മനുഷ്യ ജീവനേക്കാൾ പശുവിന് പ്രാധാന്യം നൽകുന്ന രാജ്യത്തിന്റെ അവസ്ഥ എത്രമാത്രം അപകടകരമാണെന്ന് തെളിയിക്കുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റേയും രാജ്യത്തെ പൗരന്മാരുടെയും വികസനത്തിന് ഊന്നൽ നൽകാതെ ഇത്തരം ആക്രമണങ്ങളുടെ പിന്നാലെ പോകുന്നത് രാജ്യത്തെ പിന്നിലേക്ക് മാത്രമേ കൊണ്ടുപോകു. ഇപ്പോഴിത നാഗാലാൻഡിൽ വച്ചു നടന്ന മിസ് കൊഹിമ 2019 സൗന്ദര്യമത്സരത്തിനിടെ പ്രധാനമന്ത്രിയോട് സംസാരിക്കുവാൻ അവസരം ലഭിച്ചാൽ എന്ത് ചോദിക്കുമെന്ന വിധികർത്താക്കളുടെ ചോദ്യത്തിന് 18കാരി നൽകിയ മറുപടിയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മിസ് കൊഹിമ മത്സരത്തിനിടെയാണ് സംഭവം നടന്നത്. വിധികർത്താക്കളുടെ ചോദ്യത്തോട് വികുനോ സച്ചു പറഞ്ഞ മറുപടിയിങ്ങനെ. “പശുക്കളേക്കാളും കൂടുതൽ ശ്രദ്ധ സ്ത്രീകൾക്ക് നൽകണമെന്ന് ആവശ്യപ്പെടും’. സച്ചുവിന്റെ വാക്കുകൾ അമ്പരപ്പോടെ കേട്ടിരുന്ന സദസും വിധികർത്താക്കളും ഒരു നിമിഷം പകച്ചു പോയെങ്കിലും പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നു.
Read MoreCategory: Today’S Special
എല്ലാവരും കൂടി പറ്റിച്ചു ! രാജ്യത്തെ മറ്റ് ടെലികോം കമ്പനികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ട്രായിയെ സമീപിച്ച് ജിയോ…
രാജ്യത്തെ മറ്റ് ടെലികോം സേവനദാതാക്കള്ക്കെതിരേ പരാതിയുമായി റിലയന്‍സ് ജിയോ ട്രായിയെ സമീപ്പിച്ചു. എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ അനധികൃതമായി ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ജിയോയില്‍ നിന്നും അനധികൃതമായി ഈടാക്കിയെന്ന് കാണിച്ചാണ് ട്രായിക്ക് റിലയന്‍സ് ജിയോയുടെ കത്ത്. ലാന്‍ഡ്ലൈന്‍ നമ്പറുകള്‍ മൊബൈല്‍ നമ്പറുകളാക്കി കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ജിയോ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ ഇത്തരത്തില്‍ നഷ്ടം വരുത്തിയ ടെലികോം കമ്പനികള്‍ക്ക് പിഴ വിധിക്കണമെന്നും ജിയോ ട്രായിയോട് ആവശ്യപ്പെട്ടു.കോള്‍ സെന്റര്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകളായി മറ്റ് സേവനദാതാക്കള്‍ മൊബൈല്‍ നമ്പറുകളാണ് നല്‍കിയതെന്നും ജിയോ ട്രായിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപയോക്താക്കള്‍ കോള്‍ സെന്ററിലേക്കോ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്കോ വിളിക്കുമ്പോള്‍ ഈ മൊബൈല്‍ നമ്പറിലേക്കാവും ആദ്യം കോള്‍ പോവുക. ഈ മൊബൈല്‍ നമ്പര്‍ ഇത്തരം കോളുകള്‍ കോള്‍ സെന്റര്‍ അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് കണക്ട് ചെയ്യുന്നു. കോളുകള്‍…
Read Moreഒന്ന് അടങ്ങ് മത്തേയോ…മെസിയുടെ ഗോള്‍ഡന്‍ ഷൂവിനായി പിടിവലി കൂടി മക്കള്‍;വീഡിയോ വൈറലാകുന്നു
ലയണല്‍ മെസി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം ഏറ്റുവാങ്ങിയ വേദിയില്‍ താരമായത് മെസിയുടെ രണ്ടാമത്തെ മകന് മത്തേയോ മെസി. ആറാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം മെസി സ്വീകരിച്ച വേദിയിലായിരുന്നു രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ലാ ലിഗയില്‍ കഴിഞ്ഞ സീസണില്‍ 36 ഗോളുകള്‍ അടിച്ചു കൂട്ടിയതാണ് മെസിയെ പുരസ്കാരത്തിനര്‍ഹനാക്കിയത്.തുടര്‍ച്ചയായ മൂന്നാം വട്ടമാണ് മെസി ഈ പുരസ്കാരം നേടുന്നത്. പുരസ്കാരം ഏറ്റുവാങ്ങാനായി മെസി എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം. പുരസ്കാരം നല്‍കുന്നതിന് മുമ്പായി അവതാരകര്‍ മെസിയുടെ മക്കളെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. പിന്നാലെ, ഗോള്‍ഡന്‍ ഷൂ ചേട്ടന് തിയാഗോയുടെ കൈയ്യില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അനിയന് മത്തേയോവിന് അത് ഒട്ടും ഇഷ്ടമായില്ല.മെസിയുടെ അരികില്‍നിന്നു തിയോഗോയുടെ അടുത്ത് പാഞ്ഞെത്തിയ മത്തെയോ ഷൂവില്‍ പിടിമുറുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ പുരസ്കാരത്തിനായി പിടിവലിയായി. ഒടുവില്‍ മത്തെയോ തന്നെ ജയിച്ചു. ചേട്ടന്റെ കൈയില്‍നിന്നു പുരസ്കാരം പിടിച്ചുവാങ്ങി…
Read Moreഇന്ത്യയുടെ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന് നാസയുടെ ഉറപ്പ് ! പ്രദേശത്തെ ചിത്രങ്ങള്‍ വെളിച്ചത്തില്‍ പകര്‍ത്തി; ഇസ്രോയ്ക്ക് ശുഭപ്രതീക്ഷ…
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന നാസയുടെ ഉറപ്പ്. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) വിക്രം ലാന്‍ഡര്‍ ലാന്‍ഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നല്ല വെളിച്ചമുള്ള സമയത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും ലാന്‍ഡറിനായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും എല്‍ആര്‍ഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു. തിങ്കളാഴ്ച എല്‍ആര്‍ഒ ഇതുവഴി പോകുമ്പോള്‍ ലൈറ്റിങ് കൂടുതല്‍ അനുകൂലമായിരുന്നു ( ഇപ്പോള്‍ ഈ പ്രദേശത്ത് നിഴല്‍ കുറവാണ്) എന്നും പെട്രോ പറഞ്ഞു. സെപ്റ്റംബര്‍ 17 ന് എല്‍ആര്‍ഒയുടെ അവസാന ഫ്ളൈ ഓവറിനിടെ എടുത്ത ചിത്രങ്ങളില്‍ വിക്രം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല. സന്ധ്യയായപ്പോള്‍ ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗത്തും മൂടിക്കെട്ടിയ നീണ്ട നിഴലുകളായിരുന്നു. തിങ്കളാഴ്ച എല്‍ആര്‍ഒ വീണ്ടും വിക്രമിന്റെ ലാന്‍ഡിംഗ് പ്രദേശത്തിനു മുകളിലൂടെ പറന്നു ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കാമറ ടീം ചിത്രങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്രം…
Read Moreതെരുവിലെ ജീവിതവും ദാരിദ്ര്യവും, പാനിപൂരി വിറ്റ് ഉപജീവനവും; പതിനൊന്നാം വയസിലെ നിശ്ചയദാർഡ്യം യശ്വസി ജയ്സ്വാളിന്റെ ഡബിൾ സെഞ്ച്വറിക്ക് കഠിനാധ്വാനത്തിന്റെ ഇരട്ടി മധുരം
തെരുവിലെ ജീവിതവും ദാരിദ്ര്യവും കഷ്ടതയും നിറഞ്ഞതായിരുന്നു കൗമാരം വിട്ടുമാറാത്ത ജയ്സ്വാളിന്റേത്. മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഗ്രൗണ്ട്സ്മാനൊപ്പം ടെന്റിലായിരുന്നു ഒരിക്കൽ താമസിച്ചത്. 11-ാം വയസിൽ ക്രിക്കറ്റ് കളിക്കാരനാകണമെന്ന് കുറിച്ചിട്ട ജയ്സ്വാൾ ആറ് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഇന്ത്യയുടെ അണ്ടർ 19 ടീമിലെത്തി. ഇപ്പോൾ മുംബൈക്കായി വിജയ് ഹസാരെയിൽ ഇരട്ട സെഞ്ചുറി നേടി സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ, ശിഖർ ധവാൻ തുടങ്ങിയവർക്കൊപ്പമെത്തി. ഉത്തർപ്രദേശ് സ്വദേശിയായ ജയ്സ്വാൾ ക്രിക്കറ്റ് സ്വപ്നവുമായാണ് മുംബൈയിലെത്തിയത്. മകന്റെ ക്രിക്കറ്റ് സ്വപ്നവും വീട്ടിലെ ദാരിദ്ര്യവും ചേർന്നപ്പോൾ മുംബൈയിലേക്ക് മാറാൻ ജയ്സ്വാളിന്റെ അച്ഛൻ അനുവദിച്ചു. മുംബൈയിലെ വോർലിയിൽ അങ്കിളിനൊപ്പം താമസിക്കാനാണ് പിതാവ് ജയ്സ്വാളിനെ പറഞ്ഞയച്ചതെങ്കിലും ഒരാൾക്കുകൂടി താമസിക്കാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. അതോടെയാണ് മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ടെന്റിൽ താമസം ആരംഭിച്ചത്. ജയ്സ്വാളിന്റെ അങ്കിളായ സന്തോഷ് മുസ്ലിം യുണൈറ്റഡ് ക്ലബ്ബിന്റെ മാനേജരായിരുന്നു. അദ്ദേഹം ഉടമകളോട് നടത്തിയ…
Read Moreപെട്ടെന്നൊരു ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് മുഖത്ത് നിറയെ പാടുകള്‍ ആയിരുന്നു ! അതെന്റെ ആത്മവിശ്വാസത്തെയാകെ തകര്‍ത്തു കളഞ്ഞു; നടി കനിഹയുടെ വെളിപ്പെടുത്തല്‍…
ശരീരത്തിന്റെ സൗന്ദര്യത്തിലല്ല മനസ്സിന്റെ സൗന്ദര്യത്തിലാണ് വിശ്വസിക്കേണ്ടതെന്ന് നമ്മള് പലപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാറുണ്ട്. ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് നടി കനിഹ. ഫേസ്ബുക്ക് ലൈവിലൂടെയാണ് കനിഹ തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പങ്കുവെച്ചത്. കനിഹയുടെ വാക്കുകള്‍ ഇങ്ങനെ… ”പെട്ടെന്നൊരുദിവസം ഞാന്‍ ഉണരുന്നത് മുഖക്കുരുവിന്റെ ലോകത്തേക്കാണ്. ഇതിനുമുന്‍പ് ഇങ്ങനെ വന്നിട്ടേയില്ല. ഒരു സിനിമാതാരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തുകളഞ്ഞു. എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. എത്രയും പെട്ടെന്ന് ഡോക്ടറിന്റെ അടുത്തേക്കോടി. അദ്ദേഹം മരുന്നുകള്‍ തന്നു. ”വളരെ നിരാശയിലായിരുന്നുവെങ്കിലും ഞാന്‍ ഒരു പാഠം പഠിച്ചു. നമ്മളെല്ലാവരും ബാഹ്യസൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ വസ്ത്രത്തിന്, ചര്‍മ്മത്തിന് അങ്ങനെ എല്ലാത്തിനും. അത് പ്രധാനം തന്നെയാണ്. പക്ഷേ ഇവയ്ക്കെല്ലാം അമിതപ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. കനിഹ പറയുന്നു. തനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ്…
Read Moreഎന്റെ സുഹൃത്തുക്കളുടെ വീട്ടു ജോലിക്കാര്‍ക്ക് പോലും നിന്നേക്കാള്‍ നിറമുണ്ട് ! ഇത്രയും വൃത്തികെട്ട നിറമുള്ള നിന്നെ ഭാര്യയാക്കാന്‍ എനിക്ക് കഴിയില്ല; തന്റെ മനസ് തകര്‍ത്തു കളഞ്ഞ സംഭവം വെളിപ്പെടുത്തി യുവ ഫോട്ടോഗ്രാഫര്‍…
കറുപ്പിന് ഏഴഴക് എന്നൊക്കെ എല്ലാവരും പറയാറുണ്ടെങ്കിലും കറുത്ത നിറത്തിന്റെ പേരില്‍ അവഗണന അനുഭവിക്കുന്ന നിരവധി ആളുകളെ നമുക്ക് ഈ സമൂഹത്തില്‍ കാണാന്‍ സാധിക്കും. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയതിനു ശേഷം ജീവിതം കരുപ്പിടിപ്പിച്ച ഒരു യുവതിയുടെ അനുഭവങ്ങളാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇരുണ്ട നിറത്തിന്റെ പേരിലുണ്ടായ ദുരനുഭവങ്ങളാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ വനിതാ ഫോട്ടോഗ്രാഫര്‍ പങ്കുവയ്ക്കുന്നത്. സ്കൂള്‍ കാലം മുതല്‍ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല. മാതാപിതാക്കളുടെ ബന്ധുവീടുകളില്‍ എത്തുമ്പോള്‍ നിറം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കള്‍ നിര്‍ദേശിക്കുമായിരുന്നു. നിറം അത്ര വലിയ പ്രശ്നമായി അന്നൊന്നും തോന്നിയിരുന്നില്ല. പരിഹാസം മടുത്ത് വളരെ കുറവ് ആളുകളെ മാത്രമാണ് സുഹൃത്തുക്കളായി ഉള്‍പ്പെടുത്തിയതെന്ന് യുവതി പറയുന്നു. അങ്ങനെ ഒരുനാള്‍ ഓര്‍ക്കുട്ടില്‍ നിന്നാണ് അയാളെ പരിചയപ്പെടുന്നത്. എന്നെ പരിഹസിക്കാതെ ഏറെ കരുതലോടെ കൊണ്ടുപോവുന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍…
Read Moreമോട്ടോര്‍ വാഹന വകുപ്പ് അയഞ്ഞു ! ലൈസന്‍സ് പുതുക്കാന്‍ എച്ചും എട്ടുമൊന്നും ഇനി വേണ്ട; വാഹനം ഓടിക്കാന്‍ അറിഞ്ഞാല്‍ മാത്രം മതിയാകും…
കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ കടുംപിടിത്തം വെടിഞ്ഞ് മോട്ടോര്‍വാഹന വകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്ക്കാലം പിഴ അടയ്ക്കേണ്ടതില്ല. അഞ്ചുവര്‍ഷം കഴിയാത്തവ പുതുക്കാന്‍ വീണ്ടും ടെസ്റ്റിന് വിധേയമാകണമെങ്കിലും എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച് കര്‍ശന നിബന്ധനകളാണ് കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരേ കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ഇളവനുവദിച്ചത്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ ആയിരം രൂപ പിഴ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തുന്നതുവരെ പിഴയില്ലാതെ പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയൊടുക്കണമെന്ന് മാത്രമല്ല, ലേണേഴ്സ് ലൈസന്‍സ് എടുത്ത് വീണ്ടും പ്രായോഗിക ക്ഷമത പരീക്ഷയ്ക്ക് വിധേയമാകണം. പക്ഷെ എച്ച് അല്ലെങ്കില്‍ എട്ട് എടുക്കേണ്ട. പകരം വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രം മതി.…
Read Moreകാട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; വേര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പാമ്പ് വരിഞ്ഞുമുറുക്കി; ഒടുവില്‍…
കാട്ടാക്കട: തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ വേർപ്പെടുത്തിയത്. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്റെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. നെയ്യാർഡാമിനോട് ചേർന്നു കിടക്കുന്ന കിക്മ കോളജ് പരിസരത്ത് തൊഴിലുറപ്പ് തൊഴിലാളികൾ കാട് വൃത്തിയാക്കുന്ന പണി നടത്തുകയായിരുന്നു. ഇവിടത്തെ വള്ളിപ്പടർപ്പിൽ ഉണ്ടായിരുന്ന പാന്പാണ് ഭുവനചന്ദ്രന്റെ കഴുത്തിൽ ചുറ്റിയത്. തൊഴിലാളികളും കോളജ് ഉദ്യോഗസ്ഥരും എത്തി പാമ്പിനെ വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും പാമ്പ് വരിഞ്ഞുമുറുക്കി. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പാന്പിനെ വേർപെടുത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭുവനചന്ദ്രനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിവിട്ടയച്ചു. ചാക്കിലാക്കിയ പെരുമ്പാമ്പിനെ നെയ്യാർ വന്യജീവി സങ്കേതത്തിൽ എത്തിക്കുകയും കാട്ടിലേക്ക് തുറന്നു വിടുകയും ചെയ്തു.
Read Moreഇവിടെയാകെ ഇരുട്ടാണല്ലോ…ഞാന്‍ എവിടെയാണ്; മണ്ണിട്ടു മൂടാന്‍ തുടങ്ങിയ ശവപ്പെട്ടിയില്‍ നിന്ന് ശബ്ദം കേട്ട് കൂടി നിന്നവരെല്ലാം ഞെട്ടി; വീഡിയോ വൈറലാകുന്നു…
മൃതദേഹം അടക്കം ചെയ്ത് മണ്ണിട്ട് മൂടാന്‍ തുടങ്ങിയ ശവപ്പെട്ടിയില്‍ നിന്ന് പൊടുന്നനെ മനുഷ്യ ശബ്ദം കേട്ടാലോ…? ‘ ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാന്‍ പറയുന്നത് കേള്‍ക്കാമോ? ഞാന്‍ ഷായ്യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാന്‍ മരിച്ചു’ ഒപ്പം ശവപ്പെട്ടിയില്‍ തട്ടുന്ന ശബ്ദവുംകൂടി കേട്ടതോടെ ചുറ്റും കൂടി നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് ഒരു പൊട്ടിച്ചിരിയായിരുന്നു. അയര്‍ലന്‍ഡിലെ കില്മാനാദിലെ ഒരു പള്ളില് ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്ലിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുമ്പോഴാണ് നാടകീയമായ ഈ സംഭവങ്ങള്‍. അവസാനം ‘ ഞാന്‍ നിങ്ങളോട് യാത്ര പറയാന്‍ വന്നതാണ്’ എന്നു പറഞ്ഞ് ഈ ശബ്ദു നിലച്ചു. തന്നെ മറ്റുള്ളവര്‍ ചിരിയോടെ യാത്രയാക്കണമെന്ന ഷായുടെ മോഹമാണ് ഇത്തരം ഒരു വേറിട്ട ചിന്തയ്ക്ക് കാരണം. ഒക്ടോബര്‍ എട്ടിന് ആണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താന്‍ ലോകത്തില്‍ നിന്നു…
Read More