നരേന്ദ്ര മോദി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ 2,000 രൂപാ നോട്ടിന്റെ അച്ചടി നിർത്തിയതിനെ ട്രോളി സോഷ്യൽ മീഡിയ. സാന്പത്തിക അടിത്തറയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയത്. കള്ളനോട്ട് തടയാനും ഭീകരപ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് നോട്ട് നിരോധിച്ചതെന്നായിരുന്നു സർക്കാർ വാദം. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച് പകരം പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ട് പുറത്തിറക്കി. ഇപ്പോൾ കള്ളനോട്ട് ഭീഷണി കാരണം രണ്ടായിരം നോട്ടിന്റെ അച്ചടി നിർത്തിയിരിക്കുകയാണ്. പുതിയ നോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സാന്പത്തിക വർഷം ഇതുവരെ 2,000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരം ആർബിഐ നൽകിയിരിക്കുന്ന മറുപടി. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് 2018-19 വർഷം 329.1 കോടി 2,000 രൂപാനോട്ടുകളാണ് വിപണിയിലുള്ളത്. ആകെയുള്ള നോട്ടുകളിൽ മൂന്നു ശതമാനം മാത്രമാണിത്. 2018-19 സാന്പത്തിക വർഷം…
Read MoreCategory: Today’S Special
ആമ്പല്‍ വസന്തത്തില്‍ പര്‍പിള്‍ പട്ടണിഞ്ഞ് മലരിക്കല്‍! കോട്ടയത്തിന്റെ ആമ്പല്‍ക്കുളത്തിലേക്ക് ജനപ്രവാഹം; കാണാനാഗ്രഹിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വരിക, കഴിവതും രാവിലെതന്നെ
കിലോമീറ്ററുകള്‍ നീണ്ടുപരന്നു കിടക്കുന്ന ഏക്കറുകണക്കിനു നെല്പാടം. ഈ പാടങ്ങളെ മുഴുവന്‍ പര്‍പിള്‍ പട്ടണിയിച്ച് ആമ്പല്‍പൂക്കള്‍ പൂത്തുലഞ്ഞപ്പോള്‍ മിഴി തുറന്നതു വിസ്മയക്കാഴ്ച. ഇന്ന് ഈ വിസ്മയക്കാഴ്ച കാണാന്‍ മലരിക്കല്‍ എന്ന കൊച്ചു ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയാണ് കേരളക്കരയൊട്ടാകെ. എല്ലാ വര്‍ഷവും ആമ്പല്‍ പൂക്കള്‍ വിരിയുന്നുണ്ടെങ്കിലും 2018ല്‍ വില്ലേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലരിക്കലിനെ തെരഞ്ഞെടുത്തതോടെയാണ് ഈ കൊച്ചുഗ്രാമം ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്. കോട്ടയംകാരുടെ ഫെയ്സ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രൊഫൈല്‍ പിക് ആയി ആമ്പല്‍പൂക്കള്‍ ഇടംപിടിച്ചപ്പോഴാണ് മലരിക്കല്‍ വീണ്ടും ആമ്പല്‍ പൂവിന്റെ വസന്തഭൂമിയായി മാറിയതു നാട്ടുകാര്‍ അറിഞ്ഞതും. ഇന്ന് ഇവിടേക്ക് അക്ഷരാര്‍ഥത്തില്‍ ജനപ്രവാഹം തന്നെയാണ്. മറ്റ് സ്ഥലങ്ങളേ അപേകഷിച്ച് അതിരാവിലെയാണ് ഇവിടെ വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ തിരക്ക്. ഇതിനു കാരണം മറ്റൊന്നുമല്ല. അതിരാവിലെ പൂത്തുലഞ്ഞു നില്ക്കുന്ന ആമ്പല്പൂവുകള് 10, 11 മണിയോടെ കൂമ്പിത്തുടങ്ങും. അതു കൊണ്ടു തന്നെ ഈ മനോഹരദൃശ്യം…
Read Moreബ്ലൂ കാർഡ് വീസ! 82,000 കംപ്യൂട്ടർ വിദഗ്ധരെ തേടി ജർമനി; പ്രതിവര്‍ഷം 48,000 മുതല്‍ 60,000 യൂറോ വരെ ശമ്പളം; ഒരു ഏജന്‍സിയുടെയും സഹായം വേണ്ട
ബർലിൻ: ജർമനിയിലെ ഏറ്റവും ജനപ്രിയ ജോലികളിലൊന്നായ ഐടി മേഖലയിൽ കംപ്യൂട്ടർ വിദഗ്ധരെ തേടി ജർമൻ കന്പനികൾ വീണ്ടും വാതിൽ തുറക്കുന്നു. തൊഴിൽ വിപണിയിൽ നന്നായി പരിശീലനം ലഭിച്ച, യോഗ്യതയുള്ള മികച്ച കംപ്യൂട്ടർ പ്രഫഷണലുകൾക്കു മികച്ച അവസരങ്ങളുമായിട്ടാണ് ഐടി കന്പനികളുടെ നെട്ടോട്ടം. ജർമനിയിൽ അടിയന്തരമായി 82,000ലേറെ ഐടി കംപ്യൂട്ടർ വിദഗ്ധരെ ആവശ്യമുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ പഠന റിപ്പോർട്ട് വന്നത്. ചെറുതും വലുതുമായ 2000ഓളം ജർമൻ കന്പനികളിലാണ് ഈ തൊഴിലവസരങ്ങൾ. ബ്ലൂ കാർഡ് വീസ നിലവിൽ ഐടി മേഖലയിലേക്കു പുറംരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ ഒട്ടനവധി എത്തുന്നുണ്ട്. ഇവർക്കൊക്കെ ഇംഗ്ലീഷ് അടിസ്ഥാനമാണ്. എന്നാൽ, ജർമൻഭാഷതന്നെ വേണമെന്ന ചില കന്പനികളുടെ കാർക്കശ്യം കാരണം ഇന്ത്യയിൽനിന്നു, പ്രത്യേകിച്ചു കേരളത്തിൽനിന്നുള്ള ഐടി വിദഗ്ധർ ഇങ്ങോട്ടേക്കു കുടിയേറാൻ മടിക്കുകയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാൻ ജർമൻ ഭാഷ ഐടി വിദഗ്ധർക്കു നിർബന്ധമാക്കേണ്ടതില്ലെന്നു കന്പനികൾ ആവശ്യപ്പെടുന്നത് ഈ മേഖലയിലെ ജോലിക്കാരുടെ ദൗർലഭ്യമാണു…
Read Moreജീവിതത്തിലാദ്യമായി വിമാനം പറത്താൻ പോകുന്നുവെന്ന്! കോക്പിറ്റിൽ സിനിമാ താരത്തിന്റെ “സെൽഫി ഷൂട്ട്’; പൈലറ്റിന്റെ പണിപോയി, ആജീവനാന്ത വിലക്ക്
കെയ്റോ: ഈജിപ്തിൽ സിനിമാ താരത്തെ കോക്പിറ്റിൽ കയറാൻ അനുവദിച്ച പൈലറ്റിന് ആജീവനാന്ത വിലക്ക്. സിനിമാ താരവും പിന്നണി ഗായകനുമായ മുഹമ്മദ് റമദാനാണ് പൈലറ്റിന്റെ അനുവാദത്തോടെ കോക്പിറ്റിൽ കയറിയത്. വിമാനം പറന്നുകൊണ്ടിരിക്കെ കോക്പിറ്റിലേക്ക് കയറി സഹപൈലറ്റിന്റെ സീറ്റിൽ ഇരുപ്പുറപ്പിച്ച റമദാൻ ഇതിന്റെ വീഡിയോ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഏഴ് മില്യണിലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള തന്റെ യൂട്യൂബ് ചാനലിലേക്കും ട്വിറ്റർ- ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലേക്കുമാണ് റമദാൻ വീഡിയോ പോസ്റ്റ് ചെയ്തത്. “ജീവിതത്തിലാദ്യമായി വിമാനം പറത്താൻ പോകുന്നുവെന്ന്’ പോസ്റ്റിനൊപ്പം താരം പറയുന്നുമുണ്ട്. പൈലറ്റിന് മാത്രം നിയന്ത്രിക്കാൻ അനുവാദമുള്ള വിമാനത്തിന്റെ കൺട്രോൾ വീലിൽ കൈവച്ചുകൊണ്ടാണ് റമദാൻ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരുൾപ്പടെ നിരവധിപ്പേർ റമദാനെതിരെ രംഗത്തു വന്നു. താരത്തെ ബഹിഷ്കരിക്കണമെന്നും നടപടിയെടുക്കമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് പൈലറ്റിനെതിരെയും സഹപൈലറ്റിനെതിരെയും ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ വകുപ്പ് കർശന…
Read More2000 നോട്ടിന്റെ കള്ളനോട്ട് വ്യാപകം; പിൻവലിച്ചേക്കുമെന്ന് അഭ്യൂഹത്തിനൊപ്പം പുതിയ 2000 നോട്ടിന്റെ പ്രത്യേകതകൾ ചൂണ്ടി സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ…
മോദി സർക്കാർ ഏറെ കൊട്ടിയാഘോഷിച്ച് ഇറക്കിയ 2000 രൂപാ നോട്ടിന്റെ അച്ചടി നിർത്തിയതിനെ ട്രോളി സോഷ്യൽ മീഡിയ. സാന്പത്തിക അടിത്തറയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയത്. കള്ളനോട്ട് തടയാനും ഭീകരപ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് നോട്ട് നിരോധിച്ചതെന്നായിരുന്നു സർക്കാർ വാദം. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച് പകരം പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ട് പുറത്തിറക്കി. ഇപ്പോൾ കള്ളനോട്ട് ഭീഷണി കാരണം രണ്ടായിരം നോട്ടിന്റെ അച്ചടി നിർത്തിയിരിക്കുകയാണ്. പുതിയ നോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സാന്പത്തികവർഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരം ആർബിഐ നൽകിയിരിക്കുന്ന മറുപടി. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് 2018-19 വർഷം 329.1 കോടി 2000 രൂപാനോട്ടുകളാണ് വിപണിയിലുള്ളത്. ആകെയുള്ള നോട്ടുകളിൽ മൂന്നുശതമാനംമാത്രമാണിത്. 2018-19 സാന്പത്തികവർഷം 2000 രൂപയുടെ 4.7 കോടി പുതിയ…
Read Moreരണ്ടു ദശാബദ്ത്തിനുള്ളില് വേമ്പനാട്ടു കായല്‍ ചതുപ്പു നിലമാകും ! പുതിയ പഠന റിപ്പോര്‍ട്ട് മലയാളികളെയാകെ ഞെട്ടിക്കുന്നത്…
മലയാളികളെയാകെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് കുഫോസ്. 20 വര്‍ഷത്തിനകം വേമ്പനാട്ടുകായല്‍ ചതുപ്പു നിലമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. കായലിന്റെ ആഴം കുറയുന്നതിനാല്‍ മഴക്കാലത്ത് പോലും വെള്ളം കരയിലേക്ക് ഇരച്ച് കയറുന്നുവെന്നാണ് ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ പഠനത്തില്‍ കണ്ടെത്തിയത്. കിഴക്കന്‍ പ്രദേശത്തെ നദികളില്‍ നിന്നും കായലിലേക്ക് എത്തുന്ന വെള്ളം ശേഖരിക്കാനുള്ള ശേഷി കായലിന് നഷ്ടമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്കലടിഞ്ഞതുമൂലം ഇപ്പോള്‍ തന്നെ കായലിന്റെ അടിത്തട്ടിത്തട്ടില് സസ്യങ്ങള്‍ വളരാന്‍ തുടങ്ങിയെന്ന് അന്താരാഷ്ട്ര കായല്‍ ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു. ആഴം കുറഞ്ഞതോടെ സൂര്യപ്രകാശം കായലിന്റെ അടിത്തട്ടിലേക്ക് എത്തിത്തുടങ്ങിയതോടെയാണിത്. കൊച്ചി-വൈപ്പിന്‍ ഭാഗത്തെ പാലങ്ങളുടെ നിര്‍മാണ ശേഷം ഉപേക്ഷിച്ച വസ്തുക്കളും പാലങ്ങള്‍ക്കടിയില്‍ അടിഞ്ഞുകൂടിയ മാലിന്യവും നീക്കം ചെയ്ത് ഒഴുക്കു പുനഃസ്ഥാപിക്കേണ്ടത് അനിവാര്യതയാണ്. 25 വര്‍ഷത്തിനിടയില്‍ കായലിന്റെ വിസ്തൃതി 30% കുറഞ്ഞു. 1930ല്‍ തണ്ണീര്‍മുക്കം ഭാഗത്ത് വേമ്പനാട്ടു കായലിന്റെ ആഴം 8- 9 മീറ്റര്‍…
Read Moreകോളജുകളിലും യൂണിവേഴ്സിറ്റികളിലും മൊബൈല്‍ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ് ! ഉത്തരവ് അധ്യാപകര്‍ക്കും ബാധകമാവും…
ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കി. സര്‍വകലാശാലയുടെയും കോളേജുകളുടെയും ഉള്ളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കാനോ ഉപയോഗിക്കാനോ ഇനി അനുവാദമില്ല. അധ്യാപകര്‍ക്കും ബാധകമാണ് പുതിയ നിയമം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപനം ഉറപ്പുവരുത്തുന്നതിനായാണ് മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. കോളേജ് സമയങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് ഫോണ്‍ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് വിലക്കിയിരുന്നു.
Read Moreപുറമ്പോക്കിലെ ഷെഡില്‍ പോലീസ് പരിശോധിച്ചപ്പോള്‍ ഇറങ്ങിയോടിയത് സ്ത്രീവേഷത്തിലുള്ള പുരുഷന് ! സംഭവം ഇങ്ങനെ…
പാലസ് റോഡില്‍ വനിതാ കോളജിനും ഹയര്‍ സെക്കന്‍ഡറി സ്കൂളിനും തൊട്ടടുത്തുള്ള ഷെഡില്‍ എക്സൈസും നഗരസഭ അധികൃതരും നടത്തിയ സംയുക്ത പരിശോധനയെത്തുടര്‍ന്ന് നടന്നത് നാടകീയ സംഭവങ്ങള്‍. ഷെഡില്‍ നിന്ന് ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും കണ്ടെടുത്തു. മുന്‍ഭാഗം പൂട്ടിയിരുന്നതിനാല്‍ പിറകിലൂടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അവരെ കണ്ടപ്പോള്‍ അകത്തെ കട്ടിലില്‍ കിടന്നിരുന്ന, സ്ത്രീവേഷമണിഞ്ഞ പുരുഷന് ഇറങ്ങിയോടി. ഉദ്യോഗസ്ഥര്‍ പിന്നാലെ പാഞ്ഞെങ്കിലും ഇയാളെ പിടിക്കാനായില്ല. ഷെഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന കച്ചവടം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. റോഡിന്റെ പുറമ്പോക്കിലാണ് ഷെഡ്. ഇതിനു മുമ്പില്‍ സ്ഥിരമായി ഇരുന്ന ചെരുപ്പുകുത്തിയെ കുറേദിവസമായി കാണാനില്ലാത്തതും സംശയത്തിനിട നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലഹരിമരുന്ന് കേസില്‍ ജയിലിലാണെന്നു വിവരം ലഭിച്ചു. രാത്രിയില്‍ ഈ വഴിയ്ക്കു കൂടെ പോയ ആളുകളെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും പണം പിടുങ്ങുകയും ചെയ്ത സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം…
Read Moreകാക്കകള്‍ എന്നു വച്ചാല്‍ അദ്ദേഹത്തിന് ജീവനായിരുന്നു ! കാക്കകളെ കണ്ടാല്‍ അന്നേരം തന്നെ വെടിവെച്ചിട്ട് കറിവെച്ചു കഴിക്കുന്ന ഒരേയൊരു നായകനെ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞ് നടന് രാഘവന്
മലയാളത്തിലെ അനശ്വര നടന്മാരില് ഒരാളായിരുന്നു കെ.പി ഉമ്മര്‍. അതേ ഉമ്മറിന്റെ കാക്കപ്രിയത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് രാഘവന്. കാക്കയിറച്ചി ഉമ്മറിന്റെ ഒരു ദൗര്‍ബല്യമായിരുന്നുവെന്നും എവിടെ കാക്കകളെ കണ്ടാലും വേട്ടയാടി പിടിച്ച് കറിവെച്ചു കഴിക്കുന്നത് ഉമ്മറിന്റെ ശീലമായിരുന്നുവെന്ന് രാഘവന് പറയുന്നു. വിന്‍സെന്റ് സംവിധാനം ചെയ്ത നഖങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഉമ്മറിന്റെ കാക്കവേട്ട. പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനാകട്ടെ മലമുകളിലും. അതിനടുത്തുള്ള എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു തങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നതെന്ന് രാഘവന് പറയുന്നു. ”ബംഗ്ലാവില്‍ വെച്ചാണ് രസകരമായ കാര്യം നടന്നത് ഉമ്മുക്ക(കെ.പി ഉമ്മര്‍) ഒരു ഭക്ഷണപ്രിയനാണ്. അവിടെ എസ്റ്റേറ്റ് ഉടമസ്ഥന്റെ കൈവശമാകട്ടെ ഒരു എയര്ഗണുമുണ്ട്. നല്ല കറുത്ത കാക്കകള്‍ തലങ്ങും വിലങ്ങും പറന്നു നടപ്പുണ്ട് അവിടെ. നമ്മള് സാധാരണ കാണുന്ന കാക്കകളേക്കാളും വലുപ്പമേറിയതായിരുന്ന അവ. ഇതു കണ്ടപ്പോള്‍ ഉമ്മുക്കയ്ക്ക് ഒരു ആഗ്രഹം. ഈ കാക്കകളെ വെടിവെച്ച്…
Read Moreലവ് ആക്ഷന്‍ ഡ്രാമ ! ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാനായി സഹോദരന്മാര് തമ്മില്‍ പൊരിഞ്ഞ പോരാട്ടം; രാജസ്ഥാനിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കടുവകളുടെ ഏറ്റുമുട്ടല്‍ വൈറലാകുന്നു…
രാജസ്ഥാനിലെ രന്തംബോര്‍ നാഷണല്‍ പാര്‍ക്കിലെ കടുവാ സഹോദരന്മാരുടെ പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഐ.എഫ്.എസ് ഓഫീസര്‍ ആയ പ്രവീണ്‍ കസ്വാന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് റീട്വീറ്റ് ചെയ്തത്. ഒരു പെണ്‍കടുവയുടെ ഇഷ്ടംപിടിച്ചു പറ്റാനായിരുന്നു ഈ പോരാട്ടം. അങ്ങേയറ്റം അക്രമാസക്തവും ക്രൂരവുമായ ഏറ്റുമുട്ടല്‍ എന്നാണ് ഓഫീസര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ശാര്‍മിളി എന്ന കടുവയുടെ മക്കളായ കടുവ സഹോദരങ്ങളാണ് ഒരു പെണ് കടുവയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടിയത്. പാര്‍ക്കിലെ ടി57 നമ്പറിലുള്ള സിംഗ്സ്ത്, ടി58 നമ്പറിലുള്ള റോക്കി എന്നിവര്‍ തമ്മില്‍ ടി39 നമ്പരുകാരി നൂറിനു വേണ്ടിയായിരുന്നു പോരാട്ടം. കടുവകളില്‍ ഒരെണ്ണം പതുങ്ങിവന്ന് ആക്രമണം തുടങ്ങുകയായിരുന്നു. പിന്നീട് മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടം. അടി തുടങ്ങിയതോടെ രംഗം പന്തിയല്ലെന്നു കണ്ട നൂര്‍ സ്ഥലത്തുനിന്ന് നൈസായി മുങ്ങി. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്കും കാര്യമായ പരിക്കൊന്നുമില്ലെന്ന് പ്രവീണ്‍ കസ്വാന് ഐ.എഫ്.എസ്…
Read More