യു​വാ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി ‘യു​വ​തി’; ഈ സുന്ദരി ആ​രാ​ണെ​ന്ന് ക​ണ്ടെത്താന്‍ ആരാധകരുടെ ശ്രമം; സ​ത്യ​മ​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി

ജ​പ്പാ​ൻ സ്വ​ദേ​ശി​നി​യാ​യ ഒ​രു ബൈ​ക്ക് റൈ​ഡ​റാ​യി​രു​ന്നു കു​റ​ച്ചു നാ​ളു​ക​ളാ​യി ട്വി​റ്റ​റി​ലെ താ​രം. സൂ​പ്പ​ർ ബൈ​ക്കു​ക​ളു​മാ​യി നി​ൽ​ക്കു​ന്ന യു​വ​തി​യു​ടെ ചി​ത്രം വ​ള​രെ​പ്പെ​ട്ട​ന്നാ​ണ് വൈ​റ​ലാ​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ള​വേ​ഴ്സാ​ണ് യു​വ​തി​ക്ക് ട്വി​റ്റ​റി​ൽ ല​ഭി​ച്ച​ത്. കി​ട​പ്പു​മു​റി​യി​ൽ നി​ന്നും കു​ളി​മു​റി​യി​ൽ നി​ന്നു​മൊ​ക്കെ​യു​ള്ള ചി​ത്ര​ങ്ങ​ൾ യു​വ​തി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ​തി പോ​സ്റ്റ് ചെ​യ്ത ഒ​രു ചി​ത്ര​മാ​ണ് ഫോ​ള​വേ​ഴ്സി​ന് സം​ശ​യം തോ​ന്നി​യ​ത്. ഫോ​ട്ടോ​യി​ലെ യു​വ​തി​യു​ടെ കൈ​യും പ്രാ​യ​വു​മാ​യി ചേ​രു​ന്നി​ല്ല. ഇ​തോ​ടെ യു​വ​തി ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ആ​ളു​ക​ളു​ടെ ശ്ര​മം. ഒ​രു ജാ​പ്പ​നീ​സ് ടി​വി യു​വ​തി​യെ ക​ണ്ടെ​ത്ത​നാ​യി തു​നി​ഞ്ഞി​റ​ങ്ങു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ആ​ളെ ക​ണ്ടെ​ത്തി. 50 വ​യ​സു​ള്ള സോ​ങ്‌​ഗു എ​ന്ന​യ​ളാ​ണ് യു​വ​തി​യാ​യി ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫേ​സ്ആ​പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​ൾ​മാ​റാ​ട്ടം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശ​സ്തി കി​ട്ടാ​ൻ വേ​ണ്ടി​യാ​യി​രു​ന്ന​ത്രേ ഈ ​ആ​ൾ മാ​റാ​ട്ടം. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്ര​തി​ക​ര​ണം താ​ൻ ആ​സ്വ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ ടെ​ലി​വി​ഷ​ൻ സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​ത്. പ​ല​രും…

Read More

മോ​ഷ​ണം ഒ​രു ക​ല​യാ​ണ്! മോ​ഷ​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന​ല്ലേ? ഒ​രു ക​ട​ൽ പ​ക്ഷി​യാ​ണ് മോ​ഷ്ടാ​വ്…

ഒ​രു മോ​ഷ​ണത്തിന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മോ​ഷ​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന​ല്ലേ? ഒ​രു ക​ട​ൽ പ​ക്ഷി​യാ​ണ് മോ​ഷ്ടാ​വ്! സ്കോ​ട്ട്ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ മു​ന്പി​ൽ നി​ൽ​ക്കു​ന്ന ക​ട​ൽ പ​ക്ഷി​യെ​യാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്. ക​ട​യി​ൽ നി​ന്ന് ഒ​രാ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്പോ​ൾ ഡോ​ർ വ​ഴി പ​ക്ഷി അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. നേ​രെ അ​ക​ത്ത് ക​യ​റി ഒ​രു സ്നാ​ക്സ് പാ​യ്ക്ക​റ്റ് എ​ടു​ത്തു. പ​രി​ച​യ​മു​ള്ള​പോ​ലെ​യാ​ണ് പ​ക്ഷി​യു​ടെ പെ​രു​മാ​റ്റം. ക​ട​ൽ പ​ക്ഷി പു​റ​ത്തേ​ക്ക് വ​രു​ന്പോ​ൾ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ ത​നി​യെ തു​റ​ന്നു. സ്നാ​ക്സ് പാ​ക്ക​റ്റ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ മു​ന്പി​ൽ വ​ച്ചു​ത​ന്നെ പൊ​ട്ടി​ച്ച് പ​ക്ഷി തി​ന്നു. ക​ട​ൽ പ​ക്ഷി​യു​ടെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

ആ​ർ​ക്കും വേ​ണ്ടാ​ത്ത വി​മാ​നം! പാ​ർ​ക്കിം​ഗ് ഫീ​സാ​യി ന​ൽ​കാ​നു​ള്ള​ത് 1.25 കോ​ടി രൂ​പ; ഇവിടെ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചര വര്‍ഷം

റാ​യ്പൂ​രി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് ഫീ​സ് മ​ണി​ക്കൂ​റി​ന് 320 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച​ര വ​ർ​ഷ​മാ​യി ഒ​രു വി​മാ​നം അ​വി​ടെ കി​ട​പ്പു​ണ്ട്. ബം​ഗ്ലാ​ദേ​ശ് വി​മാ​ന​ക​മ്പ​നി​യാ​യ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ യാ​ത്രാ വി​മാ​ന​മാ​ണ് അ​വി​ടെ അ​നാ​ഥ​പ്രേ​തം പോ​ലെ കി​ട​ക്കു​ന്ന​ത്. ഇ​തു​വ​രെ ന​യ​പൈ​സ പാ​ർ​ക്കിം​ഗ് ഫീ​സാ​യി ന​ൽ​കി​യി​ട്ടി​ല്ല. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​എ​എ​ഐ) ഈ ​വി​മാ​നം മാ​റ്റാ​ന്‍ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പാ​ര്‍​ക്കിം​ഗ് ഫീ​സാ​യി 1.25 കോ​ടി രൂ​പ​യാ​ണ് യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സ് റാ​യ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള​ത്. 2015 ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​ത്രി ഏ​ഴോടെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് വി​മാ​ന​ക​മ്പ​നി​യാ​യ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ യാ​ത്രാ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. ധാ​ക്ക​യി​ല്‍ നി​ന്നും മ​സ്‌​ക്ക​റ്റി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​ൻ​ജി​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു വി​മാ​നം റാ​യ്പൂ​രി​ല്‍ ഇ​റ​ക്കി​യ​ത്. വിമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ 50ഓ​ളം ക​ത്തു​ക​ളും ഇ​മെ​യി​ലു​ക​ളും റാ​യ്പൂ​രി​ലെ എ​എ​ഐ അ​ധി​കൃ​ത​ര്‍ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്…

Read More

സ്മാ​ർ​ട്ട് ടി​വി​ക​ളി​ൽ ഒ​രു അ​പ​ക​ടം ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്..! കി​ട​പ്പു മു​റി​യി​ലെ സ്മാ​ർ​ട്ട് ടി​വി ഹാ​ക്ക് ചെ​യ്തു; പു​റ​ത്തി​റ​ങ്ങാനാ​വാ​തെ ദമ്പതിക​ൾ

കി​ട​പ്പു​മു​റി​യി​ൽ ടെ​ലി​വി​ഷ​ൻ വ​യ്ക്കു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. ഹാ​ളി​ൽ ഒ​രു ടി​വി ഉ​ണ്ടെ​ങ്കി​ലും ആ​ഢം​ബ​ര​ത്തി​നാ​യാ​ണ് മി​ക്ക​വ​രും ഒ​രെ​ണ്ണം കൂ​ടി കി​ട​പ്പു​മു​റി​യി​ൽ വ​യ്ക്കു​ന്ന​ത്. പ​ഴ​യ ടെ​ലി​വി​ഷ​ന്‍റെ കാ​ലം ഏ​റെ​ക്കു​റെ ക​ഴി​ഞ്ഞു. ഇ​ന്ന് സ്മാ​ർ​ട്ട് ടി​വി​യാ​ണ് താ​രം. മി​ക്ക വീ​ടു​ക​ളി​ലും സ്മാ​ർ​ട്ട് ടി​വി​യു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​ത്ത​രം ടി​വി​ക​ളി​ൽ സ്മാ​ർ​ട്ട് ഫോ​ണി​ൽ ല​ഭി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ ആ​പ്പു​ക​ളും മ​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രും ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത ഒ​രു അ​പ​ക​ടം ഈ ​സ്മാ​ർ​ട്ട് ടി​വി​ക​ളി​ൽ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്. കാ​മ​റ അ​ട​ക്ക​മു​ള്ള സ്മാ​ർ​ട്ട് ടി​വി​യാ​ണ് ചി​ല​പ്പോ​ഴെ​ങ്കി​ലും വി​ല്ല​നാ​കു​ന്ന​ത്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് ടി​വി​യു​ടെ കാ​മ​റ ഹാ​ക്ക് ചെ​യ്ത് ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ല അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലും ദ​ന്പ​തി​ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ട്. വി​ദേ​ശ​ത്തു നി​ന്നു​മാ​ണ് ഹാ​ക്കിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലാ​ത്ത സ​മ​യം വൈ​ഫൈ​യും കാ​മ​റ​യും ഒ​ഫ്…

Read More

ട്രെയിൻ പിന്നോട്ട് ഓടിയത് 35 കിലോമീറ്റർ! പാ​​​ളം തെ​​​റ്റു​​​ക​​​യോ യാ​​​​ത്ര​​​​ക്കാ​​​​ർ​​​ക്കു പ​​​രി​​​ക്കോ ഇല്ല; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ ട്രെ​​​​യി​​​​ൻ പി​​​​ന്നോ​​​​ട്ട് ഓ​​​​ടി​​​​യ​​​​ത് 35 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ത​​​​ന​​​​ക്പു​​​​രി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പൂ​​​​ർ​​​​ണ​​​​ഗി​​​​രി ജ​​​​ന​​​​ശ​​​​താ​​​​ബ്ദി എ​​​​ക്സ്പ്ര​​​​സാ​​​​ണു സാ​​​​ങ്കേ​​​​തി​​​​ക​​​​പ്ര​​​​ശ്ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പി​​​​ന്നോ​​​​ട്ടോ​​​​ടി​​​​യ​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് 330 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ഖ​​​​തി​​​​മ​​​​യി​​​​ലാ​​​​ണു ട്രെ​​​​യി​​​​ൻ നി​​​​ർ​​​​ത്താ​​​​നാ​​​​യ​​​​ത്. ട്രാ​​​ക്കി​​​​ൽ നി​​​​ന്നി​​​​രു​​​​ന്ന മൃ​​​​ഗ​​​​ത്തെ ഇ​​​​ടി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ലോ​​​​ക്കോ പൈ​​​​ല​​​​റ്റ് ട്രെ​​​​യി​​​​ൻ ബ്രേ​​​​ക്ക് ചെ​​​​യ്തു നി​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു​​​​ശേ​​​​ഷം എ​​​​ൻ​​​​ജി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യും പി​​​​ന്നി​​​​ലേ​​​​ക്ക് ഓ​​​​ടു​​​​ക​​​​യു​​​​മാ​​​യിരുന്നു. പാ​​​ളം തെ​​​റ്റു​​​ക​​​യോ യാ​​​​ത്ര​​​​ക്കാ​​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യോ ഉ​​​ണ്ടാ​​​യി​​​ല്ല. ഖ​​​​തി​​​​മ​​​​യി​​​​ൽ ട്രെ​​​​യി​​​​ൻ നി​​​​ർ​​​​ത്തി​​​​യ​​​​ശേ​​​​ഷം യാ​​​​ത്ര​​​​ക്കാ​​​​രെ ബ​​​​സി​​​​ൽ ത​​​​ന​​​​ക്പു​​​​രി​​​​ലേ​​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. ട്രെ​​​യി​​​ൻ പി​​​ന്നോ​​​ട്ട് ഓ​​​ടി​​​യ​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ യു​​​​പി​​​​യി​​​​ലെ പി​​​​ലി​​​​ഭി​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​ദ​​​ഗ്ധ​​​ർ ഖ​​​​തി​​​​മ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ട്രെ​​​​യി​​​​ൻ പി​​​​ന്നോ​​​​ട്ട് ഓ​​​​ടി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ലോ​​​​ക്കോ പൈ​​​​ല​​​​റ്റി​​​​നെ​​​​യും ഗാ​​​​ർ​​​​ഡി​​​​നെ​​​​യും സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​താ​​​​യി നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

Read More

ഇതുപോലെ ഒരു രക്ഷപെടല്‍ അപൂര്‍വം.! അ​ദ്ഭു​ത ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; ബാ​ബു​രാ​ജി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം; വീഡിയോ വൈറലാകുന്നു…

കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ല​ക​റ​ങ്ങി വീ​ണ യുവാവിനെ ര​ക്ഷ​പ്പെ​ടു​ത്തി​യ ബാ​ബു​രാ​ജി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ വ​രാ​ന്ത​യി​ൽ നി​ന്നു വീ​ണ ബി​നു നി​ല​യ​ത്തി​ൽ ബി​നു എ​ന്ന ബാ​ബു​വി​നെ​യാ​ണ് സ​മീ​പ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ത​യ്യി​ൽ മീ​ത്ത​ൽ ബാ​ബു​രാ​ജ് ര​ക്ഷി​ച്ച​ത്. ത​ല​ക​റ​ങ്ങി വീ​ണ ബിനു​വി​നെ കാ​ലി‍​ൽ പി​ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​ത്. വ​ട​ക​ര കേ​ര​ള ബാ​ങ്കി​ന്‍റെ പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ക്ഷേ​മ​നി​ധി അ​ട​യ്ക്കാ​നാ​ണ് ബാ​ങ്കി​ൽ എ​ത്തി​യ​ത്. പു​റ​കി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ ബി​നു​വി​ന്‍റെ കാ​ലി​ന്മേ​ൽ പി​ടി​ത്തം കി​ട്ടി​യ ബാ​ബു​രാ​ജ് കൈ​വ​രി​യോ​ട് കാ​ൽ ചേ​ർ​ത്തു പി​ടി​ച്ച് നി​ന്നു. തു​ട​ർ​ന്നു ബാ​ങ്കി​ൽ എ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും ഓ​ടി​യെ​ത്തി ബി​നു​വി​നെ പി​ടി​ച്ച് ഉ​യ​ർ​ത്തി വ​രാ​ന്ത​യി​ൽ എ​ത്തി​ച്ചു. ബി​നു വീ​ഴു​ന്ന​തി​ന്‍റെ​യും ബാ​ബു​രാ​ജ് ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ ആ​ണ്.  

Read More

കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിച്ച് യുവതിയുടെ അഭ്യാസം ! വന്‍തുക പിഴയിട്ട് പോലീസ്; വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ഇപ്പോഴത്തെ യുവജനങ്ങള്‍. പാഞ്ഞുവരുന്ന ബസിന്റെ മുമ്പില്‍ ചാടുകയും ആളുകളെ മനപൂര്‍വം ബൈക്കിടിപ്പിക്കുകയുമൊക്കെ ചെയ്ത് പ്രശസ്തരാകാന്‍ ശ്രമിക്കുന്ന പലരുമുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. ഇപ്പോഴിതാ യുപിയിലെ ഗാസിയാബാദില്‍ കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിക്കുന്ന യുവതിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അവര്‍ക്കു പിഴ നല്‍കിയിരിക്കുകയാണ് പൊലീസ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിലായിരുന്നു യുവതിയുടെ അഭ്യാസം. പൊതു നിരത്തിലെ ബൈക്ക് അഭ്യാസം, ട്രാഫിക് നിയമലംഘനം, ഹെല്‍മെറ്റ് ഇല്ലാതെയുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 11000 രൂപയാണ് പിഴ ചുമത്തിയത്. അഭ്യാസം നടത്തിയ കൃത്യമായ സ്ഥലം പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതികള്‍ ബൈക്കില്‍ ഈ അഭ്യാസം നടത്തുമ്പോള്‍ വഴിയിലൂടെ മറ്റു വാഹനങ്ങളും ആളുകളും പോകുന്നതും വിഡിയോയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പൊലീസ് നടപടി കടുപ്പിക്കാന്‍ തിരുമാനിച്ചത്.

Read More

ജാതകദോഷം മാറാന്‍ 13കാരനെ വിവാഹം കഴിച്ച് അധ്യാപിക ! എന്നാല്‍ അധ്യാപിക കുട്ടിയുടെ വീട്ടുകാരോടു പറഞ്ഞത് മറ്റൊരു കഥ…

ജാതകദോഷം മാറാന്‍ തന്റെ 13കാരനായ വിദ്യാര്‍ഥിയെ വിവാഹം കഴിച്ച് അധ്യാപിക. ജലന്തറിലെ ബസ്തി ബാവ ഖേല്‍ എന്ന സ്ഥലത്താണ് ഈ വിചിത്ര സംഭവം നടന്നത്. ജാതക ദോഷം കാരണം തന്റെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ ആശങ്കയിലായിരുന്നുവെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാതകദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാന്‍ ജോത്സ്യന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ട്യൂഷന്‍ അധ്യാപികയായ വധുവിന്റെ വിദ്യാര്‍ത്ഥിയാണ് 13കാരന്‍. ട്യൂഷന് വേണ്ടി ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞത്. ഇതു പ്രകാരം കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിവാഹം പുറംലോകമറിഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയും ബന്ധുക്കളും ബലംപ്രയോ?ഗിച്ച് ചടങ്ങുകള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഹല്‍ദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ…

Read More

അടുത്ത മുറിയിൽ ആരാണ്? വമ്പന്‍ ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ക്കു​മ്പോള്‍ ഇനി അ​ടു​ത്ത മു​റി​യി​ൽ ആ​രാ​ണ് താ​മ​സി​ക്കു​ന്ന​​ത് എന്ന് അറിഞ്ഞിരിക്കേണ്ടി വരും

സാ​ധാ​ര​ണ വ​ന്പ​ൻ ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ക്കു​ന്പോ​ൾ അ​ടു​ത്ത മു​റി​യി​ൽ ആ​രാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കം ആ​കു​ല​പ്പെ​ടാ​റി​ല്ല. കാ​ര​ണം അ​തു പ​ല​പ്പോ​ഴും ന​മ്മ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​നീ​സ് പ്ര​വി​ശ്യ​യാ​യ ഹീ​ലോം​ഗ് ജി​യാ​ങ്ങി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ന്ന​വ​ർ അ​വി​ടെ വ​രു​ന്ന​തു ത​ന്നെ അ​ടു​ത്ത മു​റി​യി​ലെ താ​മ​സ​ക്കാ​രെ കാ​ണാ​നാ​ണ്. അ​ങ്ങ​നെ​യൊ​ന്നും കാ​ണാ​ൻ കി​ട്ടാ​ത്ത വി​ഐ​പി​ക​ളാ​ണ് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ൽ വ​രു​ന്ന​വ​രെ​ല്ലാം ഈ ​അ​തി​ഥി​ക​ളെ ഒ​രു നോ​ക്കു ക​ണ്ടി​ട്ടേ മ​ട​ങ്ങൂ. അ​യ​ൽ​വാ​സി​ക​ൾ വെ​റും ദ​രി​ദ്ര​വാ​സി​ക​ള​ല്ല എ​ന്നു മാ​ത്ര​മ​ല്ല കാ​ണേ​ണ്ട​വ​ർ ത​ന്നെ​യാ​ണ്. അ​ത്യ​പൂ​ർ​വ കാ​ഴ്ച​യാ​യി ധ്രു​വ​ക്ക​ര​ടി​ക​ളാ​ണ് ഹാ​ർ​ബി​ൻ പോ​ളാ​ർ ലാ​ൻ​ഡി​ലെ ഈ ​ഹോ​ട്ട​ലി​ൽ അ​തി​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഗ്ലാ​സ് മു​റി​യി​ൽ ഗ്ലാ​സു​ക​ൾ​ക്കൊ​ണ്ട് തീ​ർ​ത്ത പ്ര​ത്യേ​ക മു​റി​യി​ലാ​ണ് ധ്രു​വ​ക്ക​ര​ടി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ലെ ഏ​തു മു​റി​യി​ൽ​നി​ന്നു നോ​ക്കി​യാ​ലും ധ്രു​വ​ക്ക​ര​ടി​ക​ൾ താ​മ​സി​ക്കു​ന്ന ചി​ല്ലു മു​റി കാ​ണാം. 33 ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​മു​റി തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണ​മാ​യി…

Read More

ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ പൊറോട്ട ! വീശിയടിച്ച് പൊറോട്ട ഉണ്ടാക്കി റോഷി അഗസ്റ്റിന്‍; വീഡിയോ വൈറലാകുന്നു…

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ പലവിധ അടവുകളുമായി മുന്നണികളും സ്ഥാനാര്‍ഥികളും രംഗത്തിറങ്ങിക്കഴിഞ്ഞു. വേറിട്ട പ്രചരണരീതിയാണ് പലരും പയറ്റുന്നത്. കെട്ടിപ്പിടിച്ചും ചായ കുടിച്ചും കുഞ്ഞുങ്ങളെ താലോലിച്ചും ഒപ്പം നിന്ന് സെല്‍ഫിയെടുത്തുമൊക്കെ സജീവമാണ് സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരും. അക്കൂട്ടത്തില്‍ ആരും പയറ്റാത്ത ഒരു അടവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍. പൊറോട്ടയടിച്ചാണ് റോഷി ആള്‍ക്കൂട്ടത്തെ കയ്യിലെടുത്തത്. നല്ല പ്രൊഫഷണല്‍ പൊറോട്ടയടിക്കാരെ കവച്ചു വെയ്ക്കുന്ന സാമര്‍ഥ്യത്തോടെയാണ് റോഷിയുടെ പൊറോട്ടയടിയെന്ന് കണ്ടവര്‍ പറയുന്നു. എന്തായാലും റോഷിയുടെ പൊറോട്ടയടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. https://www.facebook.com/100059541610669/videos/778347473084924/?t=6

Read More