അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത്തിനെക്കുറിച്ചുള്ള ഓര്‍മകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന സുശാന്ത് സിങ് രജ്പുത്തിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഐശ്വര്യയുടെ ഡാന്‍സിന്റെ പശ്ചാത്തലത്തില്‍ നൃത്തം വെയ്ക്കുന്ന ഡാന്‍സേഴ്സില്‍ ഒരാളാണ് സുശാന്ത്. ടെലിവിഷന്‍ താരവും സിനിമാനടനുമൊക്കെയാവും മുന്‍പ് ഷിയാമാക് ദാവറിന്റെ ഡാന്‍സ് ട്രൂപ്പില്‍ സുശാന്ത് പ്രവര്‍ത്തിച്ചിരുന്നു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനച്ചടങ്ങില്‍ ഐശ്വര്യറായ് ബച്ചന് നൃത്തപ്രകടനം നടത്തിയപ്പോള്‍ പശ്ചാത്തലത്തിലെ നര്‍ത്തകരില്‍ ഒരാളായിരുന്നു താരം. ഐശ്വര്യ റായ് ബച്ചനും ഹൃത്വിക് റോഷനും ഒന്നിച്ചെത്തിയ ധൂം എഗെയ്ന് സോംഗിന്റെ പശ്ചാത്തലത്തിലും ഡാന്‍സ് ചെയ്യുന്ന സുശാന്തിനെ കാണാം. സാര നാച്ചെ ദിഖ, ജലഖ് ദിഖ്ല ജാ തുടങ്ങിയ ഡാന്‍സ് റിയാലിറ്റി ഷോകളിലും സുശാന്ത് പങ്കെടുത്തിരുന്നു. ഒരു റിയാലിറ്റി ഷോയ്ക്കിടെ നടന്നൊരു സംഭവം സുശാന്ത് ഒരിക്കല്‍…
Read MoreCategory: Today’S Special
സൈബര്‍ ആക്രമണത്തിന് സാധ്യത; കോവിഡ് മുന്നറിയിപ്പെന്ന വ്യാജേന വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തും; മുന്നറിയിപ്പുമായി കേന്ദ്ര സൈബര്‍ സെക്യൂരിറ്റി ഏജന്‍സി
കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ സൈബര്‍ ആക്രമണത്തിലൂടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്താന്‍ സാധ്യത. കോവിഡ് മുന്നറിയിപ്പെന്ന വ്യാജേന രാജ്യത്ത് വന്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്കി. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തുന്ന ഫിഷിംഗ് ആക്രമണമാണ് ഉണ്ടാവുക. സ്വീകര്‍ത്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുന്നതിനാണ് ഈ ഫിഷിംഗ് ഇമെയിലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന പോലീസും പൊതുജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വഞ്ചിക്കപ്പെടും. കോവിഡുമായി ബന്ധപ്പെട്ട ഏജന്‍സികളുടേതെന്ന വ്യാജേന ഇ-മെയിലുകള്‍ എത്തുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വെബ്സൈറ്റിലേക്ക് പോവുകയും സൈറ്റിലെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നതോടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നു. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക…
Read Moreമകളെ കൊലപ്പെടുത്താൻ ശ്രമിച്ച ഷൈജു തികഞ്ഞ മദ്യപാനി: കൃത്യം നടത്തിയത് മദ്യപിക്കാത്ത സമയത്ത്; ഷൈജു തോമസിനെക്കുറിച്ച് പുറത്തു വരുന്നത് ക്രൂരമായ കഥകൾ
അങ്കമാലി: അങ്കമാലിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷൈജു തോമസിനെ (40) ക്കുറിച്ച് പുറത്തു വരുന്നത് ക്രൂരമായ കഥകൾ. ഭൂരിഭാഗം ദിവസങ്ങളിലും മദ്യപിച്ചെത്തി കുടുംബാംഗങ്ങളെ മർദിക്കുന്നത് പതിവാണെന്നും എന്നാൽ കൃത്യം നടത്തിയ ദിവസം ഷൈജു മദ്യപിച്ചിരുന്നില്ലെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷൈജുവുമായി നേപ്പാൾ സ്വദേശിനിയായ യുവതി പരിചയപ്പെട്ടത്. തുടർന്ന് നേപ്പാളിൽ വച്ച് വിവാഹവും നടത്തി. വിവാഹ ശേഷമാണ് ഷൈജുവിന്റെ കുടുംബാംഗങ്ങളോടൊപ്പം അങ്കമാലി പാലിയേക്കരയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. പറയത്തക്ക ജോലിയൊന്നും ഇയാൾക്കില്ലായിരുന്നു. ദിവസവും മദ്യപിച്ചെത്തി ഭാര്യയേയും സഹോദരിയേയും മർദിക്കുന്നത് ഷൈജു പതിവാക്കിയിരുന്നു. ഭാര്യ ഗർഭിണിയായപ്പോൾ മുതൽ സംശയരോഗവും തുടങ്ങി. ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്പോഴാണ് ഷൈജു അമ്മയേയും സഹോദരിയേയും ആക്രമിച്ചിരുന്നത്. പ്രസവശേഷം മർദനം തുടർന്ന ഷൈജു രാത്രി കുഞ്ഞു കരയുമ്പോൾ കുഞ്ഞിനേയും പല തവണ മർദിച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് പുലർച്ചെ കുഞ്ഞ് വീണ്ടും കരഞ്ഞപ്പോൾ…
Read Moreകാണ്‍പൂര്‍ അഭയകേന്ദ്രത്തിലെ 57 അന്തേവാസികള്‍ക്ക് കോവിഡ് ! ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ഗര്‍ഭിണികളും…
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പെണ്‍കുട്ടികളും 37 ജീവനക്കാരുമുള്‍പ്പെടെ 151 അന്തേവാസികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. അന്തേവാസികളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഏറെയും 10-18നു മധ്യേ പ്രായമുള്ളവര്‍. ഇവരില്‍ അഞ്ചു പേര് ഗര്‍ഭിണികളാണ്. പോക്സോ കുറ്റകൃത്യങ്ങളില്‍ ഇരയായവരാണ് ഇവരെല്ലാം. അഞ്ചു പേരും ഡിസംബറില്‍ അഭയകേന്ദ്രത്തില്‍ എത്തുമ്പോള്‍ തന്നെ ഗര്‍ഭിണിയായിരുന്നു. നിലവില്‍ രണ്ടു പേര് എട്ടുമാസം ഗര്‍ഭിണികളാണെന്ന് ഡെപ്യുട്ടി ചീഫ് പ്രൊബേഷന്‍ ഓഫീസര്‍ ശ്രുതി ശുക്ല പറഞ്ഞു. കുട്ടികളില്‍ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവ് ആണ്. മറ്റൊരാള്‍ക്ക് ഹെപറൈറ്റീസ് സി സ്ഥിരീകരിച്ചു. ഗര്‍ഭിണികള്‍ അഞ്ചു പേരും ആഗ്ര, ഇറ്റാ, കനൗജ്, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജൂണ്‍ 12ന് നടത്തിയ റാന്‍ഡം ടെസ്റ്റില്‍ അഭയ കേന്ദ്രത്തിലെ ഒരു…
Read Moreചീങ്കണ്ണിക്കുഞ്ഞുങ്ങളുമായി പോരടിച്ച് കൂറ്റന്‍ കൊക്ക് ! വായും പിളര്‍ന്നെത്തിയ ചീങ്കണ്ണിക്കുഞ്ഞുങ്ങളെ കൊക്ക് പാഠം പഠിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…
ചീങ്കണ്ണിക്കുഞ്ഞുങ്ങളും കൂറ്റന്‍ കൊക്കുമായുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫ്ളോറിഡയിലെ ഗേറ്റര്‍ ലാന്‍ഡ് തീം പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യം. വുഡ് സ്ട്രോക്ക് വിഭാഗത്തില്‍ പെട്ട കൊക്കും ചീങ്കണ്ണിക്കുഞ്ഞുങ്ങളും തമ്മിലായിരുന്നു പോരാട്ടം. കൊക്കിന്റെ വലുപ്പമൊന്നും ചീങ്കണ്ണിക്കുഞ്ഞുങ്ങള്‍ കാര്യമാക്കിയില്ല. കൊക്കിനു നേരെ ചാടി ആക്രമിക്കുന്ന ചീങ്ങണ്ണിക്കുഞ്ഞിനെ ദൃശ്യത്തില്‍ കാണാം. കൂര്‍ത്ത ചുണ്ടുകള്‍ കൊണ്ട് കൊക്കും പ്രത്യാക്രമണം നടത്തി. കിട്ടിയ അവസരത്തില്‍ ആക്രമിക്കാന്‍ വായും പിളര്‍ന്നെത്തിയ ചീങ്കണ്ണിക്കുഞ്ഞിനെ കൊക്ക് കൊത്തിയോടിക്കുകയും ചെയ്തു. കൊക്കിന്റെ പ്രത്യാക്രമണത്തില്‍ പതറിയ ചീങ്കണ്ണിക്കുഞ്ഞുങ്ങള്‍ കൂടുതല്‍ ആക്രമണത്തിനു മുതിരാതെ വെള്ളത്തിലേക്ക് മടങ്ങി. ഗേറ്റര്‍ ലാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്.
Read Moreആദ്യരാത്രിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പിന്നെ റിമി ടോമിയ്ക്കു മിണ്ടാട്ടമില്ലായിരുന്നു ! റിമിയുടെ ജീവിതത്തിലുണ്ടായ നികത്താനാവാത്ത ആ നഷ്ടത്തിന്റെ കാരണം…
മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമൊക്കെയാണ് റിമി ടോമി. സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിലും മിനി സ്ക്രീഡനിലും തിളങ്ങാന്‍ കഴിഞ്ഞെങ്കിലും വിവാഹ ജീവിതത്തില്‍ റിമിക്ക് തിരിച്ചടിയാണ് കിട്ടിയത്. ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു റിമിയുടെ വിവാഹ മോചനം.ഒരു സമയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയവുമായിരുന്നു അത്. റോയ്സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. വിവാഹമോചന വാര്‍ത്ത റിമിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം നാടുചുറ്റുന്ന റിമിയെയാണ് മലയാളികള്‍ കണ്ടത്. എന്നാല്‍ റിമിയുടെ കരിയറിലുണ്ടായ ഒരു വലിയ നഷ്ടത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംവിധായകന് എബ്രിഡ്ഷൈന്‍ തന്റെ ആദ്യ ചിത്രം ചെയ്യാന്‍ തുടങ്ങുന്ന സമയം. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായിക ആരാകുമെന്ന ചോദ്യം ബാക്കിയായി. സിനിമയില്‍ നിവിന്‍ പോളിയുടെ ഭാര്യയുടെ വേഷം ചെയ്യാന്‍…
Read Moreസാനിയ ഐയ്യപ്പനെ നിക്കര്‍ ഇടീപ്പിക്കാന്‍ മിനക്കെട്ട് സദാചാര ആങ്ങളമാര് ! ഇത് സാമ്പിള്‍ വെടിക്കെട്ടെന്ന് നടിയുടെ പ്രതികരണം…
മലയാളം സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഐയ്യപ്പന്‍ പങ്കുവച്ച ഒരു ഗ്ലാമറസ് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സദാചാര ആങ്ങളമാര്. സാനിയുടെ ഫോട്ടോയ്ക്കു താഴെ സദാചാര കമന്റുകളുടെ ബഹളമാണ്. തുട വരെ മാത്രമുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഇതാണ് ചിലര്‍ക്ക് പിടിക്കാഞ്ഞത്. പാന്റ് ഇടാന്‍ മറന്നു പോയോ അതോ പണമില്ലയോ എന്നിങ്ങനെയുള്ള കമന്റുകളാണ് സൈബര്‍ ഞരമ്പുരോഗികളും സദാചാര ആങ്ങളമാരും പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം ഫോട്ടോകള്‍ ഇനിയും സോഷ്യല്‍ മീഡിയയില്‍ ഇടുമെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നുമുള്ള തരതത്തിലുള്ള മറുപടികളാണ് നടി വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്നത്. മോശം കമന്റുകള്‍ക്കു പുറമെ രസകരമായ കമന്റുകളും ഫോട്ടോയ്ക്കു താഴെയുണ്ട്. അടുത്തിടെ നടി അപര്‍ണ നായര്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് ഇട്ട ആളെ പോലീസ് പൊക്കിയിരുന്നു.
Read Moreമുംബൈ തെരുവില്‍ ഷാരൂഖ് ഖാന് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ അതിയായ മോഹം ! ഫാത്തിമ സനയുടെ മോഹം കേട്ട് ഞെട്ടി ആരാധകര്‍…
ആമിര്‍ ഖാന് നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. തന്റെ പെണ്മക്കളെ സമൂഹത്തിന്റെ എതിര്‍പ്പ് മറികടന്ന് ഗുസ്തിക്കാരാക്കുന്ന മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതമായിരുന്നു ആ സിനിമയില്‍ കാണിച്ചത്. മഹാവീര്‍ സിംഗ് ഫോഗട്ടായി ആമീര്‍ ഖാനെത്തിയപ്പോള്‍ ഗീത ഫോ ഗട്ട് ബബിതകുമാരി ഫോ ഗട്ട് എന്നിവരുടെ കഥാപാത്രങ്ങളെ യഥാക്രമം ഫാത്തിമയും സാന്യയും അവതരിപ്പിച്ചു. ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാത്തിമയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയില്‍ ഫാത്തിമയുടെ ആരാധ്യ പുരുഷനാണ് അദ്ദേഹം. ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ താന്‍ ആ ഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറഞ്ഞത്. ഇതു കൂടാതെ ഈഫല്‍ ടവറിന്റെ മുകളില്‍ ഒരാള്‍ തന്റെ ഭാര്യയെ ‘പ്രപ്പോസ്’ ചെയ്യുന്ന രംഗം ഉണ്ടെങ്കില്‍ അതില്‍ ഷാരൂഖിനെയും തന്നെയുമാണ്…
Read Moreമാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മറക്കുന്നവർ ഈ യുവാവിനെ കണ്ടുപഠിക്കണം! വൈറ്റ് കോളർ ജോലിയ്ക്കിടയിലും മാതാപിതാക്കളെ ടാപ്പിംഗിൽ സഹായിച്ച് ഗോപാലകൃഷ്ണൻ
വടക്കഞ്ചേരി: സ്വന്തം കാലിൽ നിൽക്കാനായാൽ പിന്നെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മറക്കുന്നവർ ഗോപാലകൃഷ്ണൻ എന്ന ഈ യുവാവിനെ കണ്ടു പഠിക്കണം. വൈറ്റ്കോളർ ജോലിക്കൊപ്പം തന്നെ വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും അവരുടെ തൊഴിലിൽ താങ്ങാകുന്ന അപൂർവം യുവാക്കളിൽ ഒരാളാണ് ഇരുപത്തിയാറുകാരനായ ഗോപാലകൃഷ്ണൻ. കണിച്ചിപ്പരുതക്കടുത്ത് പീച്ചി കാടിനോട് ചേർന്നുള്ള കുന്നേൽ എസ്റ്റേറ്റിലെ റബർടാപ്പിംഗ് തൊഴിലാളികളാണ് അച്ഛൻ ആനന്ദനും അമ്മ ഈശ്വരിയും. ടാപ്പിംഗ് തൊഴിലാളിയായ മൂത്ത മകൻ മോഹൻരാജ് കുടുംബമായി എരിമയൂരിലാണ് താമസം. പത്ത് വയസു മുതൽ ഗോപാലകൃഷ്ണനും ഈ തോട്ടത്തിലെ ടാപ്പറാണ്. തമിഴ്നാട് സ്വദേശികളായ ഈ കുടുംബം കഴിഞ്ഞ 23 വർഷമായി ടാപ്പിംഗ് തൊഴിലുമായി കുന്നേൽ എസ്റ്റേറ്റിലുണ്ട്. വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ നിന്നും സിവിൽ എൻജീനിയറിംഗ് കഴിഞ്ഞിട്ടുള്ള ഗോപാലകൃഷ്ണന് ഇപ്പോൾ കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള വാപ്പ്കോസ് എന്ന കണ്‍സ്ട്രക്ഷൻ കന്പനിയിൽ ജോലിയുണ്ട്. വിവിധ സ്കൂളുകളിൽ നടക്കുന്ന കണ്‍സ്ട്രക്ഷൻ…
Read Moreചെറുപ്പം മുതലേ പറക്കാൻ കൊതിച്ച പെണ്‍കുട്ടി! ചെറുവള്ളി എസ്റ്റേറ്റിലെ നിമ്മിയുടെ സന്തോഷത്തിന് അതിരുകളില്ല
എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളമാക്കാൻ പോകുന്നതറിഞ്ഞ് ഒരു പക്ഷെ ഏറ്റവുമധികം സന്തോഷിച്ചത് നിമ്മിയായിരിക്കും. എയർപോർട്ട് മാനേജ്മെന്റ് സ്റ്റഡീസിൽ പഠനവും പരിശീലനവും പൂർത്തിയാക്കിയ എസ്റ്റേറ്റിലെ ഒരേയൊരാളാണ് ഇരുപത്തിമൂന്നുകാരിയായ നിമ്മി. ചെറുപ്പം മുതലേ പറക്കാൻ കൊതിച്ച നിമ്മിയെ ബിരുദ പഠനം കഴിഞ്ഞയുടനെ മാതാപിതാക്കൾ അവളുടെ ഇഷ്ടമായ എയർപോർട്ട് മാനേജ്മെന്റ് കോഴ്സിനു ചേർക്കുകയായിരുന്നു. എസ്റ്റേറ്റിൽ കാന്റീൻ നടത്തുന്ന ചാരങ്ങാട്ട് തോമസി (അർത്തുങ്കൽ തങ്കച്ചൻ)ന്റെ രണ്ടാമത്തെ മകളായ നിമ്മി കഴിഞ്ഞയിടെയാണു പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തായിരുന്നു പരിശീലനം. കഴിഞ്ഞദിവസം പരിശീലനം പൂർത്തിയാക്കി എസ്റ്റേറ്റിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണു വിമാനത്താവളത്തിനുവേണ്ടി എസ്റ്റേറ്റ് ഏറ്റെടുക്കുന്നെന്ന വാർത്ത നിമ്മി അറിഞ്ഞത്. എസ്റ്റേറ്റിന്റെ തുടക്കം മുതലുള്ള കാന്റീൻ കഴിഞ്ഞ 10 വർഷമായി നടത്തിക്കൊണ്ടിരിക്കുന്നത് നിമ്മിയുടെ പിതാവ് തങ്കച്ചനാണ്. രണ്ടര ലക്ഷത്തോളം രൂപ മകളുടെ പഠനത്തിനായി ചെലവിട്ടെന്നും വിമാനത്താവളം വരുമെന്ന പ്രതീക്ഷയിലല്ല മകളെ പഠിപ്പിച്ചതെന്നും തങ്കച്ചൻ പറഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ…
Read More