പഹല്‍ഗാമിലും ഏറെ സുരക്ഷയുണ്ടായിരുന്ന ചെങ്കോട്ടയിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടനാട്ടിലും ആലപ്പുഴയിലും സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വദേശികളും വിദേശികളുമായി നിരവധി വിനോദസഞ്ചാരികളെത്തുന്ന സ്ഥലങ്ങളാണ് ആലപ്പുഴയും കുട്ടനാടും. ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധ വേണ്ടത്ര പതിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുകയാണ്. പോലീസിന്റെയോ, എക്സൈസിന്റെയോ മേല്‍നോട്ടം കൃത്യമായി ഇല്ലാത്ത സ്ഥലങ്ങളാണ് ആലപ്പുഴയിലെയും കുട്ടനാട്ടിലെയും വിനോദ സഞ്ചാര മേഖലകള്‍. ആലപ്പുഴ സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളെപ്പറ്റിയുള്ള വ്യക്തമായ കണക്കുകളോ വ്യക്തിവിവരങ്ങളോ ആരും ശേഖരിക്കുന്നില്ല. ആരൊക്കെയാണ് ഇവിടം സന്ദര്‍ശിക്കുന്നത്, എത്ര ദിവസം താമസിക്കുന്നു, എന്താണ് സന്ദര്‍ശന ലക്ഷ്യം, എവിടെയൊക്കെ സന്ദര്‍ശിക്കുന്നു, ആരൊക്കെയായി ഇടപെടുന്നു, എന്തൊക്കെ വിവരങ്ങള്‍ നേരിട്ടും അല്ലാതെയും ശേഖരിക്കുന്നു തുടങ്ങി യാതൊരു വിവരങ്ങളും ആധികാരികമായി ഒരു സര്‍ക്കാര്‍ വകുപ്പിനും അറിയില്ല. ആലപ്പുഴയില്‍ പ്രത്യേകിച്ച് കുട്ടനാട്ടില്‍ മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നു വ്യത്യസ്തമായി വിശാലമായ ഒരു പ്രദേശം മുഴുവനായാണ് വിനോദ…
Read MoreCategory: Today’S Special
യാത്രക്കാർക്കിത് ആശ്വാസക്കാലം… ഉത്സവ സീസണ്: കോട്ടയംവഴി മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
കോട്ടയം: സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. ഉത്സവ സീസണ് കണക്കിലെടുത്താണ് നടപടി. കോട്ടയംവഴി മൂന്നു പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജംഗ്ഷന്-മഡ്ഗാവ് സ്പെഷൽ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജംഗ്ഷനില്‍നിന്ന് രാവിലെ 11.40നു പുറപ്പെടും. അടുത്തദിവസം രാവിലെ 8.50ന് മഡ്ഗാവ് ജംഗ്ഷനില്‍ എത്തിച്ചേരും. ഇത് കോട്ടയത്ത് വൈകുന്നേരം 5.30ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജംഗ്ഷന് സ്പെഷല്‍ ഡിസംബര്‍ 24, 31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15ന് മഡ്ഗാവ് ജംഗ്ഷനില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 11ന് നാഗര്‍കോവില്‍ ജംഗ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് രാവിലെ 3.15ന് എത്തും. ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്-തിരുവനന്തപുരം സ്പെഷല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകുന്നേരം ആറിന്…
Read Moreറീലാണ് റിയൽ ഹീറോ: ന്യൂജെൻ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഇൻസ്റ്റഗ്രാം റീലുകൾക്കും വാട്സാപ് വീഡിയോകൾക്കും ഹൈ ഡിമാൻഡ്
ന്യൂജെൻ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഇൻസ്റ്റഗ്രാം റീലുകൾക്കും വാട്സാപ് വീഡിയോകൾക്കും ഹൈ ഡിമാൻഡ്. പാരഡി ഗാനങ്ങളിൽ ട്രെൻഡിംഗായി ശാന്തമീ രാത്രിയിൽ.., മിന്നൽ വള.., പാലാ പള്ളി.. എന്നിവയും. വോട്ടെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കേ പ്രഫഷണലുകളും അല്ലാത്തവരും ഒരുപോലെ രാവും പകലും ചെലവിട്ടാണ് അണിയറയിൽ ഡിജിറ്റൽ സൃഷ്ടികൾ തയാറാക്കുന്നത്. പ്രചാരണബോർഡുകളിലും പോസ്റ്ററുകളിലും മുഴുവനായി വിശ്വാസമർപ്പിക്കാതെ സ്ഥാനാർഥികൾ ഡിജിറ്റൽ പ്രചാരണം ശക്തമാക്കിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുദ്രാവാക്യം, അനൗൺസ്മെന്റ്, സ്ഥാനാർഥി വിവരണം തുടങ്ങിയവ വീഡിയോ ഫോർമാറ്റിലാക്കിയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. ആവശ്യപ്പെടുന്നവർക്ക് സഹായം നൽകുന്നുണ്ടെന്ന് കവി കൂടിയായ റീമോൾ ജോജു അലക്സാണ്ടർ പറഞ്ഞു. കഴിഞ്ഞ തവണത്തെപ്പോലെ വൻതോതിൽ പാരഡികൾ ഇത്തവണയില്ലെങ്കിലും റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ ഗാനങ്ങൾ നിർമിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രമായ ജോണിവാക്കറിലെ ‘ശാന്തമീ രാത്രിയിൽ..’ ഗാനം മോഹൻലാൽ ചിത്രമായ ‘തുടരും’ സിനിമയിൽ ഉൾപ്പെടുത്തിയതോടെയാണ് വീണ്ടും പ്രചാരണഗാനങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചത്. അന്നുമിന്നും…
Read Moreഇത് ഇരട്ടസഹോദരിമാർ രചിച്ച ചരിത്രം: പൊരുതി തോല്പിച്ച് വളർന്ന ഇരട്ട സഹോദരിമാർ ഒരേദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച്
പരിമിതികളെ പൊരുതി തോല്പിച്ച് വളർന്ന ഇരട്ട സഹോദരിമാർ ഒരേദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച് ചരിത്രമെഴുതി. കാസർഗോട് ഭീമനടി കുരാംകൂണ്ടിലെ കളരിമുറിയിൽ ജോസഫ്-സുനി ജോർജ് ദമ്പതികളുടെ മക്കളായ സവിത ജോസഫും സംഗീത ജോസഫുമാണ് ചരിത്രം കുറിച്ചത്. നീതിന്യായ വകുപ്പിനു കീഴിൽ ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. ഇവരെ സംബന്ധിച്ച് ഇത് സർക്കാർ ജോലിയെന്ന സ്വപ്നത്തിന്റെ ഫസ്റ്റ് സ്റ്റെപ് മാത്രമാണ്. ഇനിയും കാത്തിരിക്കുന്ന അവസരങ്ങളിലേക്ക് നടന്നുകയറാനുള്ള ഊർജം ഇവരിലുണ്ട്. കെഎസ്ഇബി റിട്ട. സീനിയർ സൂപ്രണ്ടായ ജോസഫിന്റെയും കല്ലഞ്ചിറ കെഐ എഎൽപി സ്കൂളിലെ മുഖ്യാധ്യാപികയായ സുനി ജോർജിന്റെയും ഇളയ മക്കളാണ് സവിതയും സംഗീതയും. ചെറിയ കുട്ടികളായിരിക്കുമ്പോൾ ഡിസ്ലെക്സിയ എന്ന പഠനവൈകല്യം ഇവർക്കുണ്ടായിരുന്നു. എഴുതാനും വായിക്കാനും അക്ഷരങ്ങൾ മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് ഇത്. മക്കളുടെ കുറവ് തിരിച്ചറിഞ്ഞ അച്ഛനമ്മമാരും ചേച്ചി…
Read Moreഒരു ഗാന്ധിയന്റെ ‘ആഡംബരാന്വേഷണ യാത്ര’: മുഖ്യമന്ത്രിക്ക് 43 ലക്ഷത്തിന്റെ വാച്ച് എന്തിന്; പാവങ്ങളുടെ നേതാവ് സിദ്ധരാമയ്യ ധരിക്കുന്നത് ലക്ഷങ്ങളുടെ വാച്ച്
ബംഗളൂരു: രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ആഡംബരജീവിതം ഇന്ത്യാ മഹാരാജ്യത്തു പുതുമയുള്ള സംഭവമല്ല. കടംവാങ്ങി കഴിയുന്ന കേരളത്തിൽ, സര്‍ക്കാര്‍ ചെലവില്‍ ലക്ഷത്തിനടുത്ത് വിലയുള്ള കണ്ണട വാങ്ങിയ മന്ത്രിമാരെയും ജനം കണ്ടിട്ടുണ്ട്. പറഞ്ഞുവരുന്നത് കര്‍ണാടക മുഖ്യന്റെ വാച്ചിനെക്കുറിച്ചാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കെട്ടുന്ന വാച്ചിന്റെ വിലയാണ് ഇപ്പോള്‍ നാട്ടിലെങ്ങും ചര്‍ച്ച. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന, ആദര്‍ശധീരനായ കോണ്‍ഗ്രസ് നേതാവ് കെട്ടുന്നത് 43 ലക്ഷത്തിന്റെ കാര്‍ട്ടിയര്‍ വാച്ച്! ചരിത്രം ആവര്ത്തിക്കുന്നുവാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ധരാമയ്യ അകപ്പെടുന്നത് ഇതാദ്യമായല്ല. 2016ല്‍, സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഹബ്ലോട്ട് വാച്ചാണ് വിവാദമായത്. ലിമിറ്റഡ് എഡിഷനില്‍ നിര്‍മിച്ച, വജ്രം പതിച്ച മോഡലിന്റെ വില 50-70 ലക്ഷം രൂപയാണെന്ന് എതിരാളികള്‍ ആരോപിച്ചപ്പോള്‍, സിദ്ധരാമയ്യയുടെ ഹബ്ലോട്ട് വാച്ച് വലിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരന് ഇത്രയും ആഡംബരപൂര്‍ണമായ വാച്ച് ധരിക്കണോ എന്നതിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചയിലേക്ക് ഈ സംഭവം വളര്‍ന്നു.…
Read Moreവിശാലിന്റെ വിശാലമനസ്; തൻവിക്ക് തിരിച്ചുകിട്ടിയത് നാലുമാസം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല
കായംകുളം: പുതുപ്പള്ളി സിഎസ്ഐ പള്ളിയിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കവേ നഷ്ടമായ സ്വർണമാല നാലു മാസങ്ങൾക്കു ശേഷം സിഎംഎസ് ഹൈസ്കൂൾ മൈതാനത്തുനിന്ന് തിരികെ ലഭിച്ചു. പുതുപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി വിശാലിനാണ് മാല ലഭിച്ചത് . ഒരു പവൻ തൂക്കമുള്ള മാല വിശാൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജിബി ഏബ്രഹാം ജോർജിനെ ഏൽപ്പിച്ചു. അധ്യാപകരുടെ അന്വേഷണത്തിൽ ഈ സ്കൂളിലെ പൂർവവിദ്യാർഥിയായ അനന്തുവിന്റെ മകൾ തൻവിയുടേതാണ് മാല എന്ന് തിരിച്ചറിയുകയും തൻവിയുടെ മുത്തശി വിദ്യാലയത്തിലെത്തി സ്വർണമാല ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി വിശാലിനെ അഭിനന്ദിക്കുകയും ചെയ്തു.
Read Moreഞങ്ങൾ ട്രായ് ഉദ്യോഗസ്ഥർ, വേഗം വാട്സ്ആപ്പ് വീഡിയോ കോളിൽ വരിക: ഡോക്ടർ ദമ്പതികളുടെ പണം തട്ടാൻ ശ്രമിച്ചു; രക്ഷപ്പെടുത്തി കണ്ണൂർ സൈബർ പോലീസ്
ട്രായ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോൾ നടത്തി ഡോക്ടർ ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടു. ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും തുടർ നടപടികളുടെ ഭാഗമായി ലൈവ് വാട്സ് ആപ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നുമുള്ള കോൾ ആയിരുന്നു ലഭിച്ചത്. വീഡിയോ കോളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥൻ എന്നുപറഞ്ഞു വീഡിയോ കോളിൽ വന്നു. നിങ്ങൾ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നല്‍കണമെന്നുമാണ് ഇവർ അറിയിച്ചത്. അക്കൗണ്ടിലുള്ള പണം മുഴുവൻ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടൻ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയോടെയും മാനസിക സമ്മർദം ചെലുത്തിയുമായിരുന്നു സംഘം സംസാരിച്ചത്. സംശയം തോന്നിയതിനെത്തുടർന്ന് ദമ്പതികൾ കണ്ണൂർ…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… വ്യാജ ട്രേഡിംഗ് ആപ്പ്: യുവാവിന് 27 ലക്ഷം നഷ്ടമായി
വ്യാജ ട്രേഡിംഗ് ആപ്പില്‍ കുടുങ്ങി കൊച്ചിയില്‍ യുവാവിന് 27 ലക്ഷം രൂപ നഷ്ടമായി. കലൂര്‍ സ്വദേശിയായ 25കാരന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുബ്രനീര് ബാനര്‍ജി, സുജന്‍ രക്ഷിത്, ബസു എന്നിവരെ പ്രതിചേര്‍ത്താണു കേസെടുത്തിട്ടുള്ളത്. മൂവരും കോല്‍ക്കത്ത സ്വദേശികളാണെന്നാണു വിവരം. ജൂണ്‍ 17നാണ് പ്രതികള്‍ പരാതിക്കാരനെ സമൂഹമാധ്യമം വഴി സമീപിക്കുന്നത്. പോപ്പീവേള്ഡ് എന്ന വെബ്സൈറ്റ് വഴി ട്രേഡ് ചെയ്താല്‍ നിക്ഷേപത്തിന് വലിയ ലാഭം നല്‍കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അന്നുതന്നെ 1600 യുഎസ് ഡോളറും 22ന് വീണ്ടും 6500 യുഎസ് ഡോളറും നിക്ഷേപിച്ചു. പ്രതികള്‍ പരിചയപ്പെടുത്തിയ വെബ്സൈറ്റിലെ അക്കൗണ്ടില്‍ യുവാവിന്റെ നിക്ഷേപം ഓരോ ദിവസവും കൂടിവരുന്നതായും കാണിച്ചിരുന്നു. പിന്നീട് യുവാവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 27 ലക്ഷം രൂപ സുജന്‍ രക്ഷിതിന്റെ അക്കൗണ്ടിലേക്കു കൈമാറി. എന്നാല്‍ വാഗ്ദാനം ചെയ്ത അത്രയും ലാഭം ലഭിക്കാതെ വന്നതോടെ…
Read Moreമലയാളി സ്ഥാനാർഥികളില്ലാതെ ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്തുകൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികളില്ലാതെ ജില്ലയിലെ മൂന്നു പഞ്ചായത്തുകൾ. ഇടമലക്കുടി, മൂന്നാർ, വട്ടവട പഞ്ചായത്തുകളിലാണു തമിഴ് വംശജരായ സ്ഥാനാർഥികൾ മാത്രം മത്സരരംഗത്തുള്ളത്. തോട്ടം തൊഴിലാളികളും ആദിവാസികളും അധിവസിക്കുന്ന ഇവിടെ തമിഴ് വംശജരാണ് കൂടുതൽ. ഇടമലക്കുടിയിൽ 14 വാർഡുകളിലായി 41 സ്ഥാനാർഥികളും വട്ടവടയിൽ 14 വാർഡുകളിലായി 43 സ്ഥാനാർഥികളും മൂന്നാറിൽ 20 വാർഡുകളിലായി 58 തമിഴ് വംശജരായ സ്ഥാനാർഥികളുമാണു ജനവിധി തേടുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കു പുറമെ ഡിഎംകെ, എഐഡിഎംകെ, വിടുതൽ തിർത്തി എന്നീ പാർട്ടികളിലെ സ്ഥാനാർഥികളും മൂന്നാർ പഞ്ചായത്തിലെ ചില വാർഡുകളിൽ രംഗത്തുണ്ട്. ഇവിടെ ഭൂരിഭാഗം വോട്ടർമാരും തമിഴ് വംശജരായതിനാൽ പ്രചാരണത്തിനും തമിഴ് ടച്ചാണ്. നോട്ടീസുകളും പോസ്റ്ററുകളുമെല്ലാം തമിഴ്ഭാഷയിലാണ് അച്ചടിച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ് സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് സ്ഥാനാർഥികളുടേയും പ്രവർത്തകരുടേയും പ്രതീക്ഷ. തമിഴ്നാട്ടിൽ സിനിമമേഖലയിലുള്ളവർക്ക് വലിയ ജനപിന്തുണയാണുള്ളത്. ഇതു…
Read More25 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്ത് യുവാവ്: ലക്ഷ്യം ബിസിനസ് പഠനം
ഒരു ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് നന്നായി പഠിക്കുക എന്നത് പ്രധാനമാണ്. ബിസിനസ് ചെയ്യാന്‍ ഉദേശിക്കുന്ന മേഖലയെക്കുറിച്ച് ശരിയായി ധാരണയില്ലെങ്കില്‍ പരാജയമാകും ഫലം. ഇപ്പോഴിതാ സ്വന്തമായി തുടങ്ങുന്ന ബിസിനസ് പഠിക്കാൻ ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്യുന്നതിനായി പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. യുവാവിന്റെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. യുവാവിന്റെ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ ഉള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ തന്റെ സുഹൃത്തിന് വലുതും വ്യക്തവുമായ പദ്ധതിയുണ്ടായിരുന്നുവെന്നു യുവാവ് പറഞ്ഞു. ആറ് മാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഒരു ക്ലൗഡ് കിച്ചണ്‍ ആരംഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, പണം മുടക്കുന്നതിന് മുമ്പ് തന്റെ നാട്ടിലുള്ളവര്‍ക്ക് എന്താണ് കഴിക്കാന്‍ ഇഷ്ടമെന്ന് മനസിലാക്കാന്‍ യുവാവ് തീരുമാനിച്ചു. ഇതിനായി ഓണ്‍ലൈനില്‍ ഭക്ഷണവിതരണ കമ്പനികളില്‍…
Read More