തേ​​​​​ർ​​​​​ഡ് അ​​​​​മ്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം ചെ​​​​​യ്തു; ഗി​​ല്ലി​​ന് 115% പി​​ഴ ശിക്ഷ

ല​​ണ്ട​​ൻ: ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം ചെ​​​​​യ്ത കു​​​​​റ്റ​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ​​​​​ർ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലി​​​​​നു പി​​​​​ഴ​​​​​ശി​​​​​ക്ഷ. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ഫൈ​​​​​ന​​​​​ലി​​​​​ന്‍റെ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ സ്കോ​​​​​ട്ട് ബോ​​​​​ല​​​​​ണ്ടി​​​​​ന്‍റെ പ​​​​​ന്തി​​​​​ൽ കാ​​​​​മ​​​​​റൂ​​​​​ണ്‍ ഗ്രീ​​​​​നി​​​​​ന്‍റെ ക്യാ​​​​​ച്ചി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. ഇ​​​​​ട​​​​​ത്തോ​​​​​ട്ട് ഡൈ​​​​​വ് ചെ​​​​​യ്തു​​​​​ള്ള ക്യാ​​​​​ച്ചി​​​​​നി​​​​​ടെ ഗ്രീ​​​​​നി​​​​​ന്‍റെ കൈ ​​​​​മൈ​​​​​താ​​​​​ന​​​​​ത്ത് ഉ​​​​​ര​​​​​സി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ ആ​​​​​നു​​​​​കൂ​​​​​ല്യം ബാ​​​​​റ്റ​​​​​റി​​​​​നു ന​​​​​ൽ​​​​​കാ​​​​​തെ ബൗ​​​​​ള​​​​​ർ​​​​​ക്കു വി​​​​​ക്ക​​​​​റ്റ് ന​​​​​ൽ​​​​​കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം. തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ഗി​​​​​ൽ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ പോ​​​​​സ്റ്റി​​​​​ട്ടി​​​​​രു​​​​​ന്നു. മാ​​​​​ച്ച് ഫീ​​​​​സി​​​​​ന്‍റെ 15 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യാ​​​​​ണ് ഈ ​​​​​കു​​​​​റ്റ​​​​​ത്തി​​​​​ന് ഐ​​​​​സി​​​​​സി ഗി​​​​​ല്ലി​​​​​നു​​​​​മേ​​​​​ൽ ചു​​​​​മ​​​​​ത്തി​​​​​യ​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കു​​​​​റ​​​​​ഞ്ഞ ഓ​​​​​വ​​​​​ർ നി​​​​​ര​​​​​ക്കി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ടീം ​​​​​ഇ​​​​​ന്ത്യ​​​​​ക്ക് 100 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യും ഐ​​​​​സി​​​​​സി വി​​​​​ധി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഗി​​​​​ല്ലി​​​​​ന്‍റെ പി​​​​​ഴ മാ​​​​​ച്ച് ഫീ​​​​​യു​​​​​ടെ…

Read More

കോ​​ഹ്‌​ലി ​അ​​സം​​തൃ​​പ്ത​​ൻ…? സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ലെ കു​​​​​റി​​​​പ്പുകൾ നൽകുന്ന സൂചന…

ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ൽ വീ​​​​​ണ്ടും അ​​​​​സ്വ​​​​​സ്ഥ​​ത പു​​​​​ക​​​​​യു​​​​​ന്ന​​​​​താ​​​​​യി സൂ​​​​​ച​​​​​ന. ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യ്ക്കും മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡി​​​​​നും എ​​​​​തി​​​​​രേ സൂ​​​​​പ്പ​​​​​ർ താ​​​​​രം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​തി​​​​​രി​​​​​ഞ്ഞ​​​​​താ​​​​​യാ​​​​​ണു ചി​​​​​ല റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ. ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ മു​​​​​ത​​​​​ൽ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ കോ​​​​​ഹ്‌​​​​ലി ​ന​​​​​ട​​​​​ത്തി​​​​​യ കു​​​​​റി​​​​​പ്പു​​​​​ക​​​​​ളാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം അ​​​​​സം​​​​​തൃ​​​​​പ്ത​​​​​നാ​​​​​ണെ​​​​​ന്ന സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് രോ​​​​​ഹി​​​​​തി​​​​​ന്‍റെ​​​​​യും ദ്രാ​​​​​വി​​​​​ഡി​​​​​ന്‍റെ​​​​​യും തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​സെ​​​​​ല​​​​​ക്‌​​​​ഷ​​​​​നി​​​​​ലും കോ​​​​​ഹ്‌​​​​ലി ​അ​​​​​സം​​​​​തൃ​​​​​പ്ത​​​​​നാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന. കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ മു​​​​​ഖ​​​​​വി​​​​​ല​​​​​യ്ക്കെ​​​​​ടു​​​​​ക്കാ​​​​​ൻ ടീം ​​​​​മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ലെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക ടെ​​​​​സ്റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കു മു​​​​​ന്നി​​​​​ൽ 209 റ​​​​​ണ്‍​സി​​​​​ന്‍റെ വ​​​​​ന്പ​​​​​ൻ തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ശേ​​​​​ഷം കോ​​​​​ഹ്‌​​​​ലി ​സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ കു​​​​​റി​​​​​പ്പാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം അ​​​​​സം​​​​​തൃ​​​​​പ്ത​​​​​നാ​​​​​ണെ​​​​​ന്ന സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ‘നി​​​​​ശ​​​​​ബ്ദ​​​​​ത​​​​​യാ​​​​​ണു വ​​​​​ലി​​​​​യ ശ​​​​​ക്തി​​​​​യു​​​​​ടെ ഉ​​​​​റ​​​​​വി​​​​​ടം’ എ​​​​​ന്ന ലാ​​​​​വോ സു​​​​​വി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ളാ​​​​​ണു കോ​​​​​ഹ്‌​​​​ലി ​സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ…

Read More

പി​എ​സ്ജി വി​ടാ​നൊ​രു​ങ്ങി എം​ബ​പ്പെ; വ​ല​വി​രി​ച്ച് റ​യ​ൽ മാ​ഡ്രി​ഡ്

പാ​രീ​സ്: ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ർ ഇ​നി പു​തു​ക്കി​ല്ലെ​ന്ന് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ. അ‌​ടു​ത്ത വ​ർ​ഷം എം​ബ​പ്പെ​യു​മാ​യു​ള്ള ക്ല​ബ്ബി​ന്‍റെ ക​രാ​ർ അ​വ​സാ​നി​ക്കും. ഒ​രു വ​ർ​ഷം കൂ​ടി ക​രാ​ർ നീ​ട്ടാ​മെ​ങ്കി​ലും ക​രാ​ർ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് എം​ബ​പ്പെ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ടു​ത്ത വ​ർ​ഷം എം​ബ​പ്പെ​യെ പി​എ​സ്ജി​ക്ക് ന​ഷ്ട​മാ​കും. അ​തി​നാ​ൽ ഈ ​സ​മ്മ​റി​ൽ ത​ന്നെ താ​ര​ത്തെ വി​ൽ​ക്കാ​നാ​കും പി​എ​സ്ജി​യു​ടെ ശ്ര​മം. സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രിം ബെ​ൻ​സെ​മ ടീം ​വി​ട്ട​തി​നാ​ൽ എം​ബ​പ്പെ​യെ ടീ​മി​ലെ​ത്തി​ക്കാ​ൻ റ​യ​ൽ ശ്ര​മം ന​ട​ത്തി​യേ​ക്കും.

Read More

വ​​​​​നി​​​​​താ ഹോ​​​​​ക്കി ജൂ​​​​​ണി​​​​​യ​​​​​ർ ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ഇ​​​​​ന്ത്യ​​​​​ക്ക്

ടോ​​​​​ക്കി​​​​​യോ: എ​​​​​ട്ടാ​​​​​മ​​​​​ത് വ​​​​​നി​​​​​താ ഹോ​​​​​ക്കി ജൂ​​​​​ണി​​​​​യ​​​​​ർ ഏ​​​​​ഷ്യ ക​​​​​പ്പ് കി​​​​​രീ​​​​​ടം ഇ​​​​​ന്ത്യ​​​​​ക്ക്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ക​​​​​ന്നി​​​​​ക്കി​​​​​രീ​​​​​ട​​​​​മാ​​​​​ണ്. ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ 2-1ന് ​​​​​ദ​​​​​ക്ഷി​​​​​ണ​​​​​കൊ​​​​​റി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത് ഫൈ​​​​​ന​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. 2012ൽ ​​​​​ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചെ​​​​​ങ്കി​​​​​ലും കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്തം​​​​​വ​​​​​യ്ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ക്കു സാ​​​​​ധി​​​​​ച്ചി​​​​​ല്ല. ഫൈ​​​​​ന​​​​​ലി​​​​​ന്‍റെ 22-ാം മി​​​​​നി​​​​​റ്റി​​​​​ൽ അ​​​​​ന്നു​​​​​വി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ ലീ​​​​​ഡ് നേ​​​​​ടി. എ​​​​​ന്നാ​​​​​ൽ, 25-ാം മി​​​​​നി​​​​​റ്റി​​​​​ൽ പാ​​​​​ർ​​​​​ക്ക് സി​​​​​യോ യെ​​​​​ൻ ദ​​​​​ക്ഷി​​​​​ണ​​​​​കൊ​​​​​റി​​​​​യ​​​​​യ്ക്കു സ​​​​​മ​​​​​നി​​​​​ല സ​​​​​മ്മാ​​​​​നി​​​​​ച്ചു. വി​​​​​ജ​​​​​യ​​​​​ത്തി​​​​​നാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​ളി​​​​​ച്ച ഇ​​​​​ന്ത്യ​​​​​ക്കു​​​​​വേ​​​​​ണ്ടി 41-ാം മി​​​​​നി​​​​​റ്റി​​​​​ൽ നീ​​​​​ലം ല​​​​​ക്ഷ്യം ക​​​​​ണ്ടു. അ​​​​​തോ​​​​​ടെ 2-1ന്‍റെ ജ​​​​​യം കു​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ ക​​​​​പ്പി​​​​​ൽ മു​​​​​ത്തം​​​​​വ​​​​​ച്ചു. ഒ​​​​​ന്പ​​​​​തു ഗോ​​​​​ൾ നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ന്നു​​​​​വാ​​​​​ണു ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ലെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ. ജൂ​​​​​ണി​​​​​യ​​​​​ർ പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും ഇ​​​​​ന്ത്യ​​​​​യാ​​​​​ണ് ചാ​​​​​ന്പ്യ​​​​​ൻ.

Read More

ജോ​ക്കോ വി​ൻ! 23-ാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടമെന്ന റെക്കോർഡ്

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം അ​നാ​യാ​സം കൈ​പ്പി​ടി​യി​ലാ​ക്കി, 23-ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​മെ​ന്ന റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച് നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. റാ​ഫേ​ൽ ന​ദാ​ലി​നൊ​പ്പം പ​ങ്കി​ട്ടി​രു​ന്ന 22 ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന​തോ​ടെ, ആ​ധു​നി​ക ടെ​ന്നീ​സി​ലെ ഒ​റ്റ​ക്കൊ​മ്പ​നാ​ണ് താ​നെ​ന്ന് ജോ​ക്കോ​വി​ച്ച് തെ​ളി​യി​ച്ചു. യു​വ​താ​രം കാ​സ്പ​ർ റൂ​ഡി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് റോ​ള​ങ് ഗാ​രോ​സി​ൽ ജോ​ക്കോ ഇ​തി​ഹാ​സം ര​ചി​ച്ച​ത്. സ്കോ​ർ: 7-6(1), 6-3, 7-5. ജ​യ​ത്തോ​ടെ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​ങ്ങ​ളെ​ല്ലാം മൂ​ന്ന് ത​വ​ണ നേ​ടു​ന്ന ആ​ദ്യ പു​രു​ഷ താ​ര​മാ​യി ജോ​ക്കോ മാ​റി. ആ​ധി​കാ​രി​ക​മാ​യ ജ​യ​ത്തോ​ടെ എ​ടി​പി റാ​ങ്കിം​ഗി​ലെ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചെ​ടു​ക്കാ​നു​ള്ള വ​ഴി​യും ജോ​ക്കോ തെ​ളി​യി​ച്ചു. 36-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് 20 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്‍റെ 34-ാം ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​ന് ഇ​റ​ങ്ങി​യ ജോ​ക്കോ ക​ളി​മ​ൺ കോ​ർ​ട്ടി​ലെ രാ​ജാ​വാ​യ ന​ദാ​ലി​ന്‍റെ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി മ​റി​ക​ട​ന്നു. 2022-ൽ 36 ​വ​യ​സും ര​ണ്ട് ദി​വ​സ​വും…

Read More

ദേ​ശീ​യ ഹാ​ന്‍​ഡ്‌​ബോ​ള്‍ താ​ര​ത്തി​നു മ​ര്‍​ദ​നം !കോ​ച്ചി​നും മാ​നേ​ജ​ര്‍​ക്കു​മെ​തി​രേ കേ​സ്

തൊ​ടു​പു​ഴ: ദേ​ശീ​യ ഹാ​ന്‍​ഡ് ബോ​ള്‍ താ​ര​ത്തെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ച്ചി​നും മാ​നേ​ജ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ഇ​ന്ത്യ​ന്‍ ഹാ​ന്‍​ഡ് ബോ​ള്‍ താ​ര​വു​മാ​യ ആ​ദി​ത്യ​നാ​ണ്(17) മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. കോ​ച്ച് നി​ഖി​ല്‍, മാ​നേ​ജ​ര്‍​മാ​രാ​യ ശി​വ​പ്ര​സാ​ദ്, സു​ധീ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ദി​ത്യ​നും പി​താ​വും മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. മൂ​ന്നാ​ഴ്ച മു​മ്പ് തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്ന മി​നി ഹാ​ന്‍​ഡ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ​ടു​ക്കി ജി​ല്ലാ വ​നി​താ​താ​ര​ങ്ങ​ള്‍​ക്ക് ആ​ദി​ത്യ​ന്‍ ഹാ​ന്‍​ഡ്‌​ബോ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. ഇ​താ​ണു കോ​ച്ചി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ആ​ദി​ത്യ​ന്‍റെ പി​താ​വി​നെ​യും ഇ​വ​ര്‍ മ​ര്‍​ദ്ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. പ്രാ​ഥ​മി​ക അന്വേഷണത്തില്‍ മ​ര്‍​ദ്ദ​നം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യെ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ര്‍ . മ​ധു​ബാ​ബു പ​റ​ഞ്ഞു.

Read More

പാ​രീ​സ് ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ മ​ല​യാ​ളി​ക്കു വെ​ങ്ക​ലം !

പാ​രീ​സ്: പാ​രി​സ് ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ മ​ല​യാ​ളി താ​രം മു​ര​ളി ശ്രീ​ശ​ങ്ക​ര്‍ ച​രി​ത്രം കു​റി​ച്ചു. പു​രു​ഷ​വി​ഭാ​ഗം ലോം​ഗ് ജം​പി​ല്‍ 8.09 മീ​റ്റ​ര്‍ ചാ​ടി​യ ശ്രീ​ശ​ങ്ക​ര്‍ മൂ​ന്നാം സ്ഥാ​ന​വും വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. ഇ​തോ​ടെ നീ​ര​ജ് ചോ​പ്ര​ക്കും വി​കാ​സ് ഗൗ​ഡ​യ്ക്കും​ശേ​ഷം ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​നം നേ​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​മാ​യി ശ്രീ​ശ​ങ്ക​ര്‍. ലോ​ക മു​ന്‍​നി​ര താ​ര​ങ്ങ​ള്‍​ക്കൊ​പ്പം മ​ത്സ​രി​ച്ചാ​ണ് അ​ദ്ദേ​ഹം ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മൂ​ന്നാ​മ​ത്തെ ചാ​ട്ട​ത്തി​ലാ​ണ് ശ്രീ​ശ​ങ്ക​ര്‍ 8.09 മീ​റ്റ​ര്‍ പി​ന്നി​ട്ട​ത്. ആ​ദ്യ ര​ണ്ട് ശ്ര​മ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 7.79 മീ​റ്റ​ര്‍, 7.94 മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം താ​ണ്ടി​യ​ത്. ലോം​ഗ് ജം​പി​ല്‍ ഗ്രീ​സി​ന്റെ ഒ​ളിം​പി​ക് ചാം​പ്യ​ന്‍ മി​ല്‍​റ്റി​യാ​ഡി​സ് ടെ​ന്റ​ഗ്ലോ ഒ​ന്നാം​സ്ഥാ​ന​വും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്റെ സൈ​മ​ണ്‍ എ​ഹ​മ്മ​ര്‍ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. പാ​രി​സി​ല്‍ മ​ത്സ​രി​ച്ച ഏ​ക ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ശ്രീ​ശ​ങ്ക​ര്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം ബ​ര്‍​മിം​ഗ്ഹാ​മി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ശ്രീ​ശ​ങ്ക​ര്‍ വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ഷി​പ്പി​ൽ നേ​ട്ട​വു​മാ​യി ആ​ൻ​ജോ തോ​മ​സ്

കാ​ഞ്ഞാ​ർ: കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​പ്പ​ണ്‍ ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ഷി​പ്പി​ലും ഏ​ഷ്യ​ൻ ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലും കാ​ഞ്ഞാ​ർ സ്വ​ദേ​ശി വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി. പൊ​ട്ട​യി​ൽ ആ​ൻ​ജോ തോ​മ​സാ​ണ് മെ​ഡ​ലു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ​നാ​യ​ത്. എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ചാ​ന്പ്യ​നാ​യ ആ​ൻ​ജോ തോ​മ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലും മെ​ഡ​ൽ നേ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​പ്പ​ണ്‍ ചെ​സ് ഓ​പ്പ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്.ഈ ​മ​ത്സ​ര​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​തോ​ടെ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​ഷ്യ​ൻ ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ക​യാ​യി​രു​ന്നു. ആ​റു രാ​ജ്യ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​റ​ക്കു​ളം പൊ​ട്ട​യി​ൽ തോ​മ​സ്-​എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.    

Read More

“പ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ല്‍ സൗ​ദി​യി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു’

ബു​വെ​നോ​സ് ഐ​റി​സ് (അ​ർ​ജ​ന്‍റീ​ന): അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മി​ട്ട് അ​ര്‍​ജ​ന്‍റീ​ന സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി യു​എ​സ്എ​യി​ലെ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ക്ല​ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്ക്. ഫ്ര​ഞ്ച് ക്ല​ബാ​യ പി​എ​സ്ജി വി​ട്ടാ​ണ് മെ​സി​യു​ടെ കൂ​ടു​മാ​റ്റം. ഇം​ഗ്ലീ​ഷ് മു​ൻ താ​രം ഡേ​വി​ഡ്ബെ​ക്കാ​മി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് ഇ​ന്‍റ​ർ മ​യാ​മി ക്ല​ബ്. മു​ന്‍ ക്ല​ബാ​യി​രു​ന്ന ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്കു പോ​കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ന്നു പ​റ​ഞ്ഞ മെ​സി, പ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ല്‍ സൗ​ദി​യി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. “ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് ഞാ​ൻ സ്വ​പ്‌​നം ക​ണ്ടി​രു​ന്നു. അ​തി​ല്‍ ഞാ​ന്‍ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. പ​ക്ഷേ ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഇ​തു​പോ​ലെ ന​ട​ന്ന കാ​ര്യം ആ​ലോ​ചി​ച്ച​പ്പോ​ള്‍ അ​ന്ന് അ​നു​ഭ​വി​ച്ച​തു​പോ​ലു​ള്ള അ​വ​സ്ഥ​യി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി ആ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ല്ല. എ​ന്‍റെ ഭാ​വി മ​റ്റൊ​രാ​ളു​ടെ കൈ​ക​ളി​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. എ​ന്നെ ത​ന്നെ​യും കു​ടും​ബ​ത്തെ​യും ആ​ലോ​ചി​ച്ച് എ​നി​ക്ക് സ്വ​ന്തം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു.’-​മെ​സി പ​റ​ഞ്ഞു.

Read More

യൂ​റോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ലീ​ഗ് കി​രീ​ടം വെ​സ്റ്റ് ഹാ​മി​ന്

പ്രാ​ഗ്: യു​വേ​ഫ യൂ​റോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ലീ​ഗ് കി​രീ​ടം വെ​സ്റ്റ് ഹാ​മി​ന്. ഫൈ​ന​ലി​ൽ ഫി​യോ​റെ​ന്‍റി​ന​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് വെ​സ്റ്റ് ഹാം ​കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. സ​യ്യി​ദ് ബെ​ൻ​റ​ഹ്മ (62′), ജാ​രൊ​ദ് ബോ​വ​ൻ (90′) എ​ന്നി​വ​ർ വെ​സ്റ്റ് ഹാ​മി​നാ​യി ല​ക്ഷ്യം ക​ണ്ടു. 67ാം മി​നി​റ്റി​ൽ ജി​യാ​കോ​മോ ബൊ​ന​വെ​ന്തു​റ ഫി​യോ​റെ​ന്‍റി​ന​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. വെ​സ്റ്റ് ഹാ​മി​ന്‍റെ ക​ന്നി യൂ​റോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ലീ​ഗ് കി​രീ​ട​മാ​ണി​ത്. 1980നു​ശേ​ഷം വെ​സ്റ്റ് ഹാം ​നേ​ടു​ന്ന പ്ര​ധാ​ന കി​രീ​ടം കൂ​ടി​യാ​ണി​ത്.

Read More