സ്വന്തം ലേഖകൻ തൃശൂർ: എല്ലാ തവണേം പറയണ പോലെ പ്രാഞ്ചിയേട്ടൻ വീണ്ടും പറയാണ്….ഓൾ ദി ബെസ്റ്റ്… ഈ എസ്എസ്എൽസി പരീക്ഷ ഭയങ്കര കടുപ്പാണെന്നാ പ്രാഞ്ചിയേട്ടൻ കരുതീർന്നത്…. പക്ഷേങ്കില് പുണ്യാളന്റെ അടുത്ത് നിന്ന് പോളിക്കൊപ്പം ഇറങ്ങി വരുന്പോൾ പോളി തന്ന ആ ധൈര്യത്തില് അത്തവണ പരീക്ഷയെഴുതി ജയിച്ചപ്പഴാ ഈ പത്താംക്ലാസൊന്നും ഒരു കനല്ലാന്ന് മനസിലായേ….അതോണ്ടാ പറയണ്…ധൈര്യായിട്ട് പരീക്ഷയെഴുതിക്കോ…. ഇതിപ്പോ ഇത്തവണ രണ്ടു തവണയാ പ്രാഞ്ചിയേട്ടൻ ഓൾ ദി ബെസ്റ്റ് പറയണേ….കോവിഡിന് മുൻപ് നടത്തിയ പരീക്ഷ തുടങ്ങുന്പോഴും ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു. ഇപ്പ ദാ പിന്നേം പറയണു…. കോവിഡൊക്കെ മാറും….ങ്ള് അതൊന്നും നോക്കണ്ട…. മാർക്ക് പോലെ തന്നെ ഇംപോർട്ടന്റാണ് മാസ്ക്….അത് മറക്കണ്ടാട്ടാ….. പിന്നെ….കൈനീട്ടി വാങ്ങണം സാനിറ്റൈസറ്….അതും മറക്കരുത്…. കോപ്പിയടിക്കരുത്ട്ടോ…. പ്രാഞ്ചിയേട്ടൻ കോപ്പിയടിയുടെ ആളായിരുന്നു…പോളിയാ പറഞ്ഞ് പഠിച്ചെഴുതാവുന്നതേയുള്ളുവെന്ന്…അത് ശരിയാട്ടാ….. ഹാൾടിക്കറ്റും പേനേം പെൻസിലുമൊക്കെ എടുക്കാൻ മറക്കണ്ട.. അപ്പൊ…..എല്ലാ കുഞ്ഞനുജന്മാർക്കും…
Read MoreCategory: Today’S Special
കോവിഡ് കാലത്ത് ഡാവിഞ്ചി സുരേഷ് വെറുതേയിരുന്നില്ല; വരച്ചുകൂട്ടിയത് 63 ചിത്രങ്ങൾ; അതാത് ദിവസത്തെ പ്രധാനപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് 63 ചിത്രങ്ങളും വരച്ചതെന്ന് സുരേഷ്
തൃശൂർ: കോവിഡ് ഭീതിയിലും ലോക്ഡൗണിലും ഡാവിഞ്ചി സുരേഷ് എന്ന കലാകാരൻ പതറിയില്ല. കോവിഡ് കാലത്ത് അറുപത്തിമൂന്നു ചിത്രങ്ങളാണ് അറുപത്തിമൂന്നു ദിവസങ്ങൾ കൊണ്ട് വരച്ചെടുത്തത്. ഓരോ ചിത്രങ്ങളും ഒന്നും രണ്ടും മണിക്കൂറുകൾ വീതം ചെലവാക്കിയാണ് വരച്ചത്. വാട്ടർ കളറും കളർ പെൻസിലുമാണ് ഉപയോഗിച്ചത് . ദിവസവും അന്നന്നു പ്രധാനപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുക്കുകയും ആ വിഷയത്തിന് തന്റേതായ വിവരണങ്ങളും ഉൾപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്. ഭാവനയിൽ വിരിയുന്ന ചിത്രങ്ങളും കാർട്ടൂണുകളും കാരിക്കേച്ചറും ചില വൈറൽ ഫോട്ടോകളും സുഹൃത്തുക്കൾ അയച്ചു കൊടുക്കുന്ന ഫോട്ടോകളും ഉൾപ്പെടുത്തിയാണ് അറുപത്തിമൂന്നു ചിത്രങ്ങൾ മെനഞ്ഞെടുത്തത് . ലോക്ക്ഡൗണ് തുടങ്ങിയ ദിവസം മുതൽ അറുപത്തിമൂന്നാമത്തെ ചിത്രം വരെ ഒരുദിവസം പോലും വര മുടക്കം വരുത്തിയിട്ടില്ല. കേരളം പിറവിയെടുത്തിട്ട് 63 വർഷങ്ങൾ കഴിഞ്ഞു വന്ന ഈ കോവിഡ് കാലത്തിന്റെ ജീവിത രേഖകളുടെ ഓർമ്മയ്ക്കായി മലയാളികൾക്കുള്ള സമർപ്പണമാണ് ഈ വരകൾ…
Read Moreമധുരിക്കും ഓർമകളെ…; കമുകറയുടെ ഓർമയ്ക്ക് കാൽ നൂറ്റാണ്ട്
തിരുവട്ടാർ: ‘ആത്മവിദ്യാലയമേ എന്ന ഗാനം കേൾക്കാത്ത അതിന്റെ മധുരം നുണയാത്ത മലയാളികൾ ഇല്ല. ആ ഗാനം പാടിയ , മധുരവും ഭാവതീവ്രവുമായ ഗാനങ്ങളാൽ ഒരു തലമുറയുടെ അനശ്വരഗായകനായി മാറിയ കമുകറ പുരുഷോത്തമന്റെ ഓർമയ്ക്ക് കാൽനൂറ്റാണ്ട്. മലയാള ചലച്ചിത്രലോകം ഒരിക്കലും മറക്കാത്ത നിരവധി ഗാനങ്ങൾ ബാക്കിവെച്ച് 1995 മേയ് 25നാണ് കമുകറ അന്ത്യയാത്രയായത്. തലമുറ ഏറ്റുവാങ്ങിയ ആ ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിൽ കമുകറ ഇന്നും ജീവിക്കുന്നു. 16ാം വയസ്സിൽ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ തിരുവനന്തപുരം പ്രക്ഷേപണ നിലയത്തിൽ ലളിതഗാനം പാടിക്കൊണ്ടായിരുന്നു തുടക്കം. ആകാശവാണി ആരംഭിച്ചതു മുതൽ വിവിധ നിലയങ്ങളിലായി 3500 ലധികം ലളിതഗാനങ്ങൾ കമുകറ പാടിയിട്ടുണ്ട്. 1953 ൽ മെരിലാന്റിന്റെ ‘പൊൻകതിർ’ എന്ന സിനിമയിലാണ് ആദ്യം പാടിയത്. 1972 വരെ മെരിലാന്റിന്റെ അധികം ചിത്രങ്ങളിലും കമുകറയുടെ പാട്ടുകളുണ്ടായിരുന്നു. തിരുനയിനാർ കുറിച്ചി മാധവൻനായരുടെ വരികളും ബ്രദർ ലക്ഷ്മണന്റെ സംഗീതവും കമുകറയുടെ…
Read Moreഞാൻ അഭിനയിക്കാതിരുന്നാൽ തെറ്റിദ്ധരിക്കപ്പെടുമോയെന്ന് ഫഹദിന് സംശയം; പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല സിനിമ ചെയ്യുന്നത്; വെളിപ്പെടുത്തലുകളുമായി നസ്രിയ
ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ താരമാണ് നസ്രിയ. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നു ചെറിയൊരു ഇടവേളയെടുത്ത നസ്രിയ, പിന്നീട് അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഭർത്താവ് ഫഹദിനൊപ്പം അഭിനയിച്ച ട്രാൻസ് ആണ് നസ്രിയ അഭിനയിച്ച ഏറ്റവും ഒടുവിലെ ചിത്രം. 2014 ൽ നടന്ന ഫഹദുമായുള്ള വിവാഹശേഷം, കഴിഞ്ഞ ആറുവർഷത്തിനിടെ കേവലം രണ്ട് ചിത്രങ്ങളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചത്. എങ്കിലും നസ്രിയയുടെ താരപദവിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ, പ്രേക്ഷകരുടെ ഒരു പ്രധാന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് നസ്രിയ. എന്തുകൊണ്ട് തുടരെത്തുടരെ ചിത്രങ്ങൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിന്, സ്വതസിദ്ധമായ നിഷ്കളങ്ക ചിരിയോടുകൂടി മറുപടി നൽകിയിരിക്കുകയാണ് നസ്രിയ. എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും നാൾ അഭിനയിച്ചു നടന്നിട്ട് വെറുതേ വീട്ടിൽ ഇരുന്നപ്പോൾ ബോറടിച്ചില്ലേയെന്ന്, ഒരിക്കലുമില്ല, സത്യം പറഞ്ഞാൽ, വെറുതെ ഇരിക്കാൻ നല്ല രസമാണ്-…
Read Moreആരാധകരെ അറിയിക്കാതെ ഇൻസ്റ്റഗ്രാമിൽ നിന്ന് പാർവതി അപ്രത്യക്ഷയായി; പിന്മാറ്റം എന്തുകൊണ്ടാണെന്ന് അറിയാത്തിൽ വിഷമിച്ച് ആരാധകരും
സമൂഹ മാധ്യമങ്ങളിൽ തന്റെ നിലപാട് പങ്കുവയ്ക്കുന്നതിൽ ശ്രദ്ധേയയായ നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിന്നും വീണ്ടും പാർവതി അപ്രത്യക്ഷയായി എന്നാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഫേസ്ബുക്കിൽ ഈദ് ആശംസകൾ നേർന്ന് താരം പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. സാധാരണ ഇത്തരം തീരുമാനങ്ങൾ ആരാധകരെ അറിയിക്കാറുള്ള പാർവതി അതിനെക്കുറിച്ച് സൂചന നൽകാതെ അപ്രത്യക്ഷയായതിന്റെ അന്പരപ്പിലാണ് ആരാധകർ. പാർവതിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോഴും ലഭ്യമാണ്. ഇതിന് മുൻപ് പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നു പാർവതി ബ്രേക്ക് എടുത്തിരുന്നു. എന്നാൽ ഇക്കുറി ഇൻസ്റ്റഗ്രാമിൽ നിന്ന് മാത്രമാണ് നടി പിന്മാറിയിരിക്കുന്നത്. യാത്രകളും, സിനിമാവിശേഷങ്ങളും ഒക്കെയായി ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരത്തിന്റെ പിന്മാറ്റം എന്തുകൊണ്ടാണെന്ന ആകാംഷയിലാണ് ആരാധകർ.
Read Moreജന്മദിനാശംസകൾ… നല്ല ആരോഗ്യത്താലും ദീർഘായുസ് കൊണ്ടും അദ്ദേഹം അനുഗ്രഹിതനാകട്ടെ! മുഖ്യമന്ത്രിക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. നല്ല ആരോഗ്യത്താലും ദീർഘായുസ് കൊണ്ടും അദ്ദേഹം അനുഗ്രഹിതനാകട്ടെ’- മോദി ട്വീറ്റ് ചെയ്തു. ഇന്ന് മുഖ്യമന്ത്രി 76-ാം പിറന്നാൾ ആഘോഷിക്കുകയാണ്. 1944 മേയ് 24 നായിരുന്നു പിണറായി ജനിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി ആശംസകൾ നേർന്നിരുന്നു. രാഷ്ട്രപതി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാൾ ദിനം. ജന്മദിനത്തിന് പ്രത്യേകതകളൊന്നുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സാധാരണ ദിവസം പോലെ അതു കടന്നു പോകും. നാടു ദുരിതത്തിലൂടെ കടന്നു പോകുമ്പോൾ ആഘോഷവുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Read Moreപണിപാളി! കൂറ്റൻ കെട്ടിടത്തിനു മുകളിൽനിന്ന് സാഹസികമായി കാമുകിക്ക് ചുംബനം; ചിത്രം ട്വിറ്റർ പേജിൽ; പാര്ക്കൗര് താരത്തിന് മുട്ടന്പണി
ടെഹ്റാൻ: ബഹുനിലക്കെട്ടിടത്തിനു മുകളിൽനിന്ന് സാഹസികമായി കാമുകിക്ക് ചുംബനം നൽകിയ കായികതാരം ഇറാനിൽ അറസ്റ്റിൽ. പാർക്കൗർ അത്ലറ്റായ അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. കാമുകിയെ ചുംബിക്കുന്ന ചിത്രം അലിറേസ സ്വന്തം ട്വിറ്റർ പേജിൽ പങ്കുവച്ചിരുന്നു. ടെഹ്റാൻ സൈബർ പോലീസാണ് സംഭവം അന്വേഷിച്ച് കേസെടുത്തത്. അലിറേസ പോസ്റ്റ് ചെയ്ത ചിത്രം ശരീയത്ത് നിയമത്തിന് വിരുദ്ധമായതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. അതേസമയം, മുന്പും അലിറേസ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. നാർക്കോട്ടിക്സ് വിഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിനെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം പരാജയമാണെന്ന് കഴിഞ്ഞ ദിവസം അലിറേസ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് അറസ്റ്റ് എന്നാണ് ഇവർ പറയുന്നത്.
Read Moreപിന്നെയും പിന്നെയും ആരോ കിനാവിന്റെ…! പച്ചപ്പിന്റെ മേലാപ്പ്, ചുവപ്പ് പരവതാനി; നിലമ്പൂർ – ഷൊർണൂർ പാത വീണ്ടും വൈറലാകുമ്പോള്…
പച്ചപ്പിന്റെ മേലാപ്പ്, ചുവപ്പ് പരവതാനി: നിലമ്പൂർ – ഷൊർണൂർ പാത വീണ്ടും വൈറലാകുന്പോൾ ഹരിതസൗന്ദര്യം തിളങ്ങിയിരുന്ന നിലന്പൂർഷൊർണൂർ റെയിൽപാത വീണ്ടും വൈറലാകുകയാണ്. പച്ചപ്പിന്റെ മേലാങ്കിയണിഞ്ഞ പാതയിൽ ചുവപ്പ് പൂമെത്ത വിരിച്ചാണ് ഇത്തവണ സഞ്ചാരികളുടെ ഹൃദയം കവർന്നെടുക്കുന്നത്. കഴിഞ്ഞദിവസം പാതയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ഗുൽമോഹർപ്പൂക്കൾ പരവതാനി വിരിച്ച ചിത്രം കേന്ദ്ര റെയിൽവെ മന്ത്രാലയവും റെയിൽവെ മന്ത്രിയും പങ്കുവെച്ചതോടെ നിലന്പൂർഷൊർണൂർ പാത ദേശീയശ്രദ്ധയും ആകർഷിച്ചുകഴിഞ്ഞു. സ്റ്റേഷനിലെ ഗുൽമോഹർ മരങ്ങളിൽ നിന്ന് പൂക്കൾ കൊഴിഞ്ഞു വീണതോടെയാണ് പ്ലാറ്റ്ഫോമിൽ പൂക്കളുടെ ചുവന്ന പരവതാനി നിറഞ്ഞത്. യൂറോപ്യൻ രാജ്യങ്ങളിലെ ശിശിരകാല ദൃശ്യങ്ങളെ ഓർമിപ്പിക്കുന്ന ഈ കാഴ്ച മേലാറ്റൂർ സ്വദേശിയായ സയ്യിദ് ആസിഫ് മൊബൈലിൽ പകർത്തി ഫെയ്സ് ബുക്കിലിട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കണ്ടത്. ലോക്ക് ഡൗണിൽ വിജനമായി കിടക്കുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനെ പുതച്ചു കിടക്കുന്ന ഗുൽമോഹർ പൂക്കൾ സൗന്ദര്യത്തിന്റെ വസന്തം…
Read Moreപത്മരാജൻ… പ്രണയത്തെ രചിച്ച മാന്ത്രികൻ ; ഓർമകളിലെ വാടാത്ത പ്രണയപത്മം
അമൽ പി. അരുണ് പത്മരാജൻ… മഴയേയും മഞ്ഞുകാലത്തേയും സ്നേഹിച്ചു തലമുറകളെ മോഹിപ്പിച്ച അനശ്വര കലാകാരൻ. അക്ഷരങ്ങളിലും കാഴ്ചകളിലും പ്രണയം വാരിക്കോരി നിറച്ചുവെച്ച പത്മരാജൻ. അതുകൊണ്ടുതന്നെ ഓരോ വായനക്കാരനും പ്രേക്ഷകനും ഇന്നും പ്രണയമാണ് പത്മരാജൻ കൈയ്യൊപ്പു ചാർത്തിയ ഓരോ സൃഷ്ടിയോടും… പ്രയാണത്തിൽ തുടങ്ങി ഞാൻ ഗന്ധർവനിൽ അവസാനിച്ച സിനിമകളും മനസിനെ തൊട്ടുണർത്തിയ നോവലുകളും ചെറുകഥകളും തുടങ്ങി താമരകളുടെ ഈ രാജകുമാരൻ സമ്മാനിച്ചതെല്ലാം ഹൃദ്യമായ അനുഭവങ്ങളാണ്. അവയിലൂടെ നാം പരിചയപ്പെട്ട കഥാപാത്രങ്ങൾ ഇന്നും നമുക്കുള്ളിൽ മരണമില്ലാതെ കഴിയുന്നു….. അവയിൽ വ്യക്തികൾ മാത്രമല്ല ഇന്നും നമ്മുടെ മനസിൽ നിൽക്കുന്നതെന്നോർക്കുക. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ ടാങ്കർലോറി, മൂന്നാംപക്കത്തിലെ കടലുമൊക്കെ ഇന്നും മലയാളിയെ തൊട്ടുണർത്തുന്നവയാണ്. 1979ൽ പെരുവഴിയന്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തോടെ സംവിധായകനായ പത്മരാജൻ സ്വന്തം കഥകളെ ആധാരമാക്കി സൃഷ്ടിച്ച സിനിമകളാണ് ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, ദേശാടക്കിളി കരയാറില്ല, ഞാൻ ഗന്ധർവൻ…
Read Moreലോക്ക്ഡൗണിൽ വീട്ടിലേക്കു മടങ്ങാൻ യമുനാനദി ‘നടന്നുകയറി’ പിന്നിട്ടത് ആയിരങ്ങൾ; വെയിലിനേയും പോലീസിനെയും പേടിച്ച് ബീഹാറിലേക്കുള്ള നടത്തം രാത്രിയിലാക്കി കുടിയേറ്റ തൊഴിലാളികൾ; പിന്നിടേണ്ടത് ആയിരത്തിലേറെ കിലോമീറ്ററുകളും
ന്യൂഡല്ഹി: ലോക്ക്ഡൗണ് പ്രതിസന്ധിക്കിടെ ഹരിയാനയില് നിന്നു സ്വദേശമായ ബിഹാറിലേക്കു മടങ്ങിപ്പോകുവാന് യമുനാ നദി കാല്നടയായി മുറിച്ചു കടന്ന് നൂറുകണക്കിനു കുടിയേറ്റ തൊഴിലാളികള്. ഹരിയാനയിലെ യമുനാനഗറില് നിന്നുമാണ് ഇവര് നടക്കുവാന് ആരംഭിച്ചത്. ഉത്തര്പ്രദേശ്-ഹരിയാന അതിര്ത്തിയില് കൂടിയാണ് യമുനാ നദി ഒഴുകുന്നത്. വേനല്കാലമായതിനാല് നദിയില് താരതമ്യേന വെള്ളം കുറവാണ്. പകല് സമയത്തെ ചൂട് ഒഴിവാക്കുവാനാണ് രാത്രിയില് നടക്കുന്നതെന്ന് തൊഴിലാളികളിൽ കുറച്ചു പേർ പറഞ്ഞു. റിപ്പോര്ട്ടുകള് പ്രകാരം കഴിഞ്ഞ കുറച്ചു ദിവസങ്ങള്ക്കുള്ളില് 2,000ത്തിന് അടുത്ത് കുടിയേറ്റ തൊഴിലാളികളാണ് യമുനാ നദിയില് കൂടി നടന്നു പോയത്. ഞങ്ങളുടെ പക്കല് പണമില്ലെന്നും പോലീസ് ഉപദ്രവിക്കുന്നതു കൊണ്ടാണ് രാത്രിയില് നദി മുറിച്ചു കടക്കുന്നതെന്നും 16കാരനായ രാഹുല് പറയുന്നു. യമുനാനഗറില് പ്ലൈവുഡ് ഫാക്ടറിയില് തൊഴിലാളിയായിരുന്നു രാഹുല്. തൊഴിലുടമ ജോലിയില് നിന്നും പിരിച്ചുവിട്ടുവെന്നും കൈവശം പണമില്ലെന്നും 24കാരനായ രാകേഷ് പറഞ്ഞു. യമുനാനഗറിലുള്ള അഭയാര്ത്ഥികേന്ദ്രത്തിലായിരുന്നു തന്റെ താമസമെന്നും എന്നാല് അവിടെ…
Read More