ഇന്ത്യന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ റിലീസിന് മുമ്പേ 900 കോടി ക്ലബ്ബില്‍. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആറില്‍ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങി വമ്പന്‍താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 570 കോടി രൂപയ്ക്കാണ് സീ ഗ്രൂപ്പ് ചിത്രത്തിന്റെ അവകാശങ്ങള്‍ നേടിയിരിക്കുന്നത്. തിയേറ്റര്‍ അവകാശം വിറ്റതിലൂടെ മാത്രം 570 കോടിയോളം ചിത്രം നേടി. മ്യൂസിക് റൈറ്റ്സിന് 20 കോടി ലഭിച്ചതായും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ ബാഹുബലിയെ മറികടക്കാനും ചിത്രത്തിനായി 500 കോടിയായിരുന്നു ബാഹുബലിയുടെ പ്രീ-റിലീസ്…
Read MoreCategory: Today’S Special
സിജു വില്‍സണ്‍ പ്രഭാസിനെപ്പോലെ സൂപ്പര്‍ താരമാകുമെന്ന് സംവിധായകന് വിനയന് ! നാവ് പൊന്നാവട്ടെയെന്ന് ആരാധകര്‍…
സിജു വില്‍സണെ നായകനാക്കി വിനയന് ഒരുക്കുന്ന ചരിത്ര ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. ഇതിനായി താരം നടത്തിയ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സിജു വില്‍സണ്‍ എന്ന നടനെ കുറിച്ചും പറയുകയാണ് സംവിധായകന് വിനയന്. താന്‍ സിനിമയിലേക്ക് കൊണ്ടു വന്നതും, വലിയ താരങ്ങളായി ഉയര്‍ന്നതുമായ നടന്മാരെക്കാള് സിജു വില്‍സണ്‍ ഉയര്‍ച്ച നേടുമെന്ന് വിനയന് പറഞ്ഞു. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രം സിജുവിന്റെ താരമൂല്യം കൂട്ടുമെന്നും, ബാഹുബലി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ പ്രഭാസ് സൂപ്പര്‍ താരമായത് പോലെ സിജു വില്‍സണും ഒരു സൂപ്പര്‍ താരമായി മാറുമെന്നും വിനയന് പറഞ്ഞു. ചരിത്രത്തിന്റെ ഏടുകളില്‍ തമസ്കരിക്കപ്പെട്ട ധീരനായ നായകനായിരുന്നു വേലായുധ പണിക്കര്‍ എന്നും ആ ചരിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് തന്റെ…
Read Moreകോവിഡ്കാലത്ത് താങ്ങായി ബാദുഷയും ബാദുഷ ലവേഴ്സ് താരങ്ങളും; നിരാലംബര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായമെത്തിക്കാന്‍ എന്നും മുന്നിൽ
സീമ മോഹന്‍ലാല്‍കൊച്ചി: കുട്ടിക്കാലത്ത് ആരുടെയും സങ്കടം കാണുന്നത് ബാദുഷയ്ക്ക് സഹിക്കില്ലായിരുന്നു. നിരാലംബര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായമെത്തിക്കാന്‍ എന്നും മുന്നിലുണ്ടാകും. മലയാള സിനിമ എന്ന വെള്ളിവെളിച്ചത്തിലെത്തിയിട്ട് വര്‍ഷം 25 പിന്നിട്ടു. പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായി വളര്‍ന്നപ്പോഴും എന്‍.എം ബാദുഷയുടെ ആ ശീലത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഈ കൊറോണക്കാലത്ത് ആ കാരുണ്യത്തിന്റെ വിലയറിയുന്നവര്‍ നിരവധിയുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്താണ് ബാദുഷയുടെ നേതൃത്വത്തില്‍ കോവിഡ് കമ്മ്യൂണിറ്റി കിച്ചന് അഥവാ സിനിമ കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിര്‍മാതാവ് മഹാ സുബൈറുമായുള്ള സംഭാഷണത്തില്‍ ഉടലെടുത്ത ആശയമായിരുന്നു അത്. പ്രമുഖ നിര്‍മാതാക്കളായ ആന്റോ ജോസഫ്, അഷിഖ് ഉസ്മാന്, ഇച്ചയീസ് പ്രൊഡക്ഷന്‍സിന്റെ മനു, നടന് ജോജു ജോര്‍ജ് എന്നിവര്‍ ഒപ്പം നിന്നു. നടന്മാരായ കുഞ്ചാക്കോ ബോബന്, ആസിഫ് അലി, സൗബിന് സാഹിര്‍ എന്നിവര്‍ സഹായമേകി.ഇരുന്നുറു പേര്‍ക്ക് ഭക്ഷണം നല്‍കാം എന്ന ചിന്തയില്‍ തുടങ്ങിയ കിച്ചണില്‍…
Read Moreകോവിഡ് കൂടുന്നത് സര്‍ക്കാരിന്റെ തെറ്റു മൂലമല്ല ! ജനങ്ങള്‍ നിയമം പാലിക്കാത്തതാണ് ഇതിനു കാരണം; ഖുശ്ബു പറയുന്നതിങ്ങനെ…
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു കാരണം ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ലെന്നും ജനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണെന്നും തുറന്നു പറഞ്ഞ് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതാണ് ഇതിനു കാരണമെന്നും ഈ നിയമങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ”കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നമ്മളും അതില്‍ മുഖ്യപങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാവുന്നത്.” ഖുശ്ബു തന്റെ ട്വീറ്റില്‍ പറയുന്നു.
Read Moreഇതെന്താ മുഖത്തടിയുടെ കാലമോ ? കളക്ടര്‍ക്കു പിന്നാലെ യുവാവിന്റെ മുഖത്ത് അടിച്ച് ‘ഷൈന്‍’ ചെയ്ത് ഡെപ്യൂട്ടി കളക്ടര്‍; വീഡിയോ വൈറലായതിനു പിന്നാലെ വിവാദം…
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ജില്ലാ കളക്ടര്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. മധ്യപ്രദേശിലെ ഷാജാപ്പൂര്‍ ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ മഞജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ചെരുപ്പ് കട തുറന്നതിനാണ് മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഛത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ മാപ്പുപറഞ്ഞിരുന്നു. ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മയാണ് യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജില്ലാ കലക്ടര്‍ ക്ഷമാപണവുമായെത്തിയത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കലക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.യുവാവിന്റെ കയ്യിലുള്ള ഫോണ്‍ കലക്ടര്‍ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു.…
Read Moreഎല്ലാം ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചിരുന്നതേയില്ല ! താന്‍ എല്ലാം കൊണ്ടും ഭാഗ്യവതിയെന്ന ദീപ്തി സതി…
സ്ത്രീ കേന്ദ്രീകൃതമായ നീന എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് ദീപ്തി സതി. നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന് സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി വേഷമിട്ടു. കന്നഡ, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു ദീപ്തി. സിനിമയ്ക്കായി എന്തു ത്യാഗവും സഹിക്കുന്നതിന് മടിയില്ലെന്നും ദീപ്തി സതി പറയുന്നു. വിനയന് സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് താരത്തിന്റെ പുതിയ ചിത്രം. ഇതേക്കുറിച്ച് ദീപ്തി പറയുന്നതിങ്ങനെ…ആദ്യമായി ഒരു ചരിത്രസിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. ഇതുവരെ കാണാത്ത രൂപമാണ് അതില്‍. അതിന്റെ സന്തോഷം വളരെ വലുതാണ്. സിനിമയില്‍ എത്തുക എളുപ്പമല്ല. എത്തിച്ചേര്‍ന്നാല്‍ നല്ല കഥാപാത്രം ലഭിക്കാന്‍ എളുപ്പമല്ല. എന്നാല്‍ ഒരുപാട് ആളുകള്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതില്‍ എത്ര പേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും…
Read Moreമക്കൾക്കായി നൽകിയത് സ്വജീവൻ; മൂർഖൻ പാമ്പിനെ കടിച്ചു കൊന്ന് കുഞ്ഞുങ്ങളെ രക്ഷിച്ച നായ ചത്തു
കുമരകം: തന്റെ കുഞ്ഞുങ്ങളെ അക്രമിക്കാൻ ശ്രമിച്ച മൂർഖൻ പാന്പിനെ നേരിട്ട നായ മൂർഖനിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിച്ചെങ്കിലും പാന്പിന്റെ കടിയേറ്റു ചത്തു, നായയുടെ കടിയേറ്റ മൂർഖൻ പാന്പും ചത്തു. കുമരകം ആപ്പിത്ര സ്കൂളിന് സമീപം കളന്പുകാട്ടുശേരി കുഞ്ഞുമോന്റെ വളർത്തു നായ “മക്ലിറ്റി’യാണ് ഇന്നലെ രാത്രി പത്തിന് ചത്തത്. അഞ്ചു വയസുള്ള മക്ലിറ്റിയുടെ മൂന്നാമത്തെ പ്രസവം രണ്ടാഴ്ച മുന്‍പായിരുന്നു മൂന്ന് ആണ് നായ കുട്ടികൾക്കു ജന്മം നല്‍കിയത്. ഇതു വരെ കണ്ണുതുറക്കാത്ത തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കും എന്ന തോന്നലിനെത്തുടർന്നാണ് മൂർഖനെ മക്ലിറ്റി നേരിട്ടത്. നായയുടെ നിർത്താതെയുള്ള കുര കേട്ട് ഓടി കൂടിയ നാട്ടുകാർ ചത്ത് കിടക്കുന്ന പാന്പിനെയും അവശയായ നായയെയുമാണ് കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ നായയും ചത്ത് വീണു. പാന്പിന്റെ ശല്യം വളരെ കൂടുതലുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. പാന്പിന്റെ ശല്യത്തിൽ നിന്ന് രക്ഷനേടാനാണ് നായകളെ വളർത്തുന്നതെന്ന് കുഞ്ഞുമോൻ പറഞ്ഞു.…
Read Moreഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം! ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിന്; 20 സെന്റീമീറ്റർ നീളവും അഞ്ച് സെന്റീമീറ്റർ വീതി; ഗവേഷകർ പറയുന്നത് ഇങ്ങനെ…
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിന് എത്തി. ഞെട്ടേണ്ട, മനുഷ്യ വിസർജ്ജ്യം തന്നെ. യുകെയിലെ മ്യൂസിയത്തിലാണ് പ്രദർശനം. 20 സെന്റീമീറ്റർ നീളവും അഞ്ച് സെന്റീമീറ്റർ വീതിയുമുള്ള ഈ മനുഷ്യ വിസർജ്ജ്യം 1200 വർഷം പഴക്കമുള്ളതാണ്. ജോർവിക്കിലെ ഒരു കടൽ സഞ്ചാരിയുടേതാണ് ഈ വിസർജ്യമെന്നാണ് റിപ്പോർട്ട്. മാംസവും ബ്രഡും അടങ്ങിയ ഭക്ഷണക്രമത്തിലൂടെ പുറത്തു വന്ന അവശിഷ്ടമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വയറിന് അസുഖം ബാധിച്ചതിന്റെ ഫലമായി പുറത്തു വന്ന വിസർജ്ജ്യമാണിതെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. കുറച്ച് ദിവസമായി മലവിസർജനം നടത്താതിരുന്നതിന് ശേഷം പുറത്തു വന്ന അവശിഷ്ടമായിരിക്കാമിതെന്നും ഗവേഷകർ പറയുന്നു. ഇപ്പോൾ യോർക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ റിസോഴ്സ് സെന്ററിലാണ് വിസർജ്ജ്യം സൂക്ഷിച്ചിരിക്കുന്നത്. ഇടയ്ക്ക് താഴെ വീണ് അവശിഷ്ടം മൂന്ന് കഷണങ്ങളായി തകർന്നു പോയെങ്കിലും പിന്നീട് പഴയ രൂപത്തിലാക്കി എടുക്കുകയായിരുന്നു.
Read Moreലോക്ക്ഡൗണ്‍ സമയത്ത് കാമുകിയുടെ വിവാഹം കൂടി തീരുമാനിച്ചാലോ ? പിന്നെ എന്തുചെയ്യും..? കാമുകിയുടെ വിവാഹം മുടക്കാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥന
കോവിഡും ലോക്ക് ഡൗണും കാമൂകി -കാമുകന്മാർക്ക് വലിയ പണിയാണ് കൊടുത്തിരിക്കുന്നത്. പരസ്പരം കാണാൻ ഒരുവഴിയുമില്ലാതെ കഴിയുന്ന നിരവധി കാമൂകി -കാമുകന്മാരാണുള്ളത്. ചിലർ ചില നന്പരുകൾ ഇറക്കി കാമുകിയെ കാണാൻ പുറപ്പെടുന്നതും പോലീസിന്റെ പിടിയിലാകുന്നതുമെല്ലാം വാർത്തയായിട്ടുമുണ്ട്. ഇത്തരം പ്രതിസന്ധിയുള്ള സമയത്ത് കാമുകിയുടെ വിവാഹം കൂടി തീരുമാനിച്ചാലോ? സംഗതി കുഴഞ്ഞതുതന്നെ. എന്നാൻ തന്റെ പ്രണയത്തിനു വേണ്ടി ഒരു കാമുകൻ നടത്തിയ സാഹസിക നീക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. കാമുകിയുടെ വിവാഹം മുടക്കാനായി സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി പരിഗണിച്ച് വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് യുവാവ്. ബിഹാർ മുഖ്യമന്ത്രിയുടെ പോസ്റ്റുകളിലൊന്നിലായിരുന്നു പങ്കജ് കുമാർ മിശ്ര എന്ന യുവാവ് ഈ അഭ്യർത്ഥന നടത്തിയത്. ലോക്ക്ഡൗൺ കൊണ്ടുണ്ടായ ഗുണഫലങ്ങളെക്കുറിച്ചുള്ളതായിരുന്നു ബീഹാർ മുഖ്യമന്ത്രിയുടെ പോസ്റ്റ്. സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി നിർണായകമായ വിധത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകളിൽ ഉണ്ടായ കുറവിന് കാരണം സംസ്ഥാനത്തുടനീളം ലോക്ക്ഡൗൺ…
Read Moreഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള് നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട് ! ഭവ്യ അനുഭവിച്ച വേദനകള്‍ തുറന്നു പറഞ്ഞ് സച്ചിന്…
കാന്‍സര്‍ എന്ന മഹാമാരിയോടു പൊരുതി ജയിക്കുന്നവരെ സല്യൂട്ട് ചെയ്യണം. കാരണം അവര്‍ സമൂഹത്തിനു തന്നെ മാതൃകകളാണ്. മരണത്തെ മുഖാമുഖം കണ്ടശേഷം തിരിച്ചുവരുന്നവരാണ് പല കാന്‍സര്‍ രോഗികളും. അവരുടെ വാക്കുകള്‍ സമൂഹത്തിനൊന്നാകെ പ്രചോദനമാകുന്നു. അങ്ങനെയുള്ളവരാണ് ദമ്പതികളായ സച്ചിനും ഭവ്യയും. പ്രിയപ്പെട്ടവളെ കാന്‍സര്‍ വരിഞ്ഞു മുറുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ച് ജീവിതം തിരികെപ്പിടിച്ചു. തന്റെ പ്രിയപ്പെട്ടവള്‍ കടന്നുപോയ മുള്വഴികളെക്കുറിച്ച് വികാരനിര്‍ഭരമായി ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് സച്ചിന്. സച്ചിന്റെ കുറിപ്പ് ഇങ്ങനെ… ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്… സങ്കടങ്ങള്‍ നമ്മളെ തേടിവരുബോള്‍, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോള്‍ ചിലപ്പോള്‍ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള് നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്… എന്നാല്‍ ആ നശിച്ച കാലം കഴിഞ്ഞാല്‍ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീര്‍ച്ച കഴിഞ്ഞ കാലങ്ങളില്‍ അവള്…
Read More