ദാഹിച്ചു വലഞ്ഞ അണ്ണാന് വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാവുന്നു. ഒരാള്‍ വെള്ളക്കുപ്പിയുമായി നടന്നു പോകുന്നതിനിടയിലാണ് അണ്ണാന് പിന്നാലെയെത്തിയത്. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായയിരുന്നു അണ്ണാന് വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള് കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകര്‍ന്നു നല്കി. പിന്കാലില് നിവര്‍ന്നു നിന്ന് കുപ്പിയിലെ വെള്ളം മതിവരുവോളം കുടിച്ച ശേഷമാണ് അണ്ണാന് പിന്മാറിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.
Read MoreCategory: Today’S Special
തെരുവ്നായ്ക്കള്‍ക്ക് ഭക്ഷണം നല്കി ഭിക്ഷാടകന് ! മനസ്സു നിറയ്ക്കുന്ന വീഡിയോ വൈറലാകുന്നു…
കോവിഡ് കാലത്ത് ലോകജനതയില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്. ഈ അവസ്ഥയിലും പലയിടത്തു നിന്നും നന്മയുടെ കാഴ്ചകള്‍ വരുന്നത് ഒരു പ്രതീക്ഷയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുശാന്ത നന്ദയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ഭിക്ഷാടകന് തനിക്ക് കിട്ടിയ ഭക്ഷണത്തില്‍ പങ്ക് തെരുവ് നായ്ക്കള്‍ക്ക് പകുത്തുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഇയാളുടെ പാത്രത്തിലാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 4000ത്തോളം പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഭിക്ഷാടകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Read Moreആറുമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മയെപ്പോലെ നോക്കി ! കോവിഡ് ഭേദമായി എത്തിയ എല്‍ദോയ്ക്കും ഷീനയ്ക്കും ഷീനയ്ക്കും എല്‍വിനെ കൈമാറുമ്പോള്‍ കണ്ണീരണിഞ്ഞ് ഡോ.മേരി അനിതയും കുടുംബവും…
ആറുമാസം പ്രായമുള്ള കുഞ്ഞ് എല്വിന് ഒരു മാസം പെറ്റമ്മയായിരുന്നു ഡോ. മേരി അനിത. ഒടുവില്‍ എല്‍വിന്റെ മാതാപിതാക്കളായ എല്‍ദോയ്ക്കും ഷീനയ്ക്കും കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് കുഞ്ഞിനെ കൈമാറുമ്പോള്‍ ഡോ.മേരി അനിതയുടെ കുടുംബം വിങ്ങിപ്പൊട്ടി. കോവിഡ് ബാധിതരായ മാതാപിതാക്കളുടെ കുഞ്ഞിന്റെ സുരക്ഷ ഒരു മാസം മുമ്പാണ് ഡോക്ടര്‍ ഏറ്റെടുത്തത്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിന്റെ സ്ഥാപക ചെയര്‍മാനാണ് ഡോ.മേരി അനിത. അമ്മയും അച്ഛനും അരികിലില്ലാതെ ഉണ്ണിക്കുട്ടന് എന്ന ഓമനപ്പേരില്‍ ലാളിച്ചു വളര്‍ത്തിയ എല്‍വിനെ ഒരു ജലദോഷംപോലും വരാതെ കൈമാറാനായതിന്റെ ആശ്വാസത്തിലാണ് ഈ വേര്‍പിരിയലിന്റെ നൊമ്പരത്തിലും അനിത. അനിതയെ പോലെ തന്നെ മൂന്നു മക്കള്‍ക്കും എല്‍വിനെ പിരിയാന്‍ വിഷമമായിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നിനാണ് എല്‍ദോയും ഭാര്യ ഷീനയും ചേര്‍ന്ന് ഡോ.മേരി അനിതയുടെ വൈറ്റിലയിലെ ഫ്ളാറ്റിലെത്തിയാണ് മകനെ ഏറ്റു വാങ്ങിയത്. എല്‍വിന്റെ പിതാവ് എല്‍ദോയ്ക്ക്…
Read Moreനിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്കും മൂഡായി ! രാത്രിയില്‍ സ്വിഗ്ഗി ഡെലിവറി ബോയിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്…
ഈ കോവിഡ് കാലത്തും സ്ത്രീകളോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് സ്വന്തം അനുഭവത്തിലൂടെ പറയുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അസാനിയ നസ്രീന്. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടുകയും ചെയ്തു. ‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പില്‍ അസാനിയ പറഞ്ഞു. വിഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു. സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ മുഖവും ബൈക്ക് നമ്പറും വ്യക്തമാകുന്ന വീഡിയോയാണ് അസാനിയ പങ്കുവെച്ചത്. മറ്റൊരു കുറിപ്പില്‍ അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അസാനിയ പറയുന്നു. കൂടാതെ ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും…
Read Moreതൊഴില്‍ മേഖലയില്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങി ബൊളീവിയയിലെ ലൈംഗിക തൊഴിലാളികള്‍; ഇവര്‍ എടുക്കുന്ന പുതിയ സുരക്ഷാ മുന്‍കരുതലുകള്‍ ഇങ്ങനെ…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളാണ് സ്തംഭിച്ചിരിക്കുന്നത്. സമ്പര്‍ക്ക വ്യാപന സാധ്യത ഏറ്റവുമധികം ഉയര്‍ത്തുന്ന ലൈംഗിക തൊഴില്‍ മേഖലയും കഷ്ടത്തിലാണ്. പട്ടിണി മാറ്റാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് ബൊളീവിയയിലെ ലൈംഗിക തൊഴിലാളികള്‍. ബയോ സെക്യുരിറ്റി ഉപകരണങ്ങള്‍ പരീക്ഷിച്ച് തൊഴിലിനെ പിടിച്ചു നിര്‍ത്താനാണ് ശ്രമം. ബ്ളീച്ച് ബോട്ടില്‍, ഗ്ളൗസ്, റെയ്ന്‍കോട്ട് എന്നിവയെല്ലാം ഇതില്‍ പെടുന്നു. ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്ഗനൈസേഷന് ഓഫ് നൈറ്റ് വര്‍ക്കേഴ്സ് ബൊളീവീയ മുമ്പോട്ട് വെച്ചിരിക്കുന്ന 30 പേജ് വരുന്ന കോവിഡ് സുരക്ഷാ മാനുവലിലാണ് ഇക്കാര്യങ്ങളുള്ളത്. തിഗ് സ്കിമ്മിംഗ് ‘ബയോ സെക്യുരിറ്റി സ്യൂട്ട്’ വരെ മാനദണ്ഡങ്ങളില്‍ പെടുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ വരുമാനം നഷ്ടമായതോടെ പകല്‍ സമയത്തെ നിയന്ത്രണങ്ങളെങ്കിലൂം എടുത്തുമാറ്റാന്‍ ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്. നൈറ്റ് കര്‍ഫ്യൂ കര്‍ശനമാക്കിയതോടെ ഇവരില്‍ പലരും ജോലി വൈകുന്നേരത്തേക്ക് ആക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയത് ഇവരുടെ വരുമാനം മുട്ടിച്ചിരിക്കുകയാണ്. ലൈംഗികത്തൊഴില്‍ നിയമവിധേയമായ നാടാണ്…
Read Moreമൂന്നു മാസത്തേക്കാണ് നിയമനമെങ്കിലും അത്രയൊന്നും വേണ്ടി വരില്ല ! വെറും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് അഡ്വ:ജയശങ്കര്‍
കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ പുതിയ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ:ജയശങ്കര്‍. മുഖ്യമന്ത്രിയ്ക്ക് നല്ലൊരു ഉപദേശി ഇല്ലാത്തതാണ് സംസ്ഥാനത്ത് കൊവിഡ് പടരാന്‍ കാരണമായതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ നിയമനം നടത്തിയതും മൂലം രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കോവിഡ് കെട്ടുകെട്ടുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… കേരളത്തിലും കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു. നിലവില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കൊപ്പം വേതനം കൂടാതെ പ്രവര്‍ത്തിക്കുകയാണ് രാജീവ് സാര്‍. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല. വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ…
Read Moreകേൾക്കുന്നുണ്ടോ കുളമ്പടി ശബ്ദം? ഒരു കാലത്ത് നഗരങ്ങളുടെ താളമായിരുന്നു കുതിരവണ്ടികളുടെ പ്രതാപ കലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം…
ന്യൂഡല്‍ഹി: ഇപ്പോൾ കുതിരക്കുളന്പടി ശബ്ദം കേൾക്കാറുണ്ടോ? എന്നാരോടെങ്കിലും ചോദിച്ചാൽ, ഇടയ്ക്കു സിനിമയിലും മറ്റും.. എന്നായിരിക്കും മറുപടി. ഇന്നൊരു കുതിരയും കുതിരവണ്ടിയും കണ്ടാൽ ആരുമൊന്നു നോക്കിനിൽക്കും. എന്നാൽ, നമ്മുടെ വൻ നഗരങ്ങളുടെ താളം തന്നെ ഒരുകാലത്ത് കുതിരക്കുളന്പടി ശബ്ദമായിരുന്നു. മോട്ടോർ വാഹനങ്ങൾക്കു മുന്‍പ് ഡല്‍ഹി നഗരത്തില്‍ കുതിരകളുടെയും കുതിരവലിക്കുന്ന യാത്രാവണ്ടികളുടെയും പ്രതാപകാലമായിരുന്നു. വന്‍ നഗരത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ചെറിയ നഗര പ്രാന്തങ്ങളെയും ജനവാസ മേഖലകളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നതു കുതിരവണ്ടികളും മോട്ടോര്‍ പമ്പിന്റെ എന്ജിന് ഘടിപ്പിച്ച ചെറിയ തട്ടിക്കൂട്ട് വണ്ടികളുമായിരുന്നു. മെട്രോ ട്രെയിനുകളും അതിവേഗ നഗരപാതകളും വന്നതോടെ കുതിരവണ്ടി വഴിമുടക്കിയും ഗതാഗതകുരുക്ക് ഉണ്ടാക്കുന്ന അപശകുനവുമായി. നഗരമധ്യത്തിലെ വിഐപി പാതകളില്‍ ഏതാനും വര്‍ഷം മുമ്പേ കുതിരവണ്ടി നിരോധിക്കപ്പെട്ടു. ഡല്‍ഹി പോലീസിനും രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ക്കും ഇന്നും പ്രത്യേകം സംരക്ഷിക്കപ്പെടുന്ന കുതിരകളുണ്ട്. രാജാക്കന്മാരുടെ കാലത്തു കുതിരപ്പട അഭിഭാജ്യ ഘടകമായിരുന്നു. ഡല്‍ഹിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് 10,000…
Read Moreപാർക്കിലെ നടുക്കുന്ന ആ രാത്രി! തല കുളത്തിലേക്ക് മുങ്ങി ജീവനറ്റ് വിവസ്ത്രയായി കില്ലി; വിവാദമായ കേസിൽ വിചാരണയ്ക്കു തുടക്കം
അനാമികപോലീസ് വാഹനങ്ങൾ നിരന്നുകിടന്ന വഴിയിലൂടെ നടക്കുന്പോൾ അത് അവരുടെ കീല്ലിയാകരുതേ എന്നയാൾ പ്രാർഥിച്ചു. ഇരുട്ടാണ്, ചുറ്റും ജനങ്ങൾ കൂടിനിൽക്കുന്നു. പോലീസുകാരിൽ ഒരാൾ വന്ന് അദ്ദേഹത്തെ പാർക്കിന്റെ ഒറ്റപ്പെട്ട വശത്തേക്കു കൂട്ടിക്കൊണ്ടുപോയി. ടോർച്ചിന്റെ വെളിച്ചത്തിൽ കീല്ലിയുടെ കൈയിൽകിടന്ന ബ്രേസ്ലറ്റിന്റെ തിളക്കം അയാളുടെ കണ്ണിലുടക്കി. അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു മുഖംപൊത്തി. “അതേ, ഇതു ഞങ്ങളുടെ കീല്ലി തന്നെ…” തളർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു. കൂട്ടുകാർക്കൊപ്പം കൂട്ടുകാർക്കൊപ്പം പാർട്ടിയുണ്ടെന്നു പറഞ്ഞ് കീല്ലി ബങ്കർ എന്ന ഇരുപതുകാരി വീടുവിട്ടിറങ്ങിയിട്ടു രണ്ടു പകലും ഒരു രാത്രിയും കഴിഞ്ഞു. 18ന് ബിർമിംഗ് ഹാമിൽ ഒരു സംഗീതനിശയിൽ പങ്കെടുക്കണം. അതുകഴിഞ്ഞു നേരെ ക്ലബ്ബിലേക്ക്, കൂട്ടുകാർക്കൊപ്പം. ഇതായിരുന്നു ആ രാത്രിയിലെ അവളുടെ പരിപാടികൾ. വ്യാഴാഴ്ച പുലർച്ചെ മടങ്ങിയെത്തുമെന്നു പറഞ്ഞാണ് ബുധനാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയതെങ്കിലും അവൾ വാക്കുപാലിച്ചില്ല. പുലർച്ചെ എത്തുമെന്നു പറഞ്ഞ മകൾ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ കീലിയുടെ കുടുംബം പരിഭ്രാന്തരായി.…
Read Moreഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച 22കാരന് പിടിയില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് ഏറെ നാള്‍ക്കു ശേഷം…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന് അറസ്റ്റില്‍. ചിറക്കല്‍ സ്വദേശി പേരേത്ത് അരുണേഷിനെയാണ് തൃശൂര്‍ അന്തിക്കാട് പോലീസ് പിടികൂടിയത്. രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫേസ്ബുക്കിലൂടെ 17കാരിയുമയി പരിചയം സ്ഥാപിച്ച അരുണേഷ് തുടര്‍ന്ന് പ്രണയം നടിച്ച് കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ് , എസ്ഐ കെ എസ് സുശാന്ത്, എഎസ്ഐ പ്രീജു, സിപിഒമാരായ പി.എക്സ് .സോണി, റഷീദ്, ഷറഫുദ്ദീന്, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More10,000ന്റെ സ്മാര്‍ട്ട് ഫോണ്‍ വെറും 799 രൂപയ്ക്ക് കൊടുക്കുന്നുവെന്ന് കേട്ടപാടെ ചാടിവീണു ! ഗുരുവായൂരുള്ള ബി ടെക്കുകാരിയ്ക്ക് പോയിക്കിട്ടിയത് 50,000 രൂപ
ആകര്‍ഷകമായ പരസ്യം കണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് 50,000 രൂപ. 10000 രൂപയൂടെ സ്മാര്‍ട്ട് ഫോണ്‍ വമ്പിച്ച വിലക്കിഴിവില്‍ 799 രൂപയ്ക്ക് നല്‍കുമെന്ന പരസ്യം വിശ്വസിച്ചാണ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്തപ്പോഴാണ് യുവതിയ്ക്ക് അക്കിടി പറ്റിയത്. ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ബിടെക് ബിരുദമുള്ള ഇവര്‍ ഫേസ്ബുക്കില്‍ ലഭിച്ച മൊബൈല്‍ ഫോണിന്റെ പരസ്യത്തിലാണു കുടുങ്ങിയത്. കോവിഡ് ലോക്ക്ഡൗണിന്റെ മറവിലാണ് വമ്പന്‍ വിലക്കിഴിവുമായി വ്യാജ പരസ്യം. പരസ്യത്തിലൂടെ യുവതി എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന് സമാനമായ വ്യാജ സൈറ്റിലാണെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വിലാസവും ഫോണ്‍ നമ്പറും നല്കി ഫോണ്‍ തിരഞ്ഞെടുത്തു. 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു കൈമാറുകയും ചെയ്തു. തുടര്‍ന്ന് പുതിയ മൊബൈല്‍ പ്രതീക്ഷിച്ചിരുന്ന…
Read More