ബാകു: ഫിഡെ ചെസ് ലോകകപ്പിൽ ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനും തമ്മിലുള്ള ഫൈനൽ പോരിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. 35 നീക്കങ്ങൾക്കൊടുവിൽ, വെള്ളക്കരുക്കളുമായി പോരാടിയ പ്രഗ്നാനന്ദ കാൾസന് മുമ്പിൽ സമനില സമ്മതിക്കുകയായിരുന്നു. ഇരുവർക്കും .50 പോയിന്റുകൾ വീതമാണ് ആദ്യ പോരാട്ടത്തിന് ശേഷം ലഭിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തിൽ വെള്ളക്കരുക്കളുമായി കാൾസൻ ആകും നീക്കങ്ങൾ ആരംഭിക്കുക. ഈ മത്സരവും സമനിലയിൽ അവസാനിച്ചാൽ വ്യാഴാഴ്ച നടക്കുന്ന ടൈബ്രേക്കറിലേക്ക് ഫൈനൽ നീങ്ങും. ഇതിനിടെ, അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ വീഴ്ത്തി അസർബൈജാന്റെ 69-ാം സീഡ് താരം നിജാത് അബസോവ് ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി.
Read MoreCategory: Sports
ഇത് അല്പം കൂടിപ്പോയില്ലേ..! വിജയാവേശത്തിൽ കളിക്കാരിയെ ചുംബിച്ചു; ഒടുവിൽ…
സിഡ്നി: വനിതാ ലോകകപ്പ് കിരീടം നേടിയ സ്പാനിഷ് താരത്തിനു നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് മാപ്പ് പറഞ്ഞു. സംഭവം വൻ വിവാദമായതിനു പിന്നാലെയാണ് ഖേദപ്രകടനവുമായി റൂബിയാലസ് രംഗത്തെത്തിയത്.താൻ ചെയ്തത് പൂർണമായും തെറ്റായ കാര്യമാണെന്ന് അംഗീകരിക്കുന്നതായി റൂബിയാലസ് പറഞ്ഞു. കപ്പ് വിജയിച്ച ആഹ്ലാദത്തിൽ, തെറ്റായ ഉദ്ദേശമൊന്നുമില്ലാതെയാണ് താൻ അതു ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെ, ജെന്നി ഹെർമോസോ എന്ന താരത്തിന്റെ ചുണ്ടിൽ റൂബിയാലസ് ബലമായി ചുംബിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. മറ്റു താരങ്ങളുടെ കവിളിൽ ചെറുചുംബനം നൽകിയ റൂബിയാലസ് ഹെർമോസോയെ പിടിച്ചുനിർത്തി ചുണ്ടിൽ ചുംബിക്കുകയായിരുന്നു. റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നും വനിതാ താരങ്ങളെ കായികസംഘടനാ അധികൃതർ അടിമകളായാണു കാണുന്നതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.…
Read Moreലോകകപ്പ് ചെസിൽ ചരിത്രം; പ്രഗ്നാനന്ദ ഫൈനലിൽ
ബാക്കു (അസർബൈജാൻ): ഫിഡെ ലോകകപ്പ് ചെസ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ഫാബിനൊ കരുവാനയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് പതിനെട്ടുകാരനായ പ്രഗ്നാനന്ദ ഫൈനലിൽ ഇടംനേടിയത്. ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ നോർവെയുടെ മാഗ്നസ് കാൾസണ് ആണ് പ്രഗ്നാനന്ദയുടെ എതിരാളി. ഫൈനലിൽ പ്രവേശിച്ചതോടെ 2024 ഫിഡെ കാൻഡിഡേറ്റ് ചാന്പ്യൻഷിപ്പിനുള്ള യോഗ്യതയും ഇന്ത്യൻ താരം സ്വന്തമാക്കി. 21 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ചെസ് ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.വിശ്വനാഥൻ ആനന്ദാണ് മുന്‍പ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരം.
Read Moreകില്ലർ റിങ്കു! ഡെത്ത് ഓവർ സ്പെഷൽ
അയർലൻഡിനെതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ കൈയിൽനിന്ന് ക്യാപ്പ് സ്വന്തമാക്കിയ റിങ്കു സിംഗിന് ബാറ്റ് കൈയിൽ എടുക്കേണ്ടിവന്നില്ല. എന്നാൽ, രണ്ടാം മത്സരത്തിൽ റിങ്കു കൊടുങ്കാറ്റായി. കില്ലർ ബാറ്റിംഗുമായി റിങ്കു സിംഗ് എന്ന ഇരുപത്തഞ്ചുകാരൻ ക്രീസിൽ തകർത്താടി. രാജ്യാന്തര ക്രിക്കറ്റിൽ റിങ്കുവിന്റെ ആദ്യ സംഹാര താണ്ഡവമായിരുന്നു അത്. 21 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 180.95 സ്ട്രൈക്ക് റേറ്റിൽ റിങ്കു നേടിയത് 38 റണ്‍സ്. 33 റണ്‍സിന് ഇന്ത്യ ജയിച്ചപ്പോൾ പ്ലെയർ ഓഫ് ദ മാച്ചും റിങ്കുതന്നെ. ഡെത്ത് ഓവർ സ്പെഷൽ 2023 ഐപിഎല്ലിൽ റിങ്കു സിംഗിന്റെ മാസ്മരിക ബാറ്റിംഗ് ക്രിക്കറ്റ് ലോകം കണ്ടതാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സർ പറത്തി ഡെത്ത് ഓവറിലെ (16 മുതൽ 20 ഓവർ വരെ) കില്ലറാണു താനെന്ന്…
Read Moreഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ്; സഞ്ജു ബെഞ്ചിൽ..!
മുംബൈ: 2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മോശം ഫോമിലായിരുന്ന സഞ്ജു, അയർലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ 26 പന്തിൽ 40 റണ്‍സ് നേടിയിരുന്നു. ടീമിൽ റിസർവ് താരമായി സഞ്ജു മാത്രമാണുള്ളത്. 17 അംഗ ടീമിലുള്ള കെ.എൽ. രാഹുലിന്റെ ആരോഗ്യത്തിൽ പൂർണ സംതൃപ്തി ഇല്ലാത്തതാണ് റിസർവ് കളിക്കാരനായി സഞ്ജുവിനെ ഉൾപ്പെടുത്താൻ കാരണം. വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ. രാഹുൽ പൂർണമായി ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെന്നു ബിസിസിഐ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ വ്യക്തമാക്കി. എങ്കിലും രാഹുലിനെ ഉൾപ്പെടുത്തുകയും സഞ്ജുവിനെ റിസർവ് ആക്കുകയും ചെയ്തതാണു ശ്രദ്ധേയം. അതു മാത്രമല്ല, ഏകദിനത്തിൽ ഫോമിലല്ലാത്ത സൂര്യകുമാർ യാദവും ഏഷ്യ കപ്പ് ഇന്ത്യൻ ടീമിൽ ഇടംനേടി. തിലക് വർമ ഏകദിന ടീമിലേക്ക്…
Read Moreഎന്തൊരു വിധിയിത്… കളിക്കുംമുമ്പേ ബ്ലാസ്റ്റേഴ്സ് പുറത്ത്…
കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുന്‍പുതന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുറത്ത്. ഗ്രൂപ്പ് ഡിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 3-1ന് ഡൗണ്ടൗണിനെ കീഴടക്കിയതോടെയാണിത്. ഗ്രൂപ്പ് ബിയിൽ മുഹമ്മദൻ 6-0ന് ജംഷഡ്പുരിനെ തകർത്തു. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മികച്ച രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിൽ പ്രവേശിച്ചു. ഗോവയാണു ഗ്രൂപ്പ് ഡി ചാന്പ്യൻ. ഗ്രൂപ്പ് സിയിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന മത്സരത്തിനായി ഇന്ന് ഇന്ത്യൻ എയർഫോഴ്സിനെ നേരിടും. ഗ്രൂപ്പിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനു ജയം നേടാൻ സാധിച്ചില്ല.
Read Moreഫിഫ 2023 വനിതാ ലോകകപ്പ്; കന്നിക്കപ്പുയര്‍ത്തി സ്പാനിഷ് സുന്ദരികൾ
സിഡ്നി: ഫിഫ 2023 വനിതാ ലോകകപ്പില്‍ സ്പാനിഷ് വസന്തം. ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് അടിയറവ് പറയിച്ചാണു സ്പെയിന് കന്നിക്കപ്പുയര്ത്തിയത്. ഇംഗ്ലണ്ടിന്റെയും ആദ്യ ലോകകപ്പ് ഫൈനലായിരുന്നു. 29-ാം മിനിറ്റില്‍ ലെഫറ്റ് ബാക്ക് ഒല്‍ഗ കാര്‍മോണ ചരിത്രം കുറിച്ച സ്പാനിഷ് ഗോളിനുടമയായി. ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് പന്ത് വലകുലുക്കിയപ്പോള്‍ സിഡ്നി സ്റ്റേഡിയത്തില്‍ റിക്കാർഡ് (75,784)കാണികള്‍ സാക്ഷി. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് കാവല്‍ക്കാരി മേരി ഏര്‍പ്സ്, സ്പാനിഷ് പെനാല്‍റ്റി തടുത്തിരുന്നില്ലെങ്കില് വിജയം ഇതിലും സുന്ദരമാകുമായിരുന്നു. സലാം സൽമ സ്പെയിനിന്റെ പത്തൊമ്പതുകാരിയായ സല്‍മ പാരല്ല്യൂലോ മികച്ച യുവതാരമായപ്പോള്‍ സെമിയിലും ഫൈനനലിലും ഗോള്‍ സ്കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ഏഴാമത് താരമെന്ന നേട്ടത്തിന് ഓൾഗയും അര്‍ഹയായി. അണ്ടർ 17, അണ്ടർ 20, സീനിയർ ലോകകപ്പ് ചാന്പ്യൻ എന്ന നേട്ടത്തിൽ സൽമയെത്തി. ‘വനിതാ ഫുട്ബോളിലെ ഇനിയേസ്റ്റ’ എന്ന് പെപ് ഗ്വാർഡിയോള വിശേഷിപ്പിച്ച സ്പെയിനിന്റെ ഐതാന…
Read Moreമുൻ ക്യാപ്റ്റനെ ആദരിച്ച് മെസി; ആം ബാൻഡ് അണിയിച്ച് ഒപ്പം കൂട്ടി
നാഷ്വിൽ: ഇന്റർ മയാമിക്കായി ആദ്യ കിരീടം സമ്മാനിച്ച ഇതിഹാസ താരം ലയണൽ മെസിയുടെ ഒരു പ്രവൃത്തിയാണ് ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കിയ മയാമിക്കായി കിരീടം ഏറ്റുവാങ്ങാനായി മെസി ഒപ്പം കൂട്ടിയത് ടീമിന്റെ മുൻ ക്യാപ്റ്റൻ ഡിയാൻഡ്രെ യെഡ്ലിനെ. മത്സര ശേഷം യെഡ്ലിനെ ക്യാപ്റ്റന്റെ ആം ബാൻഡ് മെസി അണിയിച്ചു. ടീം വിജയം ആഘോഷിക്കുന്നതിനിടെ മെസി തന്റെ കൈയിലെ ആം ബാൻഡ് ഊരി യെഡ്ലിന്റെ കൈയിൽ അണിയിക്കുകയായിരുന്നു. ആദ്യം എതിർത്ത യെഡ്ലിൻ പിന്നീട് വഴങ്ങി. ട്രോഫി ഏറ്റുവാങ്ങാൻ മെസി മുൻ ക്യാപ്റ്റനെയും ഒപ്പം കൂട്ടി. മെസി മയാമിയിൽ വരുന്നതിന് മുൻപ് യുഎസ് താരമായ യെഡ്ലിൻ ആയിരുന്നു ക്യാപ്റ്റൻ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫെനലിൽ നാഷ്വില്ലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മയാമി കപ്പ് ഉയർത്തിയത്. മത്സരം ഒരോ ഗോളിന് സമനില ആയതോടെയാണ് പെനാൽറ്റിയിലേക്ക് നീണ്ടത്.…
Read Moreഡ്യൂറൻഡ് കപ്പ്;കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴിയിൽ
കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്സിയോട് 2-2 സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴിയിൽ. ജയിച്ചാൽ ക്വാർട്ടർ ബെർത്ത് സജീവമാക്കി നിലനിർത്താമെന്ന അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരേ ഇറങ്ങിയത്. നൈജീരിയൻ സ്ട്രൈക്കർ ജെസ്റ്റിൻ എമ്മാനുവലിന്റെ ഗോളിൽ 14-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. എന്നാൽ, 38-ാം മിനിറ്റിൽ എഡ്മണ്ട് ലാൽറിൻഡികയിലൂടെ ബംഗളൂരു 1-1ന് ആദ്യ പകുതി അവസാനിപ്പിച്ചു. ആക്രമിച്ച് കയറിയ ബംഗളൂരു ചുണക്കുട്ടികൾ 51-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ആശിഷ് ഛായുടെ വകയായിരുന്നു ബംഗളൂരുവിന്റെ രണ്ടാം ഗോൾ. പകരക്കാരനായെത്തിയ മുഹമ്മദ് എയ്മന്റെ (84’) വകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. എന്നാൽ, 85-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ റൂയിവ ഹോർമിപാം മൈതാനം വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ബ്ലാസ്റ്റേഴ്സും ബംഗളൂരുവും സമനിലയിൽ പിരിഞ്ഞതോടെ…
Read Moreഉത്തേജകമരുന്ന് പരിശോധന ഫലം വന്നു; ദ്യുതി ചന്ദിനു വിലക്ക്
മുംബൈ: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ സ്പ്രിന്റ് റാണിയായ ദ്യുതി ചന്ദിന് നാലു വർഷം വിലക്ക്. 2022 ഡിസംബർ അഞ്ചിന് എടുത്ത സാംപിൾ പരിശോധനയിലാണ് ദ്യുതി ചന്ദ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. 2023 ജനുവരി മൂന്ന് മുതൽ വിലക്ക് പ്രാബല്യത്തിലാക്കി. വനിതാ 100 മീറ്ററിൽ നിലവിലെ ദേശീയ റിക്കാർഡുകാരിയാണ് ഇരുപത്തേഴുകാരിയായ ദ്യുതി. ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 100 മീറ്റർ പോരാട്ടത്തിനിറങ്ങിയ മൂന്നാമതു മാത്രം വനിതാ താരമാണു ദ്യുതി.
Read More