എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. ഹാർഡ് വർക്കിൽ എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം ആണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗ് എന്ന് പറയുന്നത് ഡയറക്ടറുടെ ചോയ്സാണ്. സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. എനിക്ക് ആ സമയത്ത് ബ്രേക്ക് ആവശ്യമായിരുന്നു. തിരിച്ചുവന്നാൽ സിനിമയുണ്ടാകുമോ എന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയുണ്ടായിരുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ, പ്രസന്റിൽ മാത്രം എടുത്ത തീരുമാനമായിരുന്നു അത്. –അമല പോൾ
Read MoreCategory: Movies
ഭര്‍ത്താവില്‍ ഇഷ്ടമില്ലാത്ത കാര്യം തുറന്ന് പറഞ്ഞ് പൂര്‍ണിമ ഭാഗ്യരാജ്
സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നതാണ് ഭര്‍ത്താവില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള കാര്യം. തുടക്കം മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിപ്പോഴും അങ്ങനെ തന്നെ ഉണ്ട്. പിന്നെ ഭര്‍ത്താവില്‍ ഇഷ്ടമില്ലാത്ത കാര്യം ഞാനെന്തെങ്കിലും പറയുമ്പോള്‍ അത് കേള്‍ക്കുന്നില്ല എന്നതാണ്. ഞാന്‍ പറയുന്നതൊന്നും പെട്ടെന്ന് ഒന്നും അദ്ദേഹം കേള്‍ക്കില്ല. എല്ലാ ദിവസവും അങ്ങനെയാണ്. എന്ത് കാര്യമാണെങ്കിലും ആദ്യം പറഞ്ഞാല്‍ കേള്‍ക്കില്ല. പിന്നെ ഒരു നാലഞ്ച് പ്രാവിശ്യം പറഞ്ഞാല്‍ മാത്രമേ അദ്ദേഹമത് കേള്‍ക്കുകയുള്ളു. ഇങ്ങനെയുള്ള ഭര്‍ത്താവിന്റെ സ്വഭാവമാണ് എനിക്കേറ്റവും ദേഷ്യം തോന്നാറുള്ളത്. -പൂര്‍ണിമ ഭാഗ്യരാജ്
Read Moreഎന്നെ ആരും വിലക്കിയിട്ടില്ല; മനസ് തുറന്ന് രശ്മിക മന്ദാന
കന്നഡ സിനിമയില്‍ രശ്മിക മന്ദാനയ്ക്കു വിലക്കേർപ്പെടുത്തിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടിരംഗത്ത്. ഇന്‍ഡസ്ട്രിയില്‍ തനിക്ക് വിലക്കില്ലെന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. കന്നഡ സിനിമയോട് എപ്പോഴും നന്ദിയും ബഹുമാനവുമുമാണെന്നും രശ്മിക പ്രതികരിച്ചു. എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നെയും എന്നോട് അടുപ്പമുള്ളവരെയും സംബന്ധിക്കുന്നതാണ്. കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി എനിക്കെതിരേ പ്രതികരിച്ചു. പക്ഷേ അതൊന്നും ഞാന്‍ കാര്യമായി എടുത്തിട്ടില്ല. സിനിമ നേടിയ വിജയത്തില്‍ കാന്താരയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ അവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. കന്നഡ സിനിമയോട് ഒരുപാട് ബഹുമാനവും നന്ദിയുമുണ്ട്. കന്നഡയില്‍നിന്ന് എനിക്ക് വിലക്ക് ലഭിക്കുവാന്‍ തക്കതായി ഒരു കാരണവുമില്ല. നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡയില്‍ അഭിനയിക്കാന്‍ തയാറാണ്- രശ്മിക പറഞ്ഞു. കന്താര തിയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരെ ചിത്രം കണ്ടോ എന്ന മാധ്യമങ്ങളുടെ…
Read Moreവലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടുമെന്ന് ഇന്ദ്രൻസ്
വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ. ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല. അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞുകുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സേഫ് ആണ്. സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കുകയുള്ളൂ. ആദ്യമൊക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ. അതെന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും. കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്കുനിന്നു ചെയ്യാം, പക്ഷേ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം.നല്ല സംവിധായകരുടെ അടുത്ത് എത്തണം.…
Read Moreസ്വർണവും പട്ടു സാരിയും ഉടുത്ത് ഇളിച്ചു കൊണ്ട് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ പെൺകുട്ടികൾക്ക് മനസ് വരുന്നു? ചോദ്യവുമായി സരയു…
അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ് വരുന്നു? എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്. നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000 ന്റെ സാരി വേണോ. സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ. ചെയ്യൂ. അതിന് ആദ്യമൊരു ജോലി നേടൂ. എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം. അടുത്ത തലമുറയ്ക്ക് കാശ് കൂട്ടി വച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വച്ച് നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു…
Read Moreബൊമ്മിയാകാൻ ഞാനും പോയി; കിട്ടിയത് അപകർണയ്ക്ക്;തനിക്ക് കിട്ടാതെ പോയതിന്റെ കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
മലയാളത്തിന്റെ പ്രിയതാരം അപർണ ബാലമുരളിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത തമിഴ് സിനിമയാണ് സൂരറൈ പോട്ര്. സൂര്യ നായകനായ ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്. സൂരറൈ പോട്ര് സിനിമയിൽ സൂര്യയുടെ നായികയാവാൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. ബൊമ്മിയാകാന്‍ താന്‍ അനുയോജ്യ അല്ലായിരുന്നുവെന്നും മധുര ശൈലിയിൽ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു. പക്ഷേ, ലഭിച്ചില്ല. കാരണം, ഒന്ന് ഞാനതിന് അനുയോജ്യ ആയിരുന്നില്ല. ഒപ്പം ഞാന്‍ മധുര തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല. ആര്‍ക്കാണ് റോള്‍ ലഭിച്ചതെന്ന് പിന്നീട് നോക്കിയിരുന്നു. അപര്‍ണ ബാലമുരളിക്കാണ് ലഭിച്ചതെന്ന് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. അവള് ഒരു ബ്രില്യന്റ് ആക്ടറാണ്. അവള് ആ റോള്‍ ചെയ്ത ശേഷം എനിക്ക് മറ്റാരെയും…
Read Moreനിരഞ്ജ് മണിയപ്പിള്ള വിവാഹിതനായി; വധു നിരഞ്ജന
നടന് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാരത്തിലെ കുടുംബാംഗം നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍വച്ച് വ്യാഴാഴ്ച രാവിലെ 9.15 നായിരുന്നു മുഹൂര്‍ത്തം. സിനിമാരംഗത്തുനിന്ന് മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന് 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ വച്ച് നടക്കും. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന. ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദധാരിയാണ് നിരഞ്ജന. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ. ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി.…
Read More27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം; പ്രദർശനത്തിന് 184 ചിത്രങ്ങൾ
തിരുവനന്തപുരം: 27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12000-ൽ അധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം 14 തിയറ്ററുകളിലായി 70ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകൾ ഉള്ള ഓപ്പണ്‍ തിയറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്നൈറ്റ് സ്ക്രീനിംഗ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12നാണ് ചിത്രത്തിന്റെ പ്രദർശനം. പ്രത്യേക സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകളും നിശാഗന്ധിയിൽ നടക്കും. മേളയുടെ ഭാഗമായി വിവിധതരം കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ തമിഴ്…
Read Moreമാറിനിന്ന് ചേച്ചീയെ നോക്കും, കുറെ ദിവസം ഉറങ്ങിയിട്ടില്ല..! ധ്യാൻ ശ്രീനിവാസൻ പറയുന്നു…
മണിച്ചിത്രത്താഴ് തിയറ്ററിൽ പോയി കണ്ടത് ഓർമയുണ്ട്. കാരണം കുറെ ദിവസം ഉറങ്ങിയിട്ടില്ല. ചിലങ്കയുടെ ശബ്ദമൊക്കെ കേട്ട് പേടി ആയിട്ട്. ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുന്നത് ശോഭന ചേച്ചിയുടെ കൂടെയാണ്. മണിച്ചിത്രത്താഴ് കണ്ട ഓർമയാണ് അന്ന് എനിക്കുള്ളത്. ഞാൻ അപ്പോൾ മുന്നിൽ നാഗവല്ലി ആയിട്ടാണ് കാണുന്നത്. എനിക്ക് അങ്ങനെയേ കാണാൻ പറ്റുന്നുള്ളായിരുന്നു. ആദ്യ സീൻ തന്നെ പുള്ളിക്കാരി ആയിട്ടായിരുന്നു. നമ്മുടെ മനസിൽ വരുന്ന ഫിഗർ ആ നാഗവല്ലിയുടെ ആണല്ലോ. നാഗവല്ലി മുന്നിൽ വന്നു നിൽക്കുന്നപോലെ ആയിരുന്നു. സെക്കൻഡിൽ ആളുടെ മുഖഭാവം മാറും. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനായി വന്നപ്പോൾ എന്നോട് ചോദിച്ചു, കെഎഫ്സി പുടിക്കുമാ എന്ന്. ഞങ്ങൾ തമിഴിലാണ് സംസാരിക്കുക. ഞാൻ അപ്പോൾ ആ എന്ന് പറഞ്ഞു. അപ്പോൾ ടോൺ മാറി. കെഎഫ്സി പുടിക്കാത? അല്ലിക്ക് ആഭരണമെടുക്കാൻ പോകട്ടെ എന്ന് ചോദിക്കുന്ന സീൻ പോലെ.…
Read Moreമോശമായി സ്പര്‍ശിക്കുന്നത് ഒരു പ്രശ്നമാണ്! ചെറുപ്പത്തില്‍ ഗുരുവായൂരില്വച്ചുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ഐശ്വര്യലക്ഷ്മി
എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ മോശമായ സ്പര്‍ശം നേരിടേണ്ടി വന്നിട്ടുണ്ടാവും. മോശമായി സ്പര്‍ശിക്കുന്നത് ഒരു പ്രശ്നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്നു പോവുന്നു. ചെറുപ്പത്തില്‍ ഗുരുവായൂരില്‍വച്ച് അങ്ങനെ ഒരു സംഭവം എനിക്കും നേരിടേണ്ടിവന്നു. കോയമ്പത്തൂരില്‍ ഒരു സിനിമാ പ്രമോഷനിടെയും അങ്ങനെ സംഭവിച്ചു. ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ഞാന്‍ പ്രതികരിക്കും. പക്ഷേ ചെറിയ പ്രായത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് അറിയില്ലല്ലോ. അത്തരം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസില്‍ നില്ക്കും. അന്ന് ഗുരുവായൂരില്‍ മഞ്ഞയില്‍ സ്ട്രോബറി പ്രിന്റികള് ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് പിന്നീടു കുറേക്കാലം ഞാന്‍ കരുതിയിരുന്നു. പക്ഷേ പിന്നെ ഞാനതിനെ തരണംചെയ്തു. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്. ഇത്തരം പ്രശ്നങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഗാര്‍ഗി പോലുള്ള സിനിമകളില്‍ അവ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം…
Read More