ബാലതാരമായി സിനിമയിലെത്തി, പിന്നീടു സിനിമയില്‍ സജീവമായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച യുവനടനാണ് ബാലു വര്‍ഗീസ്. തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവം താരം ഒരിക്കല്‍ പങ്കുവച്ചതു വൈറലായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ബാലു വര്‍ഗീസിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്റെ ബാല്യകാലമാണ് ബാലു അവതരിപ്പിച്ചത്. കടല്‍ത്തീരത്ത് ഷോട്ടിനായി വെയ്റ്റ് ചെയ്ത് ക്ഷീണിച്ചതിനെക്കുറിച്ചും അഭിനയത്തെ എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചതിനെക്കുറിച്ചുമാണ് ബാലു ആ അഭിമുഖത്തിൽ മനസ് തുറന്നത്. ബാലുവിന്റെ വാക്കുകള്‍ ഇങ്ങനെ… പത്താം വയസില്‍ ചാന്ത്പൊട്ടിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിനന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്.…
Read MoreCategory: Movies
പിന്നെ ഞാൻ ഒന്നും കേൾക്കില്ലായിരുന്നു; മമ്മൂട്ടിയെക്കുറിച്ച് ഞാലൻസിറയർ പറഞ്ഞത്…
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ സഹനടനാണ് അലന്‍സിയര്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സൂപ്പര്താരചിത്രങ്ങൾക്കൊപ്പവും യുവതാരൾക്കൊപ്പവുമെല്ലാം ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന നടനാണ് അലന്‍സിയര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്.മമ്മൂട്ടിയോടൊത്തുള്ള കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം അലന്‍സിയര്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അലന്‍സിയറുടെ വാക്കുകള്‍ ഇങ്ങനെ… ‘കസബയില്‍ വെടിവയ്പ്പ് ഒക്കെയുളള സംഘട്ടനരംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് ഞങ്ങൾ ചിലരിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഇങ്ങനെ കുറെ ഇലക്ട്രിക്കല്‍ സാധനങ്ങളൊക്കെ ഫിറ്റ് ചെയ്തുവച്ചിട്ടുണ്ട്. ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. വാസ്തവത്തില്‍ എനിക്കറിയില്ല. ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു സീനില്‍ അഭിനയിക്കുന്നത്. ഇത്തരം ഇലക്ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ…
Read Moreഅത്യാവശ്യം പണിയെടുത്തിട്ടുണ്ട് കേട്ടോ..! സാനിയ ഇയ്യപ്പന്‍
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തില്‍ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ചില അപകടങ്ങളൊക്കെ പറ്റി. യാര്‍ഥത്തില്‍ സ്ട്രഗിള്‍ ചെയ്ത് അഭിനയിച്ച ഒരു സിനിമയാണ് കൃഷ്ണന് കുട്ടി പണി തുടങ്ങി. അത്യാവശ്യം പണിയെടുത്തിട്ടുണ്ട് കേട്ടോ. എന്നുവച്ച് കളയില്‍ ടൊവിനോ ചേട്ടന് ചെയ്തപോലെയൊന്നും ഇല്ലെങ്കിലും അതിന്റെയൊക്കെ ചെറിയൊരു ലെവലായിരുന്നു എന്നെ സംബന്ധിച്ച് ഈ ചിത്രം. – സാനിയ ഇയ്യപ്പന്‍
Read Moreസജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു..! റോഷന് ആന്‍ഡ്രൂസ്
ബിരിയാണിയിലെ എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനായി ഞാന്‍ മാറി. എല്ലാ നിമഷവും വളരെ തന്മയത്തോടെയുള്ള അഭിനയമായിരുന്നു. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇതൊരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്നും ഉണ്ടാകട്ടെ. -റോഷന് ആന്‍ഡ്രൂസ്
Read Moreതങ്ങളെ ജ്യോതികയും സൂര്യയുമായിട്ട് കാണാനല്ല അവര്‍ക്ക് കൂടുതല്‍ ഇഷ്ടം..! ജ്യോതിക
സൂര്യ ഒരു പെര്‍ഫെക്ട് അച്ഛനാണ്. കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിലും അവരെ പഠിപ്പിക്കാന്‍ സഹായിക്കാനും എന്തിനേറെ അവരെ ഉറക്കുന്നത് പോലും സൂര്യ ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. ഞായറാഴ്ചകളിലെ ഷൂട്ടിംഗ് കഴിവതും ഒഴിവാക്കി മക്കളൊപ്പം ചെലവഴിക്കാന്‍ സൂര്യ ശ്രദ്ധിക്കാറുണ്ട്. മക്കളുടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അധികം കൊണ്ട് വരാറില്ല. അച്ഛന്റെയും അമ്മയുടെയും ഒരുപാട് സിനിമകളൊന്നും അവര്‍ കണ്ടിട്ടുമില്ല. തങ്ങളെ ജ്യോതികയും സൂര്യയുമായിട്ടല്ല അപ്പയും അമ്മയുമായി കാണാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. -ജ്യോതിക
Read Moreഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രം! ‘വിരുന്നു’മായി അര്ജുന് മലയാളത്തിലേക്ക്
തമിഴ് സൂപ്പര്‍ താരം അര്ജുന് മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുന്ന്. പട്ടാഭിരാമന്, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന് താമരക്കുളത്തിനന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് വിരുന്ന്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്ജുന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ധര്മ്മജന് ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍,ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായികാനിര്‍ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്റേതാണ്. കണ്ണന് താമരക്കുളം – ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.…
Read Moreതുളസീദാസ് ഒരിക്കല്‍ വെളിപ്പെടുത്തി! നടക്കാതെ പോയ ജയറാം ചിത്രം…
മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്. 1988-ല്‍ പുറത്തിറങ്ങിയ ഒന്നിനുപിറകേ മറ്റൊന്ന് ആയിരുന്നു ആദ്യചിത്രം. പിന്നീട് 25 ല്‍ പരം സിനമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. തുളസിദാസിന്റെ പല ചിത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ജയറാം- തുളസീദാസ് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ തന്റെയൊരു ചിത്രം ജയറാം ഉപേക്ഷിച്ചതിനെക്കുറിച്ച് തുളസീദാസ് ഒരിക്കല്‍ വെളിപ്പെടുത്തി. തുളസിദാസിന്റെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ സംവിധാനം ചെയ്ത ദോസ്ത് എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്. കാരണം ആ സമയത്ത് ഞാന്‍ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് ദോസ്ത് എന്ന ചിത്രം പെട്ടെന്നു പ്ലാന്‍ ചെയ്തത്. കെപി കൊട്ടാരക്കരയുടെ മകന് രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ…
Read Moreഎന്റെ ഭാര്യ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാ..! ഫഹദ് ഫാസില്‍
എന്റെ ഭാര്യ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്. പലപ്പോഴും സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. സത്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുകയാണ് ഉണ്ടായത്. മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല. സംഭവിച്ചുപോവുന്നതാണ്. എന്നോട് കഥ പറയുന്നതിനെ ആശ്രയിച്ചിരിക്കും ഞാന്‍ ചെയ്യുന്ന സിനിമകള്‍. ആവര്‍ത്തന വിരസത തോന്നിയാല്‍ ഞാനൊരു കഥയും കേള്‍ക്കില്ല. വളരെ പുതുമയോടെ എന്നോട് സിനിമയുടെ കഥ പറയുമ്പോഴാണ് ഞാന്‍ ആ ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നത്.
Read Moreനാളെ എന്ത് സംഭവിക്കും എന്ന് ആലോചിച്ച് പേടിച്ച് ജീവിക്കാന്‍ എനിക്ക് കഴിയില്ല! ഉണ്ണി മുകുന്ദന്
ഈ കോവിഡ് 19 കാലം വ്യക്തിപരമായി എന്നെ ശരിക്കും സഹായിച്ചിട്ടുണ്ട് . എന്റെ കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ട്. എന്റെ ആത്മവിശ്വാസം കൂടുകയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുകയും ചെയ്തു. നാളെ എന്ത് സംഭവിക്കും എന്ന് ആലോചിച്ച് പേടിച്ച് ജീവിക്കാന്‍ എനിക്ക് കഴിയില്ല. നമുക്ക് ചുറ്റും ഒരുപാട് മോശപ്പെട്ട കാര്യങ്ങള്‍ നടക്കുന്നു. അതൊക്കെ നമ്മള് വാര്‍ത്തകളിലൂടെ അറിയുന്നു. പക്ഷെ നാളെ എന്ത് സംഭവിക്കും എന്ന് ആലോചിച്ച് പേടിച്ച് ഇന്ന് ജീവിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. എന്താണ് സംഭവിക്കുന്നത് എന്ന വസ്തുത അംഗീകരിച്ചാല്‍ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ. -ഉണ്ണി മുകുന്ദന്
Read Moreഅയാളെ അടിച്ചു! സംഭവമുണ്ടായത് ജിമ്മില്‍ നിന്ന് വീട്ടിലേക്ക് വരുന്നതു വഴി; ഫാത്തിമ സന ഷെയ്ഖ് പറയുന്നു…
ജിമ്മില്‍ നിന്ന് വീട്ടിലേക്ക് വരുന്നതു വഴിയാണ് സംഭവമുണ്ടായത്. ഒരാള്‍ എന്നെ നോക്കി നില്‍ക്കുന്നത് ശ്രദ്ധിച്ചു. എന്തിനാണ് നോക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് തന്റെ ഇഷ്ടം എന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്ന് തമ്മില്‍ തര്‍ക്കമായി. അതിനിടെ ഇയാള്‍ മുഖത്ത് സ്പര്‍ശിച്ചു. ദേഷ്യം വന്നതോടെ അയാളെ അടിച്ചു. തിരിച്ച് അയാള്‍ എന്നെയും ഇടിച്ചു. അപ്പോഴാണ് അച്ഛനെ വിളിച്ച് കാര്യം പറയുന്നത്. രണ്ടു മൂന്നു പേരെ കൂട്ടിയാണ് അച്ഛന് എത്തിയത്. ഇവരെ കണ്ടപ്പോള്‍ അയാള്‍ ഓടി. എന്റെ മകളെ തൊടുന്നോടാ എന്നു ചോദിച്ച് അച്ഛനും സഹോദരങ്ങളും പിന്നാലെയോടി. -ഫാത്തിമ സന ഷെയ്ഖ്
Read More