സിൻസിനാറ്റി: സെർബിയൻ പുരുഷ ടെന്നീസ് സിംഗിൾസ് താരം നൊവാക് ജോക്കോവിച്ച് എടിപി ടൂർ ചരിത്രത്തിൽ പുതിയൊരു റിക്കാർഡ് കുറിച്ചു. ഏതെങ്കിലും ഒരു കളിക്കാരനെതിരേ തോൽവിയില്ലാതെ ഏറ്റവും കൂടുതൽ ജയം എന്ന റിക്കാർഡാണു ജോക്കോവിച്ച് സ്വന്തമാക്കിയത്. സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിന്റെ റിക്കാർഡാണു ജോക്കോവിച്ച് തകർത്തത്. സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് പ്രീക്വാർട്ടറിൽ ഫ്രാൻസിന്റെ ഗായേൽ മോൻഫിൽസിനെ തോൽപ്പിച്ചതോടെയാണ് ജോക്കോവിച്ച് ചരിത്ര നേട്ടത്തിലെത്തിയത്. 6-3, 6-2നായിരുന്നു ജോക്കോവിച്ചിന്റെ ജയം. ഇതോടെ മോൻഫിൽസിനെതിരേ 19-0ന്റെ വിജയ-പരാജയ കണക്കാണു ജോക്കോവിച്ചിനുള്ളത്. ഹെഡ് ടു ഹെഡിൽ ഒരു താരത്തിനെതിരേ തോൽവിയില്ലാതെ ഏറ്റവും കൂടുതൽ ജയമെന്ന റിക്കാർഡ് സെർബിയൻ താരം ഇതോടെ സ്വന്തമാക്കി. സ്പെയിനിന്റെ റാഫേൽ നദാൽ ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്ക്വെറ്റിനെതിരേ നേടിയ 18-0 എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി. പുരുഷ സിംഗിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം (23) സ്വന്തമാക്കിയ താരമാണ് ജോക്കോവിച്ച്.…
Read MoreCategory: Sports
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ; ഇന്ത്യയെ നയിക്കാൻ നീരജ് ചോപ്ര
ബുഡാപെസ്റ്റ്: കായിക ലോകം കാത്തിരിക്കുന്ന 2023 ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനു നാളെ കൊടിയുയരും. 19 മുതൽ 27വരെയാണ് 2023 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്. ഒളിന്പിക് സ്വർണ ജേതാവായ ജാവലിൻ താരം നീരജ് ചോപ്രയാണു ചാന്പ്യൻഷിപ്പിനുള്ള 28 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ലോക ചാന്പ്യൻഷിപ്പ് വേദിയിൽ ഇക്കാലമത്രയുമായി ഒരു വെള്ളിയും (നീരജ് ചോപ്ര, 2022) ഒരു വെങ്കലവും (അഞ്ജു ബോബി ജോർജ്, 2003) മാത്രമാണ് ഇന്ത്യക്കു നേടാനായത്. കഴിഞ്ഞ വർഷം സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ജേതാവായ നീരജ് ചോപ്ര, ബുഡാപെസ്റ്റിൽ സ്വർണത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. 2022 ഒറിഗണ്‍ ലോക ചാന്പ്യൻഷിപ്പിൽ നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. 2023 സീസണിൽ നീരജ് മികച്ച ഫോമിലാണ്. ദോഹ, ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് സ്വർണം നേടി. മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറാണ് ഇന്ത്യയുടെ മറ്റൊരു മെഡൽ…
Read Moreനോക്കൗട്ട് പ്രതീക്ഷ; ബ്ലാസ്റ്റേഴ്സിനു നിർണായകം
കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു നിർണായക പോരാട്ടത്തിനിറങ്ങും. ഗ്രൂപ്പ് സിയിൽ ബംഗളൂരു എഫ്സിയാണു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഇന്നു ജയിച്ചാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷയ്ക്കു മങ്ങലേൽക്കാതെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിക്കൂ. വൈകുന്നേരം 6.00നാണു കിക്കോഫ്. ഗ്രൂപ്പ് സിയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 3-4ന് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടു. രണ്ടാംനിരയുമായി എത്തിയ ബംഗളൂരു തങ്ങളുടെ ആദ്യമത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സുമായി 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടു ജയം നേടിയ ഗോകുലം കേരള നോക്കൗട്ടിന്റെ വക്കിലാണ്. ഇന്നു ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് ഭാവി തുലാസിലാകും. ഓരോ ഗ്രൂപ്പിലെയും ചാന്പ്യന്മാർ നേരിട്ട് ക്വാർട്ടറിൽ പ്രവേശിക്കും. മികച്ച രണ്ടാം സ്ഥാനക്കാരായി രണ്ടു ടീമുകൾക്കും ക്വാർട്ടറിൽ ഇടംപിടിക്കാനുള്ള അവസരമുണ്ട്.
Read Moreയുഎസ് ഓപ്പൺ; ഷാപൊവലോവ്, സിലിച്ച് പിന്മാറി
ന്യൂയോർക്ക്: ക്രൊയേഷ്യയുടെ മാരിൻ സിലിച്ച്, കനേഡിയൻ താരം ഡെന്നീസ് ഷാപൊവലോവ് എന്നിവർ 2023 യുഎസ് ഓപ്പണിൽനിന്നു പിന്മാറി. 2014 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ചാന്പ്യനാണ് സിലിച്ച്. കാൽമുട്ടിലെ പരിക്കാണ് ഇരുവരുടെയും പിന്മാറ്റത്തിനു കാരണം. മുപ്പത്തിനാലുകാരനായ സിലിച്ച് 2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമിയിൽ പ്രവേശിച്ചിരുന്നു. 2020ൽ ക്വാർട്ടറിൽ പ്രവേശിച്ചതാണ് ഇരുപത്തിനാലുകാരനായ ഷാപൊവലോവിന്റെ യുഎസ് ഓപ്പണിലെ മികച്ച പ്രകടനം. 2021 വിംബിൾഡണിൽ സെമിയിൽ പ്രവേശിച്ചിരുന്നു. ഈ മാസം 28 മുതൽ സെപ്റ്റംബർ 10വരെയാണ് 2023 യുഎസ് ഓപ്പണ്‍ അരങ്ങേറുന്നത്.
Read Moreഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ചു. മോണ്ടിനെഗ്രോയുടെ സെന്റര്‍ ബാക്ക് മിലോസ് ഡ്രിൻസിച്ചാണ് ടീമിലെത്തിയ പുതിയ താരം. ഈ ഇരുപത്തിനാലുകാരനുമായി ഒരു വര്‍ഷത്തെ കരാറില്‍ ടീം ഒപ്പിട്ടു. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്സ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ കളിച്ചു. മോണ്ടിനെഗ്രോയുടെ അണ്ടര്‍17, അണ്ടര്‍19, അണ്ടര്‍23 ടീമുകളുടെയും ഭാഗമായിരുന്നു.
Read Moreപാക് പേസർ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ദുബായ്: 2015 ഏകദിന ലോകകപ്പ് ക്വാർട്ടർഫൈനലിൽ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സണെ വിറപ്പിച്ച ബൗൺസറുകളുമായി ആരാധകമനസിൽ ചിരപ്രതിഷ്ഠ നേടിയ പാക്കിസ്ഥാൻ പേസർ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 15 വർഷം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറിന് ഇന്ന് അവസാനം കുറിക്കുകയാണെന്ന് റിയാസ് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ ടി-20 ഫ്രാഞ്ചൈസ് ലീഗുകളിൽ പോരാട്ടം തുടരുമെന്ന് താരം വ്യക്തമാക്കി. 27 ടെസ്റ്റ് മത്സരങ്ങളിലും 91 ഏകദിനങ്ങളിലും 36 ടി-20 മത്സരങ്ങളിലും ദേശീയകുപ്പായം അണിഞ്ഞ റിയാസ് ഈ പോരാട്ടങ്ങളിൽ യഥാക്രമം 83, 120, 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Read Moreയുവേഫ സൂപ്പർ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് ! ആവേശകരമായ മത്സരത്തിൽ സെവിയ്യയെ തോൽപ്പിച്ചു
പിറേയസ്: യുവേഫ സൂപ്പർ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ഫൈനലിൽ സെവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സിറ്റി കിരീടം ഉയർത്തിയത്. ഇരുടീമുകളും മത്സരത്തിന്റെ നിശ്ചിത സമയത്തും അധികസമയത്തും ഒരു ഗോൾ വീതം നേടുകയായിരുന്നു.പെനൽറ്റി ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റിയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റി ഇതാദ്യമായാണ് സൂപ്പർ കപ്പ് കിരീടം നേടുന്നത്. മത്സരത്തിന്റെ 25-ാം മിനിറ്റിൽ യുസേഫ് യെൻ നെസിരിയാണ് സെവിയ്യക്കുവേണ്ടി ഗോൾ നേടിയത്. 63-ാം മിനിറ്റിൽ മാഞ്ചസ്റ്ററിന്റെ യുവതാരം കോൾ പാൾമർ ഗോൾമടക്കി. പെനാൽറ്റി ഷൂട്ടൗട്ടിൽ സിറ്റിക്കായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടു. സെവിയ്യയ്ക്കു വേണ്ടി അഞ്ചാമത്തെ കിക്കെടുത്ത നെമാഞ്ചയ്ക്ക് പിഴച്ചു.
Read Moreബ്ലൈൻഡ് ഫുട്ബോൾ: ഇന്ത്യക്ക് ജയം
കൊച്ചി: ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ഐബിഎസ്എ) ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ആദ്യ കളിയിൽ ജയം. ഗ്രൂപ്പ് ബിയിൽ ഓസ്ട്രിയയ്ക്കെതിരേ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ ജയം. ഇന്ത്യക്കുവേണ്ടി അക്ഷര റാണയാണ് വിജയ ഗോൾ നേടിയത്. ഇതോടെ വനിതാ ലോക കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 12 വയസുകാരിയായ അക്ഷര. ഇന്ന് അർജന്റീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Read Moreലോകകപ്പ് ക്രിക്കറ്റിന് ഇനി 50 ദിനങ്ങൾ
ഏകദിന ക്രിക്കറ്റ് ലോക ചാന്പ്യന്മാരാകാനുള്ള ആവേശപ്പോരാട്ടത്തിന്റെ ടോസ് വീഴാൻ ഇനിയുള്ളത് 50 ദിനങ്ങൾ മാത്രം. ഇന്നേക്ക് 50-ാം നാൾ 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. 2011നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണ്. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ മറ്റൊരു ലോക കിരീടം ഇന്ത്യൻ ആരാധകർ സ്വപ്നം കാണുന്നു. ആ സ്വപ്നം സഫലമാക്കാൻ രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യക്കു സാധിക്കുമോ എന്നതിനായാണു കാത്തിരിപ്പ്. ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയായി 12 നഗരങ്ങളിലായാണ് 2023 ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്കു രണ്ടു പ്രശ്നം ടീം ഇന്ത്യ അഭിമുഖീകരിക്കുന്നതു പ്രധാനമായും രണ്ടു പ്രശ്നങ്ങളാണ്. ബാറ്റിംഗിൽ നാലാം നന്പറിൽ ഒരു വിശ്വസ്തൻ ഇല്ല. അതുപോലെ യുവരാജ് സിംഗിനെ പോലൊരു ഓൾ റൗണ്ടറും ഇല്ല. 2011 ലോകകപ്പിൽ…
Read Moreപരിശീനത്തിനിടെ പരിക്ക്; വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍നിന്ന് പിന്മാറി
ന്യൂഡല്‍ഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍നിന്ന് പിന്മാറി. പരിശീനത്തിനിടെ പരിക്കേറ്റതോടെയാണ് പിന്മാറ്റമെന്ന് താരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. വ്യാഴാഴ്ച മുംബൈയില്‍വച്ച് ശസ്ത്രക്രിയ ഉണ്ടാകും. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ തനിക്ക് പകരം മറ്റൊരാളെ അയയ്ക്കണമെന്നും താരം ആവശ്യപ്പെട്ടു. അടുത്ത വര്‍ഷത്തെ പാരിസ് ഒളിന്പിക്സ് ലക്ഷ്യമിട്ട് വൈകാതെ പരിശീലനം പുനരാംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് ഫോഗട്ട്. അടുത്തയിടെ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷന് സിംഗിനെതിരേ നടപടി ആവശ്യപ്പെട്ട് നടന്ന സമരത്തിന്റെ മുന്‍നിരയില്‍തന്നെ താരം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാതെ തന്നെ ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത് വിവാദമായിരുന്നു. സര്‍ക്കാരും താരങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ട്രയല്‍സ് ഒഴിവാക്കിയതെന്നായിരുന്നു വിമര്‍ശനം.
Read More