ​ര സ​ദ​സി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ​മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യെ​ത്തു​ന്പോ​ൾ ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള തി​രി​ഞ്ഞു​നോ​ട്ട​മാ​കു​ന്നു. മു​ന്ന​ണി ബ​ന്ധ​ങ്ങ​ളു​ടെ അ​തി​രു​ക​ൾ ലം​ഘി​ച്ച് സി​പി​എം വേ​ദി​ക​ളി​ൽ സാ​ന്നി​ധ്യ​മാ​യി​ട്ടു​ള്ള കെ.​എം. മാ​ണി​യു​ടെ മു​ഖ​മാ​ണ് സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഓ​ർ​ക്കു​ന്ന​ത്. നി​ര​വ​ധി സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ൽ കെ.​എം. മാ​ണി പ്ര​ഭാ​ഷ​ക​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ക​ൻ ജോ​സ് കെ. ​മാ​ണി ആ​ദ്യ​മാ​യാ​ണ് സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​കു​ന്ന​ത്. 2011ൽ ​ധ​നമ​ന്ത്രി​യാ​യ ശേ​ഷ​മാ​ണ് കെ.​എം. മാ​ണി സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ.​കെ.​ജി സെ​ന്‍റ​റി​ലും പാ​ല​ക്കാ​ട് ന​ട​ന്ന സി​പി​എം പ്ലീ​ന​ത്തി​ലും ത്യ​ശൂ​രി​ൽ ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലും കെ.​എം. മാ​ണി​യെ​ത്തി. കോ​ട്ട​യം ദേ​ശാ​ഭി​മാ​നി പ്ര​സി​ന്‍റെ ഉ​ദ​ഘാ​ട​ന​ത്തി​ൽ കെ.​എം. മാ​ണി​യോ​ടൊ​പ്പം ജോ​സ് കെ.​മാ​ണി​യും പ​ങ്കെ​ടു​ത്തി​രു​ന്നു.…

Read More

ആം​ബു​ല​ൻ​സി​ൽ വ​ധൂവ​ര​ന്മാ​രു​ടെ യാ​ത്ര…! ആം​ബു​ല​ൻ​സ് ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തും

കാ​യം​കു​ളം: ക​റ്റാ​ന​ത്ത് വി​വാ​ഹ ശേ​ഷം ആം​ബു​ല​ൻ​സി​ൽ വ​ധൂ​വ​ര​ന്മാ​ർ വീ​ട്ടി​ലേ​ക്ക് സൈ​റ​ൻ മു​ഴ​ക്കി യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഉ​ട​മ​ക്കും ഡൈ​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തു മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ട്രാ​ൻ​സ് പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മാ​വേ​ലി​ക്ക​ര മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ് പ​ക്ട​ർ മാ​രാ​യ എ​സ് സു​ബി , സി.​ബി. അ​ജി​ത് കു​മാ​ർ , എം ​വി ഐ ​ഗു​രു​ദാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നൂ​റ​നാ​ട് പോ​ലീ​സി​ന് കൈ​മാ​റു​ക​യും ഉ​ട​മ​ക്കും ഡ്രൈ​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​റ്റാ​ന​ത്ത് ന​ട​ന്ന ഒ​രു വി​വാ​ഹ ശേ​ഷം വ​ധു​വ​ര​ന്മാ​ർ ആ​ഘോ​ഷ പൂ​ർ​വ്വം ആം​ബു​ല​ൻ​സി​ൽ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്ത​ത്. ഇ​തി​ന്റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും പി​ന്നാലെ ​പ​രാ​തി​യു​മാ​യി ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത് വ​രു​ക​യു​മാ​യി​രു​ന്നു. ക​റ്റാ​നം വെ​ട്ടി​ക്കോ​ട്…

Read More

സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ തടയണം! ഒ​രു സി​നി​മ ഒ​രു തൊ​ഴി​ലി​ട​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം : സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യാ​ൻ തൊ​ഴി​ലി​ട​ത്തി​ലെ ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് സി​നി​മ മേ​ഖ​ല​യും കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. വ​നി​താ , ശി​ശു​ക്ഷേ​മ വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ സാം​സ്്കാ​രി​ക-​സി​നി​മ വ​കു​പ്പി​ന് കൈ​മാ​റി. ഒ​രു സി​നി​മ​യെ ഒ​രു തൊ​ഴി​ലി​ട​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തു പ്ര​കാ​രം ഓ​രോ സി​നി​മ​യ്ക്കും പ്ര​ത്യേ​ക മോ​ണി​ട്ട​റി​ങ് സ​മി​തി ഏ​ർ​പ്പെ​ടു​ത്ത​ണം. സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു സി​നി​മ​യെ ഒ​റ്റ തൊ​ഴി​ലി​ട​മാ​യി ക​ണ​ക്കാ​ക്കി അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടെ ആ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ത്രീ​ക​ളും മോ​ണി​ട്ട​റി​ങ് സ​മി​തി​യു​ടെ പ​രി​ധി​യി​ൽ വ​രും. കൂ​ടാ​തെ സി​നി​മ നി​ർ​മി​ക്കാ​ൻ വി​വി​ധ അ​നു​മ​തി​ക​ൾ തേ​ടു​മ്പോ​ൾ ത​ന്നെ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൂ​ടി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​ര​ട് നി​ർ​ദേ​ശം പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ത​യാ​റാ​ക്കും.

Read More

വി​ഐ​പി ആ​ര്? ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും; കൈ​മാ​റി​യ​ത് 20 ഓ​ളം ശ​ബ്ദ​രേ​ഖ​ക​ള്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ എ​ട്ടാം പ്ര​തി ന​ട​ന്‍ ദി​ലീ​പ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് ര​ണ്ടാം കോ​ട​തി​യി​ലാ​ണ് ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സി​ന് ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്. കേ​സി​ലെ സാ​ക്ഷി​ക​ളെ ദി​ലീ​പ് സ്വാ​ധീ​നി​ച്ചെ​ന്നും സം​വി​ധാ​യ​ക​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ സു​ര​ക്ഷാ​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി. ദി​ലീ​പി​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ പ​രാ​തി​യെ​തു​ട​ര്‍​ന്നാ​ണി​ത്. ര​ഹ​സ്യ​മൊ​ഴി ന​ല്‍​കാ​നാ​യി കോ​ട​തി​യി​ലേ​ക്കു വ​രു​മ്പോ​ള്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ന്‍റെ വീ​ടും സ്ഥ​ല​വും സം​ബ​ന്ധി​ച്ച് ദി​ലീ​പി​നോ​ട് അ​ടു​പ്പ​മു​ള്ള ഒ​രു നി​ര്‍​മാ​താ​വ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സി​നും ന​ല്കി​യ പ​രാ​തി​യി​ല്‍ ഇ​ക്കാ​ര്യം ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ന​ലെ ക​ള​മ​ശേ​രി ക്രൈം​ബ്രാ​ഞ്ചി​നു മു​ന്നി​ല്‍ മൊ​ഴി ന​ല്കി​യ​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍…

Read More