മ​​​​​നു​​​​​ഷ്യ​​​​​ർ പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ടു​​​​​ന്ന​​തു കാ​​​​​ണു​​​​​ന്പോ​​​​​ൾ വേ​​​​​ദ​​​​​നി​​​​​ക്കു​​​​​ന്നു..! രാ​​​​​ജ്യ​​​​​ത്തെ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി വി​​​​​രു​​​​​ഷ്ക​​​​​യു​​​​​ടെ ര​​​​​ണ്ടു കോ​​​​​ടി

മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​ലി​​​​​യും ഭാ​​​​​ര്യ​​​​​യും ബോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ടി​​​​​യു​​​​​മാ​​​​​യ അ​​​​​നു​​​​​ഷ്ക ശ​​​​​ർ​​​​​മ​​​​​യും രാ​​​​​ജ്യ​​​​​ത്തെ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഫ​​​​​ണ്ട് ധ​​​​​ന​​​​​ശേ​​​​​ഖ​​​​​ര​​​​​ണ പ്ലാ​​​​​റ്റ്ഫോ​​​​​മാ​​​​​യ കെ​​​​​റ്റോ വ​​​​​ഴി ഏ​​​​​ഴ് കോ​​​​​ടി രൂ​​​​​പ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കാ​​​​​നും ഇ​​​​​രു​​​​​വ​​​​​രും ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​രു​​​​​വ​​​​​രും സ​​​​​ഹാ​​​​​യ അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​മാ​​​​​യി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ത്തി. രാ​​​​​ജ്യം ഇ​​​​​തു​​​​​വ​​​​​രെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​ണു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. എ​​​​​ത്ര​​​​​ത്തോ​​​​​ളം പേ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മോ അ​​​​​ത്ര​​​​​യും സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​ണു ന​​​​​മ്മ​​​​​ൾ ശ്ര​​​​​മി​​​​​ക്കേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ആ ​​​​​സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​ല്ലാം അ​​​​​പ്പു​​​​​റം ന​​​​​മു​​​​​ക്ക് ചെ​​​​​യ്യാ​​​​​വു​​​​​ന്ന​​​​​തെ​​​​​ല്ലാം ചെ​​​​​യ്യ​​​​​ണം-​​​​​കോ​​ഹ്‌​​ലി പ​​​​​റ​​​​​ഞ്ഞു. ആ​​​​​രോ​​​​​ഗ്യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​ക്കു കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​പ്പു​​​​​റ​​​​​ത്തേ​​​​​ക്കു കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ത്തി. ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് മ​​​​​നു​​​​​ഷ്യ​​​​​ർ പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ടു​​​​​ന്ന​​തു കാ​​​​​ണു​​​​​ന്പോ​​​​​ൾ വേ​​​​​ദ​​​​​നി​​​​​ക്കു​​​​​ന്നു- ഇ​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​നു​​​​​ഷ്ക​​​​​യു​​​​​ടെ ട്വീ​​​​​റ്റ്.

Read More

ലോക ടെ​​​​​സ്റ്റ് ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മാ​​​​​യി

മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പാ​​​​​തി​​​​​വ​​​​​ഴി​​​​​യി​​​​​ൽ നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യെ​​​​​ങ്കി​​​​​ലും രാ​​​​​ജ്യാ​​​​​ന്ത​​​​​ര പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​വു​​​​​മാ​​​​​യി ബി​​​​​സി​​​​​സി​​​​​ഐ. ജൂ​​​​​ണ്‍ 18 മു​​​​​ത​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡാ​​​​​ണ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. തു​​​​​ട​​​​​ർ​​​​​ന്ന് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​മുള്ള 20 അം​​​​​ഗ ടീ​​​​​മി​​​​​നെ​​​​​യു​​​​​മാ​​​​​ണ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​പ്പ​​​​​ൻ​​​​​ഡി​​​​​ക്സ് ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്​​​​​ക്ക് വി​​​​​ധേ​​​​​യ​​​​​നാ​​​​​യ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യ വൃ​​​​​ദ്ധി​​​​​മാ​​​​​ൻ സാ​​​​​ഹ എ​​​​​ന്നി​​​​​വ​​​​​ർ ടീ​​​​​മി​​​​​ലു​​​​​ണ്ട്. ഫി​​​​​റ്റ്ന​​​​​സ് തെ​​​​​ളി​​​​​യി​​​​​ച്ചാ​​​​​ലേ ഇ​​​​​വ​​​​​ർ​​​​​ക്ക് ടീ​​​​​മി​​​​​ൽ തു​​​​​ട​​​​​രാ​​​​​നാ​​​​​കൂ. ടീം: ​​​​​രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ, ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ, ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര, വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി (ക്യാ​​​​​പ്റ്റ​​​​​ൻ), അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ (വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​ൻ), ഹ​​​​​നു​​​​​മ വി​​​​​ഹാ​​​​​രി, ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് (വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ), ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ, ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ, അ​​​​​ക്സ​​​​​ർ പ​​​​​ട്ടേ​​​​​ൽ, വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ സു​​​​​ന്ദ​​​​​ർ, ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ, ഇ​​​​​ഷാ​​​​​ന്ത് ശ​​​​​ർ​​​​​മ,…

Read More

മാനസികാരോഗ്യം വളര്‍ത്താന്‍ വേറിട്ട പരിപാടിയുമായി ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്; ടോക്ക്‌ഷോയില്‍ പങ്കെടുക്കുന്നത് ലോകപ്രശസ്ത കായിക താരങ്ങള്‍…

കൊച്ചി: ആളുകളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂട്യൂബിലും ഫേസ്ബുക്കിലും ”മൈന്‍ഡ് മാറ്റേഴ്സ്” എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും അവബോധം നല്‍കുവാനും ഷോയിലൂടെ പദ്ധതിയിടുന്നു. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള…

Read More

കോ​​​​​വി​​​​​ഡ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു കോ​​​​​ഹ്‌​​​​ലി

മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ 14-ാം സീ​​​​​സ​​​​​ണ്‍ പാ​​​​​തി​​​​​വ​​​​​ഴി​​​​​യി​​​​​ൽ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​തോ​​​​​ടെ റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി കോ​​​​​വി​​​​​ഡ്-19 പോ​​​​​രാ​​​​​ട്ട രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം മും​​​​​ബൈ​​​​​യി​​​​​ലെ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ കോ​​​​​ഹ്‌​​​​ലി ശി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​ടെ യു​​​​​വ​​​​​ജ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ യു​​​​​വ സേ​​​​​ന നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ക​​​​​ന​​​​​ലു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. കോ​​​​​ഹ്‌​​​​ലി​​​​​യും ഭാ​​​​​ര്യ അ​​​​​നു​​​​​ഷ്ക ശ​​​​​ർ​​​​​മ​​​​​യും നേ​​​​​തൃ​​​​​ത്വം​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ കോ​​​​​വി​​​​​ഡ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്നും ത​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ എ​​​​​ന്തൊ​​​​​ക്കെ​​​​​യാ​​​​​ണെ​​​​​ന്നു വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ഹ്‌​​​​ലി രാ​​​​​ഹു​​​​​ൽ ക​​​​​ന​​​​​ലി​​​​​നെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്.

Read More

അ​​ധി​​കൃ​​ത​​ർ​​ത​​ന്നെ ബ​​ബി​​ൾ പൊ​​ട്ടി​​ച്ചു!

പ​​​​​തി​​​​​നാ​​​​​ലാം സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20​​​​​യു​​​​​ടെ ക​​​​​ട​​​​​യ്ക്ക​​​​​ൽ ക​​​​​ത്തി​​​​​വ​​​​​ച്ച​​​​​ത് ക്രി​​​​​ക്ക​​​​​റ്റ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ മു​​​​​തി​​​​​ർ​​​​​ന്ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ​​​​​ത​​​​​ന്നെ. ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് പാ​​​​​തി​​​​​വ​​​​​ഴി പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ൾ നാ​​​​​ല് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് കേ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണു താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി ഐ​​​​​പി​​​​​എ​​​​​ൽ 2021 സീ​​​​​സ​​​​​ണ്‍ റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്. ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ പൊ​​​​​ട്ടി​​​​​യ​​​​​താ​​​​​ണു കോ​​​​​വി​​​​​ഡ് ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​കാ​​​​​നി​​​​​ട​​​​​യാ​​​​​യ​​​​​ത്. ഡ​​​​​ൽ​​​​​ഹി ആ​​​​​ൻ​​​​​ഡ് ഡി​​​​​സ്ട്രി​​​​​ക്റ്റ് ക്രി​​​​​ക്ക​​​​​റ്റ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍റെ മു​​​​​തി​​​​​ർ​​​​​ന്ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​യാ​​​​​ണു ബ​​​​​ബി​​​​​ൾ പൊ​​​​​ട്ടി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​നെ​​​​​ന്നാ​​​​​ണു പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ. ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ന്‍റെ ര​​​​​ണ്ടാം ഷെ​​​​​ഡ്യൂ​​​​​ളി​​​​​ൽ വേ​​​​​ദി​​​​​യാ​​​​​യ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ടീ​​​​​മു​​​​​ക​​​​​ൾ എ​​​​​ത്തു​​​​​ന്പോ​​​​​ൾ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​ദേ​​​​​ശി​​​​​ക ക്ല​​​​​ബ്ബി​​​​​ന്‍റെ ഗ്രൗ​​​​​ണ്ട് ഡ​​​​​ൽ​​​​​ഹി ക്രി​​​​​ക്ക​​​​​റ്റ് ഭാ​​​​​ര​​​​​വാ​​​​​ഹി ബു​​​​​ക്ക് ചെ​​​​​യ്തു. ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ പ​​​​​രി​​​​​ധി​​​​​ക്കു പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ്, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ്, ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ്, സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​വി​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ടീ​​​​​മു​​​​​ക​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള ഭ​​​​​ക്ഷ​​​​​ണ​​​​​വും പാ​​​​​നീ​​​​​യ​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​ബ​​​​​ന്ധ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും ഏ​​​​​ർ​​​​​പ്പാ​​​​​ടാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, പ്രാ​​​​​ദേ​​​​​ശി​​​​​ക ക്ല​​​​​ബ്ബി​​​​​ന്‍റെ…

Read More

ക്രിക്കറ്റ് ഗ്രൗണ്ടിൽ കോവിഡ് മഹാമാരി; ഐപിഎൽ റദ്ദാക്കി

  ന്യൂ​​​ഡ​​​ൽ​​​ഹി:കോ​​​വി​​​ഡി​​​ന്‍റെ രണ്ടാം ​​​ത​​​രം​​​ഗ​​​ത്തി​​​ൽ ഐ​​​പി​​​എലും ക​​​ട​​​പു​​​ഴ​​​കി. ക​​​ളി​​​ക്കാ​​​രി​​​ലു​​​ൾ​​​പ്പെ​​​ടെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ മു​​​ത​​​ലു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ബി​​​സി​​​സി​​​ഐ തീ​​​രു​​​മാ​​​നി​​​ച്ചു. സ​​​ൺ​​​റൈ​​​സേ​​​ഴ്സ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ന്‍റെ വൃ​​​ദ്ധി​​​മാ​​​ൻ സാ​​​ഹ, ഡ​​​ൽ​​​ഹി ക്യാ​​​പ്പി​​​റ്റ​​​ൽ​​​സി​​​ന്‍റെ സ്പി​​​ന്ന​​​ർ അ​​​മി​​​ത് മി​​​ശ്ര എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീകരിച്ച​​​ത്.കോൽ​​​ക്ക​​​ത്ത നൈ​​​റ്റ് റൈ​​​ഡേ​​​ഴ്സ് താ​​​ര​​​ങ്ങ​​​ളാ​​​യ വ​​​രു​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി​​​ക്കും മലയാളി ബൗളർ സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ​​​ക്കും നേ​​​ര​​​ത്തെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സി​​​ന്‍റെ ബൗ​​​ളിം​​​ഗ് പ​​​രി​​​ശീ​​​ല​​​ക​​​ൻ എ​​​ൽ. ബാ​​​ലാ​​​ജി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രും രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി.ഇ​​​തോ​​​ടെ​​​യാ​​​ണു ക​​​ടു​​​ത്ത തീ​​​രു​​​മാ​​​നം. ഐ​​​പി​​​എ​​​ൽ ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി​​​യും ബി​​​സി​​​സി​​​ഐ യും അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ർ​​​ന്ന് മ​​​ത്സ​​​ര​​​ങ്ങ​​​ൾ നീ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ളി​​​ക്കാ​​​രു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​വും സു​​​ര​​​ക്ഷ​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു തീ​​​രു​​​മാ​​​നം. 52 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കേണ്ടിയിരുന്ന ക്രി​​​ക്ക​​​റ്റ് മാ​​​മാ​​​ങ്ക​​​ത്തി​​​ന്‍റെ ക​​​ലാ​​​ശപ്പോ​​​രാ​​​ട്ടം 30ന് ​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നത്. എ​​​ന്നാ​​​ൽ 24 ദി​​​വ​​​സം​​​കൊ​​​ണ്ട് 29 മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ ടൂർണമെന്‍റ് നി​​​ർ​​​ത്തി​​​വ​​​യ്ക്കേ ണ്ടി വന്നു.…

Read More

പി​എ​സ്ജി​ക്ക് ക​ണ്ണീ​രോ​ടെ മ​ട​ക്കം; മാ​ഞ്ച​സ്റ്റ​ർ സി​റ്റി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ

  ല​ണ്ട​ൻ: പ​തി​റ്റാ​ണ്ടു നീ​ണ്ട കാ​ത്തി​രി​പ്പി​നു വി​ട; മാ​ഞ്ച​സ്റ്റ​ർ സി​റ്റി ആ​ദ്യ​മാ​യി യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​ഫൈ​ന​ൽ ര​ണ്ടാം പാ​ദ​ത്തി​ൽ വീ​റോ​ടെ പൊ​രു​തി​യ പി​എ​സ്ജി​യെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4-1ന് ​മ​റി​ക​ട​ന്നാ​ണ് സി​റ്റി​യു​ടെ മു​ന്നേ​റ്റം. ആ​ദ്യ പാ​ദ​ത്തി​ൽ 2-1ന് ​സി​റ്റി വി​ജ​യി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് പി​എ​സ്ജി​യെ തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്‌. റി​യാ​ദ് മ​ഹ്റെ​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​ണ് സി​റ്റി​യു​ടെ വി​ജ​യ​മൊ​രു​ക്കി​യ​ത്. 11,63 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മ​ഹ്റെ​സ് വ​ല​ക്കു​ലു​ക്കി​യ​ത്. 69-ാം മി​നി​റ്റി​ൽ എ​യ്ഞ്ച​ൽ ഡി ​മ​രി​യ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തും പി​എ​സ്ജി​ക്ക് തി​രി​ച്ച​ടി​യാ​യി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി ആ​ദ്യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്ന​പ്പോ​ൾ പി​എ​സ്ജി​ക്ക് ഒ​രി​ക്ക​ൽ കൂ​ടി കി​രീ​ട​മി​ല്ലാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്നു. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന റ​യ​ലും ചെ​ൽ​സി​യും ത​മ്മി​ലു​ള്ള സെ​മി മ​റി​ക​ട​ക്കു​ന്ന​വ​രാ​കും ഫൈ​ന​ലി​ൽ സി​റ്റി​യെ നേ​രി​ടു​ക‌.

Read More

തീ​​സ​​ര വി​​ര​​മി​​ച്ചു

കൊ​​ളം​​ബൊ: മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ശ്രീ​​ല​​ങ്ക​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ തീ​​സ​​ര പെ​​രേ​​ര രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു. ഫ്രാ​​ഞ്ചൈ​​സി ക്രി​​ക്ക​​റ്റി​​ൽ തു​​ട​​രും. ആ​​റു ടെ​​സ്റ്റു​​ം 166 ഏ​​ക​​ദി​​ന​​വും 84 ട്വ​​ന്‍റി-20യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഏ​​ക​​ദി​​ന​​ത്തി​​ൽ 2338 റ​​ണ്‍​സും 175 വി​​ക്ക​​റ്റും, ട്വ​​ന്‍റി-20​​യി​​ൽ 1204 റ​​ണ്‍​സും 51 വി​​ക്ക​​റ്റും നേടി.

Read More

ബെ​​യ്ൽ ട്രി​​ക്ക്

ല​​ണ്ട​​ൻ: ഗാ​​രെ​​ത് ബെ​​യ്‌ലി​​ന്‍റെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​നു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 4-0ന് ​​ഷെ​​ഫീ​​ൽ​​ഡി​​നെ​​യാ​​ണ് ടോ​​ട്ട​​നം കീ​​ഴ​​ട​​ക്കി​​യ​​ത്. 36, 61, 69 മി​​നി​​റ്റു​​ക​​ളി​​ൽ ബെ​​യ്ൽ വ​​ല കു​​ലു​​ക്കി. 2012 ഡി​​സം​​ബ​​റി​​നു​​ശേ​​ഷം ഇ​​പി​​എ​​ലി​​ൽ ബെ​‌​യ്‌​ലി​​ന്‍റെ ആ​​ദ്യ ഹാ​​ട്രി​​ക്കാ​​ണ്. 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 56 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താണ് ടോ​​ട്ട​​നം.

Read More

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​ക്ക്; കോ​​വി​​ഡ് ഷോ​​ക്ക്!

ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യു​​ടെ ക​​രാ​​ള​​ഹ​​സ്ത​​ങ്ങ​​ൾ ബ​​യോ സെ​​ക്യൂ​​ർ ബ​​ബി​​ൾ ഭേ​​ദി​​ച്ച് ടീ​​മി​​നു​​ള്ളി​​ൽ എ​​ത്തി​​യ​​തോ​​ടെ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 മ​​ത്സ​​രം റ​​ദ്ദാ​​ക്കി. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ര​​ണ്ട് താ​​ര​​ങ്ങ​​ൾ കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് ആ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന കോ​​ൽ​​ക്ക​​ത്ത x റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു മ​​ത്സ​​രം മാ​​റ്റി​​വ​​ച്ചു. നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ കേ​​ര​​ള വേ​​രു​​ക​​ളു​​ള്ള ത​​മി​​ഴ്നാ​​ട് സ്പി​​ന്ന​​ർ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി​​യും മ​​ല​​യാ​​ളി പേ​​സ​​ർ സ​​ന്ദീ​​പ് വാ​​ര്യ​​രു​​മാ​​ണ് കോ​​വി​​ഡ് പോ​​സ​​റ്റീ​​വാ​​യ​​ത്. ക​​ഴി​​ഞ്ഞ നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ ന​​ട​​ത്തി​​യ മൂ​​ന്നാം റൗ​​ണ്ട് പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഇ​​വ​​ർ പോ​​സ​​റ്റീ​​വാ​​യ​​ത്. ബാ​​ക്കി ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ പ​​രി​​ശോ​​ധ​​നാ​​ഫ​​ലം നെ​​ഗ​​റ്റീ​​വാ​​ണെ​​ന്നും ടീം ​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. കെ​​കെ​​ആ​​ർ x ആ​​ർ​​സി​​ബി മ​​ത്സ​​രം ഇ​​നി എ​​ന്ന് ന​​ട​​ക്കു​​മെ​​ന്ന് പി​​ന്നീ​​ട് അ​​റി​​യി​​ക്കും. മേ​​യ് 30നാ​​ണ് ഐ​​പി​​എ​​ൽ 2021 സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കു​​ക. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഐ​​പി​​എ​​ൽ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ ക​​ളി​​ക്കാ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​കു​​ന്ന​​ത്. ഐ​​പി​​എ​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ മ​​ല​​യാ​​ളി താ​​രം ദേ​​വ്ദ​​ത്ത്…

Read More