സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വരുന്ന അമിത ചാര്‍ജ് മലയാളികളെ വലയ്ക്കുമെന്ന് സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. വിനോദനികുതി ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സോഹന്‍ റോയ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സോഹന്‍ റോയിയുടെ പോസ്റ്റ് ഇങ്ങനെ… Entertainment Tax ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവൃത്തിയില്ല. അതിനാല്‍ സിനിമാ പ്രേക്ഷകരുടെ അറിവിലേക്കായി ചിലത് കുറിക്കുന്നു.ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തില്‍ GST നടപ്പായപ്പോള്‍. 100 രൂപ വരെയുള്ള സാധാരണ പ്രേക്ഷകന്റെ സിനിമ ടിക്കറ്റിന് നിരക്ക് 18% ഉം അതിന് മുകളിലുള്ള ലക്ഷ്വറി സിനിമ ടിക്കറ്റിന് നിരക്ക് 28% ഉം ആയി നിജപ്പെടുത്തിയിരുന്നു. സാര്‍വദേശീയമായി ഈ നിരക്കുകള്‍ സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെ…
Read MoreCategory: Today’S Special
കാലുകൊണ്ടൊരു സെൽഫി! ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി പ്രണവ്; നിറപുഞ്ചിരിയോടെ മുഖ്യൻ
തിരുവനന്തപുരം: സെൽഫിയെടുത്തും തമാശ പറഞ്ഞും ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കൻ പ്രണവ് നിയമസഭയിൽ. തന്റെ ജന്മദിനമായ ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകുന്നതിനും പ്രതിപക്ഷ നേതാവിനെ സന്ദർശിക്കുന്നതിനുമാണ് ഇരുകൈകളുമില്ലാത്ത പ്രണവ് ഇന്നലെ നിയമസഭാ സമുച്ചയത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സന്ദർശിച്ചു സെൽഫിയുമെടുത്താണ് പ്രണവ് മടങ്ങിയത്. പ്രണവിന്റെ സന്ദർശനം നൽകിയ സന്തോഷവും പ്രചോദനവും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഹൃദയ സ്പർശിയായ ഒരു അനുഭവം ഉണ്ടായി എന്നു പറഞ്ഞാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഇരു കൈകളും ഇല്ലാത്ത കൊച്ചുമിടുക്കൻ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. തന്റെ ജീവിതത്തിലെ രണ്ടു കൈകൾ മാതാപിതാക്കളാണെന്ന് കൂടെ…
Read Moreഅടിച്ചു പൂസായി വേദിയില്‍ വരന്റെ അടിപൊളി പാമ്പ് ഡാന്‍സ് ! വിവാഹം വേണ്ടെന്ന് കട്ടായം പറഞ്ഞ് വധു; ഒടുവില്‍ കയ്യാങ്കളിയും…
വിവാഹ പന്തലില്‍ മദ്യപിച്ചെത്തിയ വരന് നൃത്തമാടിയതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറി വധു. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും മാലകള്‍ കൈമാറി വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മദ്യപിച്ച് ഉന്മാദാവസ്ഥയിലായിരുന്ന വരന് സംഗീതത്തിനൊപ്പം വേദിയില്‍ നാഗിന് നൃത്തം കളിക്കാന്‍ തുടങ്ങി. ഇതോടെ വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ വരന് വധുവിനെ തല്ലി. ഇതോടെ വേദിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. പിന്നീട് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായി. വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോള്‍ ആദ്യം ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നില്ക്കാന് തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരന് പറഞ്ഞു.
Read Moreകര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കാന്‍ അദ്യം അനുമതി കൊടുക്ക് ! സംസ്ഥാനത്ത് പബ്ബ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു…
സംസ്ഥാനത്ത് പബ്ബുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നഗരവാസികളുടെ തൊഴില്‍ക്ഷീണം പരിഹരിക്കുന്നതിനപ്പുറം കര്‍ഷകത്തൊഴിലാളികള്‍ പകലന്തിയോളം പണിയെടുത്ത് തളരുമ്പോള്‍ സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്നും ചെത്തി കള്ളെടുക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ…ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക. ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല.
Read Moreഅറുമാദിക്കാന്‍ ഇനി ബംഗളുരുവില്‍ ഒന്നും പോകണ്ട ! കേരളത്തിലും പബ്ബുകള്‍ തുടങ്ങാന്‍ ആലോചനയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ മനസ്സില്‍ ലഡ്ഡു പൊട്ടി മലയാളികള്‍…
പബ്ബുകളെക്കുറിച്ച് കൊതിയോടെ കേള്‍ക്കാനേ ഇതുവരെ ഒട്ടുമിക്ക മലയാളികള്‍ക്കും കഴിഞ്ഞിട്ടുള്ളൂ…ദുബായിലും ബംഗളുരുവിലുമുള്ള പബ്ബുകളില്‍ പോയ കഥകള്‍ സുഹൃത്തുക്കള്‍ പറയുമ്പോള്‍ പലതും ആലോചിച്ചു കൂട്ടിയിരുന്ന മലയാളികള്‍ ഇന്‍ ആ രസം ആസ്വദിക്കാന്‍ പോവുകയാണ്. കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നല്ലേ പറയാറ്. സുന്ദരികളുടെ ഡാന്‍സിനും പാട്ടിനുമൊപ്പം മദ്യം നുകരാനുള്ള അവസരം ഒരുക്കുന്ന പബ്ബുകളാണധികം. ഇത് കൂടാതെ ആളുകളെ ആകര്‍ഷിക്കാന്‍ പല പൊടിക്കൈകളും മുതലാളിമാര്‍ പ്രയോഗിക്കും. പണം പോകുന്ന വഴി അറിയില്ലെങ്കിലും സുഖം ആവോളം അനുഭവിക്കാം എന്നതാണ് പബ്ബുകളെ ആളുകളുടെ ആവേശമാക്കുന്നത്. കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് മലയാളികളെ ഒന്നടങ്കം ആഹ്ലാദക്കടലില്‍ ആറാടിക്കുകയാണ്. ബംഗളുരു മോഡല്‍ പബ്ബുകള്‍ കേരളത്തിലും സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കഴിഞ്ഞ് അല്പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍…
Read Moreഎന്റെ കാലിനടിയിലെ മണ്ണ് പൂര്‍ണമായി ഒലിച്ചു പോയിരുന്നു ! കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി;ആര്യയുടെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ആര്യ. ഇപ്പോള്‍ നടി തന്റെ അച്ഛനെക്കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന് മരണമടയുന്നത്. അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി..അച്ഛാ..നിങ്ങളാണെന്റെ ജീവിതമെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ആര്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ എന്നെന്നേക്കുമായി…
Read Moreവെറൈറ്റിയല്ലേ..! വിവാഹവേദിയിൽ എ.കെ 56 തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത് വധൂവരന്മാർ; നാഗാ വിമതനേതാവിന്റെ മകനും വധുവിന്റെയും ഫോട്ടോ ചർച്ചയാവുന്നു
ദിമാപുർ: വിവാഹവേദിയിൽ തോക്കുമായി ഫോട്ടോയ്ക്കു പോസ് ചെയ്ത് നാഗാലാൻഡ് വിമതനേതാവിന്റെ മകനും വധുവും. നാഗാലാൻഡിലെ ദിമാപൂരിൽ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വിമതനേതാവായ ബൊഹോതോ കിബയുടെ മകനും വധുവും തോക്കേന്തി ചിത്രമെടുത്തത്. ദിമാപൂരിലെ നാഗാലാൻഡ് കൊമേഴ്സ്യൽ ഹബിലാണു വിവാഹം നടന്നത്. നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. ഇതിനിടെയാണു വരനും വധുവും തോക്കേന്തി ചിത്രമെടുത്തത്. എകെ 56, എം16 തോക്കുകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത് എന്നാണു റിപ്പോർട്ടുകൾ. നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് യൂണിഫിക്കേഷൻ (എൻഎസ് സി എൻ-യു) “ആഭ്യന്തര മന്ത്രി’യാണു ബൊഹോതോ കിബ. ഈ സംഘടന ഇപ്പോൾ കേന്ദ്രവുമായി സമാധാന ചർച്ചകൾ നടത്തിവരികയാണ്. സംഘടന നേതാക്കൾക്കു ചാർത്തി നൽകിയിട്ടുള്ള പദവികൾ “സ്വയം പ്രഖ്യാപിതം’ എന്നു വിശേഷിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയും കിബ വാർത്തകളിൽ ഇടംപിടിച്ചു.
Read Moreകാവല്‍ നിന്ന പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് പ്രതികള്‍ കടന്നുകളഞ്ഞു ! അങ്കമാലിയില്‍ നടന്ന സംഭവം ഇങ്ങനെ…
സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി രക്ഷപ്പെട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പൂതംകുറ്റി-അകനാട് റൂട്ടിലോടുന്ന ബസാണ് ഇവര്‍ ആക്രമിച്ചത്. ബസ് ജീവനക്കാരെയും യാത്രക്കാരനെയും സഹോദരങ്ങളായ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ ഇവരെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരുടെ മുറിക്ക് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കാവല്‍ നിന്ന നെല്‍സണ്‍ എന്ന പോലീസുകാരനെ മര്‍ദ്ദിച്ചവശനാക്കി മുറിയില്‍ പൂട്ടിയിട്ട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
Read Moreഗര്‍ഭിണിയായ പൂച്ചയെ തിരുവനന്തപുരത്ത് കെട്ടിത്തൂക്കിക്കൊന്നു ! മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു…
തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ ദാരുണമായി കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ലബിലെത്തിയവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്ന് പൊലീസ് വ്യക്തമാക്കി. ക്ലബില്‍ മദ്യപാനവും ചീട്ടുകളിയും പതിവാണ്. പൂച്ച ചത്തതറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യത്തേക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രത്തോടൊപ്പമാണ് പാര്‍വ്വതി മോഹന്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും പാര്‍വതി പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും…
Read Moreഗ്ലാമര്‍ കുറയും ! ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് വിലക്കി ജപ്പാനിലെ കമ്പനികള്‍; വന്‍ പ്രതിഷേധം ഉയരുന്നു…
ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് നിരോധിച്ച് ജപ്പാനിലെ കമ്പനികള്‍. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. സ്ത്രീ ജീവനക്കാര്‍ കണ്ണട ധരിക്കുന്നത് ആകര്‍ഷകത്വം കുറയ്ക്കുകയും ഗൗരവക്കാരെന്ന് തോന്നിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനികളുടെ വാദം. കാഴ്ചക്കുറവുള്ളവര്‍ കോണ്ടാക്ട് ലെന്‍സ് ധരിക്കണമെന്നും പ്രമുഖ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായത്. റിസപ്ഷനിസ്റ്റുകളായ സ്ത്രീകളോടും സൂപ്പര്‍മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരോടുമാണ് ആദ്യഘട്ടത്തില്‍ കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ നഴ്സുമാര്‍, ബ്യൂട്ടി ക്ലിനിക്കുകള്‍, ഷോറൂമുകള്‍ എന്നിങ്ങനെ ആളുകളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ വനിതകള്‍ക്കുമായി ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്ണട നിരോധനത്തിന് പുറമേ സ്ത്രീകള്‍ രണ്ട് ഇഞ്ച് ഉയരമുള്ള ചെരിപ്പുകള്‍ ധരിക്കണമെന്നും കമ്പനികള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ‘കുടൂ’ ക്യാംപെയിന് ജീവനക്കാര്‍ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരുന്നു.
Read More