ബംഗളൂരു: മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്. മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചത്. നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാടിനെക്കുറിച്ച് ആൺസുഹൃത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് യുവാവ് യുവതിയുമായി ബംഗളൂരുവിലെത്തി മഡിവാള പോലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ബംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ കഴുത്തിലെ മുറിപ്പാടാണ് വ്യാജ പരാതിയിലേക്കു നയിച്ചത്.
Read MoreCategory: Today’S Special
തെരഞ്ഞെടുപ്പിലെ ഉച്ചഭാഷിണി ഉപയോഗം; സർക്കാർ നേടിയത് 12 കോടിയിലധികം
ചാത്തന്നൂർ: താദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയതിലൂടെ സർക്കാർ ഖജനാവിലെത്തിയത് 12 കോടിയിലധികം രൂപ.വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചരണം നടത്തിയതിന്റെ പെർമിറ്റ് (അനുമതി ) നുള്ള ഫീസായി ലഭിച്ചതാണ് ഈ തുക. ഒരു ദിവസം ഉച്ചഭാഷിണി പ്രചരണം നടത്തുന്നതിനുള്ള പെർമിറ്റ് ഫീസ് 750 രൂപയാണ്. മിക്കവാറും സ്ഥാനാർഥികൾ ഏറ്റവും കുറഞ്ഞത് രണ്ടു ഉച്ചഭാഷിണി പ്രചരണം നടത്തിയിട്ടുണ്ട്. കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 23,576 വാർഡുകളിലായി 75,632 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവർ രണ്ടു ദിവസം വീതം ഉച്ചഭാഷിണി പ്രചരണം നടത്തിയാൽ തന്നെ 11,34,48,000 കോടി രൂപയാകും. ജില്ലാ , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഒന്നിലധികം വാഹനങ്ങളിൽ മൂന്ന് ദിവസത്തിലധികം ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടുണ്ട്. കൃത്യമായ കണക്ക് ലഭിക്കുമ്പോൾ ഇത് 12 കോടിയിലധികമായി മാറും. മട്ടന്നൂർ ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ഇല്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962…
Read Moreമേഘാലയയിൽ നിന്നെത്തി മാന്നാറിന്റെ മിന്നും താരമായി താര…
മാന്നാർ: മേഘാലയയിൽനിന്ന് മാന്നാറിൽ എത്തി സംരംഭകയായ താര താരമാകുന്നു. പുതിയ സംരംഭകർക്ക് താര പ്രചോദനമായിരിക്കുകയാണ്. അവരെ കാര്യങ്ങൾ പഠിപ്പിക്കാൻ താര മുന്നിലുണ്ട്. പരുമല ദേവസ്വംബോർഡ് പമ്പാ കോളജ് വിമൻസ് സെൽ, ഇഡി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയിൽ കുട്ടികൾക്ക് പ്രചോദനമായി ക്ലാസ് നൽകാൻ താര മോഹനൻ മുന്നിട്ടിറങ്ങി. യുപിഎസ്സി മോഹവുമായി മേഘാലയയിൽനിന്ന് മാന്നാറിന്റെ ഹൃദയത്തിലേക്ക് ചേക്കേറിയ താര, മാന്നാറിൽ കഫേ മോമോസ് എന്ന പേരിൽ ഒരു ചെറിയ സംരംഭം നടത്തിയാണ് തന്റെ സ്വപ്നം കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. മോമോസ് എന്ന നേപ്പാളി തനത് ഭക്ഷണം മാന്നാറിൽ ആദ്യമായി പരിചയപ്പെടുത്തിയാണ് താര വനിതാ സംരഭകയായത്. കുടുംബശ്രീ സംഘങ്ങളുടെ സഹായത്തോടെ തുടങ്ങിയ കഫേ ഇന്ന് അഞ്ചു കുടുംബങ്ങൾക്ക് താങ്ങായിരിക്കുകയാണ്. ഇതിനെ ഒരു റെസ്റ്റോറന്റാക്കാനുള്ള ശ്രമത്തിലാണ് താര.മൾട്ടിനാഷണൽ കമ്പനിയിലും പത്രമാധ്യമത്തിലും തനിക്കുണ്ടായിരുന്ന ജോലി വേണ്ടെന്നുവച്ചാണ് സിവിൽ സർവീസ് പഠിതാവും…
Read Moreപ്രാവിന്കൂട്, ലങ്ക, ശില്പി, എക്സറേ, കൊച്ചി ജെട്ടി: വിചിത്രവും കൗതുകവുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വാർഡുകൾ
ആലപ്പുഴ: ജില്ലയിലെ ചില വാര്‍ഡുകളുടെ പേരുകള്‍ വളരെ വിചിത്രമാണ്. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ വിചിത്രമായ പേരുകളുള്ള വാര്‍ഡുകള്‍ ആലപ്പുഴയിലാവാനാണു സാധ്യത. ചില പേരുകളുടെ പിന്നില്‍ ചരിത്രവുമായി ബന്ധമുണ്ടാവും. മറ്റുചില പേരുകളുടെ പിന്നില്‍ സ്ഥലത്തിന്റെ പ്രത്യേകത, സ്ഥാപനങ്ങള്‍, ചില റോഡുകളുടെ പേര്, ചരിത്രത്തിന്റെ ഭാഗമായുണ്ടായ പേരുകള്‍ എന്നിങ്ങനെ പലവിധ ഘടകങ്ങളാണുണ്ടാവുക. ചില പേരുകള്‍ക്കു പിന്നില്‍ എന്താണെന്ന് ആര്‍ക്കും കാര്യമായ പിടിയില്ല. പലരും പല കഥകള്‍ പറയും. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടും പേരുകള്‍ വന്നിട്ടുണ്ടാകാം. അത്തരത്തില്‍ ജില്ലയിലെ ചില വിചിത്ര പേരുകള്‍ പരിശോധിക്കാം. മള്‍ട്ടിപ്പര്‍പ്പസ്: അരൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്. ഈ പ്രദേശത്തെ ഒരു ഇടറോഡിന്റെ പേരും മള്‍ട്ടിപ്പര്‍പ്പസ് എന്നാണ്. ഇവിടെ ഇതേപേരിലൊരു സൊസൈറ്റിയുമുണ്ട്. ഇതാണ് വാര്‍ഡിനും ഈ പേരുവന്നതിനു കാരണം. കുതിരപ്പന്തി: ആലപ്പുഴ നഗരസഭയിലെ 25-ാം വാര്‍ഡാണിത്. രാജഭരണകാലത്ത് കുതിരപ്പന്തയത്തിനെത്തിയിരുന്ന കുതിരകളെ പാര്‍പ്പിച്ചിരുന്ന സ്ഥലം. നെഹ്റു ട്രോഫി: ആലപ്പുഴ നഗരസഭയിലെ…
Read Moreഅമ്മയുടെ താലി മാല തുല്യമായി മുറിച്ച് സഹപാഠികൾക്ക് സമ്മാനിച്ച് മകന്: കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന് കുട്ടി
ഇഷ്ടപ്പെട്ട ആളുകൾക്ക് എന്തെങ്കിലുമൊക്കെ സമ്മാനം കൊടുക്കാൻ ആഗ്രഹില്ലാത്ത ആളുകൾ ചുരുക്കമാണ്. തന്റെ പ്രിയപ്പെട്ട സഹപാഠികൾക്ക് എട്ട് വയസുകാരൻ ഒരു സമ്മാനം നൽകി. എല്ലാവർക്കും തുല്യമായാണ് സമ്മാനം കൊടുത്തത്. സമ്മാനക്കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിഴക്കന്‍ ചൈനയിലാണ് സംഭവം. അവൻ തന്റെ അമ്മയുടെ സ്വർണമാലയാണ് കൂട്ടുകാർക്ക് സമ്മാനമായി നൽകിയത്. കൂട്ടത്തിൽ ആർക്കും സങ്കടം വരാതിരിക്കാൻ എല്ലാവർക്കും മാല തുല്യ അളവിൽ മുറിച്ചാണ് കൊടുത്തത്. എന്നാൽ വീട്ടുകാർക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. കൂട്ടുകാരൻമാരിലൊരാൾ തന്റെ ചേച്ചിയോട് വിലയേറിയ സമ്മാനം ലഭിച്ച കാര്യം പറയുമ്പോഴാണ് കാര്യം പുറത്തറിയുന്നത്. അവന്റെ സുഹൃത്ത് അവന് സ്വർണമാല കൊടുത്തെന്ന് വെളിപ്പെടുത്തിയതോടെ ചേച്ചി മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതറിഞ്ഞ അവർ കുട്ടിയുടെ വീട്ടുകാരോട് കാര്യം പറഞ്ഞു. വിവരം അറിഞ്ഞ് അച്ഛന്റെ കൈയിൽ നിന്നും കുട്ടിക്ക് അടി കിട്ടി. ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീട് തനിക്ക്…
Read Moreട്രെയിനിനു മുകളിൽക്കൂടി യുവാവിന്റെ അഭ്യാസ പ്രകടനം: വലിച്ച് താഴെയിറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥൻമാരും യാത്രക്കാരും; വീഡിയോ കാണാം
എന്ത് കാണിച്ചും വൈറലായാൽ മാത്രം മതിയെന്ന് ചിന്തിക്കുന്ന യുവ തലമുറയാണ് ഇന്നത്തെ കുട്ടികൾ. ജെൻസികളെന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന ന്യൂജെനറേഷൻ പിള്ളേർക്ക് ആപത്ത് വന്നാലും വേണ്ടില്ല തനിക്കൊന്ന് ഫേമസ് ആയാൽ മതിയെന്നാണ് ചിന്ത. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യുവാവ് സബ്വേ സർഫ് ചെയ്ത വീഡിയോ ആണ് വൈറലായത്. ഓടുന്ന ട്രെയിനിനു മുകളിൽക്കൂടി മുന്നിലേക്കും പിന്നിലേക്കും ഓടുന്നതിനെയാണ് സബ്വേ സർഫ് എന്ന് വിളിക്കുന്നത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലിയിലെ മൗഹാർ പഥക് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിനു മുകളിലൂടെ ഓടുന്ന ആർപിഎഫ് ഉദ്യോഗസ്ഥനില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. അദ്ദേഹം തിടുക്കത്തിൽ ട്രെയിനിനു മുകളിലൂടെ ഓടുകയാണ്. അപ്പോഴതാ അതിനു മുകളിൽ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന് പറഞ്ഞ് ഒരു യുവാവ് നടക്കുന്നു. റീൽസ് എടുക്കുന്നതിനു വേണ്ടി സബ്വേ സർഫ് ചെയ്യാൻ കയറിയതാണ് യുവാവ്.…
Read Moreക്രിസ്മസ് ബെൽസ് ആർ റിംഗിംഗ്… ബെത്ലഹെമിൽ ക്രിസ്മസ് ട്രീ ഉയർന്നു
ബെത്ലഹെം: ഈശോയുടെ ജന്മസ്ഥലമായ ബെത്ലഹെമിൽ വീണ്ടും ക്രിസ്മസ് ട്രീ ഉയർന്നു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ് ബാങ്കിലെ പലസ്തീനിൽ സ്ഥിതി ചെയ്യുന്ന ബെത്ലഹെമിൽ കഴിഞ്ഞ രണ്ടു വർഷവും ക്രിസ്മസ് ആഘോഷങ്ങൾ പരിമിതമായിരുന്നു. ഗാസയിൽ വെടിനിർത്തലുണ്ടായതാണ് ഈ വർഷം ആഘോഷങ്ങൾ സജീവമാകാൻ കാരണം. ശനിയാഴ്ച രാത്രി ബെത്ലഹെം നഗര മധ്യത്തിൽ തിരുപ്പിറവി പള്ളിക്കു മുന്നിലെ തിരുപ്പിറവി ചത്വരത്തിൽ സ്ഥാപിച്ച 20 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീയിൽ വിളക്കുകൾ തെളിഞ്ഞു. ചടങ്ങിൽ പങ്കെടുക്കാനായി വെസ്റ്റ്ബാങ്കിൽനിന്നും ഇസ്രയേലിൽനിന്നും ആയിരക്കണക്കിനു പലസ്തീനികളെത്തിയിരുന്നു. വിളക്കു തെളിഞ്ഞപ്പോൾ ആർപ്പുവിളികൾ ഉയർന്നു. രണ്ടുവർഷത്തെ യുദ്ധം സമ്മാനിച്ച വേദനയും യാതനയും നീക്കി സമാധാനം പുലരാൻ ക്രിസ്മസും പുതുവത്സരവും കാരണമാകട്ടെയെന്നു ബെത്ലഹെം നിവാസികൾ പ്രത്യാശിച്ചു.
Read Moreഇവരെയൊക്കെ ഒരു പാഠം പഠിപ്പിച്ചിട്ടേ ഉള്ളൂ… പുസ്തക വായനയിൽ മുഴുകി അധ്യാപകർ: അനുകരിച്ച് വിദ്യാർഥികളും; വൈറലായി വീഡിയോ
വായിച്ചാൽ വളരും വായിക്കാത്തവൻ വളയും എന്നാണ് മലയാളത്തിന്റെ പ്രശസ്ത കവി കുഞ്ഞുണ്ണി മാഷ് പറയുന്നത്. പുസ്തക വായന മനുഷ്യന് ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. വായനാ ശീലം നമുക്ക് ചെറിയ പ്രായത്തിൽ മുതൽ വേണം. സ്വഭാവ രൂപീകരണത്തിനും ഭാഷാ രൂപീകരണത്തിനുമൊക്കെ വായന നമ്മളെ സഹായിക്കും. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുർക്കിയിലെ ക്ലാസ് റൂം അധ്യാപകനായ സെമിൽ ഉൽക്കർ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. അദ്ദേഹം താൻ പഠിപ്പിക്കുന്ന കുട്ടികളിൽ വായനാശീലം വളർത്തുവാൻ ചെയ്ത മാർഗമാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹങ്ങളാണ് ഉൽക്കറിന് ലഭിച്ചത്. ഒരു സ്കൂൾ ഇടനാഴിയിൽ അധ്യാപകർ ബെഞ്ചുകളിൽ ഇരുന്ന് ശാന്തമായി പുസ്തകം വായിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഈ കാഴ്ച അതുവഴി പോകുന്ന വിദ്യാർഥികൾ കാണുന്നു. ഇത് കണ്ടതോടെ ചില കുട്ടികൾ വേഗത തങ്ങളുടെ അധ്യാപകർ എന്താണ് വായിക്കുന്നതെന്ന് അറിയാൻ…
Read Moreഅറിഞ്ഞിരിക്കാം, വോട്ട് ചെയ്യാന്‍
1) വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കും.2) പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍ വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക് സ്ലിപ്പ് നല്‍കും.3) സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്ട്രോള് യൂണിറ്റിലെ “ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ യന്ത്രം സജ്ജമാക്കും. ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്ട്രോള് യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.4) ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന് വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്ക്കും. വോട്ട് രേഖപ്പെടുത്തല്‍1) ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്,…
Read Moreവീട്ടിലെത്തുന്ന സ്ഥാനാര്‍ഥികളോട് അഞ്ച് ചോദ്യം ചോദിക്കും: ഉത്തരം തൃപ്തികരമായാല്‍ വോട്ട് ചെയ്യുന്നത് പരിഗണിക്കും; സ്ഥാനാര്‍ഥികളുടെ അറിവ് പരീക്ഷിക്കാന്‍ പ്രശ്നോത്തരിയുമായി വി.ടി. ആന്റണി
ഇളമ്പള്ളി: പള്ളിക്കത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡ് നിവാസിയായ 93 വയസുള്ള വട്ടക്കുഴി വി.ടി. ആന്റണി സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ, ജനാധിപത്യബോധം അളക്കാന്‍ ചോദ്യാവലി തയാറാക്കി. തന്റെ വീട്ടിലെത്തുന്ന സ്ഥാനാര്‍ഥികളോട് ചോദിക്കാന്‍ 15 ചോദ്യങ്ങളാണ് ഇദ്ദേഹം കണ്ടെത്തിയത്. അതില്‍ ഏതെങ്കിലും അഞ്ച് ചോദ്യം ഓരോ സ്ഥാനാര്‍ഥിയോടും ചോദിക്കും. ഉത്തരം തൃപ്തികരമായാല്‍ വോട്ട് ചെയ്യുന്നത് പരിഗണിക്കും. സ്വന്തം പഞ്ചായത്തിനെക്കുറിച്ചും പഞ്ചായത്ത് ഭരണം, ഗ്രാമസഭ, ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പാക്കിയ തീയതി, താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ വിദേശനയം എന്നിങ്ങനെ രാഷ്ട്രീയവിജ്ഞാനമാണ് പരീക്ഷിക്കുന്നത്. ഏതെങ്കിലും ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കില്‍ അതുസംബന്ധിച്ച് വിശദമായ മറുപടി അവര്‍ക്ക് നല്‍കിയാണ് മടക്കി അയയ്ക്കുന്നത്. പഞ്ചായത്ത് എന്ന പേരിനു പിന്നിലെ കാരണം എല്ലാവരോടും ചോദിക്കും. അഞ്ചു പേരുള്ള സമിതിയാണ് ആദ്യകാലത്ത് ഉണ്ടായതെന്നതിനാല്‍ പഞ്ചായത്തായെന്ന് വിശദീകരിച്ച് അതിന്റെ ചരിത്രം 75 വര്‍ഷക്കാലത്തിനിടയില്‍ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്ത ആന്റണി പറയും. കേരള…
Read More