ഇടുക്കി: പൈനാവ് ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലേതു പെട്ടന്നുണ്ടായ കൊലപാതകമാണെന്ന് എസ്പി കറുപ്പ്സ്വാമി. കൊലപാതകവുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്നു പരിശോധിക്കുന്നതായും എസ്പി പറഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെത്തുടര്ന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും.
Read MoreCategory: Loud Speaker
ഇടുക്കി കൊലപാതകം ദൗർഭാഗ്യകരം; സുധാകരന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളെ കോൺഗ്രസ് ഒരിക്കലും ന്യായികരിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇടുക്കി കൊലപാതകം കെ. സുധാകരന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ല. ഇതിന്റെ പേരിൽ സിപിഎം സംസ്ഥാനത്ത് നടത്തുന്ന അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല. കേരളത്തിലെ കാമ്പസുകളിൽ വിദ്യാർഥികൾക്ക് നേരെ വ്യാപകമായ മർദനമാണ് എസ്എഫ്ഐ നടത്തുന്നത്. മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അഴിഞ്ഞാടുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു.
Read Moreആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പിന് ലൈക്കടിച്ച് സിനിമാ താരങ്ങൾ; കുറിപ്പിന് സൂപ്പർസ്റ്റാറുകൾ നൽകിയ കമന്റ് കണ്ടോ!
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഇരുവരും പിന്തുണ അറിയിച്ചത്. നടിയുടെ കുറിപ്പിനടിയില്‍ ബഹുമാനം എന്ന് മോഹന്‍ലാല്‍ കുറിച്ചപ്പോള്‍ നിനക്കൊപ്പം എന്നായിരുന്നു മമ്മൂട്ടിയുടെ രേഖപ്പെടുത്തല്‍. നടിക്കു പിന്തുണയുമായി പ്രമുഖ യുവതാരങ്ങളെല്ലാം രംഗത്തുവന്നിട്ടും സൂപ്പര്‍സ്റ്റാറുകള്‍ ഒന്നും മിണ്ടാതിരുന്നത് സിനിമാരംഗത്തുനിന്ന് ഉള്‍പ്പെടെ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആശിഖ് അബു, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചിരുന്നു. തനിക്കു സംഭവിച്ച അതിക്രമത്തിനുശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെടുകയാണെന്നും നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും താന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ആക്രമിക്കപ്പെട്ട നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പിട്ടിരുന്നു. മൂന്നു ലക്ഷത്തോളം പേരാണ് ഈ കുറിപ്പിന് ലൈക്കടിച്ചും പിന്തുണ…
Read Moreദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിൽ; വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ഹര്‍ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ്, സഹോദരനായ അനൂപ് എന്ന പി. ശിവകുമാര്‍, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണസംഘം ഉണ്ടാക്കിയ കള്ളക്കഥയാണ് കേസെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം ഡിസംബര്‍ 29 നു നിശ്ചയിച്ചിരുന്നു. ഇതിനിടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ തുടരന്വേഷണത്തിനായി പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അപേക്ഷ നല്കി. അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ട്.…
Read Moreകടത്തിൽ മുങ്ങുമ്പോഴും 2000 കോടിയുടെ പ്രതിമ നിർമാണവുമായി ബിജെപി സർക്കാർ; ഒരോ ആളുടെയും പ്രതിശീര്‍ഷകടം 34,000 രൂപ
ഭോപ്പാൽ: ആത്മീയാചാര്യൻ ആദിശങ്കരന്റെ 2,000 കോടിയുടെ പുതിയ പ്രതിമ നിർമിക്കാനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സർക്കാർ. 108 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിർമിക്കും. അതേസമയം, പദ്ധതിക്കെതിരേ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. സംസ്ഥാനം 2.5 ലക്ഷം കോടിയുടെ കടത്തിൽ പെട്ട് നില്ക്കുമ്പോൾ ഇങ്ങനൊരു പ്രതിമയുടെ ആവശ്യമെന്തിനാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്. സംസ്ഥാന ബജറ്റിനെക്കാളും വലിയ കടമാണ് നിലവിലുള്ളത്. സംസ്ഥാന ബജറ്റിലെ തുക 2.41 ലക്ഷം കോടിയും സംസ്ഥാനത്തിന്റെ പൊതുകടം 2.56 ലക്ഷം കോടിയുമാണ്. സംസ്ഥാനത്തിലെ ഒരോ ആളുടെയും പ്രതിശീര്‍ഷകടം 34,000 രൂപയാണെന്നുമാണ് കണക്കുകൾ.
Read Moreസൈനയ്ക്കെതിരായ വിവാദ ട്വീറ്റ്: ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരെ വനിതാ കമ്മീഷൻ നോട്ടീസ്; നടന്റെ വിശദീകരണം ഇങ്ങനെ…
ഹൈദരാബാദ്: ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റില്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരെ വനിതാ കമ്മീഷൻ. സൈനയ്ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കമ്മീഷൻ നോട്ടീസ് അയച്ചു. പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് റീട്വീറ്റ് ചെ യ്യവേയാണ് സിദ്ധാർഥ് മോശം വാക്ക് ഉപയോഗിച്ചത്. “സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള് പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്’- ഇതായി രുന്നു സൈനയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തപ്പോൾ ഉൾപ്പെടുത്തിയ കുറിപ്പിലെ മോശം വാക്കാണ് സിദ്ധാർഥിനെ കുരുക്കിയത്. താരത്തിനെതിരെ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശ ര്‍മ, നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി .കശ്യപ് എന്നിവർ രംഗത്തെത്തിയിരുന്നു. എന്നാൽ ആ…
Read Moreനാളെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും ! ആക്രമണം ആസൂത്രിതമെന്ന് സച്ചിന്‍ദേവ്
ഇടുക്കി പൈനാവ് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് ഇക്കാര്യം അറിയിച്ചത്. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു. അതിഭീകരമാം വിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ കാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെഎസ്യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി കാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കെഎസ്യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെ പോലെ കേരളത്തിലെ കാമ്പസുകളില്‍ പെരുമാറി കൊണ്ടിരിക്കുന്നു. കെഎസ്യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്എഫ്ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും…
Read Moreചെറിയ വാക്കു തർക്കം കത്തിക്കുത്തിലെത്തി! ആയുധവുമായി അക്രമമുണ്ടാക്കാൻ കരുതിക്കൂട്ടി എത്തിയതാണെന്നു സിപിഎം നേതാക്കൾ
ഇടുക്കി: യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്നു ഉച്ചയോടെ ചെറിയ തർക്കം കാന്പസിൽ ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇതു അവസാനിച്ച ശേഷം കാന്പസിനു പുറത്തേക്കു വരുന്ന സമയത്ത് പുറത്തുനിന്ന് എത്തിയവരുമായി സംഘർഷം മൂർഛിക്കുകയായിരുന്നു. ഇതോടെ ആയുധവുമായി എത്തിയയാൾ വിദ്യാർഥികളെ കുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പ്രാദേശികമായി അറിയപ്പെടുന്ന നിഖിൽ പൈലി എന്നയാളാണ് കുത്തിയതെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. ഇയാൾ ആയുധവുമായി അക്രമമുണ്ടാക്കാൻ കരുതിക്കൂട്ടി എത്തിയതാണെന്നു സിപിഎം നേതാക്കൾ ആരോപിച്ചു. സംഭവം ആസൂത്രിതമാണെന്ന് മുൻ മന്ത്രി എം.എം.മണി പ്രതികരിച്ചു. കുത്തിയ ആൾ കളക്ടറേറ്റ് ഭാഗത്തേക്ക് ഒാടിപ്പോകുന്നതു കണ്ടതായിട്ടാണ് നേതാക്കൾ പറയുന്നത്. കാന്പസിൽ ഒരു സംഘർഷവും നിലവിൽ ഇല്ലായിരുന്നെന്നും ശാന്തമായി പോകുന്ന കാന്പസ് ആണെന്നും മണി പറഞ്ഞു. കൊലപാതകം നടത്താൻ കരുതിക്കൂട്ടി ആയുധവുമായി എത്തിയവരാണ് അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഒരാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നില്ലെന്നും ഇയാൾക്കൊപ്പം കൂടുതൽ പേരുണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്നും…
Read Moreവധഭീഷണി കേസ് കെട്ടിച്ചമച്ചതാ..! നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ് ഹൈക്കോടതിയില്‍. തനിക്കെതിരെയുള്ള വധഭീഷണി കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു കെ. പൗലോസ് ഉള്‍പ്പടെയുള്ള പോലീസുകാരെ ദിലീപ് ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഗൂഡാലോചനയില്‍ പങ്കെടുത്ത ദിലീപിന്റെ സഹോദരന് അനൂപ്, ബന്ധു സൂരജ് എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന ഒരാൾക്കെതിരേയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഇവര്‍ ഒന്നിച്ചിരുന്ന് ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
Read Moreഡി ലിറ്റ് വിവാദം; വിസിയുടെ മറുപടി കേട്ട് ഞെട്ടി; ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയമെടുത്തുവെന്ന് ഗവർണർ
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്രപതിയെ ആദരിക്കണമെന്ന് കേരള സര്‍വകലാശാല വിസിയെ അറിയിച്ചു. എന്നാൽ പറ്റില്ലെന്ന വിസിയുടെ മറുപടി കേട്ട് ഞെട്ടി. ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയമെടുത്തുവെന്നും ഗവർണർ പറഞ്ഞു. ഡിസംബര്‍ അഞ്ചിനാണ് വിസി തനിക്ക് മറുപടി നല്‍കിയത്. അതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് താൻ വിളിച്ചു. പക്ഷെ സംസാരിക്കാനായില്ല. പിന്നീട് വീണ്ടും കേരള വിസിയെ വിളിച്ചു. ശിപാര്‍ശയെ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എതിര്‍ത്തുവെന്നാണ് അപ്പോൾ വിസി പറഞ്ഞത്. ചാന്‍സലറെ വൈസ് ചാന്‍സലര്‍ ധിക്കരിക്കുകയാണുണ്ടായത്. മറ്റാരുടെയോ നിര്‍ദേശം വിസി കേള്‍ക്കുന്നതായി തോന്നി. സിന്‍ഡിക്കേറ്റ് വിളിക്കരുതെന്ന നിര്‍ദേശം കിട്ടിയതായി പറഞ്ഞു. താന്‍ ഇതുവരെ കടുത്ത നടപടികള്‍ എടുത്തിട്ടില്ല. ഇനി അത് പറ്റില്ല. സര്‍വകലാശാലകളെ സംരക്ഷിക്കാന്‍ സര്‍ജിക്കല്‍ ഓപ്പറേഷന് വേണമെന്നും ഗവർണർ പറഞ്ഞു. അതേസമയം, കേരള സർവകലാശാല വിസിയെ ഗവർണർ പരിഹസിക്കുകയും ചെയ്തു. വിസിയുടെ…
Read More