കാഷ്മീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം ജിഹാദ് മാത്രം ! ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ മുസ്ലിം വനിതാ നേതാവ്; ബ്രിട്ടനില്‍ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ച് പാകിസ്ഥാന്‍ വംശജര്‍…

ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത ബ്രിട്ടീഷ് മുസ്ലിം വനിതാ നേതാവിനെതിരേ പൊലീസ് അന്വേഷണം തുടങ്ങി. വ്യവസായിയും മാധ്യമ പ്രവര്‍ത്തകയുമായ 38-കാരിയായ സുമൈറ ഫറൂഖാണ് ബെര്‍മിംഗ്ഹാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ വിവാദ പരാമര്‍ശം നടത്തിയത്. ചാന്‍സലര്‍ സാജിദ് ജാവിദുമായും ചാള്‍സ് രാജകുമാരനുമായൊക്കെ സൗഹൃദമുള്ള സുമൈറ, ബ്രിട്ടനിലെ അറിയപ്പെടുന്ന വനിതാ നേതാക്കളിലൊരാളാണ്. സംഭവം വിവാദമായതോടെ സുമൈറ കളംമാറ്റിച്ചവിട്ടി. താന്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ജിഹാദ് എന്ന വാക്കുപയോഗിച്ചില്ലെന്നാണ് സുമൈറ ഇപ്പോള്‍ വാദിക്കുന്നത്. കാശ്മീര്‍ ജനതയുടെ കഷ്ടപ്പാടിനെക്കുറിച്ച് സൂചിപ്പിക്കാനായാണ് അതുപയോഗിച്ചത്. ‘ശിരോവസ്ത്രം ധരിച്ച് അധികപ്രസംഗം നടത്തുന്നവളാ’യതുകൊണ്ടാണ് തന്നെ മാത്രം ഉന്നമിട്ട് ഇത്തരം ആരോപണങ്ങളുയരുന്നതെന്നും സുമൈറ പറയുന്നു. എന്നാല്‍, യോഗത്തിന്റെ വീഡിയോയില്‍ സുമൈറയുടെ പ്രകോപനപരമായ പ്രസംഗം വ്യക്തമാണ്. ബെര്‍മിംഗ്ഹാം കൗണ്‍സില്‍ ഹൗസിന്റെ പടിക്കെട്ടില്‍നിന്നാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. ‘കാശ്മീരില്‍ ഇപ്പോള്‍ ഒരു മുദ്രാവാക്യമേയുള്ളൂ. അത് കര്‍ഫ്യൂ പിന്‍വലിക്കുകയെന്നതാണ്. അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക.…

Read More

ശ്വാസമുട്ടലിനൊപ്പം ചര്‍മ്മത്തിന്റെ നിറം മാറാനും തുടങ്ങിയതോടെ യുവതി പരിഭ്രാന്തയായി;രക്തം പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് നീലരക്തം; പല്ലു വേദനയെത്തുടര്‍ന്ന് പുരട്ടിയ ക്രീം വില്ലനായി മാറിയതിങ്ങനെ…

ശ്വാസംമുട്ടലിനൊപ്പം ചര്‍മ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറാന്‍ തുടങ്ങിയതോടെയാണ് 25കാരി ഡോക്ടറെ സമീപിച്ചത്. യുവതിയുടെ രക്തം പരിശോധിക്കാനെടുത്ത ഡോക്ടര്‍മാര്‍ അമ്പരന്നു പോയി. യുവതിയുടെ ശരീരത്ത് കണ്ടത് നീല രക്തം. തുടര്‍ന്നുള്ള ചികിത്സയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പല്ലുവേദന ചികിത്സിക്കാന്‍ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷമാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് യുവതി ഡോക്ടറോട് പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയില്‍ യുവതിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 88 ശതമാനമാണെന്ന് കണ്ടെത്തി – പ്രതീക്ഷിച്ചതിനെക്കാളും കൂടുതലായിരുന്നു ഇത്. രക്തത്തിന് കടും നീലനിറമാണെന്നതും കാണാനായെന്ന് ഡോ. ഓട്ടിസ് വാറന്‍ പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. യുവതി ഇപ്പോഴും ചികിത്സയിലാണ്. ക്രീം പല്ലില്‍ പുരട്ടിയ ശേഷം ചര്‍മ്മം നീല നിറം ആകുന്നത് പോലെ തോന്നിയെന്ന് യുവതി പ്രൊവിഡന്‍സിലെ മിറിയം ഹോസ്പിറ്റലിലെ ഡോക്ടറിനോട് പറഞ്ഞു. ചര്‍മ്മത്തിനും…

Read More

അപര്‍ണയുടെ നന്മ താങ്ങാകുന്നത് ഒരു പിടി ജീവിതങ്ങള്‍ക്ക് ! കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ ഓമനിച്ചു വളര്‍ത്തിയ മുടി മുറിച്ചു നല്‍കി സിവിവല്‍ പോലീസ് ഓഫീസര്‍…

ചിലരുടെ മനസ്സ് അങ്ങനെയാണ് ഒരിക്കലും കാരുണ്യം വറ്റില്ല. കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കുന്നതിനായി മുട്ടോളം നീണ്ടു കിടന്ന തന്റെ തലമുടി വെട്ടി നല്‍കിയാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ വ്യത്യസ്തയായത്. മുടി തൃശൂരിലെ അമല ഹോസ്പിറ്റലിനാണ് ദാനം ചെയ്തത്. തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ (ഇരിങ്ങാലക്കുട) സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ മൂന്നു വര്‍ഷം മുമ്പും തലമുടി 80% നീളത്തില്‍ മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഒരുപടി കൂടി കടന്ന് തല മൊട്ടയാക്കി. മുടി മുറിക്കുന്നതില്‍ മാത്രമല്ല മറ്റു പല മേഖലകളിലും അപര്‍ണ മിടുക്കിയാണ്. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തിയത് അപര്‍ണ കൂടി തുഴയെറിഞ്ഞ കേരള പൊലീസിന്റെ വനിതാ ടീമായിരുന്നു. 2015ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അപര്‍ണയ്ക്ക് ലഭിച്ചിട്ടുണ്ട്. ടി.വി-പത്ര മാധ്യമങ്ങളിലും സോഷ്യല്‍…

Read More

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുമ്പോള്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കണം ! നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി വീണ്ടും ശശി തരൂര്‍…

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കണമെന്ന് ശശി തരൂര്‍ എംപി.ആഗോളതലത്തില്‍ നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും അവിടെ അദ്ദേഹം കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ശശി തരൂരിന്റെ പുതിയ വാദം.”വിദേശത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്, കാരണം അദ്ദേഹം അവിടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ അദ്ദേഹം ഇന്ത്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നമുക്കുണ്ട്,” ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ”ഒരു പ്രതിപക്ഷ എംപി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാനും പരാജയങ്ങളെ തുറന്ന് കാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, ഒപ്പം എന്റെ…

Read More

ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകള്‍ ! സര്‍വേ നടത്തി ആര്‍എസ്എസ്; ഉടന്‍ ഫലം പുറത്തുവിടുമെന്ന് മോഹന്‍ ഭാഗവത്…

ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്ന സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകളെന്ന കണ്ടെത്തലുമായി സര്‍വേ. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സര്‍വേ ഫലം പുറത്തുവിടും. ആര്‍.എസ്.എസ് അനുകൂല സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പൂനെ കേന്ദ്രമായ ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് ആര്‍.എസ്.എസിന്റെ ഉന്നത ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികളാണ് വിവാഹിതകളായ സത്രീകളെന്നാണ് പഠനം പറയുന്നത്. വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് റിപ്പോര്‍ട്ട് പുറത്തുവിടുക.

Read More

വ്യത്യസ്ഥ പ്രമേയവുമായി സാന്‍ഡ് കി ആങ്ക് ! ഭൂമിപട്‌നേക്കറും തപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങള്‍; ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ വൈറലാകുന്നു…

വ്യത്യസ്ഥ പ്രമേയവുമായി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 23നാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റ പുതിയ പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സാന്‍ഡ് കി ആങ്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളാണ് ചിത്രത്തിലുള്ളത്. തപ്സിക്കു പുറമേ പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമി പട്‌നേക്കറാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25നാണ് പ്രദര്‍ശനത്തിന് എത്തുക. के कवे अंग्रेज़ी मैं – Bullseye 🎯 this DiwaliMiliye mujhse aur meri bebe prakashi se.…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ജോലിയ്ക്കു നിര്‍ത്തി; മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് 14കാരിയുടെ അമ്മ; നടി ഭാനുപ്രിയ ഉടന്‍ അറസ്റ്റിലായേക്കും…

വീട്ടില്‍ ജോലിയ്ക്കു നിന്ന പതിനാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടി ഭാനുപ്രിയയെ അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. നടിയുടെ സഹോദരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായി പെണ്‍കുട്ടിയുടെ അമ്മ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്തി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായും സമിതി വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞു. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍…

Read More

ഐഫോണ്‍ 11 സീരിസ് ! അവിശ്വസനീയ വിലയില്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം ഒരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്; പ്രിബുക്കിങ് ആരംഭിച്ചു

ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ പുതിയ ഐഫോണ്‍ 11 സീരിസ് വന്‍വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം. സെപ്റ്റംബര്‍ 20ന് യുഎസ് വിപണിയിലെത്തിയ 11 സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ 27നാണ് എത്തുക. അംഗീകൃത ആപ്പിള്‍ സ്റ്റോറുകളില്‍ ഓഫ്‌ലൈനായും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേറ്റിഎം മോള്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ലഭ്യമാകുന്ന ഫോണിന്റെ പ്രിബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 64 ജിബി സ്റ്റോറേജോടെയെത്തുന്ന ഐഫോണ്‍ 11 ബേസ് മോഡലിന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 11 പ്രോ മോഡലിന് 99,900 ഐഫോണ്‍ 11 പ്രോ മാക്‌സ് എന്ന ടോപ് എന്‍ഡ് മോഡലിനു 109,900 എന്നിങ്ങനെയാണ് വില. ഈ ഫോണുകളാണ് 39,300 രൂപയ്ക്ക് സ്വന്തമാക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് അവസരമൊരുക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കാണ് എച്ച്ഡിഎഫ്‌സി യുടെ ഈ വമ്പന്‍ ഓഫര്‍. വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡ് അനുസരിച്ച് ഓഫറുകളിലും വ്യത്യാസമുണ്ട്. എച്ച്ഡിഎഫ്‌സിയുടെ…

Read More

ട​ർ​ണ​ർ ഫാ​ൾ​സ്! ‘ബ്ലൂ​ഹോ​ൾ’ മ​ര​ണ​ക്കെ​ണി​യി​ൽ​പ്പെ​ട്ട് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10 മ​ര​ണം; ടൂ​റി​സ്റ്റു​ക​ളേ​യും, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളേ​യും ആകര്‍ഷിക്കുന്നത്‌ ഇ​ന്‍റ​ർ​നെ​റ്റ് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ; ലക്ഷ്യം പണം

ന്യൂ​യോ​ർ​ക്ക്: ടൂ​റി​സ്റ്റു​ക​ളേ​യും, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളേ​യും ഇ​ന്‍റ​ർ​നെ​റ്റ് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ആ​ക​ർ​ഷി​ച്ച് വ​ൻ​തോ​തി​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന ഒ​ക്ല​ഹോ​മ​യി​ലെ ട​ർ​ണ​ർ ഫാ​ൾ​സ് ‘ബ്ലൂ​ഹോ​ൾ’ മ​ര​ണ​ക്കെ​ണി​യി​ൽ​പ്പെ​ട്ട് അ​പ​മൃ​ത്യു​വി​നി​ര​യാ​യ​വ​ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു നീ​തി ല​ഭി​ക്കു​ന്ന​തി​നു ജ​ഐ​ഫ്എ രം​ഗ​റ​ത്തി​റ​ങ്ങു​മെ​ന്ന് ചെ​യ​ർ​മാ​ൻ തോ​മ​സ് കൂ​വ​ള്ളൂ​ർ. സെ​പ്റ്റം​ബ​ർ 9ന് ​വൈ​കി​ട്ട് ജ​സ്റ്റീ​ഫ് ഫോ​ർ ഓ​ൾ (ജെഎ​ഫ്എ) എ​ന്ന സം​ഘ​ട​ന വി​ളി​ച്ചു​ചേ​ർ​ത്ത ടെ​ലി​കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കൂ​വ​ള്ളൂ​ർ. അ​ടി​യ​ന്തി​ര​മാ​യി ഒ​രു മീ​റ്റിം​ഗ് വി​ളി​ച്ചു​കൂ​ട്ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10 പേ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ ഡേ​വീ​സ് പാ​ർ​ക്കി​ൽ എ​ന്തു​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ തു​ട​രെ തു​ട​രെ മ​ര​ണം സം​ഭ​വി​ക്കു​ന്നു എ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ, അ​തി​നെ​തി​രേ ശ​ബ്ദി​ക്കാ​ൻ ഇ​ന്നേ​വ​രെ ഒ​രു സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ടു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ഐ​ഫ്എ ഇ​ത്ത​ര​ത്തി​ൽ ഒ​രു മീ​റ്റിം​ഗ് വി​ളി​ച്ചു​കൂ​ട്ടി​യ​ത്. ഇ​തി​നോ​ട​കം പ​ല​രേ​യും സ​ഹാ​യി​ക്കാ​നും, നി​യ​മ​ങ്ങ​ൾ​വ​രെ ഭേ​ദ​ഗ​തി ചെ​യ്യി​ക്കാ​നും ജെഎ​ഫ്എ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ലെ ന്ധ​ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദം’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ജ​ഐ​ഫ്എ , പ​ണം​പോ​ലും…

Read More

കുട്ടികളെ പഠിപ്പിക്കാനെന്തിനാ മദ്യക്കുപ്പി ? കോളജിലേക്കു പോകുമ്പോഴും വരുമ്പോഴും വഴിവക്കില്‍ കാണുന്ന കുപ്പികള്‍ പെറുക്കി ബാഗിലിടുന്ന ഒരു പെണ്‍കുട്ടി; ഒടുവില്‍ ആ കാഴ്ച കൗതുകക്കാഴ്ച്ചയായി

അഞ്ജലി അനില്‍കുമാര്‍ കോളജിലേക്കു പോകുമ്പോഴും വരുമ്പോഴും ഒരു പെണ്‍കുട്ടി വഴിവക്കില്‍ കാണുന്ന കുപ്പികള്‍ പെറുക്കി ബാഗിലിടുന്നു. ബാഗു നിറഞ്ഞാല്‍ കുപ്പിയും കൈയില്‍ പിടിച്ച് സന്തോഷത്തോടെ വീട്ടിലേക്കു നടക്കും. ബിഎഡിന് പഠിക്കുന്ന കുട്ടിയാണ്. ചിലപ്പോള്‍ കുട്ടികളെ പഠിപ്പിക്കാനാവും കുപ്പി എന്നു നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. കുട്ടികളെ പഠിപ്പിക്കാനെന്തിനാ മദ്യക്കുപ്പിയെന്നായി മറ്റുചിലര്‍. നാട്ടുകാരുടെ അടക്കം പറച്ചിലുകള്‍ക്കു ചെവികൊടുക്കാതെ അവള്‍ കുപ്പിപെറുക്കല്‍ തുടര്‍ന്നു. പതിയെപ്പതിയെ ആ കൗതുകക്കാഴ്ച്ച കൊല്ലം മണ്‍റോത്തുരുത്ത് ശിങ്കാരപ്പള്ളിയിലെ നാട്ടുകാര്‍ക്ക് പതിവു കാഴ്ചയായി. ഇപ്പോള്‍ എല്ലാവരുടേയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിക്കൊണ്ട് ഒരു നാടിന്റെ മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ് അപര്‍ണ. അഷ്ടമുടിക്കായലിനെ മാലിന്യമുക്തമാക്കുന്നതിനുള്ള ‘അഷ്ടമുടി ഇഷ്ടമുടി’ എന്ന കാമ്പയിന് നേതൃത്വം നല്‍കിയത് ഈ ഇരുപത്തിമൂന്നുകാരിയാണ്.കായലില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരേയുള്ള പോരാത്തിനൊപ്പം തന്നെ മാലിന്യങ്ങളില്‍ നിന്ന് വരുമാനം നേടാം എന്ന ആശയവും അപര്‍ണ മുന്നോു വയ്ക്കുന്നു. വെളിച്ചിക്കാല ബതരിയ ബിഎഡ് ട്രെയിംഗ് സെന്ററിലെ…

Read More