മുംബൈ: വാട്സ്ആപ്പിന്റെ ബാറ്ററി ഉപയോഗം ക്രമാതീതമായി വർധിച്ചതായി ആക്ഷേപം. ആൻഡ്രോയിഡ് ഉപയോക്താക്കളും എെഫോണ്‍ ഉപയോക്താക്കളും ഒരുപോലെ പരാതിയുമായി രംഗത്തുണ്ട്. കന്പനി കഴിഞ്ഞ ദിവസം എെഒഎസ് വേർഷനുകൾക്കായി അവതരിപ്പിച്ച 2.19.112. അപ്ഡേറ്റഡ് വേർഷനും ആൻഡ്രോയ്ഡിൽ അവതരിപ്പിച്ച 2.19.308 വേർഷനും ആപ് സ്റ്റോറുകളിൽനിന്നു ഡൗണ്‍ലോഡ് ചെയ്തതിനു ശേഷമാണ് പ്രശ്നം തുടങ്ങിയതെന്നാണു പരാതിക്കാർ പറയുന്നത്. നിരന്തരം ഗ്രൂപ്പുകളിലേക്കു ചേർക്കുന്നവരെ വിലക്കാനുള്ള സംവിധാനമുൾപ്പെടെയുള്ള ഫീച്ചറുകൾ ഈ അപ്ഡേഷനിലൂടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. വാട്സ്ആപ്പിന്റെ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി മുൻപുണ്ടായിരുന്നതിനേക്കാൾ കൂടിയെന്നും ഇതാണ് ബാറ്ററി പെട്ടെന്നു തീരാൻ കാരണമെന്നും വാബീറ്റൽ ഇൻഫോയും അഭിപ്രായപ്പെട്ടു. വാട്സ് ആപ്പിന്റെ ബാക്ക് ഗ്രൗണ്ട് ആക്ടിവിറ്റി വർധിച്ചതു തെളിയിക്കുന്ന സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ളവ പരാതിക്കാർ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുന്നുണ്ട്. വാ ബീറ്റൽ ഇൻഫോ ഉൾപ്പെടെയുള്ളവർ പ്രശ്നം സ്ഥിരീകരിച്ച സ്ഥിതിക്കു വാട്സ്ആപ്പിന്റെ ഭാഗത്ത് ഒൗദ്യോഗിക വിശദീകരണമോ പ്രശ്നപരിഹാരമോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.
Read MoreCategory: Today’S Special
ഇന്ത്യയെ അറിയുവാനായി ഒരു യാത്ര! യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി അറിയാതെ ഓര്‍ത്തുപോകും അജുവിന്റെ സുഹൃത്ത് രാജേഷ് രാജിന്റെയും 201 ദിവസത്തെ ഈ യാത്രയെ
എരുമേലി: ബൈക്കിൽ 33000 കിലോമീറ്റർ ചുറ്റി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പിന്നിട്ട് നേപ്പാളും ഭൂട്ടാനും മ്യാൻമറും കടന്ന് ഇന്ത്യയുടെ നാല് അതിരുകളും ചുറ്റിയുള്ള 200 ദിവസം പിന്നിട്ട സാഹസിക യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് മെക്കാനിക്കൽ എൻജിനിയറായ എരുമേലി മണിപ്പുഴ കുളമാംകുഴി അജുവും സ്റ്റീൽ ഫാബ്രിക്കേറ്ററായ നിലമ്പൂരിലെ കരുളായി സ്വദേശി രാജേഷും. കഴിഞ്ഞ ഏപ്രിൽ 24ന് എറണാകുളത്തുനിന്ന് ആരംഭിച്ച യാത്ര 201ാം ദിവസമായ ഇന്നലെ സമാപിച്ചു. 200 ദിവസമായി വെട്ടാത്ത മുടിയും താടിയുമായി അജുവിന്റെ രൂപം തന്നെ മാറിയിരുന്നു. രാജേഷിനുമുണ്ട് ഒട്ടേറെ മാറ്റങ്ങൾ. പക്ഷെ, ഇതിലെല്ലാം ഉപരി ഇവരുടെ മുഖത്ത് തെളിഞ്ഞ സംതൃപ്തിക്കാണ് അതിരുകളില്ലാതിരുന്നത്. അവിചാരിതമായി സൗഹൃദത്തിലായവരാണ് അജുവും രാജേഷും. ഇവരുടെ സൗഹൃദത്തിനിടയിൽ ഒരു ആശയം രൂപം കൊള്ളുന്നു. ഇന്ത്യയെ അറിയുവാനായി ഒരു യാത്ര എന്ന ആശയം. സ്കൂളിൽ സാമൂഹ്യ ശാസ്ത്രം പഠിക്കുമ്പോൾ അജുവിന്റെ മനസിൽ പിടിമുറുക്കിയ മോഹം…
Read Moreഅമല ഹോട്ടാണ്..! “ഉള്ളിലെ തിളക്കം വീണ്ടെടുക്കാൻ ചിലപ്പോൾ സ്വയം ഓമനിക്കേണ്ടി വരും’ ബാത്ത്ടബ്ബിൽ ടോപ് ലസായി ഇന്തോനേഷ്യയിൽ അവധിയാഘോഷിച്ച് അമലാപോൾ
ഇന്തോനേഷ്യയിൻ അവധിക്കാലം ആഘോഷിക്കാനെത്തിയ തെന്നിന്ത്യൻ താരം അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ എങ്ങും സംസാര വിഷയം. ബാത്ത്ടബ്ബിൽ ടോപ് ലസായി ഇരിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. “ഉള്ളിലെ തിളക്കം വീണ്ടെടുക്കാൻ ചിലപ്പോൾ സ്വയം ഓമനിക്കേണ്ടി വരും’ എന്നാണ് അമല ഈ ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. പുറത്ത് ടാറ്റൂ ചെയ്തിരിക്കുന്നത് കാണത്തക്ക വിധത്തിൽ പൂക്കൾ നിറച്ച് ബാത്ത്ടബ്ബിലിരിക്കുന്ന ചിത്രമാണ് അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചുമുള്ള കമന്റുകളാണ് ആരാധകരുടെ ഭഗത്തു നിന്നുണ്ടായത്. ഇന്തോനേഷ്യൻ യാത്രകളിലെ നിരവധി ചിത്രങ്ങൾ അമല പോൾ പങ്കു വച്ചിട്ടുണ്ട്. നേരത്തെ ആടൈ എന്ന ചിത്രത്തിൽ അമല പോൾ അർധനഗ്നയായി അഭിനയിച്ചത് വിവാദമായിരുന്നു.
Read Moreസഹ്യപർവതത്തിൽ നിന്നും അതിഥിയായി ‘പറക്കും കളർ പാമ്പ്’ ഇടുക്കിയിൽ; പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളുമുള്ള അലങ്കാര പാമ്പിനെ കണ്ടെത്തിയത് അടിമാലിയിൽ; ക്രിസോഫീലീയ ഓർണാട്ടാ എന്ന പമ്പിന്റെ സവിശേഷതകൾ ഇങ്ങനെ…
അടിമാലി: നാട്ടുംപുറത്തു കാണപ്പെടുന്ന സാധാരണ പാന്പുകളെ മാത്രം കണ്ടുപരിചയിച്ച അടിമാലിക്കാർക്ക് കൗതുകമായി “കളർ ഫുൾ’ പാന്പ്. വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന പറക്കാൻ കഴിവുള്ള ക്രിസോഫീലീയ ഓർണാട്ടാ എന്ന പാന്പിനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനിൽനിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ മരങ്ങളിൽ ഒന്നിൽ തൂങ്ങിക്കിടന്നിരുന്ന പാന്പിനെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു വനപാലകരെത്തി പിടികൂടി കാട്ടിൽ തുറന്നുവിട്ടു. പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനം പാന്പാണ് നാഗത്താൻ പാന്പ്. പറക്കും പാന്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയുള്ളതാണ് പാന്പ്. മരംകയറി പാന്പുകളായ ഇവ മുകളിൽനിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാന്പ് എന്നൊരു പേരുകൂടിയുണ്ട്. നാഗത്താൻ പാന്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുന്പലുകളുടെ അരികുകൾ…
Read Moreപശുവിൻ പാലിൽ സ്വർണമുണ്ടെന്ന ദിലീപ് ഘോഷിന്റെ പ്രസംഗം; പശുക്കളെ വച്ച് സ്വർണപ്പണയം ആവശ്യപ്പെട്ട കർഷകൻ; പശ്ചിമ ബംഗാളിൽ നിരവധി കർഷകർ പശുക്കളുമായി ഓഫീസുകൾ കയറിയറങ്ങുന്നു
കൊൽക്കത്ത: പശുക്കളെ വെച്ച് സ്വർണപ്പണയം ആവശ്യപ്പെട്ട് കർഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽവൈറൽ. പശുവിൻപാലിൽ സ്വർണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വർണപ്പണയം വെക്കാമെന്ന പ്രതീക്ഷയിൽ സുസന്ദ മണ്ഡൽ ദങ്കുനിയിലെ മണപ്പുറം ബ്രാഞ്ചിനെ സമീപിച്ചത്. “പശുവിൻ പാലിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്റെ കുടുംബം ഈ പശുക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവിൽ 20 പശുക്കളാണുള്ളത് സ്വർണ്ണ വായ്പ ലഭിക്കുകയാണെങ്കിൽ എനിക്കെന്റെ ബിസിനസ്സ് വിപുലപ്പെടുത്താമല്ലോ എന്നും കർഷകൻ ബ്രാഞ്ചിലെത്തി പറഞ്ഞു.ഒരുമണിക്കൂർ കാത്തുനിന്നിട്ടും വായ്പ ലഭിക്കാത്തതിനാൽ സുസന്ദ പഞ്ചായത്ത് ഓഫീസിലെത്തി പരാതി പറഞ്ഞശേഷമാണ് മടങ്ങിയത്. ദിവസവും നിരവധി കർഷകരാണ് ലോണ്‍ ആവശ്യപ്പെട്ട് വരുന്നതെന്ന് ചണ്ഡിറ്റാല പഞ്ചായത്ത് അധികൃതർ പറയുന്നു. 15-16 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് സ്വർണ പണയവായ്പ വേണമെന്നാണ് ഇവരുടെ ആവശ്യം.നാടൻ പശുക്കളുടെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാൾ…
Read Moreനടുക്കഷണം തിന്നുമ്പോള്‍ മൂര്‍ഖന്റെ തന്നെയായാല്‍ എന്താണ് കുഴപ്പം ! ധൈര്യശാലികളെ കാത്തിരിക്കുന്നത് പാമ്പ് രൂചികളുടെ വിസ്മയ ലോകം; വിയറ്റ്നാമിലെ പാമ്പ് റസ്റ്റോറന്റിലെ അകകാഴ്ചകള്‍ ഇങ്ങനെ…
പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണമെന്ന് പറയാറുണ്ട്. ഇങ്ങനെ പാമ്പിനെ തിന്നാന്‍ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് വിയറ്റ്നാം. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വിയറ്റ്നാമില്‍ ഇത്തരം നിരവധി റസ്റ്ററന്റുകളുണ്ട്. നടുക്കഷ്ണം മാത്രമല്ല തൊലി വരെ ഉപയോഗിച്ച് കിടുക്കന്‍ ഭക്ഷണമുണ്ടാക്കിത്തരും, വിയറ്റ്നാമിലെ ഈ ഹോട്ടല്‍. ഹാനോയ്ക്കടുത്തുള്ള ങ്ങുയെന്‍ വാന്‍ ദുക് ആണ് പാമ്പ് വിഭവങ്ങള്‍ ആസ്വദിക്കാനായി ഇവിടെയെത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഹോട്ടല്‍. ഇരുപതു വര്‍ഷമായി ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു. വിയറ്റ്നാമിന്റെ തനതു പാചക ശൈലി തന്നെയാണ് പാമ്പു വിഭവങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത്. പാമ്പുവിഭവങ്ങള്‍ രുചിക്കാന്‍ പോകുമ്പോള്‍ മൂക്കിലേക്ക് ആദ്യം വരുന്നത് ഫ്രഷ് തുളസിയിലയുടെയും വെളുത്തുള്ളിയുടെയും ഫിഷ് സോസിന്റെയും ഗന്ധമാണ്. സാഹസികരായ ഭക്ഷണപ്രിയര്‍ക്ക് ഒറ്റയടിക്കു വിഴുങ്ങാനായി പാമ്പിന്റെ ഹൃദയവും ഇവിടെ കിട്ടും! ഇവിടെ മെനു ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. കടന്നു ചെല്ലുമ്പോള്‍ത്തന്നെ ഏതുതരം…
Read Moreഅനാരോഗ്യകരമായ ജീവിതശൈലി; 50 കഴിഞ്ഞ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ കൂടുന്നു; പത്തൊമ്പത് വർഷത്തിനിടെ കാൻസർ ബാധിതരുടെ എണ്ണത്തിൽ 220 ശതമാനം വർധനയെന്ന് റിപ്പോർട്ട്
കൊച്ചി: പുരുഷന്മാരിൽ അൻപതിനു മുകളിൽ പ്രായമുള്ളവരിൽ പ്രോസ്റ്റേറ്റ് കാൻസർ കൂടുതലായി കാണപ്പെടുന്നുണ്ടെന്നു കൊച്ചി ലേക്ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വകുപ്പു മേധാവിയും സീനിയർ കണ്‍സൽട്ടന്റ് യൂറോളജിസ്റ്റും ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. ജോർജ് പി. ഏബ്രഹാം. രാജ്യത്ത് 25,000 പേർക്കു പ്രതിവർഷം പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തുന്നുണ്ടെന്നും കാൻസർ ബോധവത്കരണ ദിനത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ അപകടകരമായ കണക്കുകളാണു പുറത്തുവരുന്നത്. പ്രായം കൂടുന്തോറും രോഗഭീഷണിയും വർധിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം പുരുഷന്മാരിൽ പൊതുവേ 65 – 69 പ്രായത്തിലാണു നടക്കാറുള്ളത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് 1990 മുതൽ പ്രോസ്റ്റേറ്റ് കാൻസർ രോഗബാധിതരുടെ എണ്ണത്തിൽ 220 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 2020 ഓടെ ഇതു വീണ്ടും വർധിക്കുമെന്നാണു നാഷണൽ കാൻസർ റെജിസ്ട്രി പ്രോഗ്രാം കണക്കാക്കുന്നത്. വിപരീത ജീനുകളുടെ സാന്നിധ്യംകൊണ്ട് പ്രോസ്റ്റേറ്റ് ഗ്രന്ഥികളിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതോടെയാണു പ്രോസ്റ്റേറ്റ്…
Read Moreഇതൊക്കെയെന്ത്! മുടി ചീകിയൊതുക്കി കണ്ണാടിയും വച്ച് അടിപൊളി ലുക്കിലുള്ള ജോളിയെ കണ്ട് വാപൊളിച്ച് ആളുകള്‍; വൈദ്യ പരിശോധനയ്ക്ക് എത്തിയത് മിസ് കൂളായി…
നഷ്ടപ്പെട്ട ഗ്ലാമര്‍ വീണ്ടെടുത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി ആളുകളെയാകെ ഞെട്ടിക്കുകയാണ്. പോലീസ് കസ്റ്റഡിയിലെ ജീവിതം തനിക്ക് യാതൊരു അലോസരവുമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖഭാവം. ആറുപേരെ കൊന്നതിന്റെ പശ്ചാത്താപം ലവലേശം പോലും ആ മുഖത്ത് കാണാനില്ല. ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലില്‍ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവര്‍. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാന്‍ പോലും…
Read Moreവര്‍ഷാവര്‍ഷം മകളുടെ കന്യകാത്വ പരിശോധന നടത്തും ! അമേരിക്കന്‍ റാപ്പറിന്റെ വെളിപ്പെടുത്തല്‍ തിരികൊളുത്തിയിരിക്കുന്നത് വന്‍ വിവാദത്തിന്…
ടി ഐ എന്ന പേരില്‍ പ്രശസ്തനായ അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂണിയര്‍ നടത്തിയ പ്രസ്താവന വന്‍വിവാദത്തിലേക്ക്. മകളുടെ കന്യകാത്വം എല്ലാവര്‍ഷവും പരിശോധിക്കുമെന്ന വെളിപ്പെടുത്തല്‍ നടത്തിയാണ് താരം ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നത്.ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തല്‍. എല്ലാവര്‍ഷവും കന്യകാത്വ പരിശോധനയ്ക്കായി മകളെ ഗൈനക്കോളജീസ്റ്റിന്റെ അടുത്തു കൊണ്ടുപോകാറുണ്ട്. അവളുടെ 18-ാമത്തെ പിറന്നാള്‍ ഇപ്പോള്‍ കഴിഞ്ഞു. ഇതുവരെ അവള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും എനിക്ക് പറയാനാകുമെന്നാണ് ഹാരീസ് പറയുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന നസാനിന് മന്ദി, നാദിയ മോഹം എന്നിവര്‍ ഹാരീസ് തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് ഹാരീസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഇവര്‍ക്ക് മനസ്സിലായി. 16-ാമത്തെ ജന്മദിനത്തിനാണ് ആദ്യമായി പരിശോധിച്ചത്. ഇപ്പോള്‍ ജന്മദിന പാര്‍ട്ടി കഴിഞ്ഞാല്‍ കതകില്‍ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു…
Read Moreകേരളത്തില്‍ നിന്ന് 3ജി റദ്ദാക്കാനൊരുങ്ങി എയര്‍ടെല്‍; 2ജി നെറ്റ് വര്‍ക്ക് ലാഭകരമെന്ന് കമ്പനി;പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…
കേരളം ഉള്‍പ്പെടെയുള്ള സര്‍ക്കിളുകളില്‍ നിന്ന് 3ജി നെറ്റ്വര്‍ക്ക് പിന്‍വലിക്കാനൊരുങ്ങി എയര്‍ടെല്‍. 3ജി ലഭിച്ചു കൊണ്ടിരുന്ന സ്ഥലങ്ങളില്‍ ഇനി 4ജിയായിരിക്കും ലഭിക്കുക. എന്നാല്‍ 2ജി നെറ്റ്വര്‍ക്ക് നിലനിര്‍ത്തിയിട്ടുണ്ട്. കേരളത്തിലും വൈകാതെ തന്നെ 3ജി നെറ്റ്വര്ക്കുകള് റദ്ദാക്കുമെന്ന് കമ്പനി അറിയിപ്പ് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ 2ജി നെറ്റ്വര്ക്കുകള് ഗണ്യമായ വരുമാനം തുടരുന്നതിനാലാണ് പ്രവര്‍ത്തനക്ഷമമായി തുടരുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിറ്റാല്‍ പറഞ്ഞു. ഡല്‍ഹി പോലുള്ള സര്‍ക്കിളുകളില്‍ പോലും 2ജി ഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് ഗണ്യമായ വരുമാനം ലഭിക്കുന്നു. അതിനാല്‍ എയര്‍ടെല്ലിന്റെ 2ജി നെറ്റ്വര്‍ക്ക് അടച്ചുപൂട്ടാന്‍ പദ്ധതിയില്ല. എന്നാല്‍ 3ജി നെറ്റ് വര്‍ക്ക് വന്‍നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് 3ജി റദ്ദാക്കാനുള്ള കാരണം. മൊബൈല്‍ ഫോണുകള്‍ക്കായുള്ള അതിവേഗ വയര്‍ലെസ് ആശയവിനിമയത്തിനുള്ള ഒരു മാനദണ്ഡമാണ് വോയ്സ് ഓവര്‍ ലോംഗ് ടേം എവലൂഷന്‍ (VoLTE). ഇന്ത്യയില്‍ ജിയോയാണ് ആദ്യമായി 4ജി-വോള്‍ട്ടി നെറ്റ്വര്‍ക്ക്…
Read More