ര​ക്ത​സാ​ക്ഷി​യെ നേ​ടി​യ ആ​ഹ്ലാ​ദ​ത്തി​ൽ സി​പി​എ​മ്മു​കാ​ർ തി​രു​വാ​തി​ര ക​ളി​ക്കു​ന്നു; ധീ​ര​ജി​ന്‍റേ​ത് സി​പി​എം പി​ടി​ച്ചു വാ​ങ്ങി​യ ര​ക്ത​സാ​ക്ഷി​ത്വ​മെ​ന്ന് സു​ധാ​ക​ര​ൻ

  ആ​ല​പ്പു​ഴ: ധീ​ര​ജി​ന്‍റേ​ത് സി​പി​എം പി​ടി​ച്ചു വാ​ങ്ങി​യ ര​ക്ത​സാ​ക്ഷി​ത്വ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. മ​ര​ണ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ക​യാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ൾ. വി​ലാ​പ യാ​ത്ര ന​ട​ക്കു​മ്പോ​ൾ സി​പി​എം മു​തി​ർ​ന്ന നേ​താ​വ് എം.​എ ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തിരുവനന്തപുരത്തു മെഗാ തി​രു​വാ​തി​ര ന​ട​ത്തി ആ​ഘോ​ഷി​ച്ചു​വെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു. ധീ​ര​ജ് മ​രി​ച്ച​ശേ​ഷം ക​ണ്ണൂ​രി​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം പ​ണി​യാ​നാ​ണ് സി​പി​എ​മ്മു​കാ​ർ ആ​ദ്യം പോ​യ​ത്. ര​ക്ത​സാ​ക്ഷി​ത്വം ആ​ഹ്ലാ​ദ​മാ​ക്കാ​നാ​ണ് ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് താ​ൽ​പ​ര്യ​മെ​ന്നും സു​ധാ​ക​ര​ൻ ആ​ഞ്ഞ​ടി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ക്ര​മം അ​ര​ങ്ങേ​റു​മ്പോ​ൾ പോ​ലീ​സി​ന് അ​ന​ക്ക​മി​ല്ല. പോ​ലീ​സു​കാ​ർ സി​പി​എ​മ്മി​ന്‍റെ കി​ങ്ക​ര​ന്മാ​ർ ആ​യി​രി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു. കെ​എ​സ്‌​യു​വി​ലെ ത​ന്‍റെ കു​ട്ടി​ക​ൾ മു​മ്പ​ത്തെ പോ​ലെ​യ​ല്ല, ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും യൂ​ണി​യ​നു​ക​ൾ പി​ടി​ച്ചു ക​ഴി​ഞ്ഞു. ഇ​തൊ​ക്കെ ക​ണ്ട് വി​റ​ളി പൂ​ണ്ടി​രി​ക്കു​ക​യാ​ണ് എ​സ്എ​ഫ്ഐ​ക്കാ​ർ. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ ഇ​ല്ലാ​താ​ക്കാ​ൻ പ​ല​യി​ട​ത്തും അ​ക്ര​മ പ​ര​മ്പ​ര​യാ​ണ് എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും ന​ട​ത്തു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Read More

13 ബിജെപി എംഎൽഎമാർ എസ്പിയിലേക്ക്! എംഎൽഎമാരെ നിരീക്ഷിച്ച് ബിജെപി; കളത്തിലിറങ്ങി ശരത് പവാർ

നിയാസ് മുസ്തഫ ശ​ര​ത് പ​വാ​ർ പ​റ​ഞ്ഞ ആ 13 ​എം​എ​ൽ​എ​മാ​ർ ആ​രാ​യി​രി​ക്കും? ബി​ജെ​പി യു​പി ഘ​ട​കം ആ​ശ​ങ്ക​യി​ൽ. തൊ​ഴി​ൽ മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യും മൂ​ന്ന് എം​എ​ൽ​എ​മാ​രും ബി​ജെ​പി വി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ര​ത് പ​വാ​റി​ന്‍റെ അ​വ​കാ​ശ​വാ​ദം വെ​ള്ളി​ടി​യാ​യി ബി​ജെ​പി​യു​ടെ മേ​ൽ പ​തി​ച്ച​ത്. 13എം​എ​ൽ​എ​മാ​ർ കൂ​ടി ബി​ജെ​പി വി​ട്ട് എ​സ്പി​യി​ൽ ചേ​രു​മെ​ന്നാ​യി​രു​ന്നു എ​ൻ​സി​പി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ നി​ര​യു​ടെ പ്ര​ധാ​ന മു​ഖ​വു​മാ​യ ശ​ര​ത് പ​വാ​റി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​തോ​ടെ ബി​ജെ​പി എം​എ​ൽ​എ​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​റു​ക​ണ്ടം ചാ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് നി​രീ​ക്ഷ​ണം. ഉണ്ടയില്ലാ വെടി ‍? മ​ന്ത്രി അ​ട​ക്ക​മു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ മ​റു​ക​ണ്ടം ചാ​ടി​യ​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ബി​ജെ​പി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ഇ​നി ശ​ര​ത്പ​വാ​ർ പ​റ​ഞ്ഞ​തു​പോ​ലെ 13 എം​എ​ൽ​എ​മാ​ർ കൂ​ടി മ​റു​ക​ണ്ടം ചാ​ടി​യാ​ൽ തു​ട​ർ​ഭ​ര​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ്വ​പ്ന​ത്തി​നു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴും. എ​ന്നി​രു​ന്നാ​ലും, ബി​ജെ​പി ക്യാ​ന്പു​ക​ളെ ഭീ​തി​യി​ലാ​ക്കാ​ൻ ശ​ര​ത്പ​വാ​ർ…

Read More

പ്ര​ണ​യി​താ​ക്ക​ള്‍​ക്കും സാ​ങ്ക​ല്‍​പ്പിക പ്ര​ണ​യി​താ​ക്ക​ള്‍​ക്കും പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ക്കുമെ​ല്ലാം ഒരവസരം! ബോ​ചെ പ്ര​ണ​യലേ​ഖ​ന മ​ത്സ​രം; പ്ര​ണ​യലേ​ഖ​ന​മെ​ഴു​താം, സ​മ്മാ​നം നേ​ടാം…

കോ​ഴി​ക്കോ​ട്: “അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ണ​യം, അ​ക്ഷ​ര​ങ്ങ​ളോ​ടു​ള്ള പ്ര​ണ​യം’ എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ ഡോ.​ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ പ്ര​ണ​യലേ​ഖ​ന മ​ത്സ​രം ന​ട​ത്തു​ന്നു. ഫെ​ബ്രു​വ​രി 14ന്‍റെ ലോ​ക വാ​ല​ന്‍റൈ​ന്‍​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ. ​ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍, ജ​ഡ്ജിം​ഗ് പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ ന​ട​ന്‍ വി.​കെ. ശ്രീ​രാ​മ​ന്‍, കെ.​പി. സു​ധീ​ര, റ​ഹീ​ഖ് അ​ഹ​മ്മ​ദ് , ശ്രു​തി സി​ത്താ​ര എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ്ര​ണ​യി​താ​ക്ക​ള്‍​ക്കും സാ​ങ്ക​ല്‍​പ്പിക പ്ര​ണ​യി​താ​ക്ക​ള്‍​ക്കും പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​മെ​ല്ലാം ലേ​ഖ​ന​ങ്ങ​ളെ​ഴു​താം. നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ല. അ​ടു​ത്ത അ​ഞ്ചു ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ആ ​ആ​ഴ്ച​യി​ലെ ഏ​റ്റ​വും മി​ക​ച്ച 20 പ്ര​ണ​യ ലേ​ഖ​ന​ങ്ങ​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. അ​ഞ്ച് ആ​ഴ്ച​ക​ളി​ലെ നൂ​റു വി​ജ​യി​ക​ളി​ല്‍നി​ന്ന് വി​ജ​യി​ക്കു​ന്ന ഒ​രാ​ള്‍​ക്ക് ബം​ബ​ര്‍ സ​മ്മാ​നം ന​ല്‍​കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് സ്വ​ര്‍​ണ നാ​ണ​യം, റോ​ള്‍​സ് റോ​യ്‌​സി​ല്‍ പ്ര​ണ​യി​താ​ക്ക​ള്‍​ക്കോ അ​വ​രു​ടെ കു​ടും​ബ​ത്തി​നോ ആ​ഢംബ​ര യാ​ത്ര, മ​റ്റ് പ​തി​നെ​ട്ട് പേ​ര്‍​ക്കും ഓ​ക്‌​സി​ജ​ന്‍ റി​സോ​ര്‍​ട്ടു​ക​ളി​ല്‍ ഒ​രു ദി​വ​സത്തെ താ​മ​സം എ​ന്നി​വ ല​ഭി​ക്കും.…

Read More

അ​ച്ഛ​നെ മ​ദ്യം​ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേഷം..! ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ; ഒമ്പതു പേ​രു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി

പ​ത്ത​നം​തി​ട്ട: അ​ട്ട​ത്തോ​ട്ടി​ൽ വ​ന​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​കൂ​ടി പി​ടി​യി​ൽ. കേ​സി​ൽ നേ​ര​ത്തേ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ട്ട​ത്തോ​ട് നെ​ടു​ങ്ങാ​ലി​ൽ വീ​ട്ടി​ൽ ര​മേ​ശ​ൻ (24), ഉ​തി​മൂ​ട്ടി​ൽ ക​ണ്ണ​ൻ ദാ​സ് (27) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ന്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് സ്വ​ദേ​ശി​യാ​യ ജ​യ​കൃ​ഷ്ണ​നെ (22) ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഇ​തേ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​റ്റാ​ർ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ത്താം ക്ലാ​സി​ൽ പ​ഠി​ച്ചു​വ​ര​വേ​യാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. മ​ഹി​ളാ മ​ന്ദി​ര​ത്തി​ലും ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ലും ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് നി​ല​യ്ക്ക​ലി​ൽ ജോ​ലി​ക്ക് വ​ന്ന ജ​യ​കൃ​ഷ്ണ​നു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 14ന് ​ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന നി​ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ…

Read More

അ​മ്മ​പ്പു​ലി​യെ​ത്തി ഒ​രു​ കു​ഞ്ഞു​മാ​യി മ​ട​ങ്ങി, വീ​ണ്ടു​മെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വ​നം​വ​കു​പ്പ്; കു​​ഞ്ഞി​​നെ മാ​​റ്റി​​യ​​ത് കൂ​​ട്ടി​​ല​​ക​​പ്പെ​​ടാ​​തെ വി​​ദ​​ഗ്ധ​​മായി ​​

പാ​​ല​​ക്കാ​​ട്: ഉ​​മ്മി​​നി​​യി​​ൽ വ​​നം​​വ​​കു​​പ്പ് സ്ഥാ​​പി​​ച്ച പു​​ലി​​ക്കൂ​​ട്ടി​​ൽ അ​​ക​​പ്പെ​​ടാ​​തെ ത​​ള്ള​​പ്പു​​ലി കു​​ഞ്ഞു​​ങ്ങ​​ളി​​ലൊ​​ന്നി​​നെ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യി. കൂ​​ട്ടി​​ല​​ക​​പ്പെ​​ടാ​​തെ വി​​ദ​​ഗ്ധ​​മാ​​യാ​​ണു അ​​മ്മ​​പ്പു​​ലി കു​​ഞ്ഞി​​നെ മാ​​റ്റി​​യ​​ത്. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ഉ​​മ്മി​​നി​​യി​​ലെ ആ​​ളി​​ല്ലാ​​ത്ത കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്നു ര​​ണ്ട് പു​​ലി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് അ​​മ്മ​​പ്പു​​ലി​​യെ പി​​ടി​​കൂ​​ടാ​​ൻ കൂ​​ട് സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും കു​​ഞ്ഞു​​ങ്ങ​​ളെ തേ​​ടി​​യെ​​ത്തി​​യ പു​​ലി വ​​നം​​വ​​കു​​പ്പു​​വ​​ച്ച കൂ​​ട്ടി​​ൽ കു​​ടു​​ങ്ങാ​​തെ മ​​ട​​ങ്ങി. ചെ​​റി ​യ ​കൂ​​ടി​​നു പ​​ക​​രം വ​​ലി​​യ ര​​ണ്ടു കൂ​​ടു​​ക​​ൾ സ്ഥാ​​പി​​ച്ചു. ഒ​​രു കൂ​​ട്ടി​​ൽ ര​​ണ്ടു പു​​ലി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ വ​​ച്ചു. സ​​മീ​​പ​​ത്ത് വ​​നം വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ കാ​​വ​​ൽ​നി​​ന്നു. എ​​ന്നാ​​ൽ നേ​​രം വെ​​ളു​​ത്ത​​പ്പോ​​ൾ കൂ​​ട്ടി​​ൽ അ​​ക​​പ്പെ​​ടാ​​തെ ഒ​​രു കു​​ഞ്ഞി​​നെ​​യു​​മാ​​യി ത​​ള്ള​​പ്പു​​ലി മ​​ട​​ങ്ങി. കൊ​​ണ്ടു​​പോ​​യ കു​​ഞ്ഞി​​നെ സ​​മീ​​പ പ്ര​​ദേ​​ശ​​ത്ത് ത​​ന്നെ വ​​ച്ചി​​ട്ടു​​ണ്ടാ​​കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്നു വാ​​ള​​യാ​​ർ റേ​​ഞ്ച് ഓ​​ഫീ​​സ​​ർ ആ​​ഷി​​ക് അ​​ലി പ​​റ​​ഞ്ഞു. രാ​​വി​​ലെ കൂ​​ട് പ​​രി​​ശോ​​ധി​​ച്ച ജീ​​വ​​ന​​ക്കാ​​രാ​​ണ് ഒ​​രു കു​​ഞ്ഞി​​നെ പു​​ലി കൊ​​ണ്ടു​​പോ​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ര​​ണ്ടാ​​മ​​ത്തെ കു​​ഞ്ഞി​​നെ കൊ​​ണ്ടു​​പോ​​വാ​​ൻ പു​​ലി വീ​​ണ്ടു​​മെ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ ജീ​​വ​​ന​​ക്കാ​​ർ…

Read More

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ കു​ര​ങ്ങ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങ്; 1500 പേ​ർ പ​ങ്കെ​ടു​ത്തു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ച​ത്തു​പോ​യ കു​ര​ങ്ങ​ന്‍റെ “സം​സ്കാ​ര ച​ട​ങ്ങി​ൽ’ ആ​ളു​ക​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ​ങ്കെ​ടു​ത്ത​തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. രാ​ജ്ഘ​ഡ് ജി​ല്ല​യി​ലെ ദാ​ല്‍​പു​ര ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ​ളി​ൽ 1500 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡി​സം​ബ​ര്‍ 29നാ​യി​രു​ന്നു ഗ്രാ​മ​വാ​സി​ക​ൾ സം​സ്കാ​ര ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​ത്തി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു ച​ത്തു​പോ​യ കു​ര​ങ്ങ​ൻ. അ​ന്ത്യ​ക​ര്‍​മങ്ങ​ള്‍​ക്ക് ശേ​ഷം ഗ്രാ​മ​വാ​സി​ക​ളി​ല്‍ നി​ന്ന് പി​രി​വെ​ടു​ത്ത് 1500ല​ധി​കം പേ​ര്‍​ക്ക് പ്ര​ത്യേ​ക വി​രു​ന്നും സം​ഘാ​ട​ക​ര്‍ ഒ​രു​ക്കി. സം​സ്‌​കാ​രം ന​ട​ക്കു​ന്ന ഇ​ട​ത്തേ​ക്ക് കു​ര​ങ്ങ​ന്‍റെ ജ​ഡ​വും വ​ഹി​ച്ച് ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ന​ട​ന്നു​പോ​വു​ന്ന​തി​ന്‍റെ​യും ആ​ളു​ക​ൾ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തിന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് 144 പ്ര​ഖ്യാ​പി​ച്ച് കൂ​ട്ടം​ചേ​ര​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ഇ​ടു​ക്കി​യി​ലേ​ത് പെ​ട്ടെ​ന്നു​ള്ള കൊ​ല​പാ​ത​കം; ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്ന് പോ​ലീ​സ്

ഇ​ടു​ക്കി: പൈ​നാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേതു പെ​ട്ട​ന്നു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് എ​സ്പി ക​റു​പ്പ്സ്വാ​മി. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗൂഢാ​ലോ​ച​ന ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ രാ​ഷ്‌ട്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​താ​യും എ​സ്പി പറഞ്ഞു. അ​തേ​സ​മ​യം, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജ​നെ കു​ത്തി​യ​ത് രാ​ഷ്‌ട്രീ​യ വി​രോ​ധ​ത്തെത്തു​ട​ര്‍​ന്നെ​ന്നാ​ണ് എ​ഫ്ഐ​ആ​റിൽ പ​റ​യു​ന്ന​ത്. പി​ടി​യി​ലാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ നി​ഖി​ൽ പൈ​ലി, ജെ​റി​ൻ ജോ​ജോ​യു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​രു​വ​രെ​യും ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഇ​ടു​ക്കി കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​രം; ​സു​ധാ​ക​ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള സി​പി​എം ശ്ര​മം ന​ട​ക്കി​ല്ലെന്ന് വിഡി സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ത്ത​രം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ കോ​ൺ​ഗ്ര​സ് ഒ​രി​ക്ക​ലും ന്യാ​യിക​രി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ടു​ക്കി കൊ​ല​പാ​ത​കം കെ. ​സു​ധാ​ക​ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള സി​പി​എം ശ്ര​മം ന​ട​ക്കി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ സി​പി​എം സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കേ​ര​ള​ത്തി​ലെ കാ​മ്പ​സുകളിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക​മാ​യ മ​ർ​ദ​ന​മാ​ണ് എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ദി​വ​സം അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Read More

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ കു​റി​പ്പി​ന്   ലൈ​ക്ക​ടി​ച്ച്  സിനിമാ താരങ്ങൾ;  കുറിപ്പിന് സൂപ്പർസ്റ്റാറുകൾ നൽകിയ കമന്‍റ് കണ്ടോ!

കൊ​ച്ചി: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും.ഇ​ന്‍​സ്റ്റാ​ഗ്രാം സ്‌​റ്റോ​റി​യി​ലൂ​ടെ ന​ടി​യു​ടെ കു​റി​പ്പ് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഇ​രു​വ​രും പി​ന്തു​ണ അ​റി​യി​ച്ച​ത്. ന​ടി​യു​ടെ കു​റി​പ്പി​ന​ടി​യി​ല്‍ ബ​ഹു​മാ​നം എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ച​പ്പോ​ള്‍ നി​ന​ക്കൊ​പ്പം എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ രേ​ഖ​പ്പെ​ടു​ത്ത​ല്‍. ന​ടി​ക്കു പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ യു​വ​താ​ര​ങ്ങ​ളെ​ല്ലാം രം​ഗ​ത്തു​വ​ന്നി​ട്ടും സൂ​പ്പ​ര്‍​സ്റ്റാ​റു​ക​ള്‍ ഒ​ന്നും മി​ണ്ടാ​തി​രു​ന്ന​ത് സി​നി​മാ​രം​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​വ​രു​ത്തി​യി​രു​ന്നു. മ​ഞ്ജു​വാ​ര്യ​ര്‍, പൃ​ഥ്വി​രാ​ജ്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, ടൊ​വി​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ആ​ശി​ഖ് അ​ബു, പാ​ര്‍​വ​തി, റി​മ ക​ല്ലി​ങ്ക​ല്‍, ഐ​ശ്വ​ര്യ ല​ക്ഷ്മി, ബാ​ബു​രാ​ജ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ത​നി​ക്കു സം​ഭ​വി​ച്ച അ​തി​ക്ര​മ​ത്തി​നു​ശേ​ഷം ത​ന്‍റെ പേ​രും വ്യ​ക്തി​ത്വ​വും അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ടു​ക​യാ​ണെ​ന്നും നീ​തി പു​ല​രാ​നും തെ​റ്റു ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​നും താ​ന്‍ ഈ ​യാ​ത്ര തു​ട​ര്‍​ന്നു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ കു​റി​പ്പി​ട്ടി​രു​ന്നു. മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഈ ​കു​റി​പ്പി​ന് ലൈ​ക്ക​ടി​ച്ചും പി​ന്തു​ണ…

Read More

ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോടതിയിൽ; വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​മാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെന്ന് ഹ​ര്‍​ജി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ദി​ലീ​പ്, സ​ഹോ​ദ​ര​നാ​യ അ​നൂ​പ് എ​ന്ന പി. ​ശി​വ​കു​മാ​ര്‍, സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സൂ​ര​ജ് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​ ഇ​ന്ന് പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ​സം​ഘം ഉ​ണ്ടാ​ക്കി​യ ക​ള്ള​ക്ക​ഥ​യാ​ണ് കേ​സെ​ന്നും വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​മാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണ് ഈ ​കേ​സെ​ന്നും ത​നി​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ദി​ലീ​പ് പ​റ​യു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ബൈ​ജു പൗ​ലോ​സി​ന്‍റെ സാ​ക്ഷി വി​സ്താ​രം ഡി​സം​ബ​ര്‍ 29 നു ​നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ കോ​ട​തി​യി​ല്‍നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. തൊ​ട്ടു​പി​ന്നാ​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്രോ​സി​ക്യൂ​ഷ​നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും അ​പേ​ക്ഷ ന​ല്‍​കി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കു​ന്നു​ണ്ട്.…

Read More