അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനു സമ്മാനിക്കുന്ന തിലകക്കുറിയായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം നാളെ മിഴിതുറക്കും. മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരത്തിന് ഇന്ത്യ x ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റോടെ നാളെ ആരംഭം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നേട്ടമാണ് നവീകരിച്ച മൊട്ടേരയ്ക്കുള്ളത്. 1,10,000 പേർക്ക് ഇരിക്കാവുന്നതാണ് ഈ സ്റ്റേഡിയം. ഇന്ത്യ x ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നും നാലും പോരാട്ടങ്ങൾ മൊട്ടേരയിലാണു നടക്കുക. ഇരുടീമും തമ്മിലുള്ള ട്വന്റി-20 മത്സരങ്ങളും ഇവിടെ അരങ്ങേറും. വാഴ്ത്തിപ്പാടി താരങ്ങൾ മൊട്ടേര സ്റ്റേഡിയത്തെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളും മുൻ താരങ്ങളും വാഴ്ത്തിപ്പാടുകയാണ്. സ്വപ്നക്കൊട്ടക എന്നാണ് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ് മൊട്ടേരയെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ കാഴ്ചയിൽത്തന്നെ മതിപ്പുളവാക്കി എന്നായിരുന്നു ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ ട്വീറ്റ്. ഇംഗ്ലീഷ്…
Read MoreCategory: Sports
നവരത്ന! ജോക്കോവിച്ചിന് ഒന്‍പതാം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടത്തിന് ഒരേയൊരു അവകാശിയേയുള്ളൂ… ജോക്കർ (Djoker), ദ സെർബിനേറ്റർ, നോൾ എന്നെല്ലാം അറിയപ്പെടുന്ന സാക്ഷാൽ നൊവാക്ക് ജോക്കോവിച്ച്. എതിരാളികൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫിയിൽ ഒന്‍പതാം തവണയും ജോക്കറിന്റെ ചുണ്ടമർന്നു.ഓസ്ട്രേലിയൻ ഓപ്പണ്‍ ഏറ്റവും അധികം തവണ സ്വന്തമാക്കിയതിന്റെ റിക്കാർഡ് മുപ്പത്തിമൂന്നുകാരനായ സെർബിയൻ താരം ഇതോടെ പുതുക്കി. റഷ്യയുടെ ഇരുപത്തഞ്ചുകാരനായ ഡാനിൽ മെദ്വദേവിനെ ഏകപക്ഷീയമായി തകർത്തായിരുന്നു ജോക്കോയുടെ കിരീടധാരണം.ആദ്യ സെറ്റിൽ മാത്രമാണ് മെദ്വദേവിന് അല്പമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്. 7-5, 6-2, 6-2നായിരുന്നു ജോക്കോയുടെ ജയം. മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം ഫൈനൽ ആയിരുന്നു. എയ്സുകളുടെ എണ്ണത്തിൽ 6-3ന് മെദ്വദേവ് മുന്നിട്ടുനിന്നെങ്കിലും നാല് ഡബിൾഫോൾട്ടുകൾ വരുത്തി. രണ്ട് ഡബിൾഫോൾട്ടുകൾ മാത്രമേ ജോക്കോവിച്ച് വരുത്തിയുള്ളൂ. റോഡ് ലേവർ അരീനയിൽ തുടർച്ചയായ മൂന്നാം തവണയാണു ജോക്കോവിച്ച് കിരീടം സ്വന്തമാക്കുന്നത്. മധുരപ്പതിനെട്ട് ഓസ്ട്രേലിയൻ ഓപ്പണിൽ റിക്കാർഡായ ഒന്‍പതാം…
Read Moreസിദ്ധാർഥ് ശ്രീകുമാറിന്റെ ചെസ് ബോർഡിലെ പോരാട്ടങ്ങൾക്ക് ഇത്തരമൊരു നീക്കം അനിവാര്യം! ചെസ് ബോർഡിൽ ഉയരങ്ങൾ കീഴടക്കാൻ സിദ്ധാർഥ്
കോട്ടയം: കൃത്യസമയത്തുള്ള പിഴവില്ലാത്ത ഒരൊറ്റ നീക്കംകൊണ്ടു ചെസ് ബോർഡിലെ മത്സരഗതി മാറ്റിമറിക്കാനാകും. ചെസിന്റെ ലോകത്തേക്കു കാലെടുത്തുവയ്ക്കുന്ന കുരുന്നു പ്രതിഭകളുടെ കാര്യത്തിലും വിജയമന്ത്രം ഇതുതന്നെ. ആറാം വയസിൽ ഫിഡേറേറ്റിംഗ് സ്വന്തമാക്കിയ തിരുവനന്തപുരം കാച്ചാണി ജിഎച്ച്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥി സിദ്ധാർഥ് ശ്രീകുമാറിന്റെ ചെസ് ബോർഡിലെ പോരാട്ടങ്ങൾക്ക് ഇത്തരമൊരു നീക്കം അനിവാര്യമായിരിക്കുകയാണ്. ഫിഡേറേറ്റിംഗ് നേടി രണ്ടുവർഷത്തിനുള്ളിൽ 2019 ൽ അണ്ടർ-9 സംസ്ഥാന ചാന്പ്യനായ സിദ്ധാർഥ് അതേവർഷം ഡിസംബറിൽ കൊച്ചി കളമശേരി എസ് സിഎംഎസ് കാന്പസിൽ ചെസ് കേരള നടത്തിയ പ്രദർശന മത്സരത്തിൽ മുൻ ലോക മൂന്നാം നന്പർ താരം നൈജൽ ഷോർട്ടിനെതിരേ സ്വപ്നതുല്യമായൊരു വിജയവും സ്വന്തമാക്കി. 1975ൽ ലണ്ടനിൽ നടന്ന ഒരു പ്രദർശനമത്സരത്തിലെ സമാനമായൊരു ജയമാണു നൈജൽഷോർട്ട് എന്ന പ്രതിഭയെ ചെസ് ലോകത്തിന് സമ്മാനിച്ചത് എന്നതു മറ്റൊരു കൗതുകം. അന്നത്തെ ലോക രണ്ടാം നന്പർ താരമായ സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഗ്രാൻഡ്മാസ്റ്റർ…
Read More20 ലക്ഷത്തിന് അര്ജുന് ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്
ചെന്നൈ: അർജുൻ തെണ്ടുൽക്കർ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ. ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ് അര്ജുന് ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി അര്ജുന് രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു.2018-ല്‍ അര്ജുന് ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചു. യൂത്ത് ടെസ്റ്റ് സീരീസില്‍ ശ്രീലങ്കക്കെതിരെയായിരുന്നു അണ്ടര്‍ 19 ടീമിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. മുംബൈയുടെ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14 ടീമുകളിലും അദ്ദേഹം അംഗമായിരുന്നു. 2017-18 സീസണിലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ അര്ജുന് അഞ്ച് മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
Read Moreഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ
കൊച്ചി: ഇഷ്ഫാഖ് അഹമ്മദിനെ കേരള ബ്ലാസ്റ്റേഴ്സ് താത്കാലിക പരിശീലകനായി നിയമിച്ചു. മുഖ്യപരിശീലകൻ കിബു വിക്കൂന രാജിവച്ച ഒഴിവിലാണ് നിയമനം. നിലവിൽ ടീമിന്റെ സഹപരിശീലകനായിരുന്നു ഇഷ്ഫാഖ്. ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതിന് പിന്നാലെയാണ് കിബു വിക്കൂന പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് തുടരുന്നില്ലെന്ന് വിക്കൂന കളിക്കാരെ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെയാണ് കോച്ചും ടീം മാനേജ്മെന്റും തീരുമാനത്തിലെത്തിയതെന്നാണ് ബ്ലാസ്റ്റേഴ്സ് വിശദീകരണം. എന്നാൽ ഹൈദരാബാജിനെതിരായ തോൽവിക്ക് പിന്നാലെ വിക്കൂനയെ ക്ലബ് പുറത്താക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഏകദിനത്തിലും ട്വന്റി-20 യിലും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും താരം അറിയിച്ചു. 36 വയസുകാരനായ ഡുപ്ലസി 69 ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയായി പാഡണിഞ്ഞു. 10 സെഞ്ചുറികളും 21 അർധ സെഞ്ചുറികളും ഉൾപ്പടെ 4,163 റണ്‍സാണ് സമ്പാദ്യം. 2016-ൽ എ.ബി.ഡിവില്ലിയേഴ്സിന്റെ പിൻഗാമിയായി ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുത്ത ഡുപ്ലസി 36 ടെസ്റ്റിൽ ടീമിനെ നയിക്കുകയും ചെയ്തു. 143 ഏകദിനങ്ങളിലും 50 ട്വന്റി-20 മത്സരങ്ങളിലും രാജ്യത്തിനായി വെറ്ററൻ താരം കളിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് ഡുപ്ലസി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreതോൽവിയിൽ നിന്നും തോൽവിയിലേക്ക്; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് കിബു വികൂനയെ പുറത്താക്കി. ഹൈദരാബാദ് എഫ്സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് വികൂനയ്ക്കെതിരെ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. എതിരില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടത്. സീസണിലെ എട്ടാം പരാജയമാണ് ബ്ലാസ്റ്റേഴ്സിന്റേത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാനക്കാരായി തുടരും. ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് നാല് ഗോളുകൾ വാങ്ങിക്കൂട്ടിയത്. 56, 63 മിനിറ്റുകളിൽ സൻഡാസയും അരിദനെ സന്റാന (86) ജാവോ വിക്ടർ (90) എന്നിവരും ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. മോശം പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണയും വൻ പരാജയം ഒരുക്കിയത്. എതിരില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടത്. സീസണിലെ എട്ടാം പരാജയമാണ് ബ്ലാസ്റ്റേഴ്സിന്റേത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാനക്കാരായി തുടരും. ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോൾ…
Read Moreഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി: വരുന്ന ഐപിഎൽ താരലേലത്തിൽ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റർ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിൻഡോയും നടന്നുവരികയാണ്. 2013 സീസണിലാണ് ശ്രീശാന്ത് ഒടുവിൽ ഐപിഎൽ കളിച്ചത്. രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കുന്നതിനിടെ കോഴയാരോപണത്തിന്റെ പേരിൽ ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട ശ്രീശാന്ത് നിലവിൽ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചാണ് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
Read Moreഗോൾ എന്നു കേട്ടാൽ സ്ഫുരിക്കണം റൊണാൾഡോ എന്ന പേര് ഇനി ഹൃദയങ്ങളിൽ… ഏറ്റവും അധികം ഗോൾ എന്ന റിക്കാർഡ് ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക്
ടൂറിൻ: ഗോൾ എന്നു കേട്ടാൽ സ്ഫുരിക്കണം റൊണാൾഡോ എന്ന പേര് ഇനി ഹൃദയങ്ങളിൽ… അതെ, ഗോളെന്നാൽ ഇനി ഫുട്ബോൾ ലോകത്തിൽ ഒരേയൊരു പേരു മാത്രം, സിആർ7 എന്നറിയപ്പെടുന്ന പോർച്ചുഗീസുകാരനായ ക്രിസ്റ്റ്യാനൊ റൊണാൾഡോ ഡസ് സാന്റോസ് അവീരോ എന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ യുവന്റസിന്റെ ഈ മുപ്പത്തഞ്ചുകാരൻ ഫുട്ബോൾ കളത്തിൽ ഗോളധിപനായി. ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റിക്കാർഡ് കുറിച്ചതോടെ കാൽപ്പന്തു കളിയിലെ രാജാക്കന്മാരുടെ രാജാവായി റൊണാൾഡോ, 760 ഗോൾ. ഓസ്ട്രിയ-ചെക് റിപ്പബ്ലിക് താരമായിരുന്ന ജോസഫ് ബിക്കാന്റെ 759 ഗോൾ എന്ന റിക്കാർഡ് മറികടന്ന് റൊണാൾഡോ ഭൂഗോളത്തിലെ ഒന്നാം നന്പർ ആയി. ഫുട്ബോൾ ഇതിഹാസമായ പെലെയാണു (756) മൂന്നാമത്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്, 719 ഗോൾ. റൊണാൾഡോയും മെസിയും മാത്രമാണു…
Read Moreഇന്ത്യയ്ക്ക് ചരിത്ര ജയം; പരമ്പര
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്ബെയ്നിലെ നാലാം ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോൽപ്പിച്ചു. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശുഭ്മാൻ ഗിൽ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വർ പൂജാര (56) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്. 32 വർഷം തോൽവിയറിയാതെ ഓസ്ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ വിജയിച്ച ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫിയും നിലനിർത്തി. വിരാട് കോഹ്ലി, ആർ.അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുൻനിര താരങ്ങളൊന്നും ഇല്ലാതെയാണ് അവസാന ടെസ്റ്റിൽ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. യുവതാരങ്ങളുടെ മികച്ച പോരാട്ടവീര്യമാണ് ഐതിഹാസിക പരമ്പര ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ…
Read More