പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലൂടെ വന്ന് സിനിമാ നടിയായ താരമാണ് മഞ്ജു സുനിച്ചന്. മറിമായം എന്ന ഹാസ്യ പരമ്പരയാണ് മഞ്ജുവിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് എന്നു പറയാം. പിന്നീട് സിനിമയില്‍ നിന്നും അനവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ഏകദേശം മുപ്പതോളം സിനിമകളുടെ ഭാഗമാകുവാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ബിഗ്ബോസ് രണ്ടാം ഭാഗത്തിലും താരം ഉണ്ടായിരുന്നു. തുടര്‍ന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും അതിനെയൊക്കെ ധൈര്യമായി നേരിട്ട് താരം മുമ്പോട്ടു പോവുകയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് മഞ്ജുവിന്റെ നൃത്തമാണ്. കള്ളക്കണ്ണന് ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തത്. ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സാരിയുടുത്ത് അതി മനോഹരിയായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Read MoreCategory: Today’S Special
മൂർച്ചയുള്ള കത്തികൊണ്ട് ചെണ്ടകൊട്ടാൻ പറ്റുമോ സക്കീർ ഭായിക്ക് ? ഗണേശന് പറ്റും, സംശയം വേണ്ട; ഉത്സവം കാണാനെത്തിയവരും ഞെട്ടിപ്പോയെന്ന് ഗണേശൻ
മുക്കം: മൂർച്ചയേറിയ കത്തി കൊണ്ട് ചെണ്ട കൊട്ടാൻ പറ്റുമോ… കൊട്ടിയാൽ തന്നെ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ലന്ന് മാത്രമല്ല മനോഹരമായ ചെണ്ടമേളം ആസ്വദിക്കാനുമാവുമെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് മലയോര മേഖലയിലെ ഒരു കലാകാരൻ. മുക്കം നഗരസഭയിലെ മാമ്പറ്റ സ്വദേശിയായ ഗണേശനാണ് ചെണ്ടയിൽ തന്റെ കയ്യൊപ്പ് ചാർത്തി വ്യത്യസ്തനാവുന്നത്. സാധാരണയായി തുകൽ കൊണ്ടുള്ള ചെണ്ടയുടെ മുകൾ ഭാഗത്ത് മന്ദാരം, പതിമുഖം അല്ലങ്കിൽ മുള എന്നിവ കൊണ്ട് നിർമിച്ച പ്രത്യേക തരം കോലുകൊണ്ടാണ് കലാകാരൻമാൻ കൊട്ടാറുള്ളത്. എന്നാൽ ചാത്തമംഗലം തിറയാട്ട സമിതിയിലെ ഈ കലാകാരൻ ഒരു വ്യത്യസ്തത എന്ന നിലക്കാണ് ചെണ്ടക്കോലിന് പകരം കത്തി പരീക്ഷിച്ചത്. ചെറൂപ്പ പേടേങ്ങൽ ദേവീ ക്ഷേത്രത്തിലായിരുന്നു ആദ്യ പരീക്ഷണം. ഈ സമയം കൂടയുള്ളവരെപ്പോലെ ഉത്സവം കാണാനെത്തിയവരും ഞെട്ടിപ്പോയെന്ന് ഗണേശൻ പറയുന്നു. പൊതുവെ ശ്രമകരമായ തായമ്പകയാണ് ഈ കലാകാരൻ കത്തി കൊണ്ട് കൊട്ടുന്നത്. രാജേഷ് ഫറോക്ക് എന്ന…
Read Moreആരു പറഞ്ഞു ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്ന് ! താന്‍ ഫീല്‍ഡ് ഔട്ടായിട്ടില്ലെന്നും വരുമാനത്തിന് ഒരു കുറവുമില്ലെന്നും രഞ്ജിനി ഹരിദാസ്…
മലയാളികളുടെ എറ്റവും പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ മിനിസ്ക്രീനില്‍ എത്തി പിന്നീട് സൂപ്പര്‍ റിയാലിറ്റിഷോ ആയി ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി മാറുകയായിരുന്നു താരം. പിന്നീട് മലയാള അവതാരക ലോകം രഞ്ജിനി അടക്കിഭരിക്കുന്ന കാഴ്ചയാണ് കണ്ടത്. അവതരണ ശൈലിയിലെ വ്യത്യസ്ഥതയാണ് രഞ്ജിനിയുടെ മുഖമുദ്ര. പതിവു രീതികള്‍ക്കപ്പുറമുള്ള രഞ്ജിനിയുടെ അവതരണത്തെ പലരും വിമര്‍ശന വിധേയമാക്കിയെങ്കിലും ഒട്ടുമിക്കവര്‍ക്കും ഇത് ഇഷ്ടമായിരുന്നുവെന്നതാണ് സത്യം. മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികള്‍ക്ക് ഒരു അത്ഭുമായിരുന്നു. നീണ്ട ഏഴ് വര്‍ഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടര്‍ന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികള്‍ ഏറ്റെടുത്തത് കൊണ്ടായിരുന്നു. മിമിക്രിക്കാരും രഞ്ജിനിയെ അനുകരിക്കാന്‍ മത്സരിച്ചു. പിന്നീട് സിനിമയിലും ഒരു കൈ നോക്കിയ താരം അവിടെയും ശോഭിച്ചു. എന്നാല്‍ പ്രശസ്തിയ്ക്കൊപ്പം ഗോസിപ്പ്…
Read Moreപാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ! നിയമനടപടിയുമായി മുമ്പോട്ടു നീങ്ങാനൊരുങ്ങി മണിക്കുട്ടനും കുടുംബവും…
നടന് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനൊരുങ്ങി താരത്തിന്റെ കുടുംബം. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. പാസ്പോര്ട്ടില് നടന് 39 വയസ്സ് പ്രായമുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് ചിത്രം പ്രചരിക്കുന്നത്. ഇതിനെതിരേ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന് രംഗത്തെത്തി. ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന് പറഞ്ഞു. മണിക്കുട്ടന്റെ യഥാര്‍ഥ പാസ്പോര്‍ട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു അരവിന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അരവിന്ദ് കൃഷണന്റെ വാക്കുകള്‍ ഇങ്ങനെ… രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനല്‍ ഡേറ്റ്…
Read Moreനിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പര്‍ നിലവിലുണ്ടെന്ന് അറിയണോ ? എങ്കില്‍ ചെയ്യേണ്ടത് ഇത്ര മാത്രം…
ഇന്ന് വിപണിയില്‍ ഇറങ്ങുന്ന ഫോണുകള്‍ ഒട്ടുമിക്കതും ഡ്യുവല്‍ സിം സൗകര്യമുള്ളതാണ്. അതിനാല്‍ തന്നെ ഒട്ടുമിക്കവര്‍ക്കും കുറഞ്ഞത് രണ്ടു നമ്പര്‍ കാണും. ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന സിമ്മുകളുടെ പരമാവധി എണ്ണം ഒമ്പത് ആണ് എന്ന് നമുക്ക് അറിയാം .എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്പറുകള്‍ ഏതൊക്കെയാണ് എന്ന് അറിയുവാന്‍ സാധിക്കുന്നതാണ്. നിലവില്‍ ഈ ഡാറ്റ പൂര്‍ണമായും അപ്പ്ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതില്‍ നിലവില്‍ മുഴുവന്‍ വിവരങ്ങളും ചിലപ്പോള്‍ ലഭിച്ചില്ല എന്ന് വരും. എന്നാല്‍ ഭാവിയില്‍ വളരെ ഉപയോഗപ്രദമാകുന്ന ഒന്നു തന്നെയാണിത്. അത്തരത്തില്‍ നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പറുകള്‍ ഉണ്ട് എന്ന് അറിയാം . അതിന്നായി ആദ്യം തന്നെ നിങ്ങള്‍ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റില്‍ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്. അവിടെ…
Read Moreമഞ്ഞപ്പട്ടാളം ഇണ ചേരാനെത്തി, കുമരകത്തു മഞ്ഞത്തവളകളുടെ വിസ്മയക്കാഴ്ച!
കുര്യൻ കുമരകം കുമരകം: പെരുമഴയ്ക്കു പിന്നാലെ മഞ്ഞത്തവളകൾ കൂട്ടത്തോടെ ഇറങ്ങിയതു കുമരകംകാർക്കു രസകരമായ കാഴ്ചയായി. നൂറുകണക്കിനു മഞ്ഞത്തവളകളെ കൂട്ടത്തോടെ കണ്ടതോടെ മൊബൈൽ കാമറയുമായി പലരും രംഗത്തിറങ്ങി. ഇണകളെ ആകർഷിക്കാനാണ് ഈ ഇനം തവളകൾ മഞ്ഞ നിറം പ്രാപിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് കുമരകം പഞ്ചായത്തിലെ 13-ാം വാർഡിൽ എസ്ബിഐ ശാഖയുടെ പടിഞ്ഞാറു വശത്തുള്ള പുരയിടത്തിൽ കൂട്ടമായി കാണപ്പെട്ടത്. ഇന്ത്യയിൽ അസാധാരണമായി മാത്രം കണ്ടെത്തിയിട്ടുള്ളതും ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളവയുമാണിവ. അർധരാത്രിയോടെ തവളകൾ കൂട്ടത്തോടെ കരയാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. നുറുകണക്കിന് തവളകളുടെ കരച്ചിൽ അയൽവാസികളുടെ ഉറക്കവും കെടുത്തി. നേരം പുലർന്നിട്ടും കരച്ചിൽ തുടർന്നതിനാൽ ശബ്ദത്തിന്റെ ഉറവിടം തേടി എത്തിയപ്പോഴാണ് വിചിത്ര കാഴ്ച കണ്ടത്. എട്ടു വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഇത്തരം മഞ്ഞതവള കൂട്ടങ്ങൾ ഇണചേരാൻ എത്തിയിരുന്നതായി നാട്ടുകാർ ഒാർമിക്കുന്നു. കാളക്കൂട്ടങ്ങൾ എന്നറിയപ്പെടുന്ന ഈ തവളകൾ സാധാരണയായി…
Read Moreഅവൾക്കിത് എങ്ങനെ ചെയ്യാൻ കഴിഞ്ഞു, ? ഇവളെ എങ്ങനെ വിശേഷിപ്പിക്കും! കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബിയുടെ ചെയ്തികള്‍ അറിഞ്ഞ് ലോകം ഞെട്ടി
കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരതയെ എങ്ങനെ വിശേഷിപ്പിക്കും. എട്ടു കുഞ്ഞുങ്ങളെ കൊല്ലുകയും ഒമ്പതു കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത എന്നൊന്നും വിശേഷിപ്പിച്ചാലും കുറഞ്ഞു പോയെന്നെ തോന്നു. കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബി (31)യാണ് ഈ ക്രൂരത ചെയ്ത്. നഴ്സിനെ കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷം എട്ട് കുഞ്ഞുങ്ങള്‍ ആശുപത്രി യൂണിറ്റില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കൊലപാതക പരമ്പരയില്‍ എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് എച്ച്എംപി പീറ്റര്ബറോയില്നിന്നു വീഡിയോലിങ്ക് വഴിയാണ് ലൂസി ലെറ്റ്ബി മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായത്. ഇരുണ്ട ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു തോളൊപ്പമുള്ള ഇരുണ്ട മുടിയുമുള്ള 31കാരി തന്റെ പേരു സ്ഥിരീകരിക്കാന്‍ മാത്രമാണ് സംസാരിച്ചത്. കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനിടെ ലെറ്റ്ബി അഞ്ച് ആണ് കുഞ്ഞുങ്ങളെയും മൂന്നു പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതായാണ് ആരോപണം. അഞ്ച് ആണ്…
Read Moreആ കാര്യത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍ക്കുന്നു… സെലീന ജെയ്റ്റ്ലി പറയുന്നു…
ഇരട്ടകുട്ടികള്‍ ജനിക്കുന്ന എന്റെ സ്വതസിദ്ധമായ ഗര്‍ഭാവസ്ഥകള്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാണ്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണയും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുകയായിരുന്നു. എന്റെ ഗര്‍ഭാവസ്ഥയില്‍ 700-000 കേസുകളില്‍ ഒന്നായിട്ടാണ് രണ്ടാമതും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ എന്റെ ഭര്‍ത്താവ് പീറ്ററിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. -സെലീന ജെയ്റ്റ്ലി
Read Moreഒഴിവു സമയങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനാനുള്ള മാര്‍ഗവുമായി തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനായി എന്തെങ്കിലും കുറേ നല്ല കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ പറഞ്ഞിരിക്കുകയാണ് കാജല്‍. സാഹചര്യം വളരെ ഭീകരമാണെങ്കിലും നമുക്ക് ചുറ്റും നിസഹായതയുടെയും ഉത്കണ്ഠയുടെയും ഒരു പൊതു വികാരമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മനസ് മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അത് എന്തുമാവാം, പ്രയോജനകരമായതോ സര്ഗാത്മകപരമായതോ ആയ കാര്യങ്ങള്‍ നേട്ടമുണ്ടാവുന്ന തരത്തില്‍ ചെയ്യുക. ഞാന്‍ നെയ്ത്ത് തെരഞ്ഞെടുത്തു. ഈ അടുത്ത കാലത്താണ് ഞാന്‍ നെയ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് എനിക്ക് വളരെ അധികം റിലാക്സ് നല്കുന്നു. എന്റെ മനസിനെ നന്നായി വയ്ക്കുന്നു. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നത് യഥാര്‍ഥത്തില്‍ ഒരു ചികിത്സാ രീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒഴിവു സമയങ്ങളില്‍…
Read Moreകോവിഡ് കാലത്ത് ആര്‍ക്കും മറക്കാനാവില്ല, ജോസഫ് ഈഴാറാത്തച്ചന്റെ ഈ നന്മ
ബിജു ഇത്തിത്തറകടുത്തുരുത്തി: കോവിഡ് കാലത്ത് ആര്‍ക്കും മറക്കാനാവില്ല ജോസഫ് ഈഴാറാത്തച്ചന്റെ ഈ നന്മ. തന്റെ സ്വന്തം കാര്‍ ഉടമസ്ഥാവകാശം ഉള്‍പ്പെടെ പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിനായി വിട്ടു നല്‍കിയാണ് ഈഴാറാത്തച്ചന് മാതൃകയായത്. കോതനല്ലൂര്‍ തുവാനിസ ധ്യാന കേന്ദ്രം ഡയറക്ടറും സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചര്‍ച്ച് വികാരിയുമാണ്.മാഞ്ഞൂര്‍ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രിയിലും വീടുകളിലും എത്തിക്കുന്നതിനാണ് ഇദേഹം തന്റെ വാഹനം നല്‍കിയത്. കോവിഡ് കാലം കഴിഞ്ഞാലും പഞ്ചായത്തിലെ മറ്റു രോഗികളെ പ്രത്യേകിച്ചു കാന്‍സര്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ തന്റെ വാഹനം ഉപയോഗപ്പെടുത്തണമെന്ന് ഈഴാറാത്തച്ചന് പഞ്ചായത്ത് അധികൃതര്‍ക്ക് എഴുതി നല്കിയ രേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയോളം വില വരുന്ന വാഹനമാണ് പഞ്ചായത്തിന് കൈമാറിയത്.കോവിഡ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാതെ ആരും ബുദ്ധിമുട്ടരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു പുണ്യപ്രവര്‍ത്തിക്കു അദേഹത്തെ പ്രേരിപ്പിച്ചത്. കൂടാതെ തന്റെ രണ്ട് മാസത്തെ…
Read More