തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നയൻതാരയെയും രശ്മിക മന്ദാനയെയും പിന്നിലാക്കി മറ്റൊരു നടി റിക്കാർഡ് പ്രതിഫലം വാങ്ങുന്നുവെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആ നടി ആരെന്ന് അറിയാമോ? പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാക്ഷാൽ സായ് പല്ലവി. നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിൽ സീതയായി വേഷമിട്ടതോടെയാണ് സായ് പല്ലവിയുടെ പ്രതിഫലം കുതിച്ചുയർന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി 18-20 കോടി രൂപയാണ് താരം കൈപ്പറ്റുന്നത്. സാധാരണ ഒരു ചിത്രത്തിന് 5 കോടി രൂപ വാങ്ങുന്ന സ്ഥാനത്താണിത്. ഇതോടെയാണ് നയൻതാരയെയും രശ്മികയെയും പിന്നിലാക്കി സായ് പല്ലവി ഒന്നാം സ്ഥാനത്തെത്തിയത്. സൽമാൻ ഖാൻ നായകനായ സിക്കന്ദർ എന്ന ചിത്രത്തിനായി 13 കോടി രൂപയാണ് രശ്മിക പ്രതിഫലം വാങ്ങിയത്. പുഷ്പ 2-നായി പത്തു കോടി രൂപയും താരം…
Read MoreCategory: Movies
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല
കൊച്ചി: സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു. എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റായ സിസിഎഫ് 100 എക്സിന്റെ അവതരണവും ചടങ്ങില്‍ നടന്നു. മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന സിസിഎഫ് 100 എക്സ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്റും റണ്‍സും ലഭിക്കും. കെസിഎല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്സിന്റെ സി.ഇ.ഒ ബിന്ദു…
Read Moreഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ
കൊച്ചി: ഗന്ധര്‍വ ഗായകന് കെ.ജെ യേശുദാസിന് ഇന്ന് 86-ാം പിറന്നാള്‍. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന് ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റേയും മകനായാണ് യേശുദാസ് ജനിച്ചത്. ഈ ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്. 1961ല്‍ “കാല്‍പ്പാടുകള്‍’ എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. അന്നു തൊട്ട് ഇന്നുവരെ ലോകത്താകെയുള്ള സംഗീതാസ്വാദകര്‍ക്ക് പ്രണയം, വിരഹം, ദു:ഖം, നിരാശ, സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമായ ഗാനഗന്ധര്‍വന്റെ സ്വരമാധുരി ഏറെ പ്രിയങ്കരമാണ്. ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം കുടുംബസമേതം അമേരിക്കയിലാണ് താമസം.
Read Moreപൈസ അലമാരിയിൽ വച്ചാൽ കൂടത്തില്ല, അതിനാൽ ഏറ്റവും നല്ല ഇൻവെസ്റ്റമെന്റ് ഗോൾഡാണ്
ഇപ്പോൾ കല്യാണരീതികളൊക്കെ ഒരുപാട് മാറി. പെൺകുട്ടികൾക്ക് അങ്ങനെ സ്വർണത്തോട് അധിക ഭ്രമങ്ങളൊന്നും തന്നെയില്ല. അതൊക്കെ വളരെ സന്തോഷം. പക്ഷേ ഇപ്പോളെനിക്ക് തോന്നുന്നത് ഏറ്റവും നല്ല ഇൻവെസ്റ്റമെന്റാണ് ഗോൾഡ്. എല്ലാ ആൾക്കാർക്കും ബിസിനസൊന്നും ചെയ്യാൻ പറ്റില്ല. അലമാരയിൽ പൈസ വച്ചാൽ കൂടത്തുമില്ല. ഇത് സ്വർണക്കടയുടെ ഉദ്ഘാടനത്തിന് വന്നത് കൊണ്ടു പറയുന്നതല്ല. പക്ഷേ അതിന് വരുമ്പോൾ പറയാവുന്നതാണല്ലോ. എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യവും ഞാൻ ഇൻവെസ്റ്റ് ചെയ്ത് വയ്ക്കുന്ന കാര്യവുമാണ് സ്വർണം. -നവ്യ നായർ
Read Moreഗുരുവായൂർ അമ്പലനടയിൽ; എല്ലാത്തിനും കാരണം ധ്യാൻ ചേട്ടനെന്ന് നിഖില
ഗുരുവായൂർ അമ്പലനടയിലിന്റെ പ്രമോഷൻ സമയത്ത് ഇന്റർവ്യൂസ് കൊടുക്കുന്പോൾ നമുക്ക് തന്നിരുന്ന ഇൻസ്ട്രക്ഷൻ തന്നെ ഒരു ഫൺ ഇന്റർവ്യൂ ആയിരിക്കണം എന്നതായിരുന്നു. ഇന്റർവ്യൂവിന്റെ സമയത്ത് പിആർ സൈഡിൽ നിന്നുള്ള പ്ലാനിങ്ങുണ്ടാകും. ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ പ്രമോഷൻ സമയത്ത് കണ്ട രാജുവേട്ടനെ നിങ്ങൾ മുമ്പോ അതിനുശേഷമോ കണ്ടിട്ടുണ്ടാവില്ല. ബേസിക്കലി ഫൺ ഇന്റർവ്യൂ ആക്കണമെന്ന് ഇൻസ്ട്രക്ഷൻ ഉണ്ടായിരുന്നു. ഇതിനെല്ലാം ഒരു പരിധി വരെ കാരണം ധ്യാൻ ചേട്ടനാണ്. പുള്ളിയുടെ ഇന്റർവ്യൂസ് വൈറലായി മാറാറുണ്ടല്ലോ. അതിനുശേഷം ഇന്റർവ്യൂസിന് വ്യൂസ് വരണമെങ്കിൽ അത് ഫണ്ണും വാച്ചബിളും ആയിരിക്കണമെന്ന കോൺസപ്റ്റുണ്ട്. ഗുരുവായൂർ അമ്പലനടയിൽ കോമഡി സിനിമയായതുകൊണ്ട് ഫണ്ണായി തന്നെ ഇന്റർവ്യൂവും നൽകണമെന്ന കോൺസപ്റ്റുണ്ടായിരുന്നു. ഇത്തരം ഇൻസ്ട്രക്ഷൻസ് അവർ തരികയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൗണ്ടറുകൾ പറയുക, തമാശകൾ ഉണ്ടാക്കുക, തമാശകൾ പറയുക എന്നതെല്ലാം അതിൽ ഉൾപ്പെടും. -നിഖില വിമൽ
Read Moreപാൻ ഇന്ത്യൻ ചിത്രം ദ്രൗപതി 2ലെ വീഡിയോ ഗാനം പുറത്ത്
സംവിധായകൻ മോഹൻ ജി, യുവതാരം റിച്ചാർഡ് ഋഷിയെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ദ്രൗപതി 2ലെ പുതിയ ഗാനം പുറത്ത്. ജിബ്രാൻ വൈബോധ സംഗീതം പകർന്ന താരസുകി റാം… എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജിബ്രാൻ, ഗോൾഡ് ദേവരാജ്, ഗുരു ഹരിരാജും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് സംവിധായകൻ തന്നെയാണ്. വിശ്വാസവും ശക്തിയും ഒരുമിക്കുന്ന ആഘോഷത്തെ അലങ്കാരമായിട്ടല്ല, മറിച്ച് ആഖ്യാന ഭാഷയായിട്ടാണിത് ദ്രൗപതി 2 ലെ താരസുകി റാം എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്. നേതാജി പ്രൊഡക്ഷൻസിന്റെ കീഴിൽ സോള ചക്രവർത്തി, ജി.എം ഫിലിം കോർപ്പറേഷനുമായി സഹകരിച്ച് നിർമ്മിച്ച ദ്രൗപതി 2, പതിനാലാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കുന്നു. “ഹൊയ്സാല ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെ ഭരണം,…
Read Moreഓസ്കർ വേദിയിൽ മമ്മൂട്ടിയുടെ ഭ്രമയുഗം; മലയാളത്തിന് ചരിത്രനേട്ടം
ലോസാഞ്ചലസ്: മലയാള സിനിമയ്ക്കും മമ്മൂട്ടിക്കും രാജ്യാന്തര തലത്തിൽ വീണ്ടും അഭിമാന നിമിഷം. ലോകസിനിമയുടെ കേന്ദ്രമായ ലോസാഞ്ചലസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത “ഭ്രമയുഗം’ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 12-ന് ആണ് സ്ക്രീനിംഗ് നിശ്ചയിച്ചിരിക്കുന്നത്. അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന ‘Where the Forest Meets the Sea’ എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലേക്കാണ് ഭ്രമയുഗം തെരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെയും മിത്തുകളെയും ആസ്പദമാക്കി നിർമിച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ചലച്ചിത്രം എന്ന സവിശേഷതയും ഭ്രമയുഗത്തിനുണ്ട്. സംവിധായകൻ രാഹുൽ സദാശിവനാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവച്ചത്.മിഡ്സോമ്മർ (2019), ദി വിച്ച് (2015), ദി വിക്കർ മാൻ (1973) തുടങ്ങിയ വിഖ്യാത ഹൊറർ സിനിമകൾക്കൊപ്പമാണ് ഭ്രമയുഗവും പ്രദർശിപ്പിക്കപ്പെടുന്നത്. സിനിമയിലെ പ്രധാന രംഗങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോ അക്കാദമി മ്യൂസിയം സോഷ്യൽ…
Read More‘എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് ധാരണയുണ്ട്, ന്യായീകരിക്കാനല്ല ഞാൻ വന്നിരിക്കുന്നത്’: ട്രോളുകളിൽ പ്രതികരിച്ച് സുധ ചന്ദ്രൻ
നടിയും നർത്തകിയുമായ സുജ ചന്ദ്രൻ കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയിൽ അതി വൈകാരികമായി പെരുമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലുടെ നീളം വൈറലായിരുന്നു. പ്രാർഥനാനിരത ആയിരിക്കുന്ന സമയത്ത് ഒരു ഘട്ടം വന്നപ്പോൾ താരത്തിന് സ്വയം നിയന്ത്രിക്കാനാകാത്തവിധം ഒരു ഉൻമാദാവസ്ഥയിലേക്ക് എത്തിച്ചേർന്നിരുന്നു. അതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ആളുകൾ ട്രോളുകയുംചെയ്തിരുന്നു. ഇപ്പോഴിതാ ട്രോളുകൾക്ക് പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്. സുധ ചന്ദ്രന്റെ വാക്കുകൾ… ഞാൻ ഇവിടെ അതിനെ (ഭജനയ്ക്കിടെ വൈകാരികമായി പെരുമാറിയ സംഭവം) ന്യായീകരിക്കാനല്ല വന്നിരിക്കുന്നത്. ജീവിതത്തെക്കുറിച്ച് എനിക്ക് എന്റേതായ ധാരണയുണ്ട്. ഞാൻ ബഹുമാനിക്കുന്ന ചില ബന്ധങ്ങളുണ്ട്. എന്നെക്കുറിച്ച് ട്രോളുകൾ ഉണ്ടാക്കുന്നവരെ ഞാൻ കാര്യമാക്കാറില്ല. ട്രോൾ ചെയ്യുന്നവർക്ക് അത് നല്ലതായിരിക്കും, നിങ്ങൾ സന്തോഷിക്കൂ. അവരെ ഞാൻ ഒരിക്കലും വകവയ്ക്കുന്നില്ല. എന്റെ വികാരങ്ങളോട് യോജിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരെയാണ് ഞാൻ ഗൗനിക്കുന്നത്. മറ്റുള്ളവർ എന്ത് പറയും എന്നതിനെക്കുറിച്ച്…
Read Moreഹൊറർ ചിത്രം ‘റൂഹാനി’യുടെ ടൈറ്റിൽ പോസ്റ്റർ
നവാഗതനായ മുഹമ്മദ് റെഫീക്ക് രചനയും സംവിധാനവും നിർവഹിക്കുന്ന “റൂഹാനി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. വീക്കെൻഡ് ഫാന്റസീസ് ചിത്രം നിർമിക്കുന്നു. മലയാള സിനിമയിലെ മുൻനിര താരങ്ങളായ ആന്റണി വർഗീസ്, മക്ബൂൽ സൽമാൻ, സംവിധായകരായ ടിനു പാപ്പച്ചൻ, ആർ.എസ്. വിമൽ, ഗൗരി നന്ദ, എൻ.എം. ബാദുഷ, ദേവദത്ത് ഷാജി, അശ്വിൻ ജോസ്, ശരത്ത് സഭ, മണികണ്ഠൻ രാജൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രമേയത്തിലും അവതരണത്തിലും ഏറെ ദുരൂഹതകൾ ഒളിപ്പിച്ചുവയ്ക്കുന്ന ഒരു ഹൊറർ ത്രില്ലറായാണ് “റൂഹാനി’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും ആരംഭിക്കും. വീക്കെൻഡ് ഫാന്റസീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം മുഹമ്മദ് റെഫീക്ക് നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടർ-നിതിൻ സിയോ ആർ. എൽ, ഛായാഗ്രഹണം-ഭരത് ആർ. ശേഖർ, അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു സുന്ദർ, പ്രൊജക്റ്റ് ഡിസൈനർ-ആദർശ് ബാബു, കോസ്റ്റ്യൂം- വിഷ്ണുജിത്ത്,…
Read More‘അഭിനയം നിർത്തിയോ, കേരളം വിട്ട് അമേരിക്കയിലേക്ക് താമസം മാറിയോ ?’ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. അടുത്തിടെയായി ലെനയുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നടിയുടെ രണ്ടാം വിവാഹവും വലിയ വാർത്തയായിരുന്നു. വിവാഹത്തിന് പിന്നാലെ ലെന അഭിനയം നിർത്തിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ലെന. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തി ഇപ്പോൾ കൊച്ചിയിൽ താമസമാക്കിയെന്നും വീണ്ടും അഭിനയിക്കാൻ തുടങ്ങിയെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ലെനയുടെ പോസ്റ്റ്… അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്, ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേക്കു മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്. എന്റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം…
Read More