ഫ്രീ​ക്കന്മാ​ർ സൂ​ക്ഷി​ക്കു​ക! ന്യൂ​ജെ​ൻ ക​ളി വാ​ഹ​ന​ത്തോ​ടു വേ​ണ്ട; കു​ടു​ങ്ങു​ന്ന​ത് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ; നി​ങ്ങ​ൾ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്

പേ​രാ​മം​ഗ​ലം: ഫ്രീ​ക്കന്മാ​ർ സൂ​ക്ഷി​ക്കു​ക, നി​ങ്ങ​ൾ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ങ്ങ​ളു​ടെ ന്യൂ​ജെ​ൻ ക​സ​ർ​ത്തൊ​ന്നും നി​ങ്ങ​ളു​ടെ വ​ണ്ടി​ക​ളോ​ടു വേ​ണ്ട..! ഫാ​ൻ​സി ന​ന്പ​റി​നു പി​ന്നാ​ലെ കാ​ശു​കൊ​ടു​ത്തു കാ​ത്തു​കെ​ട്ടി കി​ട​ക്കു​ന്ന​വ​രെ ക​ണ്ടി​ട്ടു​ണ്ട്.. എ​ന്നാ​ൽ ന​ന്പ​റേ​താ​യാ​ലും ഫ്രീ​ക്ക​ൻ ന​ന്പ​ർ പ്ലേ​റ്റു​ക​ളു​മാ​യി ക​റ​ങ്ങു​ന്ന ന്യൂ​ജെ​ൻ കാ​ല​മാ​ണി​തെ​ന്നു അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വ്യാഴാഴ്ച പേ​രാ​മം​ഗ​ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് ആ​റ് ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു നൂ​റു ശ​ത​മാ​നം തെ​ളി​വി​ല്ലാ​ത്ത ബൈ​ക്കും പോ​ലീ​സ് പി​ടി​കൂ​ടി. ബൈ​ക്കി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് ചെ​റി​യ രീ​തി​യി​ൽ ത​ട്ടി​യാ​ൽ സീ​റ്റി​ന​ടി​യി​ലെ മാ​ഗ്ന​റ്റി​ൽ പ​തി​ഞ്ഞ് ന​ന്പ​ർ പ്ലേ​റ്റ് അ​പ്ര​ത്യ​ക്ഷ​മാ​കും.  പാ​ർ​ക്കിം​ഗ് സ​മ​യ​ത്ത് ന​ന്പ​ർ പ്ലേ​റ്റ് നി​വ​ർ​ത്തിവ​യ്ക്കു​ക​യും യാ​ത്ര ചെ​യു​ന്പോ​ൾ സീ​റ്റി​ന​ടി​യി​ലേ​ക്കു മ​റ​യ്ക്കു​ക​യും ചെ​യ്യും. മു​ൻ​ഭാ​ഗ​ത്തു ന​ന്പ​ർ പ്ലേ​റ്റ് ഉ​ള്ള​തും പി​ൻ​ഭാ​ഗ​ത്തു ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത​തു​മാ​യ മൂ​ന്ന് ബൈ​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ലു​ണ്ട്. ആ​ർ​സി ബു​ക്കി​ൽ ക​റു​ത്ത നി​റ​മു​ള്ള ബൈ​ക്കി​ന്‍റെ നി​റംമാ​റ്റി കി​ളിപ്പ​ച്ച​യാ​ക്കി, പിറ​കി​ൽ ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത ബൈ​ക്കും…

Read More

വേ​റി​ട്ട രീ​തി​യി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ​വും ചെ​റി​യ ശി​ക്ഷ​യും!! ഹൈ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ​ക്കു ക​ത്തെ​ഴു​ത്ത് ശി​ക്ഷ​; അ​ഞ്ചു പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കു​ള്ള ക​ത്തി​ലെ വ​രി​ക​ൾ ഇങ്ങനെ…

പ​രി​യാ​രം(കണ്ണൂർ): പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ചു ന​ട​ന്ന ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ നി​ന്നും ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു മ​ന​സി​ലാ​യി. ആ​യ​തി​നാ​ൽ നി​ങ്ങ​ളും ഹെ​ൽ​മെ​റ്റ് ധ​രി​ച്ചു മാ​ത്ര​മേ ബൈ​ക്ക് ഓ​ടി​ക്കാ​വൂ. — “- ഇ​താ​ണ് അ​ഞ്ചു പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കു​ള്ള ക​ത്തി​ലെ വ​രി​ക​ൾ. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണു പു​തു​മ​യു​ള്ള ശി​ക്ഷാ-​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ട​വേ​ള​യ്ക്കു ശേ​ഷം ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പു​തി​യ ശി​ക്ഷാ​രീ​തി. ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ചു പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​നു സി​ഐ കെ.​വി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കും. തു​ട​ർ​ന്നു പോ​ലീ​സ് ന​ൽ​കു​ന്ന ത​പാ​ൽ കാ​ർ​ഡു​ക​ളി​ലാ​ണു മേ​ൽ​പ്പ​റ​ഞ്ഞ വ​രി​ക​ൾ കു​റി​ക്കു​ന്ന​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ വി​ലാ​സ​ത്തി​ൽ എ​ഴു​തി​യ കാ​ർ​ഡു​ക​ൾ പോ​ലീ​സ് ത​ന്നെ​യാ​ണു പോ​സ്റ്റ് ചെ​യ്യ​ക. ബോ​ധ​വ​ത്ക​ര​ണ​ത്തി​നു പു​റ​മെ ഓ​ർ​മ​ക​ളി​ലേ​ക്കു മ​റ​ഞ്ഞ ക​ത്തെ​ഴു​ത്തും ത​പാ​ൽ കാ​ർ​ഡും ഒ​രു ഗൃ​ഹാ​തു​ര​ത്വ​മാ​യി തി​രി​ച്ചെ​ടു​ക്കാ​നു​ള്ള…

Read More

പോണ്‍ സിനിമയിലെ സൂപ്പര്‍താരം ജെസീക്ക ജയിംസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ച 43കാരിയുടെ മരണത്തില്‍ വന്‍ ദുരൂഹത…

പ്രശസ്ത പോണ്‍താരം ജെസീക്കാ ജയിംസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ഏഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടിയുടെ മുറിയില്‍ നിന്നും നിരവധി മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ, മരണകാരണത്തെക്കുറിച്ച് ധാരണ ലഭിക്കുകയുള്ളൂവെന്നും പൊലീസ് സൂചിപ്പിച്ചു. 43 വയസ്സായിരുന്നു. ബിസിനസ് സുഹൃത്ത് ജെസീക്കയെ തേടി വീട്ടിലെത്തിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുറിയില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ, മറ്റെന്തെങ്കിലും ഫൗള്‍ പ്ലേ നടന്നതിന്റെയോ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജെസീക്കയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അലാസ്‌കയില്‍ ജനിച്ച ജെസീക്ക 18-ാം വയസ്സില്‍ കുറച്ചുകാലം ടീച്ചറായി ജോലി നോക്കിയിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തെത്തിയ ജെസീക്ക പോണ്‍ സിനിമയിലെ തിളങ്ങുന്ന താരമായി. 200ലധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചു.

Read More

മാനത്ത് നോക്കിയപ്പോള്‍ അതാ അവിടെ മോഹന്‍ലാല്‍ ! പിന്നെയൊന്നും നോക്കിയില്ല ഒരു ഉഗ്രന്‍ ഫോട്ടോയങ്ങ് കാച്ചി; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോഹന്‍ലാലിന്റെ വിളിവന്നു…

മാനത്ത് മേഘം മോഹന്‍ലാലിനെപ്പോലെ തെളിഞ്ഞങ്ങനെ നില്‍ക്കുന്നതു കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ഒരു ഉഗ്രന്‍ ഫോട്ടോയങ്ങു കാച്ചി. ഒരു സൈനിക ഉദ്യോഗസ്ഥനാണ് മേഘത്തിനെ കണ്ടപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിനെപ്പോലെ തോന്നിയത്. അയാള്‍ അപ്പോള്‍ എടുത്ത ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്. ഫോട്ടോ കണ്ട് മോഹന്‍ലാല്‍ സൈനികനെ വിളിക്കുകയും ചെയ്തു. ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് ഫോട്ടോ എടുത്തത്. സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ഷമിലിന് അപ്പോള്‍ കണ്ട മേഘത്തിന് മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടന്‍ ഫോട്ടോയും എടുത്തു. അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹന്‍ലാലിന്റെ ചെറിയ സാദൃശ്യവുമായി. സുഹൃത്തുക്കള്‍ക്ക് അയച്ച ഫോട്ടോ മോഹന്‍ലാലിലും എത്തിപ്പെട്ടു. മോഹന്‍ലാലിനെ കാണണം എന്ന് കരുതിയിരുന്ന ഷാമിലിനെ താരം തന്നെ വിളിക്കുകയും ചെയ്തു.

Read More

ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ടുവരാന്‍ ഒരാള്‍ കൂടി ! നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി ! വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…

യുവനടന്‍ ഭഗത് മാനുവല്‍ രണ്ടാമതും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണ്. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രവും ഭഗത് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ഇനിയുള്ള യാത്രയില്‍ ഒരാള്‍ കൂടി എന്ന അടിക്കുറിപ്പോടെയാണ് ഭഗത് ചിത്രം പങ്കുവച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ, തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

Read More

കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ലോകത്ത് അഭിരമിക്കുന്നവരെ പൊളിച്ചടുക്കി ‘വഴുതന’ ! ഹ്രസ്വചിത്രം ചര്‍ച്ചയാകുന്നു; ആശംസയുമായി പ്രമുഖര്‍…

കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ലോകത്ത് അഭിരമിക്കുന്ന നിരവധി ആളുകള്‍ ഈ സമൂഹത്തിലുണ്ട്. ഇത്തരക്കാരെ പൊളിച്ചടുക്കുന്നതാണ് ‘വഴുതന’ എന്ന ഹ്രസ്വചിത്രം. രചന നാരായണന്‍ കുട്ടി, തട്ടിയും മുട്ടിയും ഫെയിം ജയകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലക്‌സ് ആയൂര്‍ സംവിധാനം ചെയ്ത വഴുതന യൂട്യൂബില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ബാലതാരം ദേവപ്രിയയും ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആംബുലന്‍സ് എന്ന വ്യത്യസ്തവും, ശ്രദ്ധേയവുമായ ഹ്രസ്വചിത്രമൊരുക്കിയിട്ടുള്ള സംവിധയകാന്‍ ആണ് അലക്സ് ആയൂര്‍. ചിത്രത്തിനു ആശംസകളുമായി ചലച്ചിത്ര രംഗത്തു നിന്നും തമിഴ് നടന്‍ വിജയ് സേതുപതി, ശ്രീനിവാസന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ നടി അനുശ്രീയും പോസ്റ്റര്‍ സൈജു കുറുപ്പുമാണ് റിലീസ് ചെയ്തത്. അജിത്തിന്റെ വിശ്വാസം അടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍…

Read More

രണ്ടു കുട്ടിയില്‍ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല ! കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്നവരുടെ കാലവും വിദൂരമല്ല; ഡോ. ഷിനു ശ്യാമളന്‍ പറയുന്നു…

കുട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആളുകള്‍ തമ്മിലുള്ള കൂട്ടായ്മയിലും പരസ്പര സഹകരണത്തിലും കൈമോശം സംഭവിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. ഇനി മലയാളികള്‍ ചുരുങ്ങാന്‍ പോകുന്നത് കുട്ടികളേ വേണ്ട എന്ന അവസ്ഥയിലേക്കാകും എന്നാണ് ഇപ്പോഴത്തെ നിഗമനങ്ങള്‍. മലയാളികളുടെ സാമൂഹിക സാമ്പത്തിക കാര്യങ്ങളും ഇതിന് ഒരു വിഷയമാണ്. ഈ ദാരുണമായ അവസ്ഥ വിശദീകരിച്ച് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; രണ്ടു കുട്ടികളിലേക്ക് കുടുംബങ്ങള്‍ ചുരുങ്ങിയ കാലത്തില്‍ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല. കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം കൂടി വരുന്ന കാലവും വിദൂരമല്ല. അത് ഇപ്പോഴേ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആരുടെയും തെറ്റല്ല. സമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ ഒരു കാരണമാണ്. കുട്ടികളെ ‘നോക്കാന്‍’ ഒരു ബുദ്ധിമുട്ടും പണ്ടിലായിരുന്നു എന്നത് പകല്‍ പോലെ സത്യം. അണുകുടുംബവും പണ്ടില്ലായിരുന്നു.…

Read More

ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് മരിച്ചു കഴിഞ്ഞപ്പോള്‍ അനുശോചനവുമായി വരുന്നത് ! താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ആദിത്യന്‍ ജയന്‍…

ജീവിച്ചിരുന്നപ്പോള്‍ നടന്‍ സത്താറിനെ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോള്‍ അദ്ദേഹം മരിച്ചപ്പോള്‍ ഫേസ്ബുക്കില്‍ തുരുതുരാ അനുശോചന പോസ്റ്റിടുന്നതെന്ന് നടന്‍ ആദിത്യന്‍ ജയന്‍. മരിച്ചു പോയ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണ് ഇതെന്ന് ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്തു സംഭവിച്ചാലും അവിടെ എത്തുന്ന ഒരാള്‍ മമ്മൂട്ടി മാത്രമാണെന്നും ആദിത്യന്റെ പോസ്റ്റിലുണ്ട്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണും. എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മനുഷ്യനുള്ള ചെകിടത്തടിയാണ്. ചിലര്‍ക്ക് സാധിക്കും ചില സഹായം. ആദ്യം അതു ചെയ്യ്.…

Read More

ഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ ! ഗോലിയാത്ത് ജീവിച്ചിരുന്നതായി പറയപ്പെടുന്ന പ്രദേശം അതിസുന്ദരം…

ബൈബിളില്‍ പറയുന്ന പുരാതന നഗരങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍. ഇസ്രയേല്‍, അമേരിക്ക, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഴയനിയമത്തിലെ ഭീമാകാരരൂപിയായ ഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. ജോര്‍ദാനിലെ അറാബ താഴ്‌വരയിലെ ചെമ്പ് ഖനിയില്‍ നടത്തിയ ഗവേഷണത്തില്‍ ഗോലിയാത്തിന്റെ ജന്മസ്ഥലമായ ഗാത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരടങ്ങുന്ന സംഘത്തിന്റെ അവകാശവാദം. ഇസ്രയേലിന്റേയും ജോര്‍ദാന്റേയും ദക്ഷിണമേഖലയിലെ മരുഭൂമിയിലാണ് ഗാത്ത് എന്ന പുരാതന നഗരം കണ്ടെത്തിയിരിക്കുന്ന താഴ്‌വര സ്ഥിതി ചെയ്യുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവശിഷ്ടങ്ങളിലേക്കാണ് ഗവേഷണം എത്തിച്ചേര്‍ന്നിരിക്കുന്നത്. ബിസി 11-ാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഗോലിയാത്ത് ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത്. നേരത്തെ ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കി കരുതിയതിനേക്കാള്‍ മനോഹരമാണ് ഗാത്തെന്നാണ് അവകാശവാദം. രാഷ്ട്രീയമായും സൈനികമായും സാംസ്‌കാരികമായും ഈ മേഖലയിലെ പ്രധാന സംസ്‌ക്കാരമായിരുന്നു ഗാത്തിലെ ഫെലിസ്ത്യരുടേതെന്നാണ് വിലയിരുത്തുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ടാണ് ഗാത്തിലെ കെട്ടിടങ്ങളുടെ നിര്‍മ്മിതി.…

Read More

പകല്‍ മീന്‍ വില്‍ക്കുന്ന ആളുടെ സ്വഭാവം നേരം ഇരുട്ടുന്നതോടെ മാറും ! രണ്ടു വര്‍ഷമായി മോഷണം നടത്തി വന്ന യുവാവ് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ രണ്ടു വര്‍ഷമായി നിരവധി മോഷണം നടത്തിയതിന് പിടിയിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടില്‍ സി.കെ.ഷൈജു(39) കോടതി കോടതി റിമാന്‍ഡ് ചെയ്തു. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.അനിത കുമാരിയുടെയും എസ്‌ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തില്‍ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്. എലത്തൂര്‍, കാക്കൂര്‍, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കല്‍ അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തില്‍ സിസിടിവിയില്‍ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ അന്നശ്ശേരിയിലെ കടയില്‍ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി. തുടര്‍ന്നു പൊലീസ് ടീം അന്നശ്ശേരിയിലെ കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിലെ മേശയിലാണ്…

Read More