സ്വന്തം ലേഖകൻ തൃശൂർ: കൈയിൽ പിടിച്ച മുട്ട പൊട്ടാതെ 30 സെക്കൻഡുകൊണ്ട് 45 ജ്യൂസ് കാനുകൾ ഇടിച്ചു തകർത്ത് അവിണിശേരി സ്വദേശി ജോണ്‍ പോൾ ഗിന്നസ് ബുക്കിൽ. ഒന്നല്ല, രണ്ട് അഭ്യാസങ്ങളിലായാണ് ജോണ്‍ പോൾ ഒരേ ദിവസം ഗിന്നസ് ലോകറിക്കാർഡ് കുറിച്ചത്. തകരംകൊണ്ടുള്ള കാൻ തകർക്കുന്ന അഭ്യാസത്തിനു പുറമേ, കുങ്ഫു ആയുധമായ നെഞ്ചക് ഒരു മിനിറ്റിൽ 136 തവണ ബാക്ക് ഹാൻഡ് റോൾ ചെയ്താണ് രണ്ടാത്തെ റിക്കാർഡ്. രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷമാണ് കാൻ തകർക്കലിൽ ചൈനക്കാരന്റെ റിക്കാർഡ് തകർത്തത്. നെഞ്ചക് അഭ്യാസത്തിൽ പാക്കിസ്ഥാൻകാരന്റെ റിക്കാർഡാണ് മറികടന്നത്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ നടത്തിയ ഗിന്നസ് ശ്രമത്തിന്റെ വീഡിയോയും രേഖകളും പരിശോധിച്ച് ഇക്കഴിഞ്ഞ മാസമാണ് ഗിന്നസ് ബുക്ക് അധികാരികൾ ലോകറിക്കാർഡ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ എത്തിയത്. കൊടിയത്ത് വീട്ടിൽ രാജന്റെയും കൊച്ചുത്രേസ്യയുടേയും മകനാണ്.…
Read MoreCategory: Today’S Special
ജാസി തന്ന ഗിഫ്റ്റ് ഈ സിനിമാ ജീവിതം ! സിനിമയിലെത്താനിടയായ സാഹചര്യം തുറന്നു പറഞ്ഞ് രാജേഷ് ചേര്‍ത്തല…
ശ്രദ്ധേയനായ പുല്ലാങ്കുഴല്‍ വിദഗ്ധനാണ് രാജേഷ് ചേര്‍ത്തല. ഇപ്പോള്‍ സിനിമയിലെത്താനുള്ള സാഹചര്യം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന് എന്ന ചിത്രത്തിലൂടെ ജാസി ഗിഫ്റ്റാണ് രാജേഷിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. അതിനാല്‍ തന്നെ ജാസി ഗിഫ്റ്റിനോടുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുകയാണ് രാജേഷ്. അന്ന് ആ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസിലാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും അന്ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ ബസില്‍ നിന്നാണ് യാത്ര ചെയ്തതെന്നും രാജേഷ് പറയുന്നു.
Read Moreആ വീഡിയോ എന്റേതല്ല ! ഇത്തരത്തിലുള്ള വീഡിയോ നിര്‍മിച്ച് പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി അനിഖ സുരേന്ദ്രന്; കൗമാര നടിയുടെ വ്യാജവീഡിയോ നിര്‍മിച്ചത് ‘ഡീപ്പ് ഫേക്ക്’ ടെക്നോളജി ഉപയോഗിച്ച്…
മലയാള സിനിമയിലെ കൗമാരനടിമാരില്‍ മുന്‍നിരയിലുള്ളയാളാണ് അനിഖ സുരേന്ദ്രന്. ബാലതാരമായി മലയാള സിനിമയില്‍ കടന്നുവന്ന താരം ഇപ്പോള്‍ നായികയാവാനുള്ള തയ്യാറെടുപ്പിലാണ്. തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ എന്നെ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ രണ്ടു സിനിമകളിലും ‘തല’ അജിത്തിന്റെ കൂടെയാണ് താരം അഭിനയിച്ചത്. തമിഴ് സിനിമാ ലോകത്ത് തലയുടെ മകളെന്ന പേരില്‍ ആണ് താരം അറിയപ്പെടുന്നത് തന്നെ. മലയാളത്തിലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് ഭാഗ്യം സിദ്ധിച്ചു. കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ താരം അഭിനയിച്ച വേഷം മികച്ച പ്രതികരണങ്ങള്‍ നേടിയതായിരുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേന്ദ്ര,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് താരത്തിന് ലഭിച്ചത്. താരത്തിന്റെ ഒരു ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ഡാന്‍സ് ആണ് വീഡിയോയിലുള്ളത്. എന്നാല്‍…
Read Moreസഹാറയിൽ മഞ്ഞു വീഴ്ച! സഹാറാ മരുഭൂമി അടുത്ത 15,000 വർഷത്തിനുള്ളിൽ വീണ്ടും പച്ചയായി മാറുമോ? അവകാശപ്പെടുന്നവരും കുറവല്ല; കാരണം…
ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറാ മരുഭൂമി. എന്നാൽ ഈക്കഴിഞ്ഞ ദിവസങ്ങളിൽ സഹാറാ അത്ര ചൂടിലായിരുന്നില്ല. പകരം തണുത്തുറഞ്ഞു. അതെ, കേൾക്കുന്പോൾ ആശ്ചര്യമായി തോന്നുമെങ്കിലും അതായിരുന്നു യാഥാർഥ്യം. സഹാറാ മരുഭൂമി മഞ്ഞിൽ പുതഞ്ഞ് കിടന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയെക്കുറിച്ച് പരിസ്ഥിതി, കാലാവസ്ഥാ ശാസ്ത്രജ്ഞർ കുറേ നാളുകളായി മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അതു മറികടക്കാനുള്ള ശ്രമങ്ങൾ പരിമിതമായിരുന്നു. ഭൂമിയിലെ ചൂട് കൂടിയതോടെ അന്റാർട്ടിക്കയിലെ വൻ മഞ്ഞുമലകൾ ഉരുകുന്നതിനെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നു. അതിനിടെ ഈ മഞ്ഞുകാലത്ത് പല രാജ്യങ്ങളിലും മഞ്ഞുവീഴ്ച ശക്തമായി. സ്പെയിനിൽ കഴിഞ്ഞ ദിവസങ്ങളിൽ -25 ഡിഗ്രിയായിരുന്നു തണുപ്പ്. 21 ഇഞ്ച് കനത്തിലാണ് സ്പെയിനിലെ പല സ്ഥലങ്ങളിലും മഞ്ഞ് വീണത്. ഏറ്റവും ഒടുവിലായി സഹാറാ മരുഭൂമിയും മഞ്ഞിൽ പുതഞ്ഞു. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ തബുക്കിൽ ഇത്തവണ കനത്ത മഞ്ഞ് വീഴ്ചയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഭൂമിയുടെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ…
Read Moreഅതും ഞാൻ ഇതും ഞാൻ! ഒന്നും രണ്ടുമല്ല, 110 കിലോ പുല്ലുപോലെ കുറച്ചു; ലോക്ക്ഡൗണ്‍ കാലത്തു പലരും തിന്നു തടിവച്ചപ്പോൾ ജെന്നി അയണ്‍ മെലിഞ്ഞു സുന്ദരിയായ കഥ
ലോക്ക്ഡൗണ്‍ കാലത്തു പലരും തിന്നു തടിവച്ചപ്പോൾ ജെന്നി അയണ്‍ മെലിഞ്ഞു സുന്ദരിയായി. ജെന്നി കുറച്ച ശരീരഭാരത്തിന്റെ അളവ് കേട്ടാൽ എന്തായാലുമൊന്ന് അതിശയിക്കും. കുറച്ചത് എത്രയാണെന്നോ 110 കിലോ. ഇപ്പോൾ 63 കിലോയുള്ള ജെന്നിക്ക് ആദ്യമുണ്ടായിരുന്ന ഭാരം 173 കിലോ. പൊണ്ണത്തടിയുടെ പൊല്ലാപ്പുകൾ ജെന്നിക്കു പൊണ്ണത്തടിമൂലമുണ്ടായ വിഷമങ്ങൾ ചില്ലറയൊന്നുമല്ല. വിവാഹമോചനത്തിനു വരെയാണ് അതു കാരണമായത്. വിവാഹമോചനത്തിനു ശേഷം സാന്പത്തികമായി ജെന്നി തകർന്നു. അവൾക്കു സ്വന്തം വീടുവരെ വിൽക്കേണ്ടി വന്നു. അതിനൊക്കെ പുറമേ ശാരീരിക ബുദ്ധിമുട്ടുകളും. നെഞ്ചുവേദനയും കാലുവേദനയും ഇടയ്ക്കിടക്കു വരുന്ന തലവേദനയുമെല്ലാം അമിത ഭാരത്തിന്റെ ഫലമായി അനുഭവിച്ചിരുന്നു. കുറച്ചു ദൂരം നടന്നാൽ ശ്വാസമുട്ടൽ കാരണം മുന്നോട്ടുനീങ്ങാൻ പറ്റാത്ത അവസ്ഥ. ആത്മവിശ്വാസം നഷ്ടപ്പെട്ട ജെന്നി ആളുകളെ കാണുന്നതും പുറത്തിറങ്ങുന്നതും വരെ ഒഴിവാക്കി. ആവശ്യസാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയിരുന്നതു രാത്രി പത്തിനു ശേഷം മാത്രമായിരുന്നു. ആരുടെയും മുഖത്തു നോക്കാൻ പോലും ധൈര്യം…
Read Moreനായ മുടന്തി; മുതലാളിക്കു നഷ്ടം 30,000രൂപ ! ഒടുവിൽ ആ രഹസ്യം അറിഞ്ഞപ്പോൾ മുതലാളിയുടെ കണ്ണു നിറഞ്ഞു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
റസൽ ജോണിന്റെ പ്രിയപ്പെട്ട നായയാണ് ബിൽ. അപകടം പറ്റിയ കാലിൽ പ്ലാസ്റ്ററുമിട്ടു മുടന്തിയാണ് റസൽ കുറച്ചു ആഴ്ചകളായി നടക്കുന്നത്. പെട്ടന്നൊരു ദിവസം തന്റെ അരുമയായ നായയും മുടന്തി നടക്കുന്നതു റസൽ കണ്ടു. തന്നേക്കാൾ കഷ്ടമായി ഒരു മുൻകാൽ ഉയർത്തിപ്പിടിച്ചുള്ള അവന്റെ നടത്തം കണ്ടിട്ടു റസലിനു സഹിച്ചില്ല. ഒടിയുകയോ മറ്റോ ചെയ്തിട്ടുണ്ടോയെന്ന ആശങ്കയും തോന്നി. അതോടെ നായയെയും കൂട്ടി ആശുപത്രിയിലേക്ക്. ഡോക്ടർമാർ നായയെ വിശദമായി പരിശോധിച്ചു. ഒറ്റനോട്ടത്തിൽ പരിക്കുകളൊന്നും കാണുന്നില്ല. തുടർന്ന് എക്സ്റേ എടുക്കാൻ തീരുമാനിച്ചു. എക്സറേയെടുത്തപ്പോൾ നായയുടെ കാലിനു യാതൊരു പ്രശ്നവും കാണാനില്ല. ഇതോടെയാണ് സംഭവത്തിന്റെ യഥാർഥ രഹസ്യം ഡോക്ടർമാർ യജമാനോടു പറഞ്ഞത്. കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. മുടന്തി നടക്കുന്ന യജമാനന്റെ അവസ്ഥയിൽ സങ്കടം തോന്നിയിട്ടാണ് ബില്ലും അങ്ങനെ നടക്കാൻ തുടങ്ങിയതത്രേ. അല്ലാതെ റസിലിന്റെ കാലിനു പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഈ അനുകരണം കണ്ടുപിടിക്കാൻ റസിലിനു ചെലവായത് 30,000 രൂപയാണ്.…
Read Moreകല്യാണം കഴിഞ്ഞാൽ ടോയ്ലെറ്റിൽ കയറരുത്! ഇന്തോനേഷ്യയിലെ ഒരു ഗോത്രാചാരം കേട്ടാൽ ആരും തലയ്ക്കു കൈവയ്ക്കും. മൂന്നു ദിവസം വധൂവരന്മാരുടെ അവസ്ഥ ദയനീയം
കാലം എത്ര പുരോഗമിച്ചിട്ടും കാര്യമില്ല. ഇന്തോനേഷ്യയിലെ അവരുടെ ആചാരം കണ്ടാൽ ആരും തലയ്ക്കു കൈവയ്ക്കും. എന്തിനുവേണ്ടിയാണ് മനുഷ്യർ ഇങ്ങനെയുള്ള വിചിത്ര ആചാരങ്ങൾ പിന്തുടർന്നു പോകുന്നുവെന്നോർത്ത് ആരും അദ്ഭുതപ്പെട്ടുപോകും. ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രവർഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന പ്രധാനപ്പെട്ട ഒരു ആചാരത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. വിവാഹം കഴിഞ്ഞാൽ മൂന്നു ദിവസത്തേക്കു ടോയ്ലെറ്റിൽ പോകാൻ പാടില്ല… ഇതാണ് ഇവിടുത്തെ വിചിത്രമായ ആചാരം. വളരെ മനോഹരമായൊരു ചടങ്ങാണ് വിവാഹം. അങ്ങനെയുള്ളൊരു ചടങ്ങിന്റെ ഏറ്റവും മോശപ്പെട്ടൊരു ആചാരം എന്ന് ഇതിനെ വിശേഷിപ്പിക്കാം. വളരെ പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്ക് കടന്നുവരുന്ന വധൂവരൻമാർക്കു നേരിടേണ്ടി വരുന്ന അഗ്നി പരീക്ഷയാണിത്. വിവാഹത്തിന്റെ തിരക്കും ക്ഷീണവുമെല്ലാമായി മണിയറയിലേക്കു കടന്നുവരുന്ന വധുവരൻമാർക്കു ടോയ്ലെറ്റ് ഉപയോഗിക്കാൻ പാടില്ലായെന്നു വച്ചാൽ ഇത്തിരി കഷ്ടം തന്നെയല്ലേ. അതും മൂന്നു ദിവസം. ടോയ്ലെറ്റിൽ പോകുന്നത് ഒഴി വാക്കാൻ ഈ മൂന്നു ദിവസവും അവർക്ക് വളരെ കുറച്ച് വെള്ളവും ഭക്ഷണവുമേ…
Read Moreഅനുമോള്‍ വിവാഹിതയാകുന്നു ! തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും എന്ന് ആരാധകരുടെ ഭീഷണി; ഒടുവില്‍ തന്റെ പ്രണയം അനുമോള്‍ വെളിപ്പെടുത്തിയെന്ന് വിവരം…
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളാണ് അനുമോളെ പ്രശസ്തയാക്കിയത്. സഹതാരത്തിന്റെ വേഷങ്ങളില്‍ കൂടിയാണ് അനുകുട്ടി സീരിയലുകളില്‍ തിളങ്ങിയത്. ഡിഗ്രിക്ക് പഠിക്കാന്‍ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി അനുമോള്‍ മിനിസ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും ആഘോഷമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ല, എനിക്ക് എന്റെ സഹോദരനെ പോലെയാണ് തങ്കച്ചന് എന്ന് താരം പറഞ്ഞിരുന്നു. ഷോയില്‍ വെറുതെ ക്രിയേറ്റ് ചെയ്തൊരു സ്റ്റോറി മാത്രമാണ് അതൊരു ഓണ്‍സ്ക്രീന്‍ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. തങ്കച്ചനെ കല്യാണം…
Read Moreഈ ദുരന്തങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട് ! അതു കറക്റ്റ് ആയി പാവങ്ങളെ തേടിപ്പിടിച്ചു വരും…വിദ്യയ്ക്ക് അവളുടെ മുഖം തിരികെ കൊടുക്കണം !
തീപ്പൊള്ളലില്‍ സ്വന്തം മുഖം നഷ്ടമായ ദിവ്യ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ദുരവസ്ഥ പങ്കുവെച്ചിരിക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ മുഖം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവള് ജീവിക്കുന്നത്. എന്നാല്‍ മുന്നിലുള്ള ഏക തടസം സാമ്പത്തിക പരാധീനതകളാണ്. ഇത്രയും നാള് ഉള്ള സമ്പാദ്യം സ്വരുക്കൂട്ടിയും കടം വാങ്ങിയും പിടിച്ചു നിന്നു. എന്നാല്‍ ഇനി സഹായമില്ലാതെ വയ്യെന്ന് കുറിക്കുകയാണ് രേവതി. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…ഒരു രണ്ടു മിനിറ്റ് ഈ പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ മാറ്റി വക്കണം…..പോസ്റ്റ് വായിക്കണം, വീഡിയോ കാണണം…നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്യണം. വിദ്യ എന്ന ഈ പെണ്‍കുട്ടി തിരികെ ചോദിക്കുന്നത് അവളുടെ മുഖം ആണ് . ഒരു വര്‍ഷം മുന്നേ ഉണ്ടായ തീപ്പൊള്ളലില്‍ അവര്‍ക്ക് നഷ്ടമായത് അവളുടെ മുഖമാണ്.. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത് തിരിച്ചു കിട്ടും എന്ന് അമൃതയിലെ ഡോക്ടര്‍ സന്ദീപ് ഉറപ്പ് കൊടുത്തിട്ടുണ്ട്……
Read Moreമറ്റാരുമായും താരതമ്യം ചെയ്യാറില്ല, എനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് ജീവിക്കുന്നത്..! സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ…
അശ്ലീല സിനിമകളിൽനിന്നു ബോളിവുഡിലേക്ക് എത്തി മുഖ്യധാരാ താരമായി മാറിയ നടിയാണ് സണ്ണി ലിയോണ്‍. തന്റെ ഗ്ലാമർ ഫലപ്രദമായി മാർക്കറ്റ് ചെയ്യുന്നതിൽ വിജയിച്ചതോടെയാണ് ബോളിവുഡ് ഈ നടിക്കു പിന്നാലെ കൂടിയത്. മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഇവർക്ക് ഏറെ ആരാധകരെയും സൃഷ്ടിക്കാൻ കഴിഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞ് വീണ്ടും സിനിമാലോകത്ത് സജീവമാകുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. കോവിഡിനെ തുടർന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ്ആഞ്ചലീസിലായിരുന്നു താരം. തിരിച്ചുവരവിനു മുന്നോടിയായി സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ. സമകാലീന നടിമാരുടെ അവസരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് തീരെ താൽപര്യമില്ലാത്തയാളാണ് ഞാൻ. മറ്റുള്ളവർക്കു ലഭിക്കുന്ന അവസരങ്ങളെയോർത്ത് ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. ആരോടും മത്സരിക്കണം എന്നതിൽ വിശ്വസിക്കുന്നില്ല. മറ്റാരുമായും താരതമ്യം ചെയ്യാറില്ല. എനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് ജീവിക്കുന്നത്. മറ്റുള്ളവർ എന്താണ് ചെയ്യാറുള്ളതെന്ന് എന്നെ ബാധിക്കാറില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും കാര്യം മാത്രമാണ് നോക്കുന്നത്. മറ്റുള്ളവർ എന്താണ്…
Read More